കണ്ണനുള്ള കത്ത് 18
പ്രിയം നിറഞ്ഞ കണ്ണാ,
കാളിന്ദി, യമുന രണ്ടു പേരുകളുണ്ട് വൃന്ദാവനത്തിലെ നദിക്ക്. എനിക്കെന്തോ കാളിന്ദി എന്ന പേരിനോടാണിഷ്ടം. സൂര്യപുത്രിയാണ്. കൃഷ്ണഭക്തയാണ്. അവസാനം കൃഷ്ണൻ വിവാഹവും ചെയ്തു. കാളിന്ദിയാണ് യഥാർഥപേര്, യമുന നദീദേവതയും എന്ന് വിചാരിക്കാനാണിഷ്ടം.
ഏതായാലും പിറ്റേ ദിവസം പ്രഭാതത്തിൽ തന്നെ ഞങ്ങൾ കാളിന്ദീതീരത്തെത്തി. വളഞ്ഞു പുളഞ്ഞ്, കളകളഗാനം പൊഴിച്ച്, വൃന്ദാവനതീരങ്ങളെ ചുംബിച്ചു കൊണ്ട്, സദാ കൃഷ്ണസ്മരണയിൽ ഒഴുകുന്ന, സ്നേഹസ്വരൂപിണിയായ കാളിന്ദിയെ കണ്ട് എന്റെ മനം കുളിർത്തു. രണ്ടു വശത്തുമുള്ള മരങ്ങളിൽ ധാരാളം നീലക്കിളികൾ കാളിന്ദിയുടെ കളകളഗാനത്തിനൊപ്പം അപശബ്ദങ്ങളില്ലാതെ സംസാരിക്കുന്നു. വിരിഞ്ഞു നില്ക്കുന്ന ഓരോ ശംഖുപുഷ്പവും ഞങ്ങൾ കൃഷ്ണനുവേണ്ടി വിരിഞ്ഞതാണെന്ന് പറഞ്ഞ് ചിരിച്ചു നില്ക്കുന്നു. നീലവാനവും നീലജലവും നീലനീരദമേഘങ്ങളും നീലക്കിളികളും നീലത്താമരകളും നീലമയിലുകളും സദാ നീലക്കണ്ണനെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു കണ്ണാ!
നടന്നു നടന്ന് നീങ്ങുമ്പോൾ കോകിലം കുറച്ചകലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു: "നോക്കൂ, നദിയുടെ തൊട്ടടുത്ത് ഒരു പാതി ഉണങ്ങിയ, എന്നാൽ പാതി തളിരിലകളാൽ ആവൃതമായ ഒരു മരം കാണാനില്ലേ? അതിൽ കയറി നിന്നാണ് കാളിയമർദ്ദനത്തിനായി കൃഷ്ണൻ കാളിന്ദിയിലേക്ക് ചാടിയത്. നമുക്ക് അതിൻറെ ചുവട്ടിൽ പോയാൽ നിങ്ങൾക്ക് കാളിന്ദിയിലേക്ക് കാലിട്ട് കുറച്ചുനേരം ഇരിക്കാം. കാലിൽ കാളിന്ദീജലം സ്പർശിച്ചാൽ തന്നെ ഭഗവത്സ്പർശം പോലെ പുണ്യമാണത്രെ! അവിടെയിരുന്ന് കാളിയമർദ്ദനം സ്മരിക്കാം."
സത്യത്തിൽ എനിക്കവിടെയെത്താൻ ധൃതിയായി. മഹാകവി വള്ളത്തോളിന്റെ " ആറ്റിലേക്കച്യുതാ ചാടൊല്ലേ ചാടൊല്ലേ" എന്ന് ച്യുതിയില്ലാത്ത അച്യുതനോട് ഗോപബാലന്മാർ പറയുന്ന മനോഹരമായ കവിത ഞാനെന്റെ അപസ്വരത്തിൽ അറിയാതെ മൂളിപ്പോയി.
വഴിയിൽ, എവിടെയാണ് കാളിയവിഷം കൊണ്ട് മലിനമായ വെള്ളം കുടിച്ച് ഗോപൻമാരും പശുക്കളും പശുക്കിടാങ്ങളും ബോധരഹിതരായി കിടന്നതെന്നൊക്കെ കോകിലം കാണിച്ചു തന്നു.
എത്ര സന്തോഷമായാണ് ആറ്റിലിറങ്ങിക്കുളിച്ചും നീന്തിയും വെള്ളം കുടിച്ചും വൃന്ദാവനവാസികൾ കഴിഞ്ഞിരുന്നത്! കാളിയൻ കാരണം, ആ സന്തോഷത്തിനൊക്കെ ഒരുദിവസം പൂർണ്ണവിരാമമിടേണ്ടി വന്നു എന്ന് ഞാൻ പറഞ്ഞപ്പോൾ കോകിലം പറഞ്ഞു:
" കൃഷ്ണന്റെ സമകാലീനരും കൃഷ്ണന്റെ കൂടെ ജീവിക്കുന്നവരുമായ വൃന്ദാവനവാസികൾക്കുപോലും സുഖവും, ദുഃഖവും, സന്തോഷവും, ആപത്തും മാറി മാറി വരുന്നു. ഭഗവാൻ അവതരിച്ച് കൂടെ നടക്കുമ്പോഴും ആപത്തുകൾ വന്നും പോയും ഇരിക്കുന്നു എന്ന് ഇതിൽ നിന്നൊക്കെ മനസ്സിലാക്കാം. കർമ്മബന്ധനമില്ലാത്ത, മായാതീതനായ ഭഗവാനൊഴിച്ച് എല്ലാവരും അവനവൻറെ ഗുണദോഷകർമ്മഫലങ്ങൾ അനുഭവിക്കുന്നു. ലോകസ്വഭാവം. പക്ഷെ ഒരു കാര്യം പ്രത്യേകം ഓർത്തോളൂ. ഭഗവാൻ നമ്മുടേയും സമകാലീനൻ തന്നെയാണെന്നും ലോകത്തിന്റെ ഏതു കോണിലായാലും കൂടെയുണ്ടെന്നും ഉറപ്പായും വിശ്വസിച്ചോളൂ. കാരണം പറയാം, ഭഗവാൻ കാലദേശാവധിഭ്യാം നിർമ്മുക്തനാണെന്ന് ഭാഗവതവും ഭഗവാനും നാരായണീയവുമൊക്കെ എത്ര തവണ പറഞ്ഞിരിക്കുന്നു! ഏതുകാലത്തായാലും എവിടെയാണെങ്കിലും ഭഗവാനെ സർവ്വാത്മനാ ആശ്രയിക്കുകയേ വേണ്ടൂ. അവിടെയെത്തും. ഇപ്പോൾ ഗോപന്മാരുടെ അടുത്തെത്തിയ പോലെ, അല്ലെങ്കിൽ പ്രഹ്ലാദന്റേയും ഗജേന്ദ്രന്റേയും പാഞ്ചാലിയുടേയും അടുത്ത് എത്തിയപോലെ എത്തും. ഭഗവദ്വിസ്മരണമാണ് യഥാർഥ ആപത്ത്".
'
കോകിലം പറഞ്ഞതെത്ര ശരിയാണ്! രണ്ടുദുഃഖങ്ങളുടെ ഇടക്കുള്ള സമയത്തെ സുഖമെന്നും രണ്ടു സുഖങ്ങളുടെ ഇടക്കുള്ള സമയത്തെ ദുഃഖമെന്നും പറയാം. ആലോചിച്ചാൽ എല്ലാ ദ്വന്ദ്വങ്ങളും അങ്ങനെ തന്നെ! അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളെ ഒരേ മനോഭാവത്തോടെ അഭിമുഖീകരിക്കണമെങ്കിൽ ദ്വന്ദ്വാതീതനായ ഭഗവാനിൽ ശരണാഗതിയടയുകയല്ലാതെ മറ്റെന്തു പോംവഴി?
വളരെ ചിന്തനീയവും ഉൾക്കൊള്ളാൻ പ്രയാസമാണെങ്കിലും ഭഗവത്കൃപയാൽ ഉൾക്കൊള്ളാൻ സാധിക്കുമെന്ന് അറിവുള്ളവർ ഉറപ്പു നൽകുന്നതുമായ, വളരെ ഗഹനമായ തത്വങ്ങൾ പറഞ്ഞു തന്നതിന് ഞാൻ കോകിലത്തോട് ഒരുപാട് നന്ദി പറഞ്ഞു. സുഖദു:ഖങ്ങളും സ്വർഗ്ഗനരകങ്ങളും ഒക്കെ മനസ്സിലാണല്ലോ. അതൊക്കെ ഓർത്ത് നടന്നു നീങ്ങി ഞങ്ങൾ കടമ്പുമരത്തിന്റെ ചുവട്ടിലെത്തി. ചിറകുകളിൽ കൂടുതലും നീലവർണങ്ങളുള്ള പൂമ്പാറ്റകളും വലിയ നീലവണ്ടുകളും കൃഷ്ണകഥകൾ മൂളി ഞങ്ങൾക്കു ചുറ്റും വട്ടമിട്ട് പറന്നു. അവാച്യമായ ആനന്ദം തോന്നുന്നു കണ്ണാ.
തദേകം സ്മരാമ: തദേകം ജപാമ:
തദേകം ജഗത്സാക്ഷിരൂപം നമാമ:
തദേകം നിധാനം നിരാലംബമീശം
ഭവാംഭോധിപോതം ശരണ്യം വ്രജാമ:
I always used to wonder why one of Bhagavan's name is Vishama: because the ordinary meaning I associated with that word was "a state of unhappiness or sorrow arising from some kind of difficulties". But when I started studying the meaning of each name of Bhagavan in Vishnu Sahasra naamam, I realized how ignorant I was of another most beautiful meaning of the same word when it is used as a noun. I thought it is worth sharing with those who are like me wondering about the meaning of this name. Those who already know the meaning of this name of Bhagavan, please ignore my jalpanaas. Na vidyathe sama: yasya sa vishama : meaning - One who has nobody equal to him. So no question of anybody superior to him. He is unequalled The same thing is told by Arjuna in Bhagavad Gita when he saw the Viswaroopam: "None there exists who is equal to you, how can there be then another superior to You in the three worlds, Oh Being of unequalled power?" May Lord Visham...
Comments
Post a Comment