തൂലികാചിത്രം 13 ഉത്തിഷ്ഠത ! ജാഗ്രത I ബ്രഹ്മർഷി നാരദൻ , ഈ കൊറോണക്കാലത്ത് , ഭഗവാന്റെ 16,0008 പത്നിമാരിൽ ഒരാളായ മിത്രവിന്ദയുടെ ഗൃഹത്തിലാണ് ഗൃഹസ്ഥന്റെ വേഷമാടുന്ന ഭഗവാനെ കാണാൻ പോയത് . സത്യലോകത്തു നിന്നും വരികയായിരുന്ന നാരദമുനിക്ക് ഭമിയിലെ കൊറോണബാധിതരുടെ ദുരിതം കണ്ടിട്ടുള്ള ദുഖം കൊണ്ട് അതിനൊരു പരിഹാരം ഭഗവാൻ ഉണ്ടാക്കണേ എന്നർഭ്യർഥിക്കാനാണ് അവിടേക്ക് പോയത് . ദ്വാരക ഭഗവാന്റെ വാസസ്ഥാനമായതുകൊണ്ടും ഒരു ദ്വീപായതുകൊണ്ടും അവിടെ കോറോണ ബാധ ഉണ്ടായിരുന്നില്ല എന്നതിൽ അത്ഭുതപ്പെടാനില്ലല്ലോ . വലിയ പ്രവേശനകവാടം തുറന്ന് അകത്തു കടന്നപ്പോൾ തന്നെ നാരദ മുനി അത്ഭുതപരതന്ത്രനായി . സത്യലോകത്തിൽ നിന്നുള്ള യാത്രയിൽ മുഴുവൻ മനസ്സിൽ സർവ്വാമയവിനാശനനായ ഭഗവാന്റെ , അമൃതകലശം കൈയ്യിലേന്തിയ രൂപമായിരുന്നു മനസ്സിൽ ധ്യാനിച്ചിരുന്നത് . ഭഗവത്കൃപയെന്ന് വിശേഷിപ്പിക്കട്ടെ , ആ ദിവ്യഭിഷഗ്വരരൂപത്തിൽ തന്നെ ഭഗവാൻ സ്വഗൃഹത്തിന്റെ വരാന്തയിൽ നില്ക്കുന്നു !! ആനന്ദലബ്ധിക്കിനിയെന്തുവേണം ! നാരദമഹർഷി കാൽക്കൽ വീണ്