മാനസതീർഥയാത്ര
കൊറോണ ലോക്ക് ഡൌൺ അല്ലേ? കൃഷ്ണനെപ്പറ്റി എന്തെങ്കിലും എഴുതൂ എന്ന് ചില ഭക്തജനങ്ങൾ സ്നേഹപൂർവം എന്നോട് പറഞ്ഞപ്പോൾ കൃഷ്ണനെ സ്മരിക്കാൻ ഒരവസരം ലഭിക്കയാണല്ലോ എന്നോർത്ത് സന്തോഷം തോന്നിയെങ്കിലും വ്യക്തമായ കൃഷ്ണസ്മരണകൾ വന്നാലല്ലേ എഴുതാൻ പറ്റുകയുള്ളു? അതിന് ഭഗവാനെ സ്മരിക്കാൻ ശ്രമിച്ച് കണ്ണടച്ചിരുന്നു.
ഭഗവാന്റെ ഒരു പ്രചോദനം പോലെ, അവതാരകഥ എന്റെ മനക്കണ്ണിൽ തെളിഞ്ഞു. ആ ചിത്രങ്ങൾ മായുന്നതിന് മുമ്പ് വായനക്കാരായ, സമാനമനസ്കരായ, ഭഗവാനെ സ്നേഹിക്കുന്ന എല്ലാവരേയും കൂട്ടി വലിയ ഒരു സങ്കല്പവിമാനത്തിൽ കയറി നേരെ മധുരയിലെത്തി.
അതാ, അവിടെ ദിവ്യമായ ഒരു വിവാഹം നടക്കുന്നു! ഒരുപാട് സജ്ജനങ്ങൾ ആ ദുഷ്ടനായ കംസന്റെ രാജ്യത്ത് വധൂവരൻമാർക്ക് മംഗളം നേരാൻ വന്നിരിക്കുന്നതു കണ്ട് ഞങ്ങൾ അത്ഭുതപ്പെട്ടു. വലിയ ജനക്കൂട്ടത്തിൽ നിന്ന് മാറി നിന്ന് ഞങ്ങളും കംസന്റെ പിതൃസഹോദരപുത്രിയായ ദേവകിയുടേയും ശൂരസേനപുത്രനായ വസുദേവരുടേയും വിവാഹത്തിന് മംഗളം നേർന്നു. എന്തൊരു ഭംഗിയാണ് ദേവകീദേവിക്ക്! വസുദേവരാണെങ്കിൽ പരിശുദ്ധമായ മനസ്സിന്റെ ഉടമയായതുകൊണ്ടായിരിക്കാം, ഐശ്വര്യവാനായി വിരാജിക്കുന്നു.
വിവാഹം കഴിഞ്ഞ് വസുദേവഗൃഹത്തിലേക്ക് പോകാൻ നവവധൂവരൻമാർ തേരിൽ കയറി. ദുഷ്ടനെങ്കിലും ഉടനെത്തന്നെ കംസൻ, സഹോദരീസ്നേഹത്താൽ മനസ്സലിഞ്ഞ് ദേവകിയെ താൻ തന്നെ രഥമോടിച്ച് വസുദേവഗൃഹത്തിലാക്കാമെന്ന് പറഞ്ഞ് തേരിൽ കയറിയിരുന്നപ്പോൾ അവിടെ കൂടിയിരുന്നവരും ഞങ്ങളും ഒന്ന് നടുങ്ങി. ഈ ദുഷ്ടനെ എങ്ങനെ വിശ്വസിക്കാം? സാരമില്ല, സഹോദരിയോടുള്ള ആത്മാർഥമായ കൌതുകം കൊണ്ടുതന്നെയായിരിക്കാം. ചിരിച്ചും കളിച്ചും തമാശകൾ പറഞ്ഞും രഥത്തിൽ അവർ യാത്രയായി ഞങ്ങളും പിന്നാലെ പോയി.
ഒരത്ഭുതം കേൾക്കണോ? ദേവകിയുടെ എട്ടാമത്രെ പുത്രനായി ഭാവിയിൽ അവതരിക്കാൻ പോകുന്ന, ജനനമരണങ്ങളില്ലാത്ത നമ്മുടെ ഗുവായുരപ്പൻ, അതാ ഞങ്ങളുടെ ഓരോരുത്തരുടേയും ഇഷ്ടരൂപത്തിൽ അവിടെയൊക്കെ നില്ക്കുന്നു. ഇടക്കിടെ പുഞ്ചിരി തൂകിക്കൊണ്ട് പ്രത്യക്ഷനാകും, വീണ്ടും അപ്രത്യക്ഷനാകും. ഈ മധുരമായ ഭഗവത് സാന്നിധ്യത്തിൽ ദുഷ്ടനായ കംസന്റെ രാജ്യത്താണ് ഞങ്ങൾ നില്ക്കുന്നതെന്നുപോലും ഞങ്ങൾ മറന്നു. അല്ലെങ്കിൽ അവിടെ അധികനേരം നില്ക്കാൻ പറ്റുമോ? ഈ അനുഭവത്തിൽ നിന്നും ഒരു കാര്യം കൂടുതൽ വ്യക്തമായത് ഞങ്ങൾ തമ്മിൽ പറഞ്ഞു: ഏത് പ്രതികൂല പരിതസ്ഥിതിയിലും ഭഗവത് സാന്നിദ്ധ്യം സ്മരിച്ചാൽ ഭഗവാൻ നൽകുന്ന അനുകൂലശക്തിയും നല്ല വികാരവിചാരങ്ങളും പ്രതികൂലശക്തികളെ ആട്ടിയോടിക്കും. ശാന്തമായ മനസ്സോടെ ഞങ്ങൾ രഥത്തെ പിൻതുടർന്നു.
പെട്ടെന്ന് നമ്മുടെ കൃഷ്ണന്റെ ശബ്ദമാണ് എന്ന് തോന്നുമാറ് ആകാശത്തു നിന്നും ഈ അശരീരി കേട്ടു: ദുഷ്ടനായ കംസ, ഈ ദേവകീദേവിയുടെ എട്ടാമത്തെ പുത്രൻ നിന്നെ വധിക്കും.
കംസന്റെ സംഹാദരീസ്നേഹം ഉരുകുന്നത് ഞങ്ങൾ കണ്ടു. ആ ഉരുകിയ സ്നേഹം കോപത്തിന്റെ പുഴയായി മാറി , ദേവകീദേവിയുടെ നേർക്കൊഴുകുന്നു. കൃഷ്ണ! കൃഷ്ണ! ഞങ്ങൾ എല്ലാം മറന്നു വിളിച്ചു. കോപാന്ധനായ കംസൻ ദേവകിയുടെ മുടി ചുറ്റിപ്പിടിച്ച് വാളോങ്ങി. അങ്ങകലെ നിന്ന് കൃഷ്ണൻ പുഞ്ചരിയാൽ ഞങ്ങളെ ശാന്തരാക്കിയിരുന്നില്ലെങ്കിൽ ഞങ്ങൾ ബോധമറ്റു കിടന്നേനെ!
വസുദേവർ ഉണ്ടാകാൻ പോകുന്ന എല്ലാ കുട്ടികളേയും കംസന് നല്കാമെന്ന് പ്രതിജ്ഞചെയ്ത് , കൊല്ലരുതെന്ന് യാചിച്ചപ്പോൾ കംസൻ രഥം വിട്ടിറങ്ങി കോപാക്രാന്തനായി രാജധാനിയിലേക്ക് നടന്നകന്നപ്പോളും ഭഗവാൻ ആ പൂപ്പുഞ്ചിരി പൊഴിക്കുന്നതു കണ്ടു. കൃഷ്ണ, ആ ചിരി ഒന്നു മാത്രം മതി ഞങ്ങൾക്ക്.
ജനനമരണങ്ങളില്ലാത്ത കൃഷ്ണൻ ഞങ്ങൾക്കേവർക്കും ഏതേതു രൂപത്തിൽ കാണാനാണിഷ്ടം അതാതു രൂപങ്ങളിൽ അടുത്ത് വന്ന് പറഞ്ഞു: എന്റെ കഥകളിൽ കൂടിയുള്ള നിങ്ങളുടെ ഈ മാനസികതീർഥയാത്രയുണ്ടല്ലോ, അത് വളരെ നല്ലതാണ്. ശാരീരികമായ അവശതകൾ ഉള്ളവർക്കുപോലും ഇതിൽ ചേരാമല്ലോ. ഞാനെപ്പോഴും നിങ്ങളുടെ കൂടെയുണ്ട്. എന്നെക്കൂടാതെ എന്റെ ലീലകൾ ഉണ്ടോ? ലീലകൾ ആടാത്ത ഞാനുണ്ടോ? ഇനിയും വരൂ. കംസൻ എന്റെ ആറു ജ്യേഷ്ഠസഹോദരൻന്മാരേയും കൊല്ലുന്നതും അമ്മയുടെ ഏഴാമത്തെ ഗർഭത്തെ രോഹിണിയമ്മയുടെ ഗർഭത്തിലേക്ക് മാറ്റുന്നതും കണ്ടില്ലെങ്കിലും ജനനമില്ലാത്ത, അജനായ, എന്റെ ജന്മം കാണാൻ വന്നോളൂ ട്ടൊ . സൂക്ഷിച്ച് പൊക്കോളൂ.
ഞങ്ങൾ താമസിയാതെ അവരവരുടെ ഗൃഹങ്ങളിൽ തിരിച്ചെത്തി. മനസ്സു മുഴുവൻ കൃഷ്ണാവതാരം ദർശിക്കാൻ പോകുന്ന അടുത്ത മാനസതീർഥയാത്രയായിരുന്നു. ഒരു ചിലവും ബദ്ധപ്പാടുമില്ലാത്ത ദിവ്യമായ തീർഥയാത്രകൾ ഇനിയുമിനിയും ചെയ്യാൻ സാധിക്കണേ!
സാവിത്രി പുറം

Comments
Post a Comment