കൃഷ്ണനെ അറിയൂ
രാവിലെ എഴുന്നേറ്റപ്പോൾ സ്വന്തം ശ്വാസോച്ഛ്വാസം പറഞ്ഞു:
എന്നിലെ കൃഷ്ണനെ അറിയൂ.
പാടുന്ന കുയിലും കൂകുന്ന കോഴിയും പറഞ്ഞു:
എന്നിലെ കൃഷ്ണനെ അറിയൂ.
വിരിയുന്ന പൂക്കളും കൊഴിയുന്ന പൂക്കളും പറഞ്ഞു:
എന്നിലെ കൃഷ്ണനെ അറിയൂ.
വെള്ളവും വെളിച്ചവും ശബ്ദവും രൂപവും ഗന്ധവും പറഞ്ഞു:
എന്നിലെ കൃഷ്ണനെ അറിയൂ
വേദനയും ദുഖവും സുഖവും ദാരിദ്ര്യവും രോഗവും ശാന്തിയും സന്തോഷവുംപറഞ്ഞു:
എന്നിലെ കൃഷ്ണനെ അറിയൂ.
ജനനവും മരണവും ഒഴുകുന്ന കാലവും മറയുന്ന കാലവും പറഞ്ഞു:
എന്നിലെ കൃഷ്ണനെ അറിയൂ.
എല്ലാറ്റിലും ഉള്ള കൃഷ്ണനെ അറിയുന്നു എന്ന് പറഞ്ഞപ്പോൾ കൃഷ്ണൻ പറഞ്ഞു:
നിന്റെ ഉള്ളിലെ കൃഷ്ണനെ അറിയൂ.
അതറിഞ്ഞാൽ എല്ലാം ആയി. അതറിഞ്ഞില്ലങ്കിൽ എല്ലാം പോയി.
ശ്രീ കൃഷ്ണാർപ്പണ മസ്തു
Comments
Post a Comment