Skip to main content

Posts

Showing posts from March, 2021

അറിയുന്നവരുണ്ടോ എൻ കണ്ണനെ

അറിയുന്നവരുണ്ടോ   എൻ   കണ്ണനെ പിന്നെ അറിയാത്തവരുണ്ടോ   എൻ   കണ്ണനെ അറിഞ്ഞാലുമറിയാത്ത   കണ്ണനെ നിങ്ങൾ  - അകതാരിലേന്തിയ   കണ്ണനെ ഗുരുവായൂരിൽ   വാഴുമീശ്വരൻ  - സർവ്വ ഹൃദയാന്തര്യാമിയായ്   നില്പവൻ ഭക്തന്മാരെ   രക്ഷ   ചെയ്തവൻ ഭക്തവത്സലനെന്നുണ്ണിക്കണ്ണൻ യമുനയിൽ   നീന്തിക്കളിപ്പവൻ യമുനയാം   കാളിന്ദീകാമുകൻ യമുനയെ   ശുദ്ധീകരിച്ചവൻ ദുഷ്ട   കാളിയ   മർദ്ദനം   ചെയ്തവൻ അസുരന്മാരെ   തച്ചു   കൊന്നവൻ അമ്മക്കോ   ആനന്ദദായകൻ അഗതികൾക്കായുള്ള   രക്ഷകൻ നല്ല സുകൃതികൾക്കേകുന്നു   ദർശനം