കണ്ണനുള്ള കത്ത് 20
പ്രിയം നിറഞ്ഞ കണ്ണാ,
കാളിയമർദ്ദനനൃത്തത്തിന്റെ ഭംഗിയും ഭഗവാന്റെ തങ്കത്തളകൾ കിലുങ്ങുന്ന ശബ്ദവും ഒക്കെ സ്മരിച്ച് കോകിലവും ഞാനും അങ്ങനെ നടന്നു. ധേനുകാസുരവധം നടത്തിയ താലവനം കോകിലം ചൂണ്ടികാണിച്ചുതന്നു. ബാല്യകാലത്ത് ഒരുപാട് ആസ്വദിച്ച പനനൊങ്കിൻറെ സ്വാദ് ഓർത്ത് വായിൽ വെള്ളമൂറി. അപ്പോൾ ഞാൻ ഓർത്തു, ഇനി പനനൊങ്കു വാങ്ങുമ്പോൾ ഭഗവാന് നൈവേദ്യമായി സമർപ്പിച്ചേ കഴിക്കാവൂ. ഭഗവാൻ ഗോപന്മാർക്കും കൊടുത്ത് കഴിക്കുന്നതൊക്കെ മനസ്സിൽ തെളിഞ്ഞു വന്നു. കൃഷ്ണാ, ഒരു പക്ഷെ പഞ്ചാരപ്പായസത്തിനേക്കാൾ ഇഷ്ടമായിരിക്കും അല്ലേ പനനൊങ്ക്? എന്റെ എളിയ ഉപഹാരം സ്വീകരിക്കണേ! സ്നേഹത്തോടെ നൽകിയാൽ സ്വകരിക്കാതിരിക്കില്ല കണ്ണൻ. വിദുരപത്നി നൽകിയ പഴത്തൊലികൾ മുഴുവനും എത്ര ആസ്വദിച്ചാണ് കഴിച്ചത്! കുഞ്ഞിക്കാലുകളിൽ നമസ്ക്കാരം കണ്ണാ.
കോകിലം വത്സസ്തേയം അഥവാ ബ്രഹ്മാവ് പശുക്കിടാങ്ങളേയും ഗോപബാലന്മാരേയും കട്ടെടുത്ത സ്ഥലം കാണിച്ചു തന്ന് ആ കഥ എന്നോട് സ്മരിക്കാൻ പറഞ്ഞു. എത്ര സ്മരിച്ചതാണെങ്കിലും പിന്നേയും പറയുന്നതും കേൾക്കുന്നതും ആണ് ഏറ്റവും വലിയ പുണ്യമെന്ന് ഭക്തപ്രഹ്ലാദൻ ഹിരണ്യകശിപുവിനോട് പറയുന്നത് വ്യാസഭഗവാൻ നമുക്ക് പറഞ്ഞു തന്നിട്ടുണ്ടല്ലോ.
'"ശ്രവണം കീർത്തനം വിഷ്ണോ: സ്മരണം പാദസേവനം
അർച്ചനം വന്ദനം ദാസ്യം സഖ്യം ആത്മനിവേദനം".
നല്ല വിശാലമായുള്ള ഒരു പുൽത്തകിടി. ബാലന്മാർക്ക് കളിക്കാനും പശുക്കിടാങ്ങൾക്ക് മേയാനും പറ്റിയ, തണലുള്ള സ്ഥലം. നാലുപാടും കുറെ മരങ്ങൾ, മരങ്ങൾക്കപ്പുറത്ത് വീണ്ടും പച്ചപ്പരവതാനിപോലെ പുല്ല്. ആ മനോഹരപ്രദേശം കണ്ടപ്പോൾ തന്നെ ചോറ്റുപാത്രങ്ങളും തുറന്ന്, പാത്രത്തിന്റെ അടപ്പിൽ വറുത്ത കയ്പക്കകൊണ്ടാട്ടനും കൊണ്ടാട്ടൻ മുളകും വെച്ച്, വലത്തേ കയ്യിൽ ചോറുരുളയുമെടുത്ത്,ഇടത്തെ കയ്യിൽ ചുട്ടപപ്പടവും പിടിച്ച് നടുക്കിരിക്കുന്ന കൃഷ്ണന്റേയും കൃഷ്ണനുചുറ്റും വട്ടത്തിൽ അതേപോലെത്തന്നെ ഇരിക്കുന്ന ഗോപന്മാരുടേയും മനോഹരചിത്രം എന്റെ മനസ്സിൽ തെളിഞ്ഞു. ഭഗവാൻറെ ആ വനഭോജനലീലയാടാൻ വേണ്ടിയുള്ള ഇരിപ്പുണ്ടല്ലോ, വിവരണാതീതമാണ്. കണ്ണു നിറയുന്നു കണ്ണാ,
'ഇന്നു ഭാഷയിതപൂർണമിങ്ങഹോ
വന്നുപോം പിഴയുമർഥശങ്കയാൽ'
എന്ന വരികൾ കടമെടുക്കട്ടെ.
അരയിലെ മഞ്ഞപ്പട്ടിൽ ഓടക്കുഴലും തിരുകി, ഇടത്തേ കക്ഷത്തിൽ കൊമ്പുംചൂരലും ഇറുക്കിപ്പിടിച്ച്, കൂട്ടുകാരോടു തമാശകളും പറഞ്ഞ്, തൈർകൂട്ടികുഴച്ച ചോറുരുളയോടൊപ്പം ഇടക്കിടെ പപ്പടവും കൊണ്ടാട്ടൻ മുളകും കയ്പക്കക്കൊണ്ടാട്ടനും മാറി മാറി കഴിച്ചുംകൊണ്ട്, വിണ്ണവർ നോക്കി നില്ക്കെ, നമ്മുടെ കണ്ണൻ ലീലയാടി.
കുറച്ചു കഴിഞ്ഞ് നോക്കിയപ്പോൾ പൈക്കിടാങ്ങൾ മേഞ്ഞ് മേഞ്ഞ് ഇവരുടെ കണ്ണെത്താദൂരത്തെത്തിയിരിക്കുന്നു. കൃഷ്ണൻ പറഞ്ഞു: "ഞാൻ വേഗം പോയി നോക്കിവരാം, നിങ്ങൾ ഊണ് തുടർന്നോളൂ'''
തൊട്ടടുത്ത പുൽത്തകിടിയിലെത്തിയ അവരെ ബ്രഹ്മദേവൻ മറച്ചുകളഞ്ഞതിനാൽ കൃഷ്ണൻ അന്വേഷിച്ചു ചെന്നപ്പോൾ ഒരൊറ്റ പൈക്കിടാവിനേയും കണ്ടില്ല. തിരിച്ച് വനഭോജനസ്ഥലത്തെത്തിയപ്പോഴേക്കും ബ്രഹ്മാവ് ഗോപബാലൻമാരേയും കട്ടൊളിപ്പിച്ചിരുന്നു. കൃഷ്ണൻ പരിഭ്രമിച്ചില്ല, പതറിയില്ല, ആശങ്കപ്പെട്ടില്ല, അശ്രു തൂകിയില്ല, ഇതികർത്തവ്യതാമൂഢനായില്ല, പകരം അർഥഗർഭമായി മന്ദഹസിച്ച്, എത്ര പൈക്കിടാങ്ങളുണ്ടായിരുന്നോ, എത്ര ഗോപന്മാരുണ്ടായിരുന്നോ, അവർ ഏതേതു രൂപത്തിലായിരുന്നോ, ഏതേതു വലിപ്പത്തിലായിരുന്നോ, അതിലൊന്നും കടുകിടെ വ്യത്യാസമില്ലാതെ അവരെയൊക്കെ സൃഷ്ടിച്ചു അവിടെ പ്രത്യക്ഷമാക്കി!! കഷ്ടം!സൂര്യപ്രകാശത്തിനോടാണോ മിന്നാമിനുങ്ങിന്റെ പ്രകാശം പോരിനിറങ്ങുന്നത് എന്ന് ആകാശചാരികളും ഋഷീശ്വരൻമാരും ഒരേ ശ്വാസത്തിൽ മന്ത്രിച്ചുവത്രെ!
ഈ ദൃശ്യപ്രപഞ്ചം മുഴുവൻ സൃഷ്ടിച്ച കൃഷ്ണ, കഥയുടെ ബാക്കി കോകിലത്തിനോട് ഞാൻ പിന്നെ പറയാം. വാക്കുകൾ ഒന്നും വരുന്നില്ല. ഭൂയോ ഭൂയോ നമാമി.
ബിഭ്രദ്വേണും ജoരപടയോ: ശ്രൃംഗവേത്രേ ച കക്ഷേ
വാമേ പാണേ മസൃണകബളം തത്ഫലാന്യംഗുലീഷു
തിഷ്ഠൻ മദ്ധ്യേ സ്വപരിസുഹൃദോ ഹാസയൻ നർമ്മഭി: സ്വൈ:
സ്വർഗ്ഗേ ലോകേ മിഷതി ഭുഭുജേ യജ്ഞഭുക് ബാലകേളി: (10.13.11)
"ഓടക്കുഴൽ അരയിൽ മഞ്ഞപ്പട്ടിനിടയിൽ തിരുകി വെച്ച്, ഇടത്തെ കൈവിരലുകൾക്കിടയിൽ കൊണ്ടാട്ടവും, മുളകും, പപ്പടവും വെച്ച്, ഉള്ളം കൈയ്യിൽ ചോരുളയും വെച്ചിട്ടുണ്ട്. ചുറ്റുമിരിക്കുന്ന ഗോപന്മാരുടെ മദ്ധ്യത്തിൽ നിന്നു കൊണ്ട്, വാനിൽ വാനവർ കൌതുകത്തോടെ നോക്കിനിൽക്കെ, യജ്ഞഭോക്താവായ ഭഗവാൻ വനഭോജനലീലയാടി"
'
I always used to wonder why one of Bhagavan's name is Vishama: because the ordinary meaning I associated with that word was "a state of unhappiness or sorrow arising from some kind of difficulties". But when I started studying the meaning of each name of Bhagavan in Vishnu Sahasra naamam, I realized how ignorant I was of another most beautiful meaning of the same word when it is used as a noun. I thought it is worth sharing with those who are like me wondering about the meaning of this name. Those who already know the meaning of this name of Bhagavan, please ignore my jalpanaas. Na vidyathe sama: yasya sa vishama : meaning - One who has nobody equal to him. So no question of anybody superior to him. He is unequalled The same thing is told by Arjuna in Bhagavad Gita when he saw the Viswaroopam: "None there exists who is equal to you, how can there be then another superior to You in the three worlds, Oh Being of unequalled power?" May Lord Visham...
Comments
Post a Comment