കണ്ണനുള്ള കത്ത് 13
പ്രിയം നിറഞ്ഞ കണ്ണാ,
വൃന്ദാവനത്തിലെ കാറ്റിനും മൺ തരികൾക്കും വൃക്ഷങ്ങൾക്കും യമുനാനദിക്കും ഗോവർദ്ധനപർവ്വതത്തിനും ഒക്കെ കൃഷ്ണകഥകൾ പറയാനുണ്ടെന്ന് കോകിലം പറഞ്ഞു.
ആ പുണ്യഭൂമിയിൽ കാൽവെച്ചപ്പോൾ ഭഗവാനെ കാണാനുള്ള, അക്രൂരൻറെ ആഗമനം എങ്ങനെ ഓർമ്മിക്കാതിരിക്കും? കൃഷ്ണപാദങ്ങൾ ഉമ്മവെച്ച പൂഴിയിൽ മതിയാവോളം കിടന്നുരുണ്ടു ആ ഭക്തൻ! ആ വൃന്ദാവനഭൂമി തൊട്ട് ഞാൻ തലയിൽ വെച്ചു. കൃഷ്ണസ്മരണ ഉണർത്താത്ത ഒന്നുമില്ല വൃന്ദാവനത്തിൽ. ഗോപന്മാരും കൃഷ്ണനും വൃന്ദാവനത്തിലേക്ക് മാറിയപ്പോൾ അർദ്ധചന്ദ്രാകൃതിയിൽ വരിവരിയായി തീർത്ത ഗോപഗൃഹങ്ങളുടെ അവശിഷ്ടങ്ങൾ ഒക്കെ കോകിലം കാണിച്ചു തന്നു. ആ ഗൃഹങ്ങളുടെ പിന്നിലായി പശുക്കളേയും പശുക്കുട്ടികളേയും കെട്ടിയിരുന്ന തൊഴുത്തുകൾ. മുൻവശത്ത് കളിക്കാനും, ധാന്യങ്ങൾ ഉണക്കാനും ഒക്കെയുള്ള തുറന്ന മുറ്റം . കൃഷ്ണൻ നന്ദഗോപരുടെ ഗൃഹത്തിൽ നിന്നും ഇറങ്ങി വരുന്നതും ഗോപബാലന്മാരുമൊത്ത് പശുക്കുട്ടികളെ മേക്കാൻ കൊമ്പും ഓടക്കുഴലും ചോറ്റുപാത്രവുമായി പോകുന്നതും ഒക്കെ മനസ്സിൽ കണ്ട് ഞാൻ അവിടെത്തന്നെ കുറേ നേരം നിന്നു. കൃഷ്ണസാന്നിദ്ധ്യം ഇത്ര അനുഭവപ്പെടുന്ന സ്ഥലം വേറെയുണ്ടോ കൃഷ്ണ?
നേരെ ബകാസുരവധം നടന്ന തടാകക്കരയിലെത്തി. തടാകത്തിൽ കുറെ ചെറിയ കൊറ്റികൾ മത്സ്യം പിടിക്കാൻ ഒറ്റക്കാലിൽ തപസ്സു ചെയ്യുന്നതു കണ്ടു. കോകിലം പറഞ്ഞു : " ഇതേ പോലെത്തന്നെയാണത്രെ പണ്ട് ഭീമാകാരനായ ബകാസുരൻ മത്സ്യം പിടിക്കാനെന്ന വ്യാജേന, ദാ ആ കാണുന്ന പാറമേൽ, ഒറ്റക്കാലിൽ, കണ്ണുമടച്ച്, ഇടക്ക് കണ്ണ് പാതി തുറന്ന്, തപസ്സു ചെയ്തതത്രെ."
ബകാസുരൻ കൃഷ്ണനെ കൊത്തി വിഴുങ്ങാൻ തുടങ്ങിയതും തൊണ്ട പൊള്ളി തുപ്പിയതും, ഒരു പ്രാവശ്യം കൂടി കൊത്തി വായിലാക്കിയപ്പോൾ കൃഷ്ണൻ കൊക്കിന്റെ മുകളിലത്തെ പാളി മുകളിലേക്കും താഴത്തെ പാളി താഴത്തേക്കും പരമാവധി തുറന്ന് ബകാസുരനെ രണ്ടാക്കി പിളർന്ന് നിഗ്രഹിച്ചതും ഓർത്തു. പൂതനയെ നിഗ്രഹിച്ച പോലെത്തന്നെ, സഹോദരനായ ബകാസുരനേയും എത്ര നിഷ്പ്രയാസമാണ് ഭഗവാൻ കാലപുരിക്കയച്ചത്!!
കോകിലം പറഞ്ഞു: " ഒന്നോർത്തു നോക്കൂ, കൃഷ്ണന്റെ നിഗ്രഹരീതികൾ വളരെ വിചിത്രമാണ്. പൂതനയേയോ, ശകടാസുരനേയോ, തൃണാവർത്തനേയോ, ബകാസുരനേയോ, മറ്റു പലരേയും കൊന്ന പോലെ ചക്രം കൊണ്ട് കൊന്നില്ല. മേൽപ്പറഞ്ഞ നാലു പേരേയും, അവർ കൃഷ്ണനെ നിഗ്രഹിക്കാൻ പ്രയോഗിച്ച ഉപായങ്ങൾക്കുള്ള മറുപടിനിഗ്രഹങ്ങൾ പോലെയാണ് ചെയ്തത്. മുലയൂട്ടി നിഗ്രഹിക്കാനെത്തിയ പൂതനയെ മുലയൂറ്റിക്കുടിച്ച് നിഗ്രഹിച്ചു. ശകടമായി വന്ന ശകടാസുരനെ കുഞ്ഞിക്കാലുകൊണ്ട് തല്ലിത്തകർത്തു തരിപ്പണമാക്കി നിഗ്രഹിച്ചു.
കാറ്റിൽ പറത്തി നിഗ്രഹിക്കാനാഗ്രഹിച്ച
തൃണാവർത്തനെ, തൃണത്തെയെന്നപോലെ കുഞ്ഞിക്കൈകളാൽ ഞെരിച്ചു കൊന്നു. കൊക്കുകൊണ്ട് കൊത്തിവിഴുങ്ങി നിഗ്രഹിക്കാനാഗ്രഹിച്ച ബകാസുരനെ, അവന്റെ കൊക്ക് വലിച്ച് പിളർന്ന് നിഗ്രഹിച്ചു.
കൃഷ്ണന്റെ അനുഗ്രഹവും അങ്ങനെയാണത്രെ. എന്ത് നൽകി അനുഗ്രഹിച്ചാലാണോ കൃഷ്ണനുമായി, അഥവാ പരമാത്മാവുമായി താദാത്മ്യം പ്രാപിക്കുന്ന അവസ്ഥ ത്വരിതപ്പെടുന്നത് ആ അനുഭവം നൽകി കൃഷ്ണനെ സ്നേഹിക്കുന്നവരെ അനുഗ്രഹിക്കും. നമ്മൾ ചോദിക്കുന്നതോ, ആഗ്രഹിക്കുന്നതോ എന്താണെന്നതിലുമുപരി, നമ്മുടെ ആത്മസാക്ഷാത്ക്കാരത്തിന് ഏതാണ് അഭികാമ്യം, അത് മാത്രം നൽകുന്നു. സമ്മതിച്ചും, നിഷേധിച്ചും, സുഖം നൽകിയും, ദുഃഖം നൽകിയും, തളർത്തിയും വളർത്തിയും, ധനികനാക്കിയും ദരിദ്രനാക്കിയും, രോഗിയാക്കിയും ആരോഗ്യവാനാക്കിയും ഭഗവാൻ ഭക്തരെ ശ്രേയോമാർഗ്ഗത്തിൽക്കൂടി ലക്ഷ്യത്തിലെത്താൻ സഹായിക്കുന്നു. ഈ വിശ്വാസമുണ്ടെങ്കിൽ ജീവിതം സുഗമമായെന്ന് അറിവുള്ളവർ പറയുന്നു.”
ഞാൻ പറഞ്ഞു: "കോകിലം, കോകിലത്തിൽക്കൂടി എനിക്ക് ഈ അറിവ് ഭഗവാൻ പകർന്നു തരുന്നത് എന്നെ ഭഗവാനിലേക്ക് സ്വല്പമെങ്കിലും അടുപ്പിക്കാനാനുള്ള അനുഗ്രഹമായി ഞാൻ കാണുന്നു. ഉൾക്കൊള്ളാൻ സാധിക്കണേ എന്ന് ഞാൻ വിനയപൂർവ്വം പ്രാർഥിക്കുന്നു."
"അതിഥി മന്ദിരത്തിൽ പോയി ഭക്ഷണം കഴിച്ച് നമുക്കീ ഭാഗവത തത്വങ്ങളെ മനനം ചെയ്ത് കൃഷ്ണസ്മരണയിലുറങ്ങാം", കോകിലം പറഞ്ഞു.
വണ്ടിക്കാരൻ ഞങ്ങളെ ആതിഥിമന്ദിരത്തിലിറക്കി, അദ്ദേഹവും കുളിച്ച് ഭക്ഷണം കഴിച്ച് വിശ്രമിച്ചു.
I always used to wonder why one of Bhagavan's name is Vishama: because the ordinary meaning I associated with that word was "a state of unhappiness or sorrow arising from some kind of difficulties". But when I started studying the meaning of each name of Bhagavan in Vishnu Sahasra naamam, I realized how ignorant I was of another most beautiful meaning of the same word when it is used as a noun. I thought it is worth sharing with those who are like me wondering about the meaning of this name. Those who already know the meaning of this name of Bhagavan, please ignore my jalpanaas. Na vidyathe sama: yasya sa vishama : meaning - One who has nobody equal to him. So no question of anybody superior to him. He is unequalled The same thing is told by Arjuna in Bhagavad Gita when he saw the Viswaroopam: "None there exists who is equal to you, how can there be then another superior to You in the three worlds, Oh Being of unequalled power?" May Lord Visham...
Comments
Post a Comment