Skip to main content

കൃഷ്ണദർശനം

കൃഷ്ണദർശനം

ഈശ്വരനെ കണ്ടു കഴിഞ്ഞ് സ്നേഹിക്കുകയല്ലകലവറയില്ലാതെ സ്നേഹിച്ച്ദർശനം ലഭിക്ക്കുകയാണ് വേണ്ടതെന്ന് എവിടെയോ വായിച്ചത് ഓർമ്മ വന്നുശരിയാണ്നാരദ മുനിയുടെ പൂർവ്വജന്മത്തിലെ അഞ്ചു വയസ്സായ ദാസീപുത്രനുംധുവനും പ്രഹ്ളാദനുമൊക്കെ അതല്ലേചെയ്തത്?

കൃഷ്ണഒരേ ഒരു പ്രാവശ്യം ദർശനം  തരൂ എന്നൊക്കെ ഒരു ദിവസം മറഞ്ഞുനില്ക്കുന്ന കൃഷ്ണനോട് ഞാൻ പറഞ്ഞുകുറേ നേരം കൃഷ്ണൻ മൌനം പാലിച്ചുപിന്നെ എനിക്കേറ്റവും പ്രിയംകരമായ പൌരുഷവുംസ്നേഹവുംകാരുണ്യവുംനിശ്ചയദാർഢ്യവും ഒക്കെ തികഞ്ഞ ശബ്ദത്തിൽസൌമ്യമായ സ്വരത്തിൽകൃഷ്ണൻ പറയുന്ന പോലെ തോന്നി:

"നീ ഒരമ്മയല്ലേകാണാതെ സ്നേഹിക്കാൻ നിനക്കറിയാമല്ലോനിന്റെ കുട്ടികൾവയറ്റിൽ ഊറിയെന്നറിഞ്ഞ ദിനം മുതൽ  നീ അവരെ കണ്ടിരുന്നില്ലെങ്കിലുംസ്നേഹിക്കാൻ തുടങ്ങിയില്ലേഅതു പോലെ കരുതിയാൽ മതിമറ്റൊന്ന്നീവായുവിനെ കണ്ടിട്ടുണ്ടോഇല്ലല്ലോഎങ്കിലും  വായുവാണ് നിന്റെ പ്രാണവായുഒരു നിമിഷം നീ അതിനെ പിരിയാൻ ആഗ്രഹിക്കുന്നില്ല.അത്ര സ്നേഹമാണ്ഒന്നുമനസ്സിലാക്കൂ  പ്രാണവായു എന്റെ നിശ്വാസമാണ്ഞാൻ തന്നെയാണ്.   ആകാശമെടുക്കൂനിന്റെ ഉള്ളിലും പുറത്തും നിറഞ്ഞു നില്ക്കുന്ന കാണാൻകഴിയാത്ത ആകാശമില്ലാതെ  പ്രപഞ്ചമോ നീയോ ഉണ്ടോ ആകാശവുംഞാൻജീവാമൃതമായ ജലവും ഞാൻനിൻറെയുള്ളിലെ oരാഗ്നിയും ഞാൻഅവസാനമായി നീ സ്ഥിതി ചെയ്യുന്ന മണ്ണും ഞാൻഞാൻ വിരാട് സ്വരൂപനായിനിനക്ക് സദാ ദർശനം തന്നു കൊണ്ടിരിക്കുന്നു.. പുഴകൾ രക്തധമനികൾമേഘംഎന്റെ മുടിഅങ്ങനെ പോകുന്നുമറ്റൊരു പരമരഹസ്യം കൂടി :
നീ "ഞാൻഎന്നു പറയുന്ന  വ്യക്തിയും ഞാൻപോരേ?"

മതി കൃഷ്ണമതികാണാത്ത കൃഷ്ണനെകണ്ണിന്റെ കണ്ണായ കണ്ണനെപ്രപഞ്ചാകാരനായ ഭഗവാനെ ഞാൻ വീണ്ടും വീണ്ടും നമസ്കരിച്ചുഎന്റെസങ്കല്‌പത്തിലുള്ള  ശ്യാമസുന്ദരൻ അതാ ഹൃദയകുഹരത്തിൽ ഇതൊക്കെ കണ്ട് ഹൃദ്യമായ ചിരിയോടെ നില്ക്കുന്നു

ഖം വായുമഗ്നിം സലിലം മഹീം  
ജ്യോതീംഷി സത്ത്വാനി ദിശോ ദ്രുമാദീൻ
സരിത്സമുദ്രാംശ്ച ഹരേഃ ശരീരം 
യത്കിം  ഭൂതം പ്രണമേത് അനന്യഃ..



Comments