കണ്ണനുള്ള കത്ത് 16
പ്രിയം നിറഞ്ഞ കണ്ണാ,
ഗോവിന്ദകോകിലവും ഞാനും ഗോവർദ്ധനപർവ്വതം പ്രദക്ഷിണം വെയ്ക്കാമെന്ന് കരുതി. പ്രദക്ഷിണം വെയ്ക്കുമ്പോൾ ഗോവർദ്ധനപൂജക്ക് ശേഷം എന്താണുണ്ടായതെന്ന് രണ്ടു പേർക്കും കൂടി കണ്ണനോട് പറയുകയും ചെയ്യാമല്ലോ?
കോകിലം വണ്ടിയിൽ നിന്നും എന്റെ കൈത്തണ്ടയിൽ പറന്നിരുന്നു. ഭഗവദ് സ്മരണയോടെ ഞങ്ങൾ നടക്കാൻ തുടങ്ങി. കൃഷ്ണാ, കൃഷ്ണൻ എത്രയോ കളിച്ചു നടന്ന, പൈക്കിടാങ്ങളെ മേച്ചു നടന്ന, വഴികളിൽ കൂടിയാണ് ഞങ്ങൾ നടക്കുന്നതെന്നോർത്തപ്പോൾ ശരിക്കും രോമാഞ്ചമുണ്ടായി, കണ്ണും നിറഞ്ഞൊഴുകി! ഇവിടെയെവിടെയെങ്കിലും വെച്ച് ഭഗവാന്റെ ഏതെങ്കിലുമൊരു രൂപം ഒരു നോക്കെങ്കിലും കാണാൻ കഴിഞ്ഞെങ്കിൽ എന്നാഗ്രഹിക്കാൻ അർഹതയില്ലെങ്കിലും ആഗ്രഹിച്ചു പോകുന്നു കണ്ണാ. ഞാനതു കോകിലത്തിനോടു പറഞ്ഞപ്പോൾ പക്വമതിയായ കോകിലം പറഞ്ഞു:" ഉൾക്കണ്ണുകൊണ്ട് കണ്ടാൽ മതി. എന്നാൽ ആ രൂപം ഉള്ളിൽ സദാ പ്രകാശിച്ചു നില്ക്കും. പുറം കണ്ണു കൊണ്ട് കണ്ടാൽ കാണുമ്പോഴത്തെ സന്തോഷമേയുള്ളു, ഗോപികമാർ പറഞ്ഞപോലെ, അപ്പോൾ കൺപോള നൽകിയതിന് ബ്രഹ്മാവിനെ പഴിക്കേണ്ടി വരും. കൺപോള അടഞ്ഞുപോകുന്ന നിമിഷങ്ങളിൽ കണ്ണനെ കാണാതിരിക്കണ്ടേ? മാത്രമല്ല, നശ്വരമായ ഈ കണ്ണുകൊണ്ടു കാണുന്ന കാഴ്ചകളും നശ്വരം. കണ്ണിൻറെ കണ്ണായ കണ്ണനെ കണ്ണിന്റെ കണ്ണുകൊണ്ട് കാണുന്നതു തന്നെ ഉത്തമം. അതിനാൽ സദാ അതിനു ശ്രമിച്ചോളൂ"
എത്ര ചിന്തനീയമാണ് ഗോവിന്ദകോകിലത്തിന്റെ വാക്കുകൾ! ഇങ്ങനെയൊരു കൂട്ടുകാരിയെത്തന്ന കണ്ണന് ഒരായിരം നന്ദി, നമസ്ക്കാരം!
താൻ അർഹിക്കുന്ന ആദരപൂർവ്വമുള്ള ആരാധന ലഭിക്കാതെ, ഗർവിഷ്ഠനായ ഇന്ദ്രൻ കോപാന്ധനായി. തന്റെ അധീനത്തിലുള്ള മഴമേഘങ്ങളെ വിളിച്ച് വൃന്ദാവനത്തിൽ അതിവർഷം ചൊരിയാൻ ആജ്ഞാപിച്ചു.
ജലജസുന്ദരമേഘങ്ങൾ തമ്മിൽ തമ്മിൽ പറഞ്ഞു: " കഷ്ടം! നമ്മുടെ ഒരു വിധി! കൃഷ്ണവർണം നൽകി നമ്മളെ എന്നും ചേർത്തു നിർത്തുന്ന, നമ്മുടെ കുഞ്ഞികൃഷ്ണന്റെ വാസസ്ഥലമായ വൃന്ദാവനത്തെ, കൃഷ്ണൻ തന്നെ വരുണഭഗവാനിൽ കൂടി കാരുണ്യപൂർവം നൽകിയ ജലം കൊണ്ട് തന്നെ മുക്കിക്കളയുകയോ? അവർ ദുഃഖിച്ച് നില്ക്കുമ്പോൾ, ഒരു മിന്നൽ പിണരായി കൃഷ്ണൻ വന്ന് ഇന്ദ്രകല്ലന നടപ്പാക്കിക്കോളാൻ അവരുടെ ചെവിയിൽ മന്ത്രിച്ചു. പാവം! അവർക്ക് സമാധാനമായി. ഇടി മുഴക്കി അവർ വൃന്ദാവനത്തിന്റെ ആകാശമേലാപ്പിൽ പ്രത്യക്ഷപ്പെട്ട് തുള്ളിക്കൊരു കുടം എന്ന കണക്കിൽ വർഷിക്കാൻ തുടങ്ങി.
രണ്ടു ദിവസങ്ങൾ കൊണ്ട് ജലനിരപ്പ് എല്ലായിടത്തും ഉയർന്നു. കാളിന്ദി കരഞ്ഞുകൊണ്ട് കരകവിഞ്ഞൊഴുകി. അപ്പോൾ മേഘങ്ങൾ വന്ന്, കൃഷ്ണന്റെ അനുവാദത്തോടും അനുഗ്രഹത്തോടും കൂടിയാണ് അവർ വർഷിക്കുന്നത്, അതിനാൽ വിഷമിക്കാനൊന്നുമില്ല എന്ന് പറഞ്ഞ് കാളിന്ദിയെ ആശ്വസിപ്പിച്ചു. ഗോപീഗോപന്മാരും ഗോക്കളും കൃഷ്ണനെ വിളിച്ചു കരഞ്ഞു.
അതാ, പുഞ്ചിരി തൂകി മുരളികയൂതി, അഞ്ജനമെഴുതി, കാലിണകൾ പിരിച്ച്, കാർമേഘനീലവർണൻ നില്ക്കുന്നു. എല്ലാവരേയും ചേർത്തുപിടിച്ച് സമാധാനിപ്പിച്ച് കൃഷ്ണൻ ഗോവർദ്ധനത്തെ സമീപിച്ച്, നൊടിയിടകൊണ്ട് ആ പർവ്വതത്തെ എടുത്തുയർത്തി ഒരു ബൃഹത്തായ കുടയാക്കി പിടിച്ചു. ചെറുവിരൽതലപ്പിൽ ഉറപ്പിച്ചുനിർത്തിയ ഗോവർദ്ധനക്കുട കണ്ട് ഗ്രഹനക്ഷത്രങ്ങളും വർഷമേഘങ്ങളും കാളിന്ദിയും വൃന്ദാവനനിവാസികളും അത്ഭുതസ്തബ്ധരായി! കൃഷ്ണൻ ഗോപീഗോപന്മാരേയും ഗോക്കളേയും എല്ലാം വിസ്താരമേറിയ കുടക്കരികിൽ നിർത്തി, മേഘങ്ങളോട് വെള്ളം തീരുന്നതുവരെ വർഷിച്ചോളാൻ ആംഗ്യം കാണിച്ചു.
മേഘങ്ങൾ ജലവർഷം തുടർന്നു. ഏഴു പകലും ഏഴു രാത്രിയും അവർ വർഷിച്ചു. കൃഷ്ണന്റെ കുടക്കീഴിൽ എല്ലാവരും സദാ കൃഷ്ണനെ കണ്ടു കൊണ്ടും, കൃഷ്ണൻറെ മധുര സംഭാഷണം ആസ്വദിച്ചും, കൃഷ്ണൻ നൽകിയ വിവസമുദ്ധമായ ഭക്ഷണം കഴിച്ചും, വിശ്രമിച്ചും, കളിച്ചും, ഉറങ്ങിയും ഏഴു ദിവസങ്ങൾ പോയതറിഞ്ഞില്ല. പശുക്കളും പശുക്കിടാങ്ങളും കൃഷ്ണനെ മുട്ടിയുരുമ്മി നിന്നു. കൃഷ്ണൻ അവരെ, ഒരു കൈ കൊണ്ട് തൊട്ട് തലോടി, ചിലപ്പോൾ ചൊറിഞ്ഞു കൊടുത്തു. അവർക്കായി പ്രത്യേകം വേണുവൂതി.
വെള്ളം തീർന്ന മേഘങ്ങൾ കൃഷ്ണനെ നമസ്ക്കരിച്ച് യാത്ര പറഞ്ഞു. ഏഴു ദിവസങ്ങൾ തുമ്പിക്കൈ വണ്ണത്തിൽ മഴ ചൊരിഞ്ഞിട്ടും കൃഷ്ണനും വൃന്ദാവനവാസികളും, ഗോക്കളും സുരക്ഷിതരായി, സന്തോഷമായി, ഗോവർദ്ധനക്കുടക്കീഴിൽ വർത്തിക്കുന്ന വിവരം അവരുടെ നാഥനായ ദേവേന്ദ്രനാട് സവിനയം പറഞ്ഞു.
കോകിലവും ഞാനും ആ ഗിരിധരമുരളീധരനെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് ഗിരിപ്രദക്ഷിണം മുഴുമിപ്പിച്ചു. കൃഷ്ണ! കോകിലം എന്നോട് ആകാശത്തേക്ക് നോക്കാൻ പറഞ്ഞു. "അതാ, ചെറിയ ചെറിയ കാർമേഘങ്ങൾ കുറെയെണ്ണം ചേർന്ന് ഗോവർദ്ധനം കുടയായി പിടിച്ചു നില്ക്കുന്ന കൃഷ്ണന്റെ രൂപമാണെന്ന് തോന്നുംവിധം നില്ക്കുന്നു, കുണ്ടോളൂ", എന്നും പറഞ്ഞു.
ശരിയാണ്. കൃഷ്ണരൂപം തന്നെ! ഞങ്ങൾ തെരു തെരെ ഒരുപാട് പ്രാവശ്യം വീണു നമിച്ചു! കൃഷ്ണകൃപയിൽ അലിയുന്നപോലെ തോന്നി!
I always used to wonder why one of Bhagavan's name is Vishama: because the ordinary meaning I associated with that word was "a state of unhappiness or sorrow arising from some kind of difficulties". But when I started studying the meaning of each name of Bhagavan in Vishnu Sahasra naamam, I realized how ignorant I was of another most beautiful meaning of the same word when it is used as a noun. I thought it is worth sharing with those who are like me wondering about the meaning of this name. Those who already know the meaning of this name of Bhagavan, please ignore my jalpanaas. Na vidyathe sama: yasya sa vishama : meaning - One who has nobody equal to him. So no question of anybody superior to him. He is unequalled The same thing is told by Arjuna in Bhagavad Gita when he saw the Viswaroopam: "None there exists who is equal to you, how can there be then another superior to You in the three worlds, Oh Being of unequalled power?" May Lord Visham...
Comments
Post a Comment