കണ്ണനുള്ള കത്ത് 10
പ്രിയം നിറഞ്ഞ കണ്ണാ,
വൈകുന്നേരമായി. കൃഷ്ണ, സമയം പോയതറിഞ്ഞില്ല. കണ്ണന്റെ കഥകളുടേയും സ്മരണയുടേയും മഹത്വം തന്നെ. സായം സന്ധ്യക്ക് തൊട്ടുമുമ്പുള്ള മംഗളസമയം. കോകിലം പറഞ്ഞു:
" കൃഷ്ണൻ വൈകുന്നേരങ്ങളിൽ ഇരുന്ന് ഓടക്കുഴൽ വിളിക്കാറുണ്ടായിരുന്ന ചെറിയ കുന്നിൻ ചെരിവ് കാണിച്ചു തരാം. അവിടെയുള്ള വള്ളിക്കുടിലുകളിൽ ഇരുന്നാണ് കൃഷ്ണന്റെ സമകാലീനരായിരുന്ന എന്റെ പൂർവികർ കൃഷ്ണനിൽ നിന്നും നേരിട്ട് സംഗീതം പഠിച്ചത്. അതാണ് തലമുറ തലമുറകളായി ഞങ്ങൾക്ക് പകർന്നു തന്നത്. ഭഗവാൻ വേണുഗാനം ആലപിക്കുമ്പോൾ ഉണ്ടായ ഒരു സംഭവം ഞാൻ പറഞ്ഞു കേട്ടത് നിങ്ങൾക്ക് പറഞ്ഞു തരാം. ശ്രദ്ധിച്ച് കേട്ടോളൂ.
ഒരു ദിവസം ഭഗവാൻ, ദാ ആ കാണുന്ന ചെറിയ കുന്നിൻ ചെരിവിലിരുന്ന് ഏതാണ്ടിതേ സമയത്ത് വേണുവൂമൂതി ഇരിക്കയായിരുന്നു. കോകിലങ്ങളും തത്തകളും മാത്രമേ വേണുഗാനം ആസ്വദിക്കാൻ എത്തിക്കഴിഞ്ഞിരുന്നുള്ളു. ഓരോരുത്തരായി വന്നു തുടങ്ങി. താമസിയാതെ സുന്ദരനായ ഒരു വലിയ ആൺമയിലവിടെയെത്തി. അപ്പോൾ കോകിലം ചോദിച്ചു: "എന്താ മയിലേ, നിങ്ങളുടെ പേര്? "
മയിൽ പറഞ്ഞു: "നീലകണ്ഠൻ".
എന്റെ പൂർവികനായ മുകുന്ദകോകിലം അത്ഭുതത്തോടെ ചോദിച്ചു:
"നീലകണ്ഠനോ? അത് ശിവഭഗവാന്റെ പേരല്ലെ? അത് നിനക്കെങ്ങനെ കിട്ടി? നിന്റെ കഴുത്തും നീല തന്നെ. എന്നാലും ഹലാഹലം എന്ന വിഷം കുടിച്ച ലോകരക്ഷകന്റെ പേര് അങ്ങനെ എടുത്തുപയോഗിക്കാമോ? ആട്ടെ, ആരാണ് നിനക്കീ പേരിട്ടത്? എനിക്കറിയാൻ കൗതുകമുണ്ട്."
മുകുന്ദകോകിലം പറഞ്ഞു നിർത്തിയപ്പോൾ മയിൽ അരികിലേക്ക് കുറച്ചു കൂടി നീങ്ങിയിട്ട് പറഞ്ഞു :
"അതൊരു വലിയ രഹസ്യമാണ്. ഞാൻ ചെവിയിൽ പറയാം. മറ്റു മൃഗങ്ങളൊന്നും കേൾക്കണമെന്നെനിക്കില്ല്യ . "
മുകുന്ദകോകിലം ചെവി കൊടുത്തു. അപ്പോൾ "നീലകണ്ഠൻ" തുടർന്നു പറഞ്ഞു :
"ഒരീക്കൽ നമ്മുടെ പ്രിയപ്പെട്ട കൃഷ്ണൻ കാലിന്മേൽ കാലും കയറ്റി വെച്ച്, ഈ താഴ്‌വരയിൽ ഇരുന്ന് മുരളിയിൽ ദിവ്യസംഗീതം പകരുകയായിരുന്നു. അക്കാലത്തൊക്കെ എല്ലാ മയിലുകളുടെ നിറം വെള്ളയായിരുന്നു. ആണ്മയിലുകൾക്ക് പീലിയുണ്ടായിരുന്നെങ്കിലും അതിന്റെ നിറവും തൂവെള്ളതന്നെയായിരുന്നു. മുരളീഗാനം കേട്ട് മലയോരത്തിലെ മയിലുകളെല്ലാം ആടിപ്പാടാൻ കണ്ണന്റെ മുൻപിലെത്തി. ആ ദിവ്യഗാനമാധുരിയിൽ അലിഞ്ഞ് ഞങ്ങൾ ഗോപന്മാരോടും ഗോപികമാരോടും ചേർന്ന് നൃത്തം ചെയ്തു. മതിവരുവോളം നൃത്തം ചെയ്ത് മടങ്ങുമ്പോൾ കൃഷ്ണന്റെ കാൽക്കൽ വെക്കാൻ ഞങ്ങളുടെ കൈയ്യിൽ ഒന്നുമില്ലായിരുന്നു. പെട്ടെന്ന് ഒരു ആശയം തോന്നി. ഞാൻ എന്റെ പീലിക്കെട്ടു മുഴുവനും പറിച്ചെടുത്തു, അത് ഭംഗിയായി കെട്ടി കണ്ണനു കാഴ്ച്ച വെച്ചു. ഒരാണ്മയിലും ഒരു പെണ്മയിലും ഒഴിച്ചെല്ലാവരും സ്വന്തം പീലികൾ മുഴുവനും കൃഷ്ണന് കാഴ്ച്ച വെച്ചു. ഞങ്ങളുടെ ഉപഹാരത്തിൽ അതീവ സന്തുഷ്ടനായി കണ്ണൻ ഞങ്ങളോട് ഒന്ന് കണ്ണടച്ചു തുറക്കാൻ പറഞ്ഞു. ഞങ്ങൾ കണ്ണടച്ചു തുറന്നപ്പോൾ ദേഹം മുഴുവൻ പുതിയ പീലികൾ! ദേഹത്തിന്റേയും പുതിയതായി ഭഗവാൻ നൽകിയ പീലികളുടേയും നിറം അതിമനോഹരമായ നീലയായി മാറി . മാത്രമല്ല, ഓരോ പീലിയിലും കണ്ണന്റെ
നയനാംബുജവും ഒട്ടിച്ചു വെച്ചിരിക്കുന്നു! കണ്ണന്റെ കണ്ണാൽ അങ്കിതമായ അഴകാർന്ന പീലിയും വിടർത്തി, നീലനിറത്തികവിൽ മിന്നുന്ന മേനിയുമായി, നീലവാനിൻ കീഴിലിരുന്നു മുരളികയൂതുന്ന നീലക്കണ്ണനേയും നോക്കി ഞങ്ങൾ പിന്നേയും മതിവരുവോളം നൃത്തം ചെയ്തു. കുറെ പുതിയ മയിൽപ്പീലികൾ വീണ്ടും കാഴ്ച്ച വെച്ചു. യാത്രപറയാൻ കണ്ണന്റെ കാൽക്കൽ വീണപ്പോൾ കണ്ണൻ പതുക്കെ പറഞ്ഞു : "നിങ്ങള്ക്ക് ഞാനൊരു പുതിയ പേരു നൽകുന്നു , "നീലകണ്ഠൻ". സാക്ഷാൽ നീലകണ്ഠന്റെ കഴുത്തിൽ കാളകൂടവിഷം നീല അമൃതായി മാറി കെട്ടിനിൽക്കുന്നു ! നിങ്ങളുടെ കഴുത്തിൽ ഞാൻ നൽകിയ നീല സ്നേഹാമൃതവും നിറഞ്ഞു നില്ക്കട്ടെ! നിങ്ങൾ സ്നേഹപൂർവ്വം അർപ്പിച്ച പീലി ഞാനെന്നും അണിയും. "
ഇതും പറഞ്ഞ് കൃഷ്ണൻ മറഞ്ഞു. ഞങ്ങൾ സ്വവൃക്ഷപ്പൊത്തുകളിലേക്ക് മടങ്ങുമ്പോൾ കൃഷ്ണന് പീലികൾ സമർപ്പിക്കാത്ത വെള്ളമയിലുകൾ മറ്റൊരു വശത്തേക്ക് നടന്നു മറയുന്നത് കണ്ടു. അവരുടെ പരമ്പര ഇന്നും വെള്ള മയിലുകളായി വാർത്തിക്കുന്നു. നീലക്കാർവർണന്റെ ശുപാർശ കാരണം ആയിരിക്കണം വിഷ്ണുഭക്താഗ്രേസരനായ നീലകണ്ഠപ്രഭു നീലകണ്ഠന്മാരായ ഞങ്ങളെ സ്വപുത്രനും സുരസൈന്യനാഥനും ആയ സുബ്രമണ്യസ്വാമിയുടെ വാഹനമാക്കി. "
കണ്ണാ, ഈശ്വര, കഥ കേട്ട് ഞാനും അത്ഭുതപരതന്ത്രയായി ഇരുന്നു. മുകുന്ദകോകിലത്തിനോട് നീലകണ്ഠൻ മയിൽ പറയുന്നത് ഞാനും യഥാർഥത്തിൽ കേട്ട പോലെ എനിക്ക് തോന്നി. അത്ര തന്മയത്വത്തോടെയാണ് ഗോവിന്ദകോകിലം കഥ പറഞ്ഞത്. തെളിഞ്ഞ നീലാകാശത്തിൽ , നീലകണ്ഠന്റെ പീലിയണിഞ്ഞ, നീലകണ്ഠനാൽ വന്ദ്യനും , നീലകണ്ഠനെ വന്ദിക്കുന്നവനുമായ നീലനിറമാർന്ന, എന്റെ ബാലഗോപാലനെ ഞാൻ ഒരു നിമിഷം കണ്ടുവോ? ആ മുരളിയിൽ നിന്നുതിർന്ന ദിവ്യഗാനം ശ്രവിച്ചുവോ?
ഗോവിന്ദകോകിലത്തിനോട് ഞാൻ പല തവണ നന്ദി പറഞ്ഞു. ഏതാണ്ട് സന്ധ്യയായി. എന്നെ അതിഥിമന്ദിരത്തിൽ കൊണ്ടുപോയാക്കി ഗോവിന്ദകോകിലം സ്വഗൃഹത്തിലേക്ക് പറന്നകന്നു.
കുളിച്ച്, അത്താഴം കഴിച്ച് കിടന്നപ്പോൾ ഉറക്കം വരുന്നില്ല. കണ്ണാ, കണ്ണൻ വേണുഗോപാലമൂർത്തിയായി, ശ്യാമസുന്ദരനായി, മനസ്സിൽ നിറഞ്ഞു നിന്നു. അപ്പോൾ വില്വമംഗലത്തിന്റെ, മുരളിയോട് തന്റെ അവസ്ഥ, കൃഷ്ണൻറെ ചെവിയിൽ പറയാൻ യാചിക്കുന്ന ഒരു മനോഹര ശ്ലോകം പലതവണ ആവർത്തിച്ചു ചൊല്ലി ഞാൻ എപ്പോഴോ ഉറങ്ങി.
അയി മുരളി! മുകുന്ദുസ്മേരവക്ത്രാരവിന്ദ
ശ്വസനമധുരസജ്ഞേ ത്വാം പ്രണമ്യദ്യ യാചേ
അധരമണിസമീപം പ്രാപ്തവത്യാം ഭവത്യാം
കഥയ രഹസി കർണ്ണേ മദ്ദശാം നന്ദസൂനോ:
I always used to wonder why one of Bhagavan's name is Vishama: because the ordinary meaning I associated with that word was "a state of unhappiness or sorrow arising from some kind of difficulties". But when I started studying the meaning of each name of Bhagavan in Vishnu Sahasra naamam, I realized how ignorant I was of another most beautiful meaning of the same word when it is used as a noun. I thought it is worth sharing with those who are like me wondering about the meaning of this name. Those who already know the meaning of this name of Bhagavan, please ignore my jalpanaas. Na vidyathe sama: yasya sa vishama : meaning - One who has nobody equal to him. So no question of anybody superior to him. He is unequalled The same thing is told by Arjuna in Bhagavad Gita when he saw the Viswaroopam: "None there exists who is equal to you, how can there be then another superior to You in the three worlds, Oh Being of unequalled power?" May Lord Visham...
Comments
Post a Comment