Skip to main content

കണ്ണനുള്ള കത്ത് 9

 കണ്ണനുള്ള കത്ത് 9


പ്രിയം നിറഞ്ഞ കണ്ണാ,


അപരാഹ്നമായിനല്ലവെയിലുള്ളതിനാൽ കോകിലവും ഞാനുംകൃഷ്ണനുംഗോപന്മാരും ഒളിച്ചു കളിക്കാറുണ്ടായിരുന്ന വലിയ ആലിൻചുവട്ടിൽ ഇരുന്ന്വിശ്രമിക്കാൻ തീർച്ചയാക്കിധാരാളം ഇലകളുള്ള വലിയ ആൽമരംഒരില പോലുംഇളകാതിരിക്കുന്നില്ലഞാൻ കോകിലത്തോട് പറഞ്ഞു ആലിലകളുടെ ഒരുസന്തോഷം നോക്കൂകാറ്റിൽ ആടിക്കളിച്ച് രസിക്കുന്നുകോകിലം പറഞ്ഞു: "ഒരുപ്രളയം കഴിഞ്ഞ് വീണ്ടും സൃഷ്ടിയുടെ പ്രതീകമായി കൃഷ്ണൻ പ്രത്യക്ഷപ്പെടുന്നത്'വടപത്രശായി'യായിട്ടാണല്ലോമാർക്കണ്ഡേയമുനി ആലിലക്കൃഷ്ണനെ കണ്ടെന്ന്മാത്രമല്ലസംഹാരവും സൃഷ്ടിയും സർവദാ നടക്കുന്നു എന്ന് മുനിയെമനസ്സിലാക്കാൻകണ്ണൻ നിശ്വസിച്ച് മുനിയെ തന്നിലേക്ക് എടുക്കുകയും പിന്നീട്ഉച്ഛ്വസിച്ച പുറത്തേക്കു തന്നെ കൊണ്ടുവരികയും ചെയ്തില്ലേആലിലക്കൃഷ്ണൻ ഇക്കാണുന്ന ഓരോ ഇലയിലുമുണ്ട്അതിൽ കാൽവിരൽകുടിച്ചു കിടക്കുന്ന കൃഷ്ണനെ ആട്ടിയുറക്കുകയാണ് ഓരോ ഇലകളുംഅതാണവരുടെ സന്തോഷത്തിന്റെ കാരണവും."


വൈകുന്നേരമായികോകിലം അവിടെയൊക്കെ നടന്നു കാണിച്ചുകണ്ണനെയശോദാമ്മ കെട്ടിയിട്ട ഉരലുംഉരലും വലിച്ചു കൊണ്ട് നടന്ന വഴിയുംമരുതുമരങ്ങൾനിന്നിരുന്ന സ്ഥലവും ഒക്കെ കാണിച്ചു തന്നുഇനിയും ത്രേതായുഗത്തിൽ  ശ്രീരാമചന്ദ്രഭഗവാൻറെ വരവു കാത്ത് അഹല്യയെപ്പോലെ എത്ര പാറക്കല്ലുകളുംദ്വാപരയുഗത്തിൽ ഭഗവാന്റെ വരവു കാത്ത് നളകൂബരൻമാരെപ്പോലെ എത്രവൃക്ഷങ്ങളും നില്ക്കുന്നു എന്ന് ആർക്കറിയാം ഭഗവാന്റെ അനുഗ്രഹവും കാത്ത്നമ്മളും പല പല ജന്മങ്ങളിലായിപല പല ശരീരങ്ങളെടുത്ത് ജനനമരണചക്രത്തിൽ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്നുഎല്ലാചരാചരങ്ങളുടേയും ആത്യന്തികലക്ഷ്യം  സച്ചിദാനന്ദസ്വരൂപം തന്നെ!


അപ്പോഴാണ് കോകിലം ഭഗവാന്റെ വൃന്ദാവനയാത്രയെപ്പറ്റി പറഞ്ഞത്ഗോകുലത്തിൽ ഒരു പാട് ദുർന്നിമിത്തങ്ങൾ കണ്ടതിനാൽ നന്ദഗോപരും മുതിർന്നഗോപന്മാരും കൂടി വൃന്ദാവനത്തിലേക്ക് മാറിത്താമസിക്കാൻ തീർച്ചയാക്കുയാണല്ലോഉണ്ടായത്അതിനെപ്പറ്റി ഞാനൊരു കാര്യം പറയാം എന്ന് കോകിലത്തോട്പറഞ്ഞപ്പോൾ കോകിലം സന്തോഷത്തോടെ കേൾക്കാൻ തയ്യാറായി


പന്ത്രണ്ട് നല്ല വലിയ വിസ്താരമുള്ള കാളവണ്ടികളിലാണത്രെ കൃഷ്ണനുംഗോപീഗോപന്മാരും വൃന്ദാവനത്തിലേക്ക് യാത്ര തിരിച്ചത്അതിനു പിന്നിൽഅവരുടെ ഗൃഹോപകരണങ്ങളും പാൽപ്പാത്രങ്ങളുംകട്ടിലുകൾ ഇത്യാദിയുംകയറ്റിയ വണ്ടികളുംകൃഷ്ണനും ബലരാമനും നന്ദഗോപരും യശോദയുംരോഹിണിയും മുന്നിലെ വണ്ടിയിലും  ബാക്കി പതിനൊന്നു വണ്ടികളിൽ മറ്റുഗോപീഗോപന്മാരും കയറി യാത്ര തുടങ്ങി


എല്ലാവരും കൃഷ്ണനെ എപ്പോഴും കാണണംകൃഷ്ണന്റെ തമാശകളും  മധുരശബ്ദവും സദാ കേൾക്കണം  എന്ന് ആത്മാർഥമായും തീവ്രമായുംആഗ്രഹിച്ചിരുന്നു എന്ന് മനസ്സിലാക്കിയ കാരുണ്യമൂർത്തിയായ കണ്ണൻ വേഗംപന്ത്രണ്ടു കൃഷ്ണൻമാരായിപന്ത്രണ്ടു വണ്ടികളിലും പ്രത്യക്ഷപ്പെട്ടുമാത്രമല്ലഓരോ വണ്ടിയിലും അതിൽ യാത്ര ചെയ്യുന്നവരെ ഓരോ തരത്തിൽ തമാശകളുംകഥകളും പറഞ്ഞ് സന്തോഷിപ്പിച്ചുയാത്രയുടെ ക്ഷീണമോ ദുർഘടമായ വഴി തരണംചെയ്യുന്നതിലുള്ള വിഷമമോ ആരും അറിഞ്ഞില്ല ഭഗവത്സുഷമാസരസ്സിൽആറാടിയിരുന്ന ആരും ആനന്ദമല്ലാതെ ഒന്നും അറിഞ്ഞില്ല


കോകിലംഅതു പോലെയാണത്രെ പന്ത്രണ്ടു സ്കന്ധങ്ങളുള്ളപ്രത്യക്ഷക്കൃഷ്ണൻതന്നെയായ ശ്രീമദ് ഭാഗവതം നമ്മളെ സംസാരസാഗരം അനായാസമായി തരണംചെയ്യാൻ സഹായിക്കുന്നത്.


പല പല അദ്ധ്യായങ്ങൾ ചേർന്ന പല സ്ക്കന്ധങ്ങളായി വിഭജിക്കപ്പെട്ടിട്ടുള്ള ഒരുപുസ്തകമാണല്ലോ നമ്മുടെ ജീവിതവുംനമമൾ കൃഷ്ണനെ എപ്പോഴുംകാണണമെന്നും കൃഷ്ണസാന്നിദ്ധ്യം സദാ അനുഭവിക്കണമെന്നും തീവ്രമായുംആത്മാർഥമായും ആഗ്രഹിച്ചാൽകരുണാസാഗരനായ കൃഷ്ണൻ നമ്മുടെജീവിതത്തിന്റെ ഓരോ താളിലും സന്നിഹിതനായിമധുരമായ വാക്കുകളാൽ നമ്മെസദാ ആനന്ദസാഗരത്തിലാറാടിച്ച് മുർഘടമായ സംസാരാർണവത്തെഅനായാസം തരണം ചെയ്യാൻ അനുഗ്രഹിക്കുമത്രെദുർന്നിമിത്തങ്ങളുംപ്രതികൂലാനുഭവങ്ങളും ഉണ്ടാകുമ്പോഴെങ്കിലും ഗോപീഗോപന്മാരെപ്പോലെ നാംഭൌതികസുഖങ്ങളിൽ നിന്നകന്ന്കൃഷ്ണാനുഭവോത്സുകരായാൽകൃഷ്ണൻകൈപിടിച്ച്തമാശകൾ പറഞ്ഞ്പുനരാവുത്തിരഹിതമായ വിഷ്ണുലോകത്തിലേക്ക്കൊണ്ടുപോകുമത്രെ


എല്ലാ കൃഷ്ണകഥകളിലും നമുക്ക് എന്തൊക്കെ ആന്തരാർഥം കാണാം!! കണ്ണൻറെഎല്ലാ ലീലകളും ചെയ്തികളും പ്രതീകാത്മകങ്ങളാണ്.


നോക്കൂ കോകിലംകോകിലത്തിനേയും ഞാനിന്ന് കൃഷ്ണന്റെ കാരുണ്യത്തിന്റെപ്രതീകമായി കാണുന്നുഇങ്ങനെ എന്നെ സങ്കല്പയാനങ്ങളിൽ കയറ്റി ഗോകുലവുംവൃന്ദാവനയും കാണിക്കാൻ ഗോവിന്ദകോകിലത്തെ ഭഗവാൻ തന്നെ അയച്ചതാണ്    എന്നതിലെനിക്ക് സംശയമില്ല


പ്രിയപ്പെട്ട കണ്ണാകൃഷ്ഷ്ണൈകശരണയായ ഞാൻ അങ്ങയുടെപാദസരോജങ്ങളിലുംഅങ്ങയച്ച ഗോവിന്ദകോകിലത്തിന്റെ പാദങ്ങളിലും വീണ്ടുംവീണ്ടും നമിക്കുന്നു!


 ഭോഗ്യവസ്തൂനി  നാകപൃഷ്ഠം

 സിദ്ധിലാഭം പരമീശ കാംക്ഷേ

പ്രസന്നമന്ദസ്മിത സുന്ദരം തേ

മുഖാംബുജം ദർശയ സന്തതം മേ



Comments

Popular posts from this blog

Vishama

I always used to wonder why one of Bhagavan's name is  Vishama:  because the ordinary meaning I associated with that word was "a state of unhappiness or sorrow arising from some kind of difficulties". But when I started studying the meaning of each name of Bhagavan in Vishnu Sahasra naamam, I realized how ignorant I was of another most beautiful meaning of the same word when it is used as a noun. I thought it is worth sharing with those who are like me wondering about the meaning of this name. Those who already know the meaning of this name of Bhagavan, please ignore my jalpanaas. Na vidyathe sama: yasya sa  vishama : meaning - One who has nobody equal to him. So no question of anybody superior to him. He is unequalled The same thing is told by Arjuna in Bhagavad Gita when he saw the Viswaroopam: "None there exists who is equal to you, how can there be then another superior to You in the three worlds, Oh Being of unequalled power?" May Lord Visham...

Shathaabishekam

6/21/08 When is Shathaabhishekam celebrated? When it should be celebrated? We have heard about different versions of when it should be celebrated, when you complete 84 years, or when you complete 81 years and 10 months or when you complete 83 years 4 months. Shathaabhishekam is celebrated when a person sees 1000 full moons lives through 1000 full moons in his life. Since it is a mathematical calculation, there should only be one answer. Then how are we having all these three answers? (It really does not matter when you celebrate, but out of curiosity to know the reason behind the celebration, I did some research and I thought some people may share my curiosity. Of all the explanations I read I liked the one given below.)   Here is a convincing explanation based mainly on a question -answer series in Bhakthapriya magazine published by Guruvayur devaswom. For clarity, I am trying to express it as mathematically as possible.   Number of full moon...

Bhaktha Prahlada's previous life

5/7/09 In Bhagavad Gita Bhagavan said:    "Antha kale cha smaran mukthva kalebaram ya: prayaathi sa madbhaavam yaathi naasthi athra samshaya:"   "One who thinks of me at the time of death will attain me. This is beyond doubt."   Also Bhagavan clarifies further by saying:  "What you are thinking at the time of your death shapes your next janma because you would have meditated or continuously thought about that for a long time in your life and because of that vaasana you would be able to think only of that."   In Bhagavatham Jadabharatha's story illustrates this point. Bharatha, son of Rishabha Deva  was a great devotee of Bhagavan. But he was deeply attached to a deer and ended up thinking of it at the time of death. He was born as a deer and later got a human janma and got salvation.   It is interesting to note that Bhaktha Prahlada was born as an Asura, as the son of the greatest enemy of Vishnu Bhaga...