കണ്ണനുള്ള കത്ത് 12
പ്രിയം നിറഞ്ഞ കണ്ണാ,
കൃഷ്ണമന്ദിരത്തിൽ നിന്ന് പ്രസാദം കഴിച്ചിറങ്ങി ഞങ്ങൾ, കണ്ണൻ കൂട്ടുകാരോടൊത്ത് കളിച്ചിരുന്ന പാലമരത്തണലിലിരുന്ന് ഉച്ചഭക്ഷണം കഴിച്ചു. ഗോവിന്ദകോകിലത്തെ ബഹുമാനം തോന്നി. ഒന്നിനും ഒരു പിടിവാശിയുമില്ല. യദൃച്ഛയാലാഭസന്തുഷ്ടരായ സന്യാസിമാരെപ്പോലെ, എന്താണ്, എപ്പോഴാണ് ലഭിച്ചതെങ്കിൽ, അത് ഒരു പരാതിയുമില്ലാതെ അവനവന് വേണ്ടത് കഴിക്കും. ഇത്ര ശീലഗുണവും പരിശുദ്ധിയും ഉള്ള വേറെ കോകിലങ്ങൾ എന്നല്ല, മനുഷ്യനടക്കമുള്ള ജീവികൾ തന്നെ വിരളമായിരിക്കും. ഞാൻ കോകിലത്തിനെ മനസ്സുകൊണ്ട് നമസ്ക്കരിച്ചു. പക്ഷിയായാലെന്താ? ഇത് കോകിലത്തിന്റെ സാദ്ധ്യജന്മം തന്നെയായിരിക്കും.
ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴേക്കും കുതിരവണ്ടിക്കാരൻ ഞങ്ങളെ വൃന്ദാവനത്തിലേക്ക് കൊണ്ടുപോകാൻ വന്നു. ഇനി വൃന്ദാവനം മുഴുവൻ കാണിച്ചു തന്നേ വണ്ടിക്കാരൻ മടങ്ങൂ. വൃന്ദാവനം മുഴുവൻ കാൽനടയായി നടന്നു കാണാൻ എന്റെ വാർധക്യം വിഘ്നമാകുമെന്ന് കരുതി, എത്ര കരുതലോടെയാണ് കോകിലം വണ്ടിക്കാരനെ വൃന്ദാവനം മുഴുവൻ കാണിച്ചു തരാൻ ഏല്പിച്ചത്! ഇതല്ലേ കറകളഞ്ഞ സ്നേഹം? കൃഷ്ണനെ സർവാത്മനാ സ്നേഹിക്കുന്നവർ എല്ലാവരേയും സ്നേഹിക്കുന്നു എന്നതിനൊരുദാഹരണമാണ് ഗോവിന്ദകോകിലം.
സമുദ്രവസനേ ദേവി
പർവ്വതസ്തന മണ്ഡിതേ
ഹരിപ്രിയേ നമസ്തുഭ്യം
യാത്രാകാലേ ശുഭം കുരു
എന്ന് ചൊല്ലി ഞങ്ങൾ വണ്ടിയിൽ കയറി. വണ്ടിക്കാരൻ വഴി നല്ല പരിചയമുള്ള ആളായതിനാൽ വഴിയിലെ കാഴ്ചകൾ ഒക്കെ പറഞ്ഞു തന്നു. യാത്രയിൽ മടുപ്പു തോന്നാതിരിക്കാൻ ഒരു കഥ പറയാമെന്ന് പറഞ്ഞ് വണ്ടിക്കാരൻ ഒരു കൃഷ്ണകഥ പറയാൻ തുടങ്ങി. കോകിലവും ഞാനും ശ്രദ്ധിച്ചിരുന്നു.
"ഞാനിത് പറഞ്ഞു കേട്ട കഥയാണ്. കൃഷ്ണനും കൂട്ടുകാരും കൂടി ഒരു ദിവസം വൃന്ദാവനത്തിലെ, മതിലുകളാൽ ചുറ്റപ്പെട്ട, അധികം വിസ്താരമില്ലാത്ത ഒരു മുറ്റത്ത് കളിക്കുകയായിരുന്നുവത്രെ. മതിലിന്റെ കിഴക്കു ഭാഗത്ത് ചെറിയ ഒരു ദ്വാരമുണ്ടായിരുന്നു. ആ ചെറിയ ദ്വാരത്തിൽ കൂടി ശരീരം പറ്റുന്നത്ര ചെറുതാക്കി, ഒരു വലിയ എലി, പെരുച്ചാഴിയെന്നും പറയുന്ന ഒരു വലിയ ഇനം എലി, അവിടെ എത്തി. ആരും കണ്ടില്ല. കൃഷ്ണനും ഗോപന്മാരും വിശന്നാൽ കഴിക്കാനായി കരുതിക്കൊണ്ടുവന്നിരുന്ന നെയ്യപ്പവും പഴങ്ങളും അവർ മതിലരികിൽ, ഒരു തുണിയിൽ, ഓല കൊണ്ടു നെയ്ത കൊട്ടകളിൽ
വെച്ച് ഇലകളിട്ട് അടച്ചിരുന്നു.
ഈ വമ്പൻ എലിയും അതിൻറെ കുടുംബവും കൂട്ടുകാരും അതു മുഴുവൻ തിന്നു തീർത്തു. കളിയിൽ മുഴുകിയിരുന്ന കുട്ടികൾ ആരും തന്നെ അതു കണ്ടില്ല.
വിശന്നപ്പോൾ കളിനിർത്തി എല്ലാവരും ഓടി വന്നപ്പോൾ ഒരു മുട്ടൻ എലി ഓടി മറയുന്നത് കൃഷ്ണൻ കണ്ടു. ഒരു നെയ്യപ്പം പോലും ബാക്കിയില്ല. പഴങ്ങളും മുക്കാലും കാലിയായിരിക്കുന്നു. കൃഷ്ണൻ എലിയെ പിടിക്കാൻ പിന്നാലെ ഓടിയപ്പോൾ, എലി ആ മതിലിലുള്ള ദ്വാരത്തിലൂടെ കടന്ന് പുറത്തെത്തി. ഉടൻ കൃഷ്ണൻ മതിൽ ചാടി പുറത്തെത്തി, പിന്നാലെ ഓടി അതിനെ പിടിച്ചു. എന്തിനാണ് അവർ കൊണ്ടുവന്ന മുഴുവൻ ഭക്ഷണവും കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം കട്ടു തിന്നതെന്നും അതിന് ശിക്ഷ അർഹിക്കുന്നുണ്ടെന്നും എലിയോട് പറഞ്ഞു. പേടിച്ചരണ്ട എലി മാപ്പു പറഞ്ഞെങ്കിലും കൃഷ്ണൻ പറഞ്ഞു:
"ഇന്നു മുതൽ നിന്റേയും നിന്റെ വർഗ്ഗത്തിലുള്ളവരുടേയും ശരീരം
മുഴുവൻ മുള്ളുകളാൽ നിറയട്ടെ! ''
കൃഷ്ണൻ തന്റെ വാക്കുകൾ പറഞ്ഞവസാനിപ്പിച്ച നിമിഷം തന്നെ അവൻറെ ശരീരം മുഴുവൻ കൂർത്ത മുള്ളുകളാൽ മുടി. അവൻ മാളത്തിലേക്ക് ഓടി മറയാൻ ശ്രമിക്കുമ്പോൾ മുള്ളുകൾ വിഘ്നമായി. മാളത്തിന്റെ ദ്വാരം കഷ്ടപ്പെട്ട് വലുതാക്കി അവൻ മാളത്തിനുള്ളിൽ മറഞ്ഞു.
മാളത്തിനുള്ളിലേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ കുറെ മുള്ളുകൾ വീണുപോയത് കണ്ണനെടുത്ത് തുണിയിൽ പൊതിഞ്ഞ് അരയിൽ സൂക്ഷിച്ചു. അതിനുശേഷം വിശന്നു പൊരിയുന തനിക്കും കൂട്ടർക്കും ധാരാളം നെയ്യപ്പങ്ങളും പഴങ്ങളും കൊട്ടയിൽ വരുത്തി നിറച്ചു. മതി വരുവോളം ഭക്ഷിച്ച് മടങ്ങുമ്പോൾ വഴിക്ക് പൂവറുക്കുന്ന ഗോപികമാരെ കണ്ടു. സൂക്ഷിച്ചുവെച്ചിരുന്ന മുള്ളുകളെടുത്ത് ഗോപികമാർക്ക് സമ്മാനിച്ച്, അതുപയോഗിച്ച് എങ്ങനെ തലമുടി വൃത്തിയായി വകയാമെന്ന് കാണിച്ചു കൊടുത്തു.
ഇതെവിടെ നിന്ന് കിട്ടി എന്ന് ചോദിച്ചപ്പോൾ "മുള്ളൻപന്നി" എന്നൊരു ജീവി തന്നതാണെന്നും ഇനി വൃന്ദാവനത്തിലെ കാടുകളിൽ ധാരാളം കാണാൻ കഴിയുമെന്നും കണ്ടാൽ അടുത്തു പോകരുതെന്നും പറഞ്ഞു. പേടിച്ചാലും ദേഷ്യം വന്നാലും അവ മൂർച്ചയുള്ള മുള്ളുകൾ കുടയും. അതു ശരീരത്തിൽ കുത്തിയാൽ വേദനിക്കും എന്നും മാത്രം പറഞ്ഞു. മുള്ളൻപന്നിയെ ഇന്നു വരെ കണ്ടിട്ടില്ലാത്ത ഗോപന്മാരും കൃഷ്ണൻ പറയുന്നതുകേട്ട് അമ്പരന്നു നിന്നു. പതിവുപോലെ, കൃഷ്ണന്റെ പുഞ്ചിരിയിൽ അവരുടെയെല്ലാം അമ്പരപ്പലിഞ്ഞു!"
വണ്ടിക്കാരൻ തുടർന്നു: "ഇന്നും ഇവിടുത്തെ സ്ത്രീകൾ മുള്ളൻപന്നിയുടെ മുള്ള് വകച്ചിലെടുക്കാൻ ഉപയോഗിക്കുന്നു. "
ഈ കഥ പറഞ്ഞു തീരലും ഒരു മുള്ളൻ പന്നി വണ്ടി ഓടുന്ന വഴി മുറിച്ച് കടക്കലും ഒപ്പമായി. വണ്ടിയുടെ ശബ്ദം കേട്ട് പേടിച്ചായിരിക്കാം, ആ ജീവി കുറെ മുള്ളുകൾ കുടഞ്ഞിട്ടതിൽ ഒരെണ്ണം എന്റെ മടിയിൽത്തന്നെ വന്നു വീണു !
കണ്ണാ, അതെനിക്ക് കണ്ണൻ തന്നെ മനസ്സറിഞ്ഞ് തന്നതാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു പാട് ഒരുപാട് നന്ദി, നമസ്ക്കാരം'
വണ്ടിക്കാരൻറെ കഥ തീർന്നതോടെ ഞങ്ങൾ പുണ്യവുന്ദാവനത്തിലെത്തി കണ്ണാ. അവിടെ കണ്ട വിശേഷങ്ങൾ പിന്നെ പറയാം.
I always used to wonder why one of Bhagavan's name is Vishama: because the ordinary meaning I associated with that word was "a state of unhappiness or sorrow arising from some kind of difficulties". But when I started studying the meaning of each name of Bhagavan in Vishnu Sahasra naamam, I realized how ignorant I was of another most beautiful meaning of the same word when it is used as a noun. I thought it is worth sharing with those who are like me wondering about the meaning of this name. Those who already know the meaning of this name of Bhagavan, please ignore my jalpanaas. Na vidyathe sama: yasya sa vishama : meaning - One who has nobody equal to him. So no question of anybody superior to him. He is unequalled The same thing is told by Arjuna in Bhagavad Gita when he saw the Viswaroopam: "None there exists who is equal to you, how can there be then another superior to You in the three worlds, Oh Being of unequalled power?" May Lord Visham...
Comments
Post a Comment