കണ്ണനുള്ള കത്ത് 11
പ്രിയം നിറഞ്ഞ കണ്ണാ,
പിറ്റേ ദിവസം രാവിലെ വൃന്ദാവനത്തിലേക്ക് പോകാമെന്നുള്ള സന്തോഷത്തിൽ നിത്യകർമ്മങ്ങൾ അനുഷ്ഠിച്ചതൊന്നും ഞാനറിഞ്ഞില്ല. ഗോവിന്ദകോകിലം അതിഥിമന്ദിരത്തിൽ റെഡിയായി വന്നതേ ഞാനറിഞ്ഞുള്ളു. അതിഥിമന്ദരത്തിലെ ഭക്തർ നൽകിയ ഞങ്ങൾക്ക് രണ്ടു പേർക്കുമുള്ള പ്രാതലും ഉച്ചഭക്ഷണവും എടുത്ത്, അവരോട് അവരുടെ സ്നേഹാതിഥ്യങ്ങൾക്ക് നന്ദി പറഞ്ഞ്, അവർക്കായി കരുതി കൊണ്ടുവന്നിരുന്ന ഒരു പൊതി ചുട്ട് ഓടുകളഞ്ഞ അണ്ടിപ്പരിപ്പും നൽകി, കോകിലത്തിനെ കൈത്തണ്ടയിലിരുത്തി, യാത്രക്കിറങ്ങി. ഉച്ചക്കേ കുതിരവണ്ടിക്കാരൻ വരൂ. അതിനാൽ ഞങ്ങൾ ഗോകുലത്തിലെ കൃഷ്ണമന്ദിരത്തിലേക്ക് പോകാൻ തീർച്ചയാക്കി. അവിടെ ഭഗവാന് പൂജകളും ഭജനകളും കൃഷ്ണന്റേയും കൃഷ്ണഭക്തമാരുടേയും കഥാകഥനവും ഒക്കെ നിത്യവുമുണ്ടത്രെ.
ഞങ്ങൾ അധികം ദൂരെയല്ലാത്ത ആ അമ്പലത്തിൽ എത്തി. കൃഷ്ണ, അവിടുത്തെ ഭഗവാൻറെ വിഗ്രഹത്തിന്റെ ഒരു ഭംഗി അവർണനീയം തന്നെ. ഭാഗവതത്തിലെ രണ്ടു ശ്ലോകങ്ങൾ എന്നെ ഓർമ്മിപ്പിച്ചുകൊണ്ട് ഭഗവാൻ നോക്കുന്ന പോലെ തോന്നി. ഞാൻ കോകിലത്തിനെ നിലത്തിരുത്തി, ഗോകുല കൃഷ്ണന് ഇണങ്ങുന്ന അലങ്കാരങ്ങളോടെ നില്ക്കുന്ന കുഞ്ഞിക്കൃഷ്ണന്റെ വിഗ്രഹത്തെ വീണ്ടും വീണ്ടും നമസ്ക്കരിച്ചു.
ബർഹാപീഡം നടവരവപു: കർണ്ണയോ കർണ്ണികാരം
ബിഭ്രദ്വാസ: കനകകപിശം വൈജയന്തീം ച മാലാം
രന്ധ്രാൻ വേണോ: അധരസുധയാ പൂരയൻ ഗോപവൃന്ദൈ:
വൃന്ദാരണ്യം സ്വപദരമണം പ്രാവിശദ്ഗീതകീർത്തി:
മയിൽപീലി ചൂടി പീതാംബരം ധരിച്ച് നീലമേഘശ്യാമളനായ കണ്ണൻ വനമാല ധരിച്ച് അധരസുധയാൽ വേണുവെ പൂരണം ചെയ്തു കൊണ്ട് വേണുവാദനം ചെയ്തത് കണ്ടു കൊണ്ട് വരുന്ന ഒരു ഗോപിക മറ്റൊരു ഗോപികയോട് പറയുന്നു.
ചൂതപ്രവാളബർഹസ്തബകോത്പലാബ്ജ
മാലാനുപൃക്തപരിധാനവിചിത്രവേഷൗ
മധ്യേ വിരേജതുരലം പശുപാലഗോഷ്ഠ്യാം
രംഗേ യഥാ നടവരൗ ക്വ ച ഗായമാനൗ
എന്തൊക്കെ വേഷമാ കെട്ടിയിരിക്കുന്നത്. മാവിൻതളിര്, മയിൽപീലി, നീലോല്പലം ഇതൊക്കെ ധരിച്ച്. നാടകത്തിൽ വേഷം കെട്ടിയവരെ പോലെ വേഷം കെട്ടി ക്കൊണ്ട് നടവരഗോപാലനായിട്ട് വരുന്നു !
കോകിലം അവിടെ വന്ന ഭക്തന്മാരോട് ഞാൻ കേരളത്തിൽ നിന്ന് വന്നതാണെന്ന് പറഞ്ഞ് എന്നെ പരിചയപ്പെടുത്തി. അവർ ഗുരുവായൂർ കേട്ടിട്ടുണ്ടത്രെ! എന്നോട് കേരളത്തിലെ ഏതെങ്കിലും ഒരു ഭക്തന്റേയോ ഭക്തയുടേയോ ഒരു ചെറിയ കഥയെങ്കിലും പറയാൻ നിർബ്ബന്ധിച്ചു.
ഭഗവന്നാമമാഹാത്മ്യം പൂർണമായും അറിഞ്ഞിരുന്ന കുറൂരമ്മയുടെ ഒരു ചെറിയ കഥ ഞാനിപ്രകാരം പറഞ്ഞു:
“പണ്ട് ഒരു മദ്ധ്യവയസ്കനായ ഭക്തന് വയറുവേദന പിടി പെട്ടു. എത്ര മരുന്നു കഴിച്ചിട്ടും മാറുന്നില്ല. സദാസമയവും തീവ്രവേദന. ഗുരുവായൂരിൽ വന്നപ്പോൾ അന്ന് അവിടെ ഭജനയിരുന്നിരുന്ന, വലിയ ഭക്തനും പണ്ഡിതനുമായ വില്വമംഗലത്തിനെ കണ്ടു. വലിയ വയറുവേദനയാണെന്നും എന്താണതിനൊരു പ്രതിവിധി എന്നും വില്വമംഗലത്തിനോട് ചോദിച്ചു. ജ്യോതിഷത്തിൽ കൂടി പ്രാവീണ്യം ഉണ്ടായിരുന്ന അദ്ദേഹം, ഈ വയറുവേദനക്കാരന്റെ ജന്മനാളും ഒക്കെ ചോദിച്ചു. കുറച്ചു നേരം ആലോചിച്ചിട്ട്, കാലം പ്രതികൂലമാണെന്നും എന്തു പ്രതിവിധി ചെയ്താലും ആറു മാസങ്ങൾ കൂടി ഈ അരിഷ്ടം അനുഭവിക്കാൻ വിധിയുണ്ടെന്നും ഭഗവാനെ നല്ലവണ്ണം പ്രാർഥിച്ച് കാലം തെളിയുന്നതുവരെ കാത്തിരിക്കുകയേ തരമുള്ളു എന്നും പറഞ്ഞു. രോഗിക്ക് ദുഖമായി.
പിറ്റേ ദിവസവും തീവ്രവേദന അനുഭവിച്ചുകൊണ്ട് അമ്പലത്തിൽ വന്നപ്പോൾ കൂറുരമ്മയെ കാണാനിടയായി. കുറൂരമ്മയോടും ഇദ്ദേഹം പ്രതിവിധിയെന്താണെന്ന് ചോദിച്ചു. കുറൂരമ്മ ഉറപ്പിച്ച് പറഞ്ഞു:
" ഒന്നുകൊണ്ടും വിഷമിക്കണ്ട. ഉറങ്ങുമ്പോഴും ഉണ്ണുമ്പോഴും ഒഴിച്ച് സദാ സമയവും ഭക്തിയോടെ നാരായണനാമം ജപിക്കൂ. അതിലും വലിയ ഔഷധമില്ല. വേഗം മാറും.ഇപ്പോൾ തന്നെ തുടങ്ങിക്കോളൂ"
രോഗി നാമജപം തുടങ്ങി. മൂന്നു ദിവസം കഴിഞ്ഞപ്പോൾ നല്ലവണ്ണം കുറഞ്ഞു. ഒരാഴ്ചകൊണ്ട് പൂർണആരോഗ്യവാനായി. അമ്പലത്തിൽ വെച്ച് വില്വമംഗലത്തിനെ വീണ്ടും കാണാനിടയായി. അദ്ദേഹം വയറുവേദനയുടെ കാര്യം അന്വഷിച്ചപ്പോൾ ഭക്തൻ ഉണ്ടായതെല്ലാം പറഞ്ഞു.
വില്വമംഗലം " വളരെ നന്നായി" എന്ന് പറഞ്ഞെങ്കിലും, ജാതകത്തിൽ വ്യക്തമായും കണ്ടത് തെറ്റിയതോർത്ത് ചിന്താധീനനായി ഇരുന്നപ്പോൾ ശ്രീകോവിലിൽ നിന്നും ഭഗവാന്റെ ശബ്ദം കേട്ടതായി തോന്നി: " "വില്വമംഗലം, ജാതകം ശരി തന്നെ, പക്ഷെ നാമജപത്തിന് ബ്രഹ്മലിഖിതവും മാറ്റാൻ ശക്തിയുണ്ടെന്ന് കുറൂരമ്മക്ക് അറിയുന്നതുകൊണ്ടാണങ്ങനെ ഉപദേശിച്ചത്. ആ ഭക്തൻ ആ ഉപദേശം മനസാ സ്വീകരിച്ച് രോഗമുക്തി നേടുകയും ചെയ്തു."
കണ്ണാ, ഈ കഥ പറഞ്ഞതിനു ശേഷം അവിടെ കൂടിയവരെല്ലാം ഒന്നിച്ച് ഉച്ചവരെ നാമജപം ചെയ്തു.
ഓം.
കൃഷ്ണോ രക്ഷതു മാം ചരാചരഗുരു: കൃഷ്ണം നമസ്യേ സദാ
കൃഷ്ണേനൈവ സുരക്ഷിതോഹമസകൃൽ കൃഷ്ണായദത്തം മന:
കൃഷ്ണാ ദേവ സമുത്ഭവോ മമ വിഭോ: കൃഷ്ണസ്യ ദാസോസ്മ്യഹം
കൃഷ്ണേ ഭക്തിരചഞ്ചലാസ്തു ഭഗവൻ ഹേ കൃഷ്ണ തുഭ്യം നമ:
(സർവ്വ ചരാചര ഗുരു ആയ കൃഷ്ണൻ എന്നെ രക്ഷിക്കട്ടെ ! എപ്പൊഴും ഞാൻ കൃഷ്ണനെ നമസ്കരിക്കുന്നു. എന്‍റെ മനസ് പല തവണ ആ പരമാത്മാവിനായി ദാനം ചെയ്യപ്പെട്ടു. എന്‍റെ ഉത്ഭവം കൃഷ്ണനിൽ നിന്ന്; ഞാൻ ശ്രീകൃഷ്ണ പരമാത്മാവിന്‍റെ ദാസൻ. എനിക്ക് കൃഷ്ണനിൽ അചഞ്ചലമായ ഭക്തി ഉണ്ടാകട്ടെ. ഭഗവാനേ കൃഷ്ണാ! അങ്ങേക്കു നമസ്കാരം!)
സർവത്ര ഗോവിന്ദനാമസങ്കീർത്തനം ഗോവിന്ദ ഗോവിന്ദ!!
I always used to wonder why one of Bhagavan's name is Vishama: because the ordinary meaning I associated with that word was "a state of unhappiness or sorrow arising from some kind of difficulties". But when I started studying the meaning of each name of Bhagavan in Vishnu Sahasra naamam, I realized how ignorant I was of another most beautiful meaning of the same word when it is used as a noun. I thought it is worth sharing with those who are like me wondering about the meaning of this name. Those who already know the meaning of this name of Bhagavan, please ignore my jalpanaas. Na vidyathe sama: yasya sa vishama : meaning - One who has nobody equal to him. So no question of anybody superior to him. He is unequalled The same thing is told by Arjuna in Bhagavad Gita when he saw the Viswaroopam: "None there exists who is equal to you, how can there be then another superior to You in the three worlds, Oh Being of unequalled power?" May Lord Visham...
Comments
Post a Comment