Skip to main content

Posts

Showing posts from August, 2020

മനസ്സാതന്ത്ര്യം

 മനസ്സ്വാതന്ത്ര്യം നമ്മുടെ   മറസ്സിനെ   സ്വതന്ത്രമാക്കാനും   അസ്വതന്ത്രമാക്കാനും   കഴിയുന്ന   ഒരേ   ഒരു ശക്തിയേയുള്ളു .  മനസ്സുയോഗിച്ച്   മനസ്സിനപ്പുറത്തേക്ക്   പോയാൽ   മാത്രമേ   ആ ശക്തിയെ   അറിയൂ   എന്നും   അറിവുള്ളവർ   പറയുന്നു .  സത്യത്തിൽ   സ്വന്തം ഗൃഹത്തിൽ   ശാരീരികമായ   അസ്വാതന്ത്ര്യത്തിൽ   കഴിയുമ്പോഴും   നമ്മുടെ   മനസ്സ് എത്ര   സ്വതന്ത്രമായി   പറക്കുന്നു .! ഇഷ്ടമുള്ള   പുസ്തകങ്ങളിലൂടെ   ഇഷ്ടപ്പെട്ട ഗ്രന്ഥകാരൻമാരുടെ   മനസ്സിലും   അതിലെ   കാഥാപാത്രങ്ങളുടെ   മനസ്സിലും   എന്ന് വേണ്ട ,  മൺമറഞ്ഞുപോയവരുടെ   മനസ്സിലും   നമ്മുടെ   തന്നെ   നഷ്ടപ്പെട്ട മനസ്സുകളിലും   ഒക്കെ   കയറിയിറങ്ങുന്നു .  അങ്ങനെ   സർവ്വലോകവും ചുറ്റിക്കറങ്ങുന്ന   മനസ്സിൽ   കേറാൻ   മടിച്ച്   നില്ക്കുന്ന   ഒരു   സുന്ദരനെ   ഞാനങ്ങകലെ കണ്ടു .  ചുറ്റി   നടന്ന്   ക്ഷീണിച്ച   മനസ്സിന്റെ   പാതി   ചാരിയ   വാതിൽ   ഞാൻ   തുറന്ന്   ആ അലൗകികസുന്ദരനെ   മാടി   വിളിച്ചു .  പരിഭവമെന്തെന്നറിയാത്ത ,  പുഞ്ചിരി ആയുധമായുള്ള   തുളസീഗന്ധം   പ്രസരിപ്പിക്കുന്ന   ആ   കമനീയകൃഷ്ണൻ   എന്റെ മലവാടിയെ   മലർവാടിയാക്കാൻ   വന്നണഞ്ഞു .  എല്ലാം   മറന്ന്  

സ്വാമിയും ഭൃത്യനും

  സ്വാമിയും   ഭൃത്യന്മാരും ഭാഗവതത്തിലെ   തൃതീയസ്ക്കന്ധത്തിൽ   ഭഗവാൻ , സ്വന്തം   പാർഷദന്മാരായ ജയവിജയൻന്മാർ   സനകാദിമഹർഷിമാരിൽ   അനാദരവ്   കാണിച്ച്   അവരുടെ വൈകുണ്ഠപ്രവേശനം   തടയുകയും   അവരാൽ   ശപിക്കപ്പെടുകയും   ചെയ്ത അവസരത്തിൽ   സനകാദികളോട്   പറയുന്ന   ഒരു   ശ്ലോകമുണ്ട് .  അത്   ഒരു   നല്ല മാനേജർ   അഥവാ   നേതാവ്   തന്റെ   കീഴിലുള്ളവർ   ചെയ്ത   അപരാധം   തന്റെ അപരാധം   തന്നെയായിക്കണ്ട്   അവർക്കേകുന്ന   ശിക്ഷയെ   അംഗീകരിക്കുന്നു   എന്ന് പറയുന്നു .  അതുവായിക്കുമ്പോൾ   നമ്മുടെ   ഇന്നത്തെ   സമൂഹത്തിലെ നേതാക്കന്മാരുടെ   നിരുത്തരവാദിത്വവും   വളരെ   സുഗമമായി   സ്വന്തം   കൈകൾ   കഴുകി മാറിനില്ക്കാനുള്ള   പ്രവണതയും   ഓർത്ത്   ദുഖം   തോന്നി .  ഭാഗവതം   പോലെ   ഒരു പുരാണത്തിൽ   നിന്നും   ഇതുപോലെ   നിത്യജീവിതത്തിൽ   പകർത്താൻ   എത്രയെത്ര സംഭാഷണങ്ങളും   സ്തുതികളും   കഥകളും   ഉണ്ട് !  ഇതൊക്കെയല്ലേ   നമ്മൾ   അടുത്ത തലമുറയിലേക്ക്   പകർന്നു   കൊടുക്കേണ്ടത് ?  ഇതൊക്കെയല്ലേ   നമ്മുടെ   പൈതൃകം ?  പ്രസ്തുത   ശ്ലോകം   ഇവിടെ   പങ്കിടുന്നു  : യന്നാമാനി   ച   ഗൃഹ്ണാതി   ലോകോ   ഭൃത്യേ   കൃതാഗസി സോസാധുവാദസ്തത്കീർത്തി