SRee Guruvaayoorappa smaraNam,
SRee ParamESvara Bhakta-KavayE nama:
Chapter 15, line 57 to the end
അന്നേരം യശോദയും രോഹിണിതാനും ചെന്നു
നന്ദനന്മാരെക്കുളിപ്പിച്ചു കോപ്പണിയിച്ചു
അന്നവും പാലും തൈരും വെണ്ണയും ഭുജിപ്പിച്ചു
തന്നുടെ ശയ് യതന്മേൽ കിടത്തിയുറക്കിനാർ. 60
ഇങ്ങിനെ ചില ദിനം കഴിഞ്ഞോരനന്തരം
അന്നൊരു ദിനം രാമൻകൂടാതെ കൃഷ്ണൻ താനും
ഗോക്കളോടൊരുമിച്ചു ബാലന്മാരോടും കൂടി--
പ്പുക്കിതു കളിപ്പാനായ് ക്കാളിന്ദീതീരത്തിങ്കൽ.
ദാഹത്തെസ്സഹിയാഞ്ഞു ഗോക്കളും ബാലന്മാരും
മോഹനമായ ജലം കണ്ടതിവേഗത്തോടും
പാനം ചെയ് തൊരു നേരം കാളിയൻ വിഷം കൊണ്ടു
ദീനമോടവനിയിൽ മരിച്ചു വീണീടിനാർ.
ജീവനും വേർപെട്ടവർ വീണതു കണ്ടനേരം
ദേവകീസുതൻതാനും ഏറ്റവും കാരുണ്യത്താൽ 70
തന്നുടെ കടാക്ഷങ്ങളാകുന്നോരമൃതത്താൽ
ഒന്നൊഴിയാതേ ജീവിപ്പിച്ചിതു കൃഷ്ണനപ്പോൾ.
ദുഷ്ടമാം കാളിന്ദിതൻ ജലം ഇന്നെല്ലാവർക്കും
ഇഷ്ടമായനുഭവിച്ചീടുമാറാക്കീടേണം
എന്നോർത്തു കാളിന്ദിയിൽ കിടക്കും സർപ്പേശനെ--
ത്തന്നുടെ ലീലകൊണ്ടു കളഞ്ഞാൻ ദാമോദരൻ.
മേളത്തിൽപ്പതിനഞ്ചാം അദ്ധ്യായം ചൊന്നേൻ; ഇനി
കാളിയമർദ്ദനത്തെക്കേട്ടാലും വഴിപോലെ. 78
Lines 57-68
-------------------------
At that time, YaShOda and ROhini gave them bath and got them dressed . Then fed them with rice, milk, yogurt and butter and put them in bed to sleep.
A few days passed like this. One day, Krishna went to the banks of Kalindi without Rama. But he took the cows and GOpAs along with him to play there. GOpAs and cows became very thirsty and when they saw the pure water (of Kalindi), they quickly drank from it. The poison of Kaliya made them sick and they all fell dead.
Lines 60 - 78
When Krishna saw them fall dead, with overwhelming compassion, he showered them with his nectar-like glances and every single one of them was brought back to life. In order to transform that poisoned water of Kalindi into pure water that can be enjoyed by everybody, he drove Kaaliya away from the river by his playful LeelAs. I have finished narrating the fifteenth chapter elaborately and now kindly listen to the story of KALiyamardanam.
Translation by Savitri O Puram 2015
Digitalization and Transliteration by DKM Kartha
Comments
Post a Comment