Skip to main content

Posts

Showing posts from November, 2022

തുളസിക്കതിർ

തുളസിക്കതിർ മൂന്നു തുളസിച്ചെടികളുണ്ട്. എല്ലാറ്റിലും ഭഗവദ്പാദപത്മങ്ങളെ നുകരാൻ വെമ്പുന്ന കുറെ തുളസിയിലകളുമുണ്ട്. രാവിലെ ഭഗവാനർപ്പിക്കാനുള്ള കുറച്ച് തുളസീദളങ്ങൾ എടുക്കാൻ, തുളസീദേവിക്ക് ആദ്യം ഭഗവാന്റെ പാദങ്ങളിൽ വെച്ച ശുദ്ധജലം നൽകി, ദേവിയെ നമസ്ക്കരിച്ച്, ഞാൻ അനുവാദം ചോദിക്കാൻ ഭാവിക്കുകയായിരുന്നു. മൂന്നു ചെടികളിൽ വെച്ച് വലിയ ചെടിയുടെ അനുവാദം ചോദിച്ചു. കാറ്റിൽ ഉലഞ്ഞാടി എല്ലാ ദളങ്ങളും വളരെ സന്തോഷത്തോടെ ഭഗവത്പാദങ്ങളിലെത്താനുള്ള അടങ്ങാത്ത ആഗ്രഹത്തോടെ തലയാട്ടി. ഒപ്പം തന്നെ മറ്റു ചെടികളിലുള്ള സർവ്വദളങ്ങളും അവരുടെ ആഗ്രഹം കാറ്റിൽ ചാഞ്ചാടി അറിയിച്ചു. ശരിക്കും ഞാൻ ധർമ്മസങ്കടത്തിലായി. പത്തു പന്ത്രണ്ടു ഇലകൾ എടുത്ത് ഭഗവാന് എന്നത്തേയും പോലും ചാർത്താനായിരുന്നു ഞാൻ വിചാരിച്ചത്. ഞാനെന്തു ചെയ്യാം? എല്ലാ ദളങ്ങളും എന്നെ നുള്ളിയെടുക്കൂ എന്ന് പറഞ്ഞ് എന്നെ നോക്കുന്നു. മൂന്ന് ചെടികളിലും കൂടി എത്രയെത്ര തുളസീദളങ്ങളാണ് ! കൈകൾ അടുത്തു കൊണ്ടുപോകുമ്പോഴേക്കും മന്ദമാരുതനെ കൂട്ടുപിടിച്ച് എല്ലാവരും എന്റെ കൈകൾക്കു നേരെ ചായുന്നു! "കൃഷ്ണ ഞാനെന്തു ചെയ്യേണ്ടൂ " എന്ന് ഞാൻ ഉറക്കെ പറഞ്ഞു പോയി. കണ്ണടച്ച് കൃഷ്ണനെ ധ്യാന