Skip to main content

Posts

Showing posts from February, 2016

കൃഷ്ണന്റെ കുസൃതി 11 കൃഷ്ണശബ്ദവും നമ്മളും

കൃഷ്ണന്റെ കുസൃതി 11- കൃഷ്ണശബ്ദവും നമ്മളും കൃഷ്ണാ, അങ്ങു് മായാമറയുടെ അപ്പുറത്തിരിക്കുകയാണെന്നറിയാം . എന്നാലും ഞങ്ങൾ  പറയുന്നതൊന്നു കേൾക്കണേ ! ഞങ്ങൾക്കൊരു  പാടു കാര്യങ്ങൾ പറയാനുണ്ട് . അതെല്ലാം കേട്ട് ഞങ്ങളെ  വേണ്ടപോലെ ഉപദേശിച്ച് നേർവഴിക്ക് നയിക്കണേ! ഇതാ കൃഷ്ണനും  നമ്മളും  തമ്മിൽ നടക്കുന്ന നിരന്തര  സംവാദങ്ങളിൽ നിന്നും ഒരേട് : നമ്മൾ : "കൃഷ്ണാ, അങ്ങയെ പ്രാർഥിച്ചതിനുശേഷം ഞങ്ങളുടെ  മനസ്സിൽ തോന്നുന്നതും അതു പ്രകാരം ഞങ്ങൾ പ്രവർത്തിക്കുന്നതും ശരിയാണെന്ന് ഞങ്ങൾ കരുതിക്കോട്ടെ? " കൃഷ്ണൻ പുഞ്ചിരിതൂകിക്കൊണ്ട് നമ്മുടെ  മനസ്സിൽ വന്ന് പറഞ്ഞു : "ശരി" നമ്മൾ : "കൃഷ്ണാ, ഓരോ ദിവസവും കൃഷ്ണനെ ഓർത്ത് ഞങ്ങൾ  തീരുമാനങ്ങൾ എടുത്തു നടപ്പാക്കാൻ ശ്രമിക്കുന്നു. പരിണതഫലങ്ങളെല്ലാം കൃഷ്ണന്റെ അനുഗ്രഹമാണെന്ന്  ഞങ്ങൾ  കരുതട്ടെ? "  കൃഷ്ണശബ്ദം: " തീർച്ചയായും." നമ്മൾ: " മായാവലയത്തിൽ നിന്ന് ഞങ്ങളെ  പുറത്തു കടക്കാൻ അനുഗ്രഹിക്കില്ല്യേ?" കൃഷ്ണശബ്...

സര്‍വഭൂതാന്തര്യാമി

സർവഭൂതാന്തര്യാമി  ----------------------------- മാനസികാവസ്ഥ അനുസരിച്ചാണല്ലോ നമ്മുടെ ഏവരുടേയും എല്ലാറ്റിനോടുമുള്ള പ്രതികരണം? ഒരു സമയത്ത് സുഖം പ്രദാനം ചെയ്ത അതേ വസ്തു മറ്റൊരു സമയത്ത് ദുഖവും പ്രദാനം ചെയ്യാം. ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും പറയാം. ശ്രീ രാമനെ യുവരാജാവായി അഭിഷേകം ചെയ്യാൻ നിശ്ചയിക്കുന്നതു വരെ കൈകേയി ദശരഥന്റെ മനസ്സിനെ ആനന്ദമഗ്നമാക്കുന്ന പ്രിയപത്നി ആയിരുന്നു. പക്ഷെ ആ നിശ്ചയത്തോടെ കൈകേയി ദശരഥന്റെ മനസ്സിനെ തപിപ്പിക്കുന്ന അഗ്നിയായി മാറി. ചെറുപ്പത്തിൽ അത്യാസക്തിയോടെ മോടികൂട്ടിയും അലംകരിച്ചും ശരീരത്തിന്റെ ആകാരസൗഷ്ഠവത്തിൽ ആനന്ദവും അഹംകാരവും കൊണ്ട അതേ മനസ്സു തന്നെ പ്രായമാകുമ്പോൾ ശരീരം വ്യാധികൾ കൊണ്ടും ജരാനരകൾ കൊണ്ടും തളരുകയും പ്രാകൃതമാകുകയും ചെയ്യുമ്പോൾ പലപ്പോഴും അതുപേക്ഷിക്കാൻ വെമ്പൽ കൊള്ളുന്നതും കാണാം. മനസ്സ് തകർന്നിരിക്കുമ്പോൾ കരിങ്കാറു മൂടിയ ആകാശവും വാർന്നൊലിക്കുന്ന മഴയും നമ്മെ പൂർവാധികം ദുഖിപ്പിക്കാം.മനസ്സ് ആനന്ദഭരിതമാണെങ്കിൽ അതേ നീരദജലദവും തകർത്തു പെയ്യുന്ന മഴയും നമ്മെ പൂർവാധികം ഉല്ലാസഭരിതമാക്കുന്നു. ഇതാണ് മനുഷ്യമനസ്സ്. ഇനി നമുക്ക് കൃഷ്ണനെ കാണുകയോ ,...