Skip to main content

Posts

അരയന്നവും കൊതുകും

അരയന്നവും കൊതുകും. അരയന്നവും കൊതുകും തമ്മിൽ എന്തു ബന്ധം?  രണ്ടും ഭഗവാന്റെ സൃഷ്ടികൾ തന്നെയായതിനാൽ നമുക്ക്  ഭഗവാനോട് ചോദിക്കാം. ജിജ്ഞാസുക്കൾക്ക്‌ പറഞ്ഞു തരാൻ ഇഷ്ടമാണെന്ന് ഭഗവാൻ തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷെ പറയുന്നത് ശ്രദ്ധിച്ച് കേൾക്കണമെന്നത് ഭഗവാന് നിർബ്ബന്ധമാണ്. അതിനാൽ നമുക്ക് നമ്മുടെ ശ്രവണേന്ദ്രിയങ്ങൾ പരിപൂർണമായും ഭഗവാന് നൽകാം. "കൃഷ്ണ , അരയന്നവും കൊതുകും ഭഗവാന്റെ ചൈതന്യാംശങ്ങൾ തന്നെ.  അവയുടെ ഭേദം പറഞ്ഞു തരാമോ? " ഭഗവാൻ പറഞ്ഞു: " കവിഭാവന അനുസരിച്ച്, അരയന്നങ്ങൾക്ക് പാലും വെള്ളവും ചേർന്ന ഒരു മിശ്രിതത്തിൽ നിന്ന് പാൽ മാത്രം സ്വീകരിച്ച് വെള്ളത്തെ ത്യജിക്കാൻ കഴിയും. ഇവിടെ പാൽ ,, 'സത്തി'നേയു വെള്ളം അസത്തിനേയും പ്രതിനിധീകരിക്കുന്നു. നല്ലതു കൊള്ളാനും നല്ലതല്ലാത്തതു തളളാനും അരയന്നത്തിന് കഴിവുണ്ട്.  ജഗത്തിൽ നന്മയും തിന്മയും ഉണ്ട്. പഞ്ചേന്ദ്രിയങ്ങളാൽ കാണുന്നതും ശ്രവിക്കുന്നതും അനുഭവിക്കുന്നതും ഒക്കെ ത്രിഗുണമിശ്രമാണ്. അതിൽ സത്തായതിനെ മാത്രം എടുത്ത് അസത്തായതിനെ ത്യജിക്കണം . അതിനുള്ള എളുപ്പമാർഗ്ഗമാണത്രെ ഭഗവദ് ഭക്തിയും സജ്ജന സംസർഗ്ഗവും.  ഇനി കൊതുകിന്റെ കാര്യമെടുക്കാം. പാ...

.അംഗ പൂജ

അംഗപൂജ ഭഗാവാന്റെ പാദാദികേശമോ കേശാദിപാദമോ ഓരോ അംഗങ്ങളായി മനസ്സിൽ കണ്ട് ആ അംഗത്തിനെ പൂജിക്കുന്നതാണ് അംഗപൂജ. പാദാദികേശം വർണിച്ച് പാദകമലങ്ങൾ തൊട്ട് തിരുമുഖവും ശിരസ്സും വരെ ഭഗവാന്റെ ഓരോ ശരീര ഭാഗങ്ങളേയും പൂജിക്കുന്ന അംഗ പൂജയിൽ നിന്നും വ്യത്യസ്തമായ ഒരു പൂജയാണ് അംഗാർച്ചന. അംഗാർച്ചനയിൽ ഭക്തന്റെ ഓരോ അവയവങ്ങളേയും ഓരോ കമലമാ യി സങ്കല്പിച്ച് ഭഗവാന്റെ പാദകമലങ്ങളിൽ അർപ്പിക്കുന്നു. ഏത് രാജാവ് ഭരിച്ച കാരണമാണോ ഭൂമിക്ക് പൃഥ്വി എന്ന പേർ ലഭിച്ചത് , ആ പൃഥു മഹാരാജാവ് ഇങ്ങനെ ഭഗവാന് അംഗാർച്ചന ചെയ്തിരുന്നു വത്രെ. നമുക്കും എല്ലാ അംഗങ്ങളും ഭഗവാന്റെ പാദകമലങ്ങളിൽ അർപ്പിക്കാം. ആ പാദകമലങ്ങളിൽ ശരണാഗതിയടഞ്ഞ് കലവറയില്ലാതെ, ഉപാധികളില്യാതെ സ്നേഹിക്കാം. 1. ഓം കൂർമമായ നമ:  അഹം പാദകമലം സമർപ്പയാമി ഞാൻ എന്റെ പാദമാകുന്ന കമലം കൂർമ്മ രൂപിയായ ഭഗവാന്റെ പാദകമലങ്ങളിൽ സമർപ്പിക്കുന്നു. 2. ഓം നരസിംഹായ നമ: അഹം ഗുൽഫകമലം  സമർപയാമി എന്റെ ഞെരിയാണിയാകുന്ന കമലലം നരസിംഹരൂപിയായ ഭഗവാന്റെ പാദകമലങ്ങളിൽ സമർപ്പിക്കുന്നു. 3. ഓം ഗോപാലായ നമ: അഹം ജംഘകമലം സമർപ്പയാമി ഞാൻ എന്റെ കണങ്കാലാകുന്ന കമലം ഗോപാലനായ ഭഗവാന്റെ പാദകമലങ്ങളിൽ സമ...

ദിവ്യമായ കണ്ണട

ദിവ്യമായ കണ്ണട രാവിലെ സദാ കൃഷ്ണ സ്മരണ ഉണ്ടാകണേ എന്ന് പ്രാർഥിച്ച് നടക്കാനിറങ്ങി. കുറച്ചു നടന്നപ്പോൾ പൂത്തുലഞ്ഞു നില്ക്കുന്ന ഒരു കൊന്നമരം കണ്ടു. തങ്കക്കിങ്ങിണി ചാർത്തിയ കൊച്ചു കൃഷ്ണന്മാർ പുഞ്ചിരി തൂകി ആ മരത്തിൽ അങ്ങിങ്ങായി നില്ക്കുന്ന പോലെ തോന്നി. സത്യത്തിൽ ആ മനോഹരമായ കൊന്നപ്പൂക്കളുടെ ഭാഗ്യം ഓർത്ത് മനസ്സിൽ സന്തോഷം നിറഞ്ഞു. അല്ലെങ്കിലും മനുഷ്യനൊഴിച്ച മറ്റു സർവ്വ ചരാചരങ്ങളും ഭഗവദിഛയെ മറികടക്കാൻ ശ്രമിക്കാതെ , ലോകനന്മക്കായി ജീവിക്കുന്നു. ഹിംസ്ര ജന്തുക്കൾ പോലും ജീവിത ചക്രം അനായാസമായി മുന്നോട്ടു പോകുന്നതിനെ സഹായിക്കുകയേ പതിവുള്ളു. വിശപ്പില്ലാതെ കൊന്നു തിന്നുകയോ, മിച്ചം വരുന്നത് കെട്ടിപ്പിടിച്ചിരിക്കുകയോ ചെയ്യുന്നില്ല. പൂക്കളിലും വള്ളികളിലും ഫലങ്ങളിലും ഈ ഭഗവത്സേവാതാത്പര്യം എത്ര കണ്ടിട്ടും നമ്മൾ പഠിക്കാതിരിക്കുന്നതും ഭഗവദിഛ തന്നെ എന്നോർത്തപ്പോൾ കുറച്ചു സമാധാനമായി. ഞാൻ ആ കൊന്നമരത്തിലിരിക്കുന്ന ഒരു കൊച്ചു കൃഷ്ണനോട് ചോദിച്ചു: "കൃഷ്ണ എന്തു കാണുമ്പോഴും എന്ത് കേൾക്കുമ്പോഴും, എന്തനുഭവിക്കുമ്പോഴും കൃഷ്ണസ്മരണയുണ്ടാവാൻ എന്താ ചെയ്യേണ്ടത്?" വേഗം, ആ പാൽപ്പുഞ്ചിരി തൂകിക്കൊണ്ട് കൃഷ്ണൻ പറഞ്ഞു...

സുഷുപ്തി

സുഷുപ്തി. എന്നിൽ ആർത്തിരമ്പുന്ന എല്ലാ ശബ്ദങ്ങളോടും  നിശ്ശബ്ദത പാലിക്കാനും തിരകൾ പോലെ ആഞ്ഞടിക്കുന്ന ഉദ്വേഗങ്ങളോട് നിശ്ചലമാകാനും ഞാൻ അഭ്യർഥിച്ചു. കാരണം എനിക്ക് കൃ ഷ്ണനോട് സംവദിക്കണം. കൃഷ്ണൻ കേൾക്കണമെങ്കിൽ മറ്റു ശബ്ദങ്ങൾ ഒതുങ്ങണം. എല്ലാം എല്ലാം അറിയുന്ന കൃഷ്ണനോട് എന്തു പറയാനാണ്? മൌനം പൂണ്ട് ഞാനങ്ങനെ നില്ക്കുമ്പോൾ അകലെ നിന്നും ഓടക്കുഴൽവിളി കേട്ടു . അതും കേട്ട് ഞാനങ്ങനെ നടന്നു. മറ്റൊന്നും ഓർക്കാൻ ആ മധുര ഗീതം അനുവാദവും തന്നില്ല. കൃഷ്ണനോട് എന്തൊക്കെയോ പരിഭവങ്ങൾ, ഒരു പാട് പേരുടെ നിസ്സഹായവും ദയനീയവുമായ അവസ്ഥകളെ ആസ്പദമാക്കിയുള്ള പരിഭവങ്ങൾ, എന്റെ സ്വന്തം പരാതികൾ, പരിഭവങ്ങൾ, ഒക്കെ പറയാൻ ഒരുങ്ങിയിരുന്നതാണ്. വേണുഗാനം ആ വികാരാഗ്നിയെ മുഴുവൻ കെടുത്തി തണുപ്പിച്ചു. മാത്രമല്ല, ആ തിരുമുഖത്തിന്റെ സ്മരണ എന്റെ ദുഖങ്ങളെ  തത്ക്കാലത്തേക്കെങ്കിലും അലിയിച്ച് നേർപ്പിച്ച പോലെ.  ചെറിയ ജീവിതത്തിൽ ഒരു പാട് ദുഖങ്ങൾ  ഉണ്ടാകുമ്പോൾ കൃഷ്ണ സ്മരണ എന്ന ലായനിയുടെ അളവ് വർധിപ്പിച്ചു കൊണ്ടേയിരിക്കണം. ലായനി വേഗം പൂരിതമാകും (Saturated) കൃഷ്ണ സ്മരണ വറ്റിയാൽ, കടൽവെള്ളം വറ്റിയാൽ കല്ലുപ്പ് പ്രത്യക്ഷമാകും പോലെ ദുഖ...

വനമാലി

വനമാലി രാവിലെ നമ്മിൽ ഉണ്മയുടെ ബോധം ഉണർത്തി, മനസ്സിൽ നിറഞ്ഞു നില്ക്കുന്ന ഭഗവാനെ നമസ്ക്കരിച്ച്‌ എഴുന്നേറ്റപ്പോൾ എന്തോ കാരണത്താൽ ഭഗവാന്റെ വക്ഷസ്സിലെ വനമാല ഓർമ വന്നു. പുഞ്ചിരിയിൽ കുളിച്ചു നില്ക്കുന്ന സർവാന്തര്യാമിയായ വേണുഗോപാലനോട് ഞാൻ സവിനയം ചോദിച്ചു: "ക്യഷ്ണ, അങ്ങ് കൌസ്തുഭ രത്നത്തിനും, . അഷ്ടൈശ്വര്യങ്ങളുടേയും ഉറവിടമായ ലക്ഷ്മീദേവിക്കും പുറമെ  എത്ര എത്ര ദിവ്യരത്നാങ്കിതമായ മാലകളും, മുത്തുമാലകളും, പവിഴമാലകളും അണിഞ്ഞിരിക്കുന്നു! അതിനെല്ലാം മീതെയായി ആ വനമാലയും അണിഞ്ഞിരിക്കുന്നു. മാത്രമല്ല, മറ്റെല്ലാ മാലകളും ഊരിവെച്ചാലും വനമാല സദാ മാറോട് ചേർന്ന് കിടക്കുന്നു. കൃഷ്ണ ,  ഈ വനമാല അങ്ങക്ക് ഇത്ര പ്രിയമാകാൻ എന്താണ് കാരണം? അറിയാൻ ഏറെ കൌതുകമുണ്ട്." ചുണ്ടിലെ പുഞ്ചിരി മായ്ച്ചു കളയാതെ, അളകങ്ങൾ  ഒതുക്കി കൃഷ്ണൻ പറഞ്ഞു: "വനമാലയിലെ പുഷ്പങ്ങൾ എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന ജീവാത്മാക്കളാകുന്ന പുഷ്പങ്ങളുടെ പ്രതീകങ്ങളാണ്. അതിൽ സുഗന്ധമുള്ള പുഷ്പങ്ങളും, സുഗന്ധം ഇല്യാത്തവയും, വർണശബളമായവയും അല്ലാത്തവയും വെറും പടുമുള മുളച്ച ചെടികളിൽ ചിരിച്ചു നില്ക്കുന്ന കാട്ടുപൂക്കളും ഒക്കെയുണ്ട്. എനിക്കെല്ലാപ...

അനന്തശയനം

അനന്തശയനം യശോദ ഓർത്തു: കൃഷ്ണന്റെ ഈ ലീലകൾ എത്ര മനോഹരം! പക്ഷെ ഞാനിന്നു വരെ വൈകുണ്ഠത്തിലെ അനന്തശായിയായ കൃഷ്ണനെ നേരിൽ കണ്ടിട്ടില്ല. കൃഷ്ണന്റെ ഗോവർദ്ധനനധാരിയായ  സുന്ദര രൂപവും കാളിയമർദ്ദനരൂപവും, കാലിമേയ്ക്കുന്ന കണ്ണന്റെ രൂപവും, വേണുഗോപാലരൂപവും, പിന്നെയും പല പല രൂപങ്ങളും കണ്ട് കൺ കുളിർത്തു. എന്നെങ്കിലും വൈകുണ്ഠരൂപവും കാണിച്ചു തരും. യശോദ കൃഷ്ണനും ബലരാമനും തലയിൽ ചൂടാനുള്ള മുല്ലമാല കെട്ടുമ്പോൾ കുട്ടികളെല്ലാം മുറ്റത്ത് കളിക്കുന്നുണ്ടായിരുന്നു.  അവർ ഈ രണ്ടു പേർ മാറി മാറി ദ്വന്ദ്വയുദ്ധം ചെയ്ത് കളിച്ചു കൊണ്ടിരുന്നു.  അവസാനം ബലരാമനും കൃഷ്ണനും തമ്മിലായി ദ്വന്ദ്യയുദ്ധം. ബലരാമൻ ബലവാനാണെങ്കിലും കുറച്ച് സമയം കൊണ്ട് കൃഷ്ണൻ ബലരാമനെ തട്ടി താഴെയിട്ടു. വേഗം മുകളിൽ കേറി കിടപ്പായി.  യശോദ നോക്കിയപ്പോൾ അതാ അത്യത്ഭുതം! ബലരാമൻ തന്റെ സ്വരൂപമായ അനന്തനായി കിടക്കുന്നു കൃഷ്ണൻ വൈകുണ്ഠരൂപിയായി, അനന്തശായിയായി മുകളിലും . യശോദ പൂക്കൾ താഴെയിട്ട് വീണു വീണ് നമസ്ക്കരിച്ച് എഴുന്നേറ്റപ്പോൾ അതാ  ബലരാമേട്ടനെ തോൽപ്പിച്ച് താഴെയിട്ട് വയറിൽ കേറിക്കിടക്കുന്ന കൃഷ്ണൻ. ഒന്നുകൂടി ഇമ അടച്ചു തുറന്നപ്പോൾ വീണ്ടും വ...

കൃഷ്ണന്റെ ഞാനും എന്റെ കൃഷ്ണനും

കൃഷ്ണന്റെ ഞാനും എന്റെ കൃഷ്ണനും എന്നും എല്ലാവരുടെ ഉള്ളിലും നിന്ന് പുഞ്ചിരി തൂകുന്ന ഭഗവാനോട് ഒരു ദിവസം ഞാൻ ചോദിച്ചു: കൃഷ്ണ , "കൃഷ്ണന്റെ ഞാൻ " ആ cണാ "എന്റെ കൃഷ്ണൻ" ആണോ? ഭഗവാൻ ചിരിതൂകിക്കൊണ്ടു തന്നെ പറഞ്ഞു: " നീ തന്നെ അതിനെപ്പറ്റി കുറച്ചാലോചിക്കൂ. അതിനു ശേഷം ഞാൻ പറഞ്ഞു തരാം" ഞാൻ എളുപ്പവഴി ആലോചിച്ചതായിരുന്നു. അതൊന്നും കൃഷ്ണന് സമ്മതമല്ല. ഞാൻ കണ്ണുമടച്ച്  "കൃഷ്ണന്റെ ഞാൻ " എന്ന "കൃഷ്ണന് " സർവ്വപ്രാധാന്യം നൽകുന്ന സങ്കൽപത്തേയും  "എന്റെ കൃഷ്ണൻ" എന്ന "എനിക്ക് "സർവ പ്രാധാന്യം നൽകുന്നസങ്കല്പത്തേയും മനസ്സിൽ വരച്ചു. ആദ്യത്തേതിൽ "കഷ്ണന്റെ ഞാനിൽ " , കൃഷ്ണൻ ഏറ്റവും മുകളിൽ വേണുവുമൂതി തലയും ഒന്ന് ചെറുതായി ചെരിച്ച്, കാലും പിണച്ച്, പുഞ്ചിരിയും പൊഴിച്ച്, കാരുണ്യവും വർഷിച്ച്, മഞ്ഞപ്പട്ടും വനമാലയും ധരിച്ച് നില്ക്കുന്നു . താഴെ, കൃഷ്ണന്റെ കീഴിൽ ഞാനും എന്റെ എന്ന് വിശേഷിപ്പിക്കുന്ന സർവ്വസ്വവും കാണാം. കൃഷ്ണൻ എല്ലാറ്റിനും ഉത്തരവാദിത്വം ഏറ്റെടുത്ത് എന്നേയും എന്റെ പരിവാരങ്ങളായ അഞ്ച് ജ്ഞാനേന്ദ്രിയങ്ങളേയും അഞ്ച് കർമേന്ദ്രിയങ്ങളേയ...