കൃഷ്ണന്റെ കുസൃതി 11- കൃഷ്ണശബ്ദവും നമ്മളും കൃഷ്ണാ, അങ്ങു് മായാമറയുടെ അപ്പുറത്തിരിക്കുകയാണെന്നറിയാം . എന്നാലും ഞങ്ങൾ പറയുന്നതൊന്നു കേൾക്കണേ ! ഞങ്ങൾക്കൊരു പാടു കാര്യങ്ങൾ പറയാനുണ്ട് . അതെല്ലാം കേട്ട് ഞങ്ങളെ വേണ്ടപോലെ ഉപദേശിച്ച് നേർവഴിക്ക് നയിക്കണേ! ഇതാ കൃഷ്ണനും നമ്മളും തമ്മിൽ നടക്കുന്ന നിരന്തര സംവാദങ്ങളിൽ നിന്നും ഒരേട് : നമ്മൾ : "കൃഷ്ണാ, അങ്ങയെ പ്രാർഥിച്ചതിനുശേഷം ഞങ്ങളുടെ മനസ്സിൽ തോന്നുന്നതും അതു പ്രകാരം ഞങ്ങൾ പ്രവർത്തിക്കുന്നതും ശരിയാണെന്ന് ഞങ്ങൾ കരുതിക്കോട്ടെ? " കൃഷ്ണൻ പുഞ്ചിരിതൂകിക്കൊണ്ട് നമ്മുടെ മനസ്സിൽ വന്ന് പറഞ്ഞു : "ശരി" നമ്മൾ : "കൃഷ്ണാ, ഓരോ ദിവസവും കൃഷ്ണനെ ഓർത്ത് ഞങ്ങൾ തീരുമാനങ്ങൾ എടുത്തു നടപ്പാക്കാൻ ശ്രമിക്കുന്നു. പരിണതഫലങ്ങളെല്ലാം കൃഷ്ണന്റെ അനുഗ്രഹമാണെന്ന് ഞങ്ങൾ കരുതട്ടെ? " കൃഷ്ണശബ്ദം: " തീർച്ചയായും." നമ്മൾ: " മായാവലയത്തിൽ നിന്ന് ഞങ്ങളെ പുറത്തു കടക്കാൻ അനുഗ്രഹിക്കില്ല്യേ?" കൃഷ്ണശബ്ദം: "ഉവ്വ് ". നമ്മൾ: "വിധിയുടെ മുൾമുനകളിൽ എരിപൊരികൊണ്ട് നടക്കുമ്പോഴും ഞങ്ങൾ കൃഷ്ണനെ