തൂലികാചിത്രം 8
രുഗ്മിണീ ദേവിയുടെ ഗൃഹത്തിൽ നിന്നിറങ്ങിയപ്പോഴേക്കും സന്ധ്യയാകാറായി. അതിനാൽ മഹർഷി തൊട്ടടുത്തു കണ്ട അരുവി യിലിറങ്ങി ദേഹശുദ്ധി വരുത്തി സന്ധ്യാവന്ദനം ചെയ്തു. അതിനു ശേഷം തൊട്ടപ്പുറത്തായുള്ള ഗൃഹത്തിലേക്ക് നടന്നു. ധാരാളം ഫലങ്ങളും പുഷ്പങ്ങളും നിറഞ്ഞ തൊടിയുടെ നടുക്ക് ഒരു മനോഹര സൌധം. മുമ്പിൽ ശ്രീരാമനും ഹനുമാനും കൂടി നില്ക്കുന്ന ഒരു മനോഹര പ്രതിമ. എന്തോ, സാധാരണ ഹനൂമാനേക്കാളും വലിപ്പവും പ്രായവും തോന്നും. ശില്പിയുടെ ഭാവനയാണcല്ലാ.
വീടിനടുത്തെത്തിയപ്പോഴേക്കും കൃഷ്ണപത്നി ജാംബവതി ഓടിയെത്തി അകത്തേക്ക് ആനയിച്ചു. അപ്പോഴതാ കൃഷ്ണൻ നാലു വയസ്സുകാരനായ, കൃഷണന്റെയും ജാംബവതിയുടേയും പുത്രനായ, സാംബന്റെ കൂടെ നിലത്തിരുന്ന് പാമ്പും കോണിയും കളിക്കുന്നു. നാരദമുനിയെ കണ്ട് കൃഷ്ണൻ ഓടി വന്ന് കാൽ കഴുകിച്ച് നമസ്ക്കരിച്ചു. സംബനെക്കൊണ്ടും നമസ്കരിപ്പിച്ചു. മടിയിൽ കയറിയിരുന്ന സാംബൻ " അഛാ, സ്യമന്തകമണിയുടെ കഥ പറയൂ " എന്ന് പറഞ്ഞ് വാശി പിടിക്കാൻ തുടങ്ങി. നാരദമുനി കൃഷ്ണനോട് " കഥ പറഞ്ഞോളൂ, എനിക്കും കേൾക്കാലോ " എന്ന് പറഞ്ഞു.
കൃഷ്ണൻ വളരെ രസകരമായി കഥ പറഞ്ഞു. അങ്ങനെ ജാംബവാനും ഭഗവാനും തമ്മിലുള്ള യുദ്ധം വിസ്തരിക്കാൻ തുടങ്ങി. സാംബന് രസമായി. ടിശ്ശൂം ടിശ്ശൂം എന്ന് പറഞ്ഞ് കൃഷ്ണനുമായി യുദ്ധം തുടങ്ങി. കൃഷ്ണനും ഇടിക്കുന്ന പോലെ കാണിച്ച് സാംബനെ സന്തോഷിപ്പിച്ചു. ഉടനെ സാംബൻ പറഞ്ഞു: "ഞാൻ മഹർഷിക്ക് അച്ഛനും മുത്തഛനും കൂടി നില്ക്കുന്ന പ്രതിമ കാണിച്ചു കൊടുക്കട്ടെ" എന്ന് പറഞ്ഞ് നാരദരുടെ കയ്യും പിടിച്ച് പുറത്തേക്കിറങ്ങി. പ്രതിമയുടെ അടുത്തു ചെന്ന് ജാംബവാനെയും ഭഗവാനെയും കാണിച്ചു കൊടുത്തു. എന്നിട്ടു പറഞ്ഞു " മഹർഷേ, അച്ചൻ പറഞ്ഞു ഇത് അച്ഛൻ തന്നെയാണ്. പക്ഷെ മുത്തച്ഛനെ സന്തോഷിപ്പിക്കാൻ ശ്രീരാമന്റെ വേഷം കെട്ടി നില്ക്കുകയാണ് " എന്ന് - മഹർഷി പുഞ്ചിരി തൂകി പറഞ്ഞു: "സാംബ, അച്ഛനങ്ങനെയാണ് ഭക്തന്മാർക്ക് ഏതു രൂപത്തിലാണ് കാണാനിഷ്ടം, ആ രൂപത്തിൽ അവരുടെ അടുത്തെത്തും." സാംബനതൊന്നും മനസ്സിലായില്ല.
തിരിച്ച് ഗൃഹത്തിൽ വന്ന് എല്ലാവരും അത്താഴവും കഴിച്ചു.. ജാംബവതി സാംബനെ ഉറക്കാൻ കൊണ്ടു പോയപ്പോൾ കൃഷ്ണൻ നാരദമഹർഷിയുടെ അടുത്ത് വന്നിരുന്ന് ദ്വാരകയിലെ വിശഷങ്ങൾ ഒക്കെ പറഞ്ഞു.
നാരദമുനിയെ ഉറങ്ങാനുള്ള മുറിയിലേക്ക് ആനയിച്ച ഭഗവാനും വിശ്രമിക്കാൻ അന്ത:പുരത്തിലേക്ക് എഴുന്നള്ളി :
നാരദമുനി ഓർത്തു.
ഭഗവാൻ എന്ന ഗൃഹസ്ഥൻ എന്നിൽ അത്ഭുതം ഉളവാക്കുന്നു. ഓരോ പത്നിമാരുടേയും ഇംഗിത മറിഞ്ഞ് അവരെ സ്നേഹിച്ചും സഹായിച്ചും അവർക്കൊക്കെ അർഥവത്തായ ജീവിതം നൽകുന്നു. ധാർമികമായ കർമങ്ങളാൽ ആവശ്യത്തിനുള്ള അർഥം സമ്പാദിച്ച്, ധാർമികമായ കാമങ്ങൾ സാധിപ്പിച്ച് അവരെ മോക്ഷത്തിലേക്ക് നയിക്കുന്നു. കൃഷ്ണ , അങ്ങു തന്നെയാണ് എല്ലാ ശക്തികളുടേയും ശക്തി.
മനോരഥത്തിൽ കൃഷ്ണനോടു കൂടി യാത്ര ചെയ്തിരുന്ന എന്റെ രഥം. കൃഷ്ണൻ തടഞ്ഞു. എന്നിട്ടു പറഞ്ഞു: "നീ രഥത്തിന്റെ സാരഥിയായതു മതി. അനുഭവങ്ങൾ വേണ്ടത്രയായില്യേ ? ഇനിയെങ്കിലും സാരഥ്യം എനിക്ക് വിട്ടു തരൂ. "എന്റെ എന്റെ " എന്ന കെട്ടിപ്പിടിക്കൽ ഉണ്ടല്ലോ, മതിയാക്കാറായില്യേ ? ഇനി എന്റെ രഥത്തിൽ കയറൂ." കൃഷ്ണൻ പുഞ്ചിരിക്കുകയേ പതിവുള്ളു. ഇന്ന് എന്നെ ശാസിച്ചു. ഞാൻ നിറഞ്ഞ കണ്ണുകളോടെ, സ്നേഹപൂർവമുള്ള ശാസന അങ്ങേയറ്റം ആസ്വദിച്ചു കൊണ്ട്, അനുസരിച്ചു കൊണ്ട് ആ ദിവ്യ രഥത്തിൽ കയറിയിരുന്നു. ഇനി കൃഷ്ണനാണെന്റെ സാരഥി. എന്തിന് ഭയം? ആ രഥത്തിൽ ഇരിക്കുമ്പോൾ ശാന്തി മാത്രം. സുഖങ്ങളുമില്ല. ദുഖങ്ങളുമില്ല. അതെല്ലാം സാരഥിയായ കൃഷ്ണൻ ഏറ്റുവാങ്ങി ശാന്തി പ്രദാനം ചെയ്യുന്നു. പുഞ്ചിരിയോടെ കൃഷ്ണൻ പറഞ്ഞു: "ശരീരം വീഴുന്നതു വരെ ഈ രഥത്തിലിരുന്ന് ജീവിതയാത്ര തുടർന്നോളൂ. സാരഥ്യം ഏറ്റെടുക്കണ്ട എന്ന് മാത്രം. അതെപ്പോഴും ഓർമ വേണം." പുഞ്ചിരി മാഞ്ഞിട്ടില്ലെങ്കിലും ഗൌരവത്തോടെ തന്നെയാണ് കൃഷ്ണൻ പറഞ്ഞത്.
ആ പാദങ്ങളിൽ വീണു നമസ്ക്കരിച്ച് ഞാൻ ആ രഥത്തിൽ ഇരുന്ന് കണ്ണടച്ചു. കൃഷണൻ സർവഭൂതങ്ങളുടെയും എന്ന പോലെ എന്റെയും സാക്ഷി മാത്രമായി വർത്തിച്ചു.
ശ്രീകൃഷ്ണാർപ്പണമസ്തു

Comments
Post a Comment