വിഷുപ്പുലരിയിലെ യാദൃശ്ഛികതകൾ
രണ്ടുവശങ്ങളിലും പല വലിപ്പത്തിലും പലനിറങ്ങളിലും പല രൂപങ്ങളിലുമുള്ള കല്ലുകൾ കൂട്ടിയിട്ടിരുന്ന ഒരു വഴിയിലൂടെ ഞാൻ നടക്കാൻ തുടങ്ങി. കാലുകൾ കൃത്യമായും മുമ്പോട്ട് മാത്രം വെച്ച് നടക്കുമ്പോൾ മനസ്സ് പത്തുദിശകളിലേക്കും അതിൻറെ ഇഷ്ടം പോലെ സഞ്ചരിച്ചു. ഞാൻ നിയന്ത്രിക്കാൻ ശ്രമിച്ചില്ല. പെട്ടെന്ന് ഒരു നീലക്കല്ല് കണ്ടപ്പോൾ കാലുകളും മനസ്സും ഒരുമിച്ച് അവിടെ ഒറ്റ നില്പ്. കുനിഞ്ഞുനിന്ന് ഞാനാ കുഞ്ഞിക്കല്ലിനെ കയ്യിലെടുത്തു. നല്ല മിനുസമുള്ള മനോഹരമായൊരു നീലക്കല്ല്. പതുക്കെ ഞാൻ അതിൻറെ മറുഭാഗം കാണാൻ മലർത്തി നോക്കി. വീണു കിടക്കുന്ന ഒരില കൊണ്ട് ആ ഭാഗം തുടച്ച് വൃത്തിയാക്കി. അത്യത്ഭുതം! ആ കല്ലിൻമേൽ രണ്ടു കണ്ണുകളും ഒരു കൊച്ചു മൂക്കും ചെറിയ വായും ഉള്ള കൃഷ്ണന്റെ മുഖം ഓർമ്മിപ്പിക്കുന്ന പാടുകൾ!
ഈശ്വര ! എന്താ ഇത്! യാദൃശ്ഛികകൃഷ്ണദർശനമോ?കല്ലിലും പൂവിലും മരത്തിലും ഭഗവാനുണ്ടെന്ന് എന്നെ ഓർമ്മിപ്പിക്കാനാണോ? അതും കയ്യിൽ പിടിച്ച് പിന്നേയും നടന്നു. ആകാശത്ത് കറുത്ത മേഘങ്ങൾ! ഒരു മേഘപാളി കണ്ടപ്പോൾ ഒന്നു കൂടി നോക്കാൻ തോന്നി. ഭഗവാന്റെ മുഖത്തിന്റെ ഛായ! ഇതെന്താണ്? മനോവിഭ്രമമായിരിക്കും. കുറച്ചു കൂടി നടന്നു. ധാരാളം മരങ്ങൾ! ഒരു മരത്തടിയിലെ വരകൾ കണ്ടാൽ കാലുപിണച്ചുവെച്ചിരിക്കുന്ന കൃഷ്ണനാണെന്ന് തോന്നും. ഇതും യാദൃശ്ചികം തന്നെ! നടന്ന് കുട്ടികൾ കളിക്കുന്ന പാർക്കിന്റെ ഓരം ചേർന്ന് നടക്കുമ്പോൾ ഒരു ചെറുപ്പക്കാരി ഇന്ത്യൻസ്ത്രീ ഇംഗ്ലീഷിൽ മകനോട് പറയുന്നു: കൃഷ്ണ, സൂക്ഷിക്കണേ! ഇതും യാദൃശ്ചികം!!
പിന്നേയും നടന്ന് വീട്ടിൽ തിരിച്ചെത്താറായി. എത്തുന്നതിനു മുമ്പ് അതാ വീണ എന്ന പേരുള്ള നമ്പർ പ്ലേറ്റോടു കൂടിയ ഒരു കാർ കിടക്കുന്നു. വെറുതെ കാറിനകത്തേക്ക് നോക്കി . കാറിൻറെ കണ്ണാടിയിൽ തൂങ്ങിക്കിടക്കുന്നു ഒരു കമനീയ കൃഷ്ണൻ! ഏതോ കൃഷ്ണഭക്തന്റെ കാറായിരിക്കും. മറ്റൊരു യാദൃഛികതയോ?
ഒരേ ഒരു ദിവസം എത്രയെത്ര യാദൃശ്ഛിക സംഭവങ്ങൾ കൃഷ്ണ!! യാദൃഛികം+ യാദൃശ്ഛികം + യാദൃശ്ഛികം + യാദൃശ്ഛികം അങ്ങനെ കുറെ യാദൃശ്ഛികങ്ങൾ കൂടിയതിനെ എന്താ പറയാ കൃഷ്ണ? തിരിച്ച് വീട്ടിനകത്തു കയറി കൃഷ്ണന്റെ ചിത്രത്തിൽ നോക്കി നിന്നു കുറേ നേരം. എന്നിട്ട് ആദ്യം യാദൃശ്ഛികതയുടെ ഈ ചോദ്യം കൃഷ്ണനാട് ചോദിച്ചു. പിന്നീട്, ആ ചിത്രത്തിലെ കൃഷ്ണന്റെ മുഖമാണോ ഞാൻ കണ്ട കൃഷ്ണൻമാർക്കൊക്കെയുണ്ടായിരുന്നത് എന്നും കൃഷ്ണനോട് ചോദിച്ചു.
എനിക്ക് യദൃശ്ഛയാ ഉണ്ടായ കൃഷ്ണദർശനലാഭങ്ങൾ, യദൃശ്ഛയാലാഭസന്തുഷ്ടന്മാരായ യോഗീശ്വരൻമാരെ സ്വന്തമായി കാണുന്ന കൃഷ്ണനോടല്ലാതെ ആരോടു ചോദിക്കും? കൃഷ്ണൻ ഒന്നും പറഞ്ഞില്ല. കണ്ണടച്ച് ഞാൻ കസേരയിലിരുന്നപ്പോൾ ആ കൃഷ്ണരൂപം തന്നെയാണോ എന്റെ മനസ്സിലും തെളിഞ്ഞത്?
അറിയില്ല, എനിക്കൊന്നുമറിയില്ല. അറിവുതന്നെ സ്വരൂപം പൂണ്ട, അറിയിക്കേണ്ട ആൾ എന്നെങ്കിലും അറിവ് എന്താണെന്ന് എന്നെ അറിയിക്കുമ്പോൾ അറിയാം. അതുവരെ കൃഷ്ണ, ഞാൻ അങ്ങയെ അറിയാതെ അറിയട്ടെ ട്ടൊ.
സാവിത്രി പുറം
I always used to wonder why one of Bhagavan's name is Vishama: because the ordinary meaning I associated with that word was "a state of unhappiness or sorrow arising from some kind of difficulties". But when I started studying the meaning of each name of Bhagavan in Vishnu Sahasra naamam, I realized how ignorant I was of another most beautiful meaning of the same word when it is used as a noun. I thought it is worth sharing with those who are like me wondering about the meaning of this name. Those who already know the meaning of this name of Bhagavan, please ignore my jalpanaas. Na vidyathe sama: yasya sa vishama : meaning - One who has nobody equal to him. So no question of anybody superior to him. He is unequalled The same thing is told by Arjuna in Bhagavad Gita when he saw the Viswaroopam: "None there exists who is equal to you, how can there be then another superior to You in the three worlds, Oh Being of unequalled power?" May Lord Visham...
Comments
Post a Comment