കണ്ണനുള്ള കത്ത് 21
പ്രിയം നിറഞ്ഞ കണ്ണാ,
ഒരു കാര്യത്തിൽ അത്ഭുതം തോന്നുന്നു കൃഷ്ണ. ദേവേന്ദ്രന്റെ ഗർവ്വും, അത് അങ്ങ് നശിപ്പിച്ചതും സ്മരിച്ച് ഇപ്പോൾ ഇതാ ബ്രഹ്മാവും മായാമോഹിതനായി അങ്ങയുടെ പ്രഭാവം പരീക്ഷിക്കുന്നതായി കണ്ടു. മായാധീനരായ,സാധാരണക്കാരായ, ഞങ്ങളൊക്കെ കാമ,ക്രോധ,ലോഭ,മോഹ,മദ,മാത്സര്യാദി ഷഡ്വൈരികളാൽ ആക്രമിക്കപ്പെടുന്നതുപോലെ ബ്രഹ്മജ്ഞാനിയായ ബ്രഹ്മദേവനും വിശ്വാമിത്രനെപ്പോലെയുള്ള വലിയ യോഗീശ്വരൻമാരും ഒക്കെ മായക്കധീനരായി, വിവേകം നഷ്ടപ്പെട്ട് പെരുമാറുന്നത് എന്തൊരത്ഭുതമാണ് കൃഷ്ണ! പരമാത്മചൈതന്യം തന്നെ നിത്യശുദ്ധബുദ്ധസത്വസ്വരൂപം ആയി വർത്തിക്കുന്ന മഹാവിഷ്ണുവും പരിപൂർണാവതാരമായ അങ്ങും അല്ലാതെ ഒരാളും മായാതീതനല്ല എന്ന് ബോധ്യമാകുന്നു. എപ്പോഴും മായാവലയത്തിലല്ലെങ്കിലും, ബ്രഹ്മദേവനു പോലും ഷഡ്വൈരികളുടെ ആക്രമണങ്ങൾക്കിരയാകാതെ സർവ്വദാ വളരെ ജാഗരൂകരായിരിക്കണം. അപ്പോൾ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ കണ്ണാ? കൃഷ്ണകൃപകൊണ്ടൊന്നു മാത്രമേ, ഞങ്ങൾക്കി മായാസാഗരം തരണം ചെയ്യാനാകൂ. ആ പാദപത്മങ്ങളിൽ നമസ്ക്കാരം!
വനഭോജനം കഴിഞ്ഞ് വൈകുന്നേരമായപ്പോൾ, ഭഗവാൻതന്നെ സൃഷ്ടിച്ച, ദിവ്യഗോപബാലൻമാരും ദിവ്യപശുക്കിടാങ്ങളുമായി, ഒന്നും സംഭവിക്കാത്ത മട്ടിൽ എല്ലാവരും സ്വഗൃഹങ്ങളിലേക്ക് മടങ്ങി. എല്ലാ ഗോപസ്ത്രീകൾക്കും എല്ലാ അമ്മപ്പൈയ്ക്കൾക്കും സ്വന്തം കുട്ടികളോട് സാധാരണയിൽക്കവിഞ്ഞ അവാച്യമായ ദിവ്യസ്നേഹം അനുഭവപ്പെട്ടത് അവർ അറിഞ്ഞുകൊണ്ടുതന്നെ അറിയാതിരുന്നു എന്നാണോ പറയേണ്ടത്? എന്തായാലും കാരണമവർക്കറിയില്ല. ഭഗവാനറിയാം. സൃഷ്ടിക്കപ്പെട്ട ഓരോ ഗോപന്മാരും ഓരോ പശുക്കുട്ടികളും ആയി ഭഗവാൻതന്നെ നില്ക്കുകയായിരുന്നു. ഭഗവദംശമായല്ല, ആ പരമാത്മാവുതന്നെയായിരുന്നു പരിപൂർണനായി അവർ ഓരോരുത്തരും ആയി രൂപം പൂണ്ടത്. അതിനാൽ തന്നെ, ജീവാത്മാക്കളായ ആ മാതാക്കൾ പരമാത്മാവുതന്നെ അവരുടെ മക്കളായി അരികിലെത്തിയപ്പോൾ, അതിദിവ്യവും പരിശുദ്ധവുമായ സ്നേഹത്തിൽനിന്നുളവായ നിസ്സീമമായ ആനനം അനുഭവിച്ചു! സുകൃതികൾ!
ഇങ്ങനെ ഭഗവാൻതന്നെയാകുന്ന ഗോപബാലന്മാരും ഭഗവാൻതന്നെയാകുന്ന പശുക്കിടങ്ങളുമായി, ഭൂമിയിലെ ഒരു കൊല്ലം കടന്നുപോയി. കൃഷ്ണൻ ഗോപന്മാരേയും പശുക്കിടാങ്ങളേയും കാണാതെ ദുഃഖപരവശനായി ഇരിക്കുകയായിരിക്കുമെന്ന് കരുതി ആ ദൃശ്യം കാണാൻ ബ്രഹ്മദേവൻ താഴേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ചയാണ് കാഴ്ച! അതാ ബ്രഹ്മാവ് എത്ര പശുക്കുട്ടികളേയും എത്ര ഗോപബാലന്മാരേയും ഒളിപ്പിച്ചുവോ അത്രയും ചതുർഭുജവിഷ്ണുരൂപങ്ങൾ കൃഷ്ണന് ചുറ്റും നിൽക്കുന്നു ! അപ്പുറത്ത് അതാ താൻ ഒളിപ്പിച്ച പശുക്കുട്ടികളും ഗോപന്മാരും ഭഗവാന്റെ വരവും കാത്ത് കണ്ണും നട്ട് നില്ക്കുന്നു!
ആ നിമിഷം ബ്രഹ്മാവിന് ബോധോദയമുണ്ടായി. വൃന്ദാവനകൃഷ്ണൻ മറ്റാരുമല്ല, മഹാവിഷ്ണുതന്നെ! ബ്രഹ്മാവ് പരിഭ്രാന്തനായി. താൻ പരീക്ഷിക്കാൻ മുതിർന്നതിൽ അത്യധികം പശ്ചാത്തപിച്ച് വൃന്ദാവനത്തിലെത്തി ഭഗവാന്റെ പാദങ്ങളിൽ സാഷ്ടാംഗം നമിച്ച്, മതിവരുവോളം സ്തുതിച്ചു. മാപ്പു പറഞ്ഞ് കരഞ്ഞു. ഭഗവാൻ ബ്രഹ്മാവിനെ അനുഗ്രഹിച്ചു പറഞ്ഞയച്ചു. തന്നെ കണ്ട് സന്തോഷം കൊണ്ട് മതി മറന്ന പശുക്കിടാങ്ങളേയും ഗോപബാലന്മാരേയും കൂട്ടി ഭഗവാൻ ഒന്നും സംഭവിക്കാത്തമട്ടിൽ മാതാപിതാക്കളുടെ അരികിൽ തിരിച്ചെത്തി.
ദേവേന്ദ്രനെപ്പോലെ എപ്പോഴും അമളി പറ്റുന്ന ആളല്ല ബ്രഹ്മദേവൻ. എങ്കിലും ബ്രഹ്മാവിനുപോലും ജാഗരൂകതവേണം. ഭഗവാൻ ഭഗവദ്ഭക്തന്മാർക്ക് ദർപ്പം ഉണ്ടാകാൻ ഒരിക്കലും സമ്മതിക്കില്ല. കാരണം ഭക്തവാത്സല്യം തന്നെ. ശിക്ഷിക്കുകയാണെന്ന് തോന്നിയാലും ഭഗവാൻ വാസ്തവത്തിൽ ജനനമരണപ്രവാഹത്തിൽ നിന്ന് രക്ഷിക്കുകയാണ് ചെയ്യുന്നത്. അത് മനസ്സിലാക്കാനും ഭഗവത്കൃപതന്നെ വേണമല്ലോ കണ്ണാ?
ഭഗവത് കൃപ എന്നും എല്ലാറ്റിലും എല്ലാവരിലും ചൊരിയണേ!
കഥ ഉപസംഹരിച്ചപ്പോൾ കോകിലം മധുരസ്വരത്തിൽ പാടി:
ന ഖലു ഗോപികാനന്ദനോ ഭവാൻ
അഖിലദേഹിനാം അന്തരാത്മദൃക് വിഖനസാർഥിതോ വിശ്വഗുപ്തയേ
സഖ ഉദേയിവാൻ സാത്വതാം കുലേ
I always used to wonder why one of Bhagavan's name is Vishama: because the ordinary meaning I associated with that word was "a state of unhappiness or sorrow arising from some kind of difficulties". But when I started studying the meaning of each name of Bhagavan in Vishnu Sahasra naamam, I realized how ignorant I was of another most beautiful meaning of the same word when it is used as a noun. I thought it is worth sharing with those who are like me wondering about the meaning of this name. Those who already know the meaning of this name of Bhagavan, please ignore my jalpanaas. Na vidyathe sama: yasya sa vishama : meaning - One who has nobody equal to him. So no question of anybody superior to him. He is unequalled The same thing is told by Arjuna in Bhagavad Gita when he saw the Viswaroopam: "None there exists who is equal to you, how can there be then another superior to You in the three worlds, Oh Being of unequalled power?" May Lord Visham...
Comments
Post a Comment