കൃഷ്ണ സാന്നിധ്യം
എല്ലാറ്റിലും ഈശ്വര സാന്നിധ്യം കാണാൻ കഴിയണേ എന്ന് പ്രാർഥിച്ച് എഴുന്നേറ്റപ്പോൾ , അതാ പിന്നെയും കൃഷ്ണൻ പുഞ്ചിരിക്കുന്നു. ഇപ്രാവശ്യത്തെ ചിരിയിൽ പരിഹാസമുള്ളതായി തോന്നി. എന്റെ മാനസികാവസ്ഥ പോലെയല്ലേ എന്റെ പ്രതികരണം? എല്ലാ ദിവസവും രാവിലെ എഴുന്നേറ്റാൽ സർവ്വദൂതഹൃദയസ്ഥനായ ഭഗവാനെ എല്ലാ ചരാചരങ്ങളിലും കാണാൻ ഭാഗ്യം ഉണ്ടാകണേ എന്ന് പ്രാർഥിച്ച് എല്ലാറ്റിലും ആ ചൈതന്യത്തെ തിരയാൻ തുടങ്ങും.
ഇന്നും അതുപോലെ ചെയ്യാൻ തുടങ്ങിയപ്പോഴാണ് കൃഷ്ണന്റെ ഈ പരിഹാസച്ചിരി. കുറച്ച് പരിഭവത്തോടെ, തിരിച്ചൊരക്ഷര മെങ്കിലും പറയാതെ സദാ എന്നെ നിരീക്ഷിച്ച് , ശാസിച്ച്, സ്നേഹിച്ച് നില്ക്കുന്ന കൃഷ്ണനോട് ഞാൻ പറഞ്ഞു:
എനിക്ക് എല്ലാറ്റിലും നിന്നെ തിരഞ്ഞു മതിയായി. ചാഞ്ഞും ചെരിഞ്ഞും മാഞ്ഞും തെളിഞ്ഞും പിടി തരാതെ എത്ര ജന്മങ്ങളായി ജനിച്ചും മരിച്ചും വളർന്നും തളർന്നും കരഞ്ഞും പിഴിഞ്ഞും വലഞ്ഞ എന്നെ അവഗണിക്കുന്നു? ഞാൻ തിരച്ചിൽ നിർത്തി വെറുതെ ഇരിക്കട്ടെ! ഇനി നോക്കാൻ ഇടമില്ല . ഇടമില്ലാത്തിടത്തും ഉണ്ടാകാൻ ഇടയുളള കൃഷ്ണ , ഞാൻ തോറ്റു.
ഉടനെ പതുക്കെ കൃഷ്ണൻ മന്ത്രിച്ചു:
സാധാരണ ആരും നോക്കാത്ത ഒരു സ്ഥലമുണ്ട്. അവിടെ നോക്കൂ. നിന്റെ ഹൃദയ കുഹരം. അവിടെ കാണും. ഉറപ്പ്. മറ്റെല്ലാ ദിക്കിലും മറ്റെല്ലാറ്റിലും എന്നെ കാണണമെങ്കിൽ ആദ്യം അവിടെ കാണണം. ശ്രദ്ധിച്ചു നോക്കൂ.
എത്ര കാലമായി പുറത്തന്വേഷിക്കു ന്നു. അകത്തു കാണുന്നതു വരെ പുറത്തു കണ്ടാലും മറയും. മായാത്ത, മറയാത്ത ഞാൻ നീ എപ്പോഴും പറയുന്ന " ഞാൻ " തന്നെ, അഹങ്കാര ശൂന്യമായ "ഞാൻ".
ഈ ബ്രഹ്മസൂത്രം ഇങ്ങനെ എഴുതാം:
ഞാൻ - അഹങ്കാരം = കൃഷ്ണൻ
ആ സൂത്രവും ഉരുവിട്ട് , ഒരു ദിനം ഞാൻ മായാത്ത മറയാത്ത കൃഷ്ണനെ കാണും, കൃഷണനാകും!

Comments
Post a Comment