തൂലികാചിത്രം 13
ഉത്തിഷ്ഠത! ജാഗ്രതI
ബ്രഹ്മർഷി നാരദൻ, ഈ കൊറോണക്കാലത്ത്, ഭഗവാന്റെ 16,0008 പത്നിമാരിൽഒരാളായ മിത്രവിന്ദയുടെ ഗൃഹത്തിലാണ് ഗൃഹസ്ഥന്റെ വേഷമാടുന്ന ഭഗവാനെകാണാൻ പോയത്. സത്യലോകത്തു നിന്നും വരികയായിരുന്ന നാരദമുനിക്ക്ഭമിയിലെ കൊറോണബാധിതരുടെ ദുരിതം കണ്ടിട്ടുള്ള ദുഖം കൊണ്ട് അതിനൊരുപരിഹാരം ഭഗവാൻ ഉണ്ടാക്കണേ എന്നർഭ്യർഥിക്കാനാണ് അവിടേക്ക് പോയത്. ദ്വാരക ഭഗവാന്റെ വാസസ്ഥാനമായതുകൊണ്ടും ഒരു ദ്വീപായതുകൊണ്ടും അവിടെകോറോണ ബാധ ഉണ്ടായിരുന്നില്ല എന്നതിൽ അത്ഭുതപ്പെടാനില്ലല്ലോ.
വലിയ പ്രവേശനകവാടം തുറന്ന് അകത്തു കടന്നപ്പോൾ തന്നെ നാരദ മുനിഅത്ഭുതപരതന്ത്രനായി. സത്യലോകത്തിൽ നിന്നുള്ള യാത്രയിൽ മുഴുവൻ മനസ്സിൽസർവ്വാമയവിനാശനനായ ഭഗവാന്റെ, അമൃതകലശം കൈയ്യിലേന്തിയരൂപമായിരുന്നു മനസ്സിൽ ധ്യാനിച്ചിരുന്നത്. ഭഗവത്കൃപയെന്ന് വിശേഷിപ്പിക്കട്ടെ, ആ ദിവ്യഭിഷഗ്വരരൂപത്തിൽ തന്നെ ഭഗവാൻ സ്വഗൃഹത്തിന്റെ വരാന്തയിൽനില്ക്കുന്നു!! ആനന്ദലബ്ധിക്കിനിയെന്തുവേണം!
നാരദമഹർഷി കാൽക്കൽ വീണ് നമിച്ചു. ഭഗവാൻ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഭഗവാൻറെ കാരുണ്യം ഓർത്ത് നാരദ മുനിയുടെ കണ്ണു നിറഞ്ഞൊഴുകി. നാം ഏതേതു രൂപത്തിൽ ധ്യാനിക്കുന്നുവോ ആ രൂപത്തിൽ ഭഗവാൻ നമുക്ക്നേരിട്ടോ മനസ്സിലോ ദർശനം തരുന്നു എന്നതെത്ര ശരി!
ഭഗവാൻ തന്നെ കാല് കഴുകിച്ച് കണ്ണീർ തുടച്ച് ആസനത്തിലിരുത്തി. അടുക്കളയിൽനിന്നും ചേല കേറ്റിക്കുത്തി പണികൾക്കിടയിൽ ഓടി വന്ന് പത്നിയായ മിത്രവിന്ദയുംപ്രണാമം അർപ്പിച്ചു.. കുടിക്കാൻ തൈരും പാലും സമാസമം ചേർത്ത് ധാരാളംതേനൊഴിച്ചുണ്ടാക്കിയ ദിവ്യമായ മധുപർക്കം നൽകി .
ഭഗവാൻ പറഞ്ഞു- " നാരദ, ഭൂമിയിലെമ്പാടുമുള്ള രോഗബാധിതർക്കുംആലംബഹീനരായർക്കും നിർദ്ധനരായവർക്കും വൃദ്ധർക്കും ഒക്കെ ലഭിക്കുന്നഭക്ഷണത്തിന്റെ ഉറവിടവും പ്രതീകവും ഈ അടുക്കളയിൽ എന്റെഅനുഗ്രഹത്തോടെ മാത്രവിന്ദ പാചകം ചെയ്യുന്ന ഭക്ഷണമാണെന്ന് ധരിക്കൂ. മറ്റുപലരും പാചകം ചെയ്യുകയും നൽകുകയും ചെയ്യുന്നതായി തോന്നുമെങ്കിലുംഅവരെല്ലാം വെറും നിമത്തങ്ങൾ മാത്രം. ഞാൻ ആദ്യം മിത്രവിന്ദയെ നിമിത്തമാക്കി, പിന്നെ ലോകമെമ്പാടും സന്മനസ്സുള്ള പലരേയും നിമിത്തമാക്കിദുരിതമനുഭവിക്കുന്നവരെ സഹായിച്ചുകൊണ്ടിരിക്കുന്നു. പാഞ്ചാലിയുടെപാത്രത്തിലെ ഒരു നുള്ളു ചീര ദുർവ്വാസാവിന്റേയും ആയിരമായിരംശിഷ്യന്മാരുടേയും വിശപ്പു മാറ്റിയത് ഓർമ്മയില്ലേ?പാവം മിത്രവിന്ദ, ഈ കൊറോണമഹാമാരിയുടെ ആക്രമണം തുടങ്ങിയതിനുശേഷം വിശ്രമമെന്തെന്നറിഞ്ഞിട്ടില്ല. എല്ലാം എന്നിൽ അർപ്പിച്ച് ചെയ്യുകയാണ് ആ പുണ്യസാധ്വി.
പാചകം ചെയ്യാൻ ആവശ്യമായതെല്ലാം ഞാൻ തന്നെസമാഹരിച്ചിവിടെയെത്തിക്കുകയും പച്ചക്കറികൾ നുറുക്കുന്നതിനും പാത്രംഅപ്പപ്പോൾ കഴുകുന്നതിനും ഒക്കെ സഹായിക്കുകയും ചെയ്യുന്നു".
അപ്പോഴേക്കും ഭഗവാന്റെ മക്കളായ മൂന്നുചുണക്കുട്ടന്മാർ കുറെ പഴുത്ത മൾഗോവമാങ്ങയും പറിച്ച് അവിടെയെത്തി. നാരദമുനിയെ വന്ദിച്ച് അവർ തന്നെ മാങ്ങ പൂളിനൽകി. അതു കഴിഞ്ഞ് അവർ ഭഗവാന്റെ നിർദ്ദേശപ്രകാരം അമ്മയെസഹായിക്കാൻ അടുക്കളയിലേക്ക് പോയി.
ഭഗവാൻ തുടർന്നു: "സാമൂഹ്യാകലം പാലിക്കാൻ ഭരണാധികാരികളിൽ കൂടി ഞാൻനിർദ്ദേശങ്ങൾ നൽകിയതറിഞ്ഞില്ലേ? നാരദ, സുഖദുഖങ്ങൾ കലർന്നതാണ്ഭൂമിയിലെ ജീവിതം. ഓരോരുത്തർക്കും അവനവന്റെ കർമ്മഫലം അനുഭവിച്ചേതീരൂഎന്നിരിക്കിലും പ്രപഞ്ചശക്തിയായ എന്നെ ആദരിക്കയും അനുസരിക്കയുംചെയ്താൽ ദുഖത്തിന്റേയും ദുരിതത്തിന്റേയും കാഠിന്യം കുറയുമെന്ന് മാത്രമല്ല, ഈഒരവസ്ഥ ഒറ്റക്കെട്ടായിനിന്ന് ധൈര്യപൂർവ്വം അഭിമുഖീകരിക്കാനും കഴിയും. ജാതിമതദേദമെന്യേ ഞാൻ എന്ന പ്രപഞ്ചശക്തി എല്ലാവരുടെഉള്ളിലും ഈസന്മനസ്സു് വിതക്കുകയാണ്. തമോഗുണപ്രധാനികൾ ആഹ്വാനംകൈക്കൊണ്ടില്ലെങ്കിലും ബഹുഭൂരിപക്ഷം മനുഷ്യരും നന്മ ആഗ്രഹിക്കുന്നവരാണ്. അതിനാൽ നാരദ, ദുരിതങ്ങൾ ഒക്കെ വേഗം കെട്ടടങ്ങും. എല്ലാ ദേവാലയങ്ങളുംപ്രാർഥനാമന്ദിരങ്ങളും അടച്ചിരിക്കയാണെങ്കിലെന്താ? സന്മനസ്സുള്ളവരൊക്കെഞാനെന്ന പ്രപഞ്ചശക്തിയിൽ, അല്ലെങ്കിൽ മറ്റേതെങ്കിലും പേരിൽ അവരവർആരാധിക്കുന്ന ഒരേ ഒരു പ്രപഞ്ചശക്തിയിൽ, മനസ്സുകൊണ്ട്ശരണാഗതിയടയുകയും അതേസമയം, നിഷ്ക്രിയരാകാതെ ഒറ്റക്കെട്ടായി നിന്ന്പരസ്പരം സഹായിക്കയും ചെയ്യുന്നു. ഈ പ്രപഞ്ചശക്തിയുടെഅംശാവതാരങ്ങളാണല്ലോ സർവ്വ ജീവജാലങ്ങളും?ഈ അംശാവതാരങ്ങളായആരോഗ്യരംഗത്തെ പ്രവർത്തകരും, നീതിപാലകരും ഒക്കെ നിസ്വാർഥമായി, അർപണമനോഭാവത്തോടെ സേവനം ചെയ്യുന്നത് കാണുന്നില്ലേ? മനുഷ്യനിലെനന്മയൊന്നും നശിച്ചിട്ടില്ല നാരദ. കൊറോണ എന്ന അസുരൻ കെട്ടുകെട്ടാനുംദുരിതങ്ങൾ അടങ്ങാനും അധികം താമസമില്ല. മനുഷ്യരിൽ ഇന്നും നിറഞ്ഞുകാണുന്ന ക്ഷമയും സ്നേഹവും ത്യാഗമനോഭാവം ഈ പ്രതികൂലശക്തിയെ വേഗംതളർത്തും. ഉത്തിഷ്ഠത! ജാഗ്രത! എന്ന ആഹ്വാനം അവർ ഏറ്റെടുത്തിരിക്കുന്നു. സമാധാനമായി യാത്രയാവുക.
ഇത്രയും പറഞ്ഞപ്പോഴേക്കും ഭഗവാന് ഭഗവാന്റെ രാജ്യകാര്യതന്ത്രാലയമായ'സുധർമ്മ'യിലേക്ക് പോകാറായി. അവിടെ ദേവന്മാരെല്ലാം കൊറോണയെപ്പറ്റിചർച്ചചെയ്യാൻ എത്തിയിരിക്കുന്നുവത്രെ.
നാരദൻ ഭഗവാനെ വീണ്ടും നമസ്ക്കരിച്ച് പുറത്തിറങ്ങി. മനസ്സിൽ മുഴുവൻഭഗവാന്റെ ഭിഷഗ്വരരൂപം നിറഞ്ഞു നിന്നു. അതും മനസ്സിലേന്തി ഭഗവാന്റെഅംശാവതാരങ്ങളെന്ന് ഭഗവാൻ തന്നെ പറഞ്ഞെ ആതുരസേവകരേയും മറ്റെല്ലാസന്മനസ്സിന്റെ ഉടമകളേയും കാണാനും അവരുടെയൊക്കെനിസ്വാർഥസേവനങ്ങളേയും പ്രാർഥനയേയും അഭിനന്ദിക്കാനും വേണ്ടി പുറപ്പെട്ടു! കൂട്ടത്തിൽ ഭഗവാന്റെ ഉത്തിഷ്ഠത ജാഗ്രത എന്ന ആഹ്വാനം എല്ലാവരിലുംഎത്തിക്കണമെന്ന ദൃഢനിശ്ചയത്തോടേയും ഭഗവാനെ സ്മരിച്ചുകൊണ് നാരദമുനിഅതാ നടന്നു വരുന്നു.
ശ്രീകൃഷ്ണാർപ്പണമസ്തു
സാവിത്രി പുറം
Savithriji... very nice and prayers for Guruvayoorappan to bless all, all over the world. There is one error. 16,008 is the right figure and not 16,0008.
ReplyDeletePlease stay safe where ever you are..
Om Namo Narayanaya
P.S could not post in Malayalam fonts here. sorry....