Skip to main content

Posts

കണ്ണനൊരു കത്ത് 2

കണ്ണനുള്ള കത്ത് 2. പ്രിയം നിറഞ്ഞ കണ്ണാ, ഗോവിന്ദകോകിലം എന്നോടു പറഞ്ഞ കണ്ണൻറെ ബാലലീലയും ഞാൻ കോകിലത്തിനോട് പറഞ്ഞ കണ്ണൻറെ ബാലലീലയും പറയാം. സ്വന്തം ലീലകൾ വല്ലവരുടേയും ഭാവനയിൽ തളിർത്തതാണെങ്കിലും കണ്ണന് കേൾക്കാൻ വിരോധമില്ലെന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണ് ട്ടൊ പറയാൻ തീർച്ചയാക്കിയത്' കോകിലം പറഞ്ഞ കണ്ണൻറെ കുസൃതി ഞാനാദ്യം കേൾക്കുകയായിരുന്നു. എന്താണെന്നോ? ഒരു ദിവസം കണ്ണൻ ഗോപന്മാരോടൊത്ത് ഒരു തടാകക്കരയിലെ കവുങ്ങുകളിൽ കയറി കളിക്കുകയായിരുന്നുവത്രെ. ഒരു കവുങ്ങിൽ നിന്ന് മറ്റൊരു കവുങ്ങിലേക്ക് ആഞ്ഞ് ചാടിക്കളിക്കും. വലിയ സാഹസമാണെങ്കിലും കണ്ണൻറെ നേതൃത്വത്തിൽ ഒരാപത്തുമില്ലാതെ അവർ കുട്ടിക്കുരങ്ങൻമാരെപ്പോലെ കവുങ്ങിൽ നിന്ന് കവുങ്ങിലേക്ക് ആനന്ദമഗ്നരായി ചാടിക്കളിച്ചു. അതിനിടെ കണ്ണൻ പെട്ടെന്ന് അടുത്തുള്ള തെങ്ങിൻമേലേക്കൊരു ചാട്ടം. ചാടിയ ഉടനെ ഒരു വലിയ നാളികേരം "അയ്യോ'' എന്ന നിലവിളിയോടെ തടാകത്തിലേക്കിട്ടു. പാവം ഗോപന്മാർ! ഭഗവാൻറെ ദൈന്യശബ്ദം ആയുസ്സിലൊരിക്കലും കേൾക്കാത്ത അവർ, ഭഗവാൻ തടാകത്തിൽ തലകുത്തി വീണെന്ന് കരുതി ചാടിയിറങ്ങി തടാകതീരത്തെത്തി. മാറിലടിച്ച് കരഞ്ഞു കൊണ്ട് അവർ "കൃഷ്ണ
Recent posts

കണ്ണനൊരു കത്ത് 1

കണ്ണനൊരു കത്ത് 1 പ്രിയം നിറഞ്ഞ കണ്ണാ, മൊബൈൽ ഫോൺ ഉപയോഗം സർവ്വസാധാരണമായതിനുശേഷം ആരും ആർക്കും കത്തെഴുതാറില്ല. മൊബൈലിൽ കണ്ണനുമായി സംസാരിക്കാൻ കഴിയാത്തതിനാൽ ഞാൻ എന്റെ പതിവായുള്ള കത്തെഴുതൽ തുടരുന്നു ട്ടൊ. ഹൃദയത്തിന്റെ ഭാഷയിൽ എഴുതിക്കഴിയുമ്പോൾ മനസ്സിൽ തോന്നുന്നത് കണ്ണൻറെ മറുപടിയാണെന്ന് ഞാൻ കരുതുന്നു. കൃഷ്ണ, ഞാനൊരിക്കൽ എന്റെ സങ്കല്പവിമാനത്തിൽ വൃന്ദാവനത്തിലെത്തി.ഒറ്റക്കായിരുന്നു. അവിടെയൊക്കെ നടന്നു കാണണം. കണ്ണൻ ബാലലീലകളാടിയ ഗോകുലവും വൃന്ദാവനവും ഒക്കെ കാണാൻ ഞാൻ വെമ്പൽ കൊള്ളുകയായിരുന്നു. ഭാഷയറിയില്ല, ആരേയും പരിചയവുമില്ല, എങ്ങനെ കൃഷ്ണലീലകൾ ആടിയ സ്ഥലങ്ങളെപ്പറ്റി കൂടുതൽ അറിയാൻകഴിയും? വൈവശ്യത്തോടെ ഒരു ചെറിയ മരത്തിന്റെ ചുവട്ടിൽ ഇരിക്കുമ്പോൾ ഒരു കുയിൽ എന്റെ മുമ്പിൽ വന്നിരുന്നു. മധുരമായി പാടി. ഒരു പേടിയുമില്ലാതെ എന്റെയടുത്തേക്ക് നീങ്ങിയിരുന്ന് നല്ല പച്ച മലയാളത്തിൽ എന്നോട് പറഞ്ഞു: എന്റെ പേര് ഗോവിന്ദകോകിലം എന്നാണ്. ഞാൻ ഗോകുലകോകിലകുടുംബത്തിലെ അംഗമാണ്. കൃഷ്ണഭഗവാന്റെ സമകാലീനരായിരുന്ന ഞങ്ങളുടെ പൂർവികർ കൃഷ്ണനിൽ നിന്ന് നേരിട്ട് സംഗീതം പഠിച്ചവരാണ്. കൃഷ്ണകഥകൾ മാത്രം പാടിയിരുന്ന അവർ തലമുറ തലമുറകളായി ആ ഭജനക

എന്നിട്ടും കണ്ണനെന്നോടിഷ്ടം

എന്നിട്ടും കണ്ണനെന്നോടിഷ്ടം! അത്യത്ഭുതമാണ് കണ്ണന്റെ ഭക്തവാത്‌സല്യം എന്ന് പറയാതെ, കണ്ണന്റെ സ്നേഹം എന്ന് പറയെട്ടെ ! കാരണം ഞാൻ ഭക്തയാണോ, സക്തയാണോ, അനാസക്തയാണോ എന്നൊന്നും എനിക്കോ ഭഗവാനൊഴികെ മറ്റാർക്കെങ്കിലുമോ അറിയില്ലല്ലോ. മുജ്ജന്മങ്ങളിലെ കർമങ്ങൾ ഒന്നും ഓർമിക്കാനുള്ള കഴിവ് നമുക്കില്ലല്ലോ. അതിനാൽ ഇജ്ജന്മത്തിൽ ചെയ്ത അപരാധങ്ങൾ ഓർത്തോർത്ത് അതൊക്കെ പൊറുത്ത് എന്നെ സദാ കാത്തുരക്ഷിച്ചു കൊണ്ടിരിക്കുന്ന ഭഗവാന്റെ സ്നേഹവാത്സല്യങ്ങൾക്ക് നന്ദി പറഞ്ഞ് വീണ്ടും വീണ്ടും നമസ്കരിക്കട്ടെ! കുട്ടിക്കാലത്ത് എല്ലാ മാസവും അഛനമ്മമാരുടെ കൂടെ ഗുരുവായൂരിൽ തൊഴാൻ പോകുമായിരുന്നു. തൊഴാൻ എന്ന വ്യാജേന എന്ന് പറഞ്ഞാലേ സത്യമാകൂ . കുളിച്ച് തൊഴുതു എന്ന് വരുത്തി ദോശ തിന്നാനും വള, മാല പീടികകളിൽ കയറിയിറങ്ങാനും ഉള്ള ഔത്സുകൃത്തിൽ മുഴുകിയിരുന്നു ഞാൻ. എന്നിട്ടും എത്രയെത്ര മാസങ്ങൾ ഭഗവാൻ എന്നെ ആതിരുനടയിൽ എത്തിച്ചു. മാത്രമല്ല, വലുതായതിനുശേഷവും മൂന്നു പ്രാവശ്യം 12 ദിവസം വീതം ഭജനയിരിക്കാനും ഭഗവാൻ ഒരു പരിഭവവുമില്ലാതെ , ഒരു നീരസവുമില്യാതെ, എന്നെ സാധിപ്പിച്ച് അനുഗ്രഹിച്ചു. കാരുണ്യനിധി എന്ന നാമധേയത്തിന് ഇതിലധികം അർഹത ഏത് ദേവനുണ്ട്? എന്തെങ

അടിച്ചുതളിക്കാരിയും കൃഷ്ണനും

അടിച്ചുതളിക്കാരിയും കൃഷ്ണനും പുല്ലിലും തൂണിലും തുരുമ്പിലും എല്ലാം ഭഗവത് സാന്നിദ്ധ്യം ഉണ്ടെന്ന് നരസിംഹാവതാരം നമുക്ക് കാണിച്ചു തരുന്നുണ്ടല്ലോ? ആ സാന്നിദ്ധ്യം എല്ലാറ്റിലും കാണുകയും എല്ലായ്പ്പോഴും സ്വയം അനുഭവപ്പെടുകയും ചെയ്യാൻ എന്താണു വഴി? ഉണ്ടെന്നു വിശ്വസിക്കുന്നതും അനുഭവിക്കുന്നതും ഒരു പോലെയല്ലല്ലോ? അതിനെപ്പറ്റി ഞാൻ ആലോചിച്ചിരിക്കുമ്പോൾ പെട്ടെന്ന് എനിക്ക് വളരെ പ്രിയം നിറഞ്ഞ ഒരാൾ സമ്മാനിച്ച മരം കൊണ്ടുള്ള ഗുരുവായൂരപ്പന്റെ പ്രതിമയിലേക്ക് എന്റെ ദൃഷ്ടി പതിഞ്ഞു. ശംഖുചക്രഗദാപദ്മധാരിയായ മഹാവിഷ്ണുവിന്റെയാണ് പ്രതിമ. നല്ല ഭംഗിയുണ്ട് കാണാൻ. അതിലേക്കു നോക്കിയപ്പോൾ ഞാൻ ഓർത്തു : ഒരു നല്ല മരക്കഷണത്തിൽ നിന്ന് ഭഗവാന്റെ രൂപം ഒഴിച്ചു മറ്റെല്ലാ ഭാഗവും ഏതോ അജ്ഞാതശിൽപ്പി ചെത്തിക്കളഞ്ഞപ്പോൾ അതിൽ അന്തർലീനമായിരുന്ന ഭഗവത് രൂപം, ശിൽപ്പിയുടെ ഭാവനയിൽ തെളിഞ്ഞിരുന്ന അതേ രൂപത്തിൽ പ്രത്യക്ഷമായി. ആ മരക്കഷണത്തിൽ പരോക്ഷമായി വർത്തിച്ച ഭഗവാനെ അനുഗൃഹീത ശില്പ്പി സ്വന്തം ഭാവനയുടെ രൂപത്തിൽ പ്രത്യക്ഷമാക്കി. അതേപോലെ നമ്മുടെ മനസ്സിന്റെ അന്തര്യാമിയായി വർത്തിക്കുന്ന ഭഗവാനെ, മനസ്സിൽ നിന്ന് ഭഗവാനല്ലാത്തതെല്ലാം മാറ്റിയാൽ പ്രത്യക

വിഷുപ്പുലരിയിലെ യാദൃശ്ചികതകൾ

വിഷുപ്പുലരിയിലെ യാദൃശ്ഛികതകൾ രണ്ടുവശങ്ങളിലും പല വലിപ്പത്തിലും പലനിറങ്ങളിലും പല രൂപങ്ങളിലുമുള്ള കല്ലുകൾ കൂട്ടിയിട്ടിരുന്ന ഒരു വഴിയിലൂടെ ഞാൻ നടക്കാൻ തുടങ്ങി. കാലുകൾ കൃത്യമായും മുമ്പോട്ട് മാത്രം വെച്ച് നടക്കുമ്പോൾ മനസ്സ് പത്തുദിശകളിലേക്കും അതിൻറെ ഇഷ്ടം പോലെ സഞ്ചരിച്ചു. ഞാൻ നിയന്ത്രിക്കാൻ ശ്രമിച്ചില്ല. പെട്ടെന്ന് ഒരു നീലക്കല്ല് കണ്ടപ്പോൾ കാലുകളും മനസ്സും ഒരുമിച്ച് അവിടെ ഒറ്റ നില്പ്. കുനിഞ്ഞുനിന്ന് ഞാനാ കുഞ്ഞിക്കല്ലിനെ കയ്യിലെടുത്തു. നല്ല മിനുസമുള്ള മനോഹരമായൊരു നീലക്കല്ല്. പതുക്കെ ഞാൻ അതിൻറെ മറുഭാഗം കാണാൻ മലർത്തി നോക്കി. വീണു കിടക്കുന്ന ഒരില കൊണ്ട് ആ ഭാഗം തുടച്ച് വൃത്തിയാക്കി. അത്യത്ഭുതം! ആ കല്ലിൻമേൽ രണ്ടു കണ്ണുകളും ഒരു കൊച്ചു മൂക്കും ചെറിയ വായും ഉള്ള കൃഷ്ണന്റെ മുഖം ഓർമ്മിപ്പിക്കുന്ന പാടുകൾ! ഈശ്വര ! എന്താ ഇത്! യാദൃശ്ഛികകൃഷ്ണദർശനമോ?കല്ലിലും പൂവിലും മരത്തിലും ഭഗവാനുണ്ടെന്ന് എന്നെ ഓർമ്മിപ്പിക്കാനാണോ? അതും കയ്യിൽ പിടിച്ച് പിന്നേയും നടന്നു. ആകാശത്ത് കറുത്ത മേഘങ്ങൾ! ഒരു മേഘപാളി കണ്ടപ്പോൾ ഒന്നു കൂടി നോക്കാൻ തോന്നി. ഭഗവാന്റെ മുഖത്തിന്റെ ഛായ! ഇതെന്താണ്? മനോവിഭ്രമമായിരിക്കും. കുറച്ചു കൂടി നടന്നു.

തുളസിക്കതിർ

തുളസിക്കതിർ മൂന്നു തുളസിച്ചെടികളുണ്ട്. എല്ലാറ്റിലും ഭഗവദ്പാദപത്മങ്ങളെ നുകരാൻ വെമ്പുന്ന കുറെ തുളസിയിലകളുമുണ്ട്. രാവിലെ ഭഗവാനർപ്പിക്കാനുള്ള കുറച്ച് തുളസീദളങ്ങൾ എടുക്കാൻ, തുളസീദേവിക്ക് ആദ്യം ഭഗവാന്റെ പാദങ്ങളിൽ വെച്ച ശുദ്ധജലം നൽകി, ദേവിയെ നമസ്ക്കരിച്ച്, ഞാൻ അനുവാദം ചോദിക്കാൻ ഭാവിക്കുകയായിരുന്നു. മൂന്നു ചെടികളിൽ വെച്ച് വലിയ ചെടിയുടെ അനുവാദം ചോദിച്ചു. കാറ്റിൽ ഉലഞ്ഞാടി എല്ലാ ദളങ്ങളും വളരെ സന്തോഷത്തോടെ ഭഗവത്പാദങ്ങളിലെത്താനുള്ള അടങ്ങാത്ത ആഗ്രഹത്തോടെ തലയാട്ടി. ഒപ്പം തന്നെ മറ്റു ചെടികളിലുള്ള സർവ്വദളങ്ങളും അവരുടെ ആഗ്രഹം കാറ്റിൽ ചാഞ്ചാടി അറിയിച്ചു. ശരിക്കും ഞാൻ ധർമ്മസങ്കടത്തിലായി. പത്തു പന്ത്രണ്ടു ഇലകൾ എടുത്ത് ഭഗവാന് എന്നത്തേയും പോലും ചാർത്താനായിരുന്നു ഞാൻ വിചാരിച്ചത്. ഞാനെന്തു ചെയ്യാം? എല്ലാ ദളങ്ങളും എന്നെ നുള്ളിയെടുക്കൂ എന്ന് പറഞ്ഞ് എന്നെ നോക്കുന്നു. മൂന്ന് ചെടികളിലും കൂടി എത്രയെത്ര തുളസീദളങ്ങളാണ് ! കൈകൾ അടുത്തു കൊണ്ടുപോകുമ്പോഴേക്കും മന്ദമാരുതനെ കൂട്ടുപിടിച്ച് എല്ലാവരും എന്റെ കൈകൾക്കു നേരെ ചായുന്നു! "കൃഷ്ണ ഞാനെന്തു ചെയ്യേണ്ടൂ " എന്ന് ഞാൻ ഉറക്കെ പറഞ്ഞു പോയി. കണ്ണടച്ച് കൃഷ്ണനെ ധ്യാന

Thulasi devi

Thulasi, the greatest devotee of Vishnu Bhagavan, is known by several names. All the names are equally dear to Bhagavan. Tulasi is the manifestation of Vrindadevi, the Goddess of forest. 1 Vrindavani: she who appears in the forest of Vrindavan. Thulasi is abundant in Vrindavan where Krishna's leelaas were staged. He grew up there until he went to Mathura to kill Kamsa. 2. Vrinda: Who appears in the form of plants or trees. Vrindadevi's manifestation as plant. 3. Vishva-pujita: one who is worshipped in all the 14 worlds 4. Pushpasara: the greatest of all flowers and Krishna's most favorite flower or leaf. According to Krishna, just a leaf of tulasi and water kept at His feet with devotion is the greatest offering. With out Thulasi on Him, he does not like to look at oither flowers, even lotus and rose. 5. Nandini: She who brings faith and joy. 6. Krishna-jivani: One who brings life to Lord Krishna. 7. Vishva-pavani: One who purifies all fourteen worlds. Modern scie