Skip to main content

Posts

Showing posts from May, 2015

DaShamam Kilippaattu Part 54 Chapter 23 Lines 33-62

SRee KR^shNAya nama: SRee ParamESvara Bhakta-KavayE nama: പുറയന്നൂർ ദശമം കിളിപ്പാട്ട്  --  അദ്ധ്യായം 23 Lines 33 - 62 എന്നു  കേട്ടതുനേരം പത്നീശാലയിൽച്ചെന്നു  വന്ദിച്ചു പത്നിമാരോടീവണ്ണം ഉരചെയ് താർ. "നന്ദനന്ദനൻ കൃഷ്ണൻ രാമനോടോരുമിച്ചു  വന്നിഹ പാർത്തീടുന്നു നിങ്ങളെക്കണ്ടീടുവാൻ. അന്നവും നൽകീടേണം എത്രയും വിശക്കുന്നു-- ണ്ടെന്നതു നിങ്ങളോടു ചൊല്ലുവാൻ ഉരചെയ് തു." എന്നതു കേട്ടനേരം പത്നിമാരെല്ലാവരും  വന്ന സംഭ്രമത്തോടും ഒന്നിച്ചങ്ങെഴുന്നേറ്റു-- 40 മെത്രയും ശുദ്ധിയുള്ളോരന്നവും കറികളും  എത്രയും ഭക്തിയോടും കൊണ്ടാശുപുറപ്പെട്ടാർ. ഭർത്താവും പുത്രന്മാരും താതനെന്നിവരെല്ലാം  എത്രയും തടുത്തിട്ടും നിന്നതില്ലൊരുവരും  സത്വരമവർ ചെന്നു കാനനം പുക്കനേരം  എത്രയും സമീപത്തു കൃഷ്ണനെക്കാണായ് വന്നു. നീലക്കാർകൂന്തൽ കെട്ടിപ്പീലിയും അണിഞ്ഞുടൻ  ഫാലദേശത്തിൽ നല്ല തിലകമതും ചേർത്തു  മന്ദഹാസവും പൂണ്ട സുന്ദരവദനവും  കുന്ദശോഭയെക്കളഞ്ഞീടുന്ന ദന്തങ്ങളും  50 നല്ലോരു തൊണ്ടിപ്പഴം നാണിയ് ക്കുമധരവും  ഉല്ലസൽക്കർണ്ണികാര കർണ്ണഭൂഷണങ്ങളും  വന്യമാലയും നല്ല പീതമ

DaShamam Kilippaatu Part 53 Chapter 23 Lines 1-32

SRee KR^shNAya nama: SRee ParamESvara Bhakta-KavayE nama: പുറയന്നൂർ ദശമം കിളിപ്പാട്ട്  --  അദ്ധ്യായം 23 ക്ഷുത്തുകൊണ്ടതുനേരം എത്രയും വശംകെട്ടു  ചിത്തസന്താപത്തോടു ബാലകന്മാരും ചൊന്നാർ:-- "മംഗളരൂപ രാമ ! സുന്ദരാനനാ കൃഷ്ണാ ! ഞങ്ങൾക്കു വിശപ്പു കൊണ്ടെത്രയും വലയുന്നു. ഏതുമേ വൈകീടാതെ ഭോജനം തന്നീടായ്കിൽ  പ്രേതരാജാലയത്തിൽ പോയീടും ഞങ്ങളെല്ലാം." എന്നതുകേട്ടു കൃഷ്ണൻ ചൊല്ലിനാൻ അവർകളോ-- "ടിന്നിതിന്നുപായം ഞാൻ ചൊല്ലുവൻ, കേട്ടുകൊൾവിൻ! എത്രയും സമീപത്തു വിപ്രന്മാർ പലരുമു-- ണ്ടുത്തമമായ യജ്ഞം തുടർന്നു വസിയ് ക്കുന്നു. 10 ചെന്നവരോടു   യാചിച്ചീടുവിൻ, എന്നാലവർ  ചൊന്നതു കേട്ടുകൊണ്ടു വൈകാതെ വന്നീടുവിൻ !"  എന്നു കേട്ടവർ ചെന്നു സാദരം വിപ്രന്മാരെ  വന്ദിച്ചു വിനയത്തോടീവണ്ണം ചൊല്ലീടിനാർ. "നന്ദനന്ദനനായ കൃഷ്ണനും രാമൻതാനും  ഒന്നിച്ചു സമീപത്തു പാർക്കുന്നുണ്ടറിഞ്ഞാലും. ക്ഷുൽബാധ സഹിയാതെ ഞങ്ങളെ നിയോഗിച്ചു  സൽബോധമുള്ള ഭവാന്മാരോടു ചൊല്ലീടുവാൻ. 'അന്നദാനത്തിനൊത്ത   ദാനമില്ലതുകൊണ്ടും  അന്നത്തിനെല്ലാവരും പാത്രമായതുകൊണ്ടും  20 എ

DaShamam KilippAttu Part 52 Chapter 22 Lines 63-94

SRee GuruvaayupurESAya nama: SRee ParamESvara Bhakta-kavayE nama: പുറയന്നൂർ ഭാഗവതം ദശമം കിളിപ്പാട്ട്  --  അദ്ധ്യായം 22  അങ്ങിനെ കേട്ടനേരം അങ് ഗനമാരും വ്രത-- ഭങ്ഗശങ് കയാ രണ്ടു കൈകൊണ്ടും കൂപ്പീടിനാർ. എന്നതുകണ്ടു കൃഷ്ണനേറ്റവും സന്തോഷിച്ചു  മന്ദമെന്നിയേ കൊടുത്തീടിനാൻ വസനങ്ങൾ. അങ്ങിനെ ചെയ് കകൊണ്ടും ഇഷ്ടനാം കൃഷ്ണൻതന്നോ-- ടങ് ഗനാജനങ്ങൾക്കു നീരസം തോന്നീലേതും. വസ്ത്രവും എടുത്തവരെത്രയും ലജ്ജയോടും  തത്രൈവ നിന്നീടിനാർ;  ആരുമേ ഗമിച്ചീലാ. 70 നാരിമാരുടെ കാമം അറിഞ്ഞു മോദത്തോടും  വാരിജവിലോചനൻ ഇത്തരം ഉരചെയ്തു:-- "സുന്ദരിമാരാം നിങ്ങൾക്കുള്ളൊരു മനോരഥം  ഇന്നു  ഞാനറിഞ്ഞിതു, ലജ്ജയും ഉണ്ടാകേണ്ട. ആദരവോടുമെന്നെസ്സേവിയ് ക്കും ജനങ്ങൾക്കു  സാദരം മുക്തിപോലും നൽകും ഞാൻ മടിയാതെ. കാമത്താൽ സേവിയ് ക്കിലും കാലം കൊണ്ടവർകൾക്കു  കാമിനിമാരേ മുക്തി നൽകീടും അറിഞ്ഞാലും. ദേവിയെസ്സേവിച്ചതിനുള്ളൊരു ഫലം നിങ്ങൾ-- ക്കാവോളം വൈകീടാതെ കൈവരുത്തുവൻ   ഞാനും." 80 എന്നു കേട്ടവരെല്ലാം വന്ന സന്തോഷത്തോടും  ചെന്നു തൽഗൃഹം പുക്കു കാലവും പാർത്തു വാണാർ. ഗോപസ്ത്

DaShamam Kilippaatu Part 51 Chapter 22 Lines 31-62

SRee Guruvaayoorappa smaraNam! SRee ParamESvara BhaktakavayE nama: പുറയന്നൂർ ഭാഗവതം ദശമം കിളിപ്പാട്ട്  --  അദ്ധ്യായം 22   "അത്ര വന്നീടുന്നാകിൽ ചേലകൾ നൽകീടുവൻ  മത്തകാശിനിമാരേ സത്യമെന്നറിഞ്ഞാലും. എല്ലാരും ഒരുമിച്ചു വന്നാൽ ഞാൻ കുഴങ്ങീടും  മെല്ലവേയോരോ ജനം  വന്നു കൂറകൾ കൊൾവിൻ." എന്നതു കേട്ടനേരം ഗോപിമാരെല്ലാവരും  അന്യോന്യം നോക്കിക്കൊണ്ടു ലജ്ജയാ ചൊല്ലീടിനാർ:- "ഇത്തരം ലഘുത്വങ്ങൾ കാട്ടരുതല്ലോ ഭവാൻ  ഉത്തമനായ ഗോപരാജന്റെ സുതനല്ലോ.   നിന്നുടെ ദാസീജനം അല്ലയോ ഞങ്ങളെല്ലാം; ഇന്നു നീ ചൊന്നവണ്ണം കേൾക്കുന്ന  ജനമല്ലോ. 40 എന്നതുകൊണ്ടു ശീഘ്രം ചേലകൾ തരിക നീ; നന്ദനോടുരചെയ് യും അല്ലായ്കിൽ അറിഞ്ഞാലും." എന്നതു കേട്ട നേരം കൃഷ്ണനും ഉരചെയ് താൻ:--  "ഇന്നു നിങ്ങളും എന്റെ ദാസിമാരെന്നാകിലോ  ചൊന്നതു പോലെ കേട്ടു ചേലകൾ വാങ്ങീടുവിൻ  ഇന്നു ഞാൻ തരികയില്ലല്ലായ്കിലറിഞ്ഞാലും. നന്ദനോടുരചെയ് താലെന്തു ചെയ് തീടും താതൻ?" എന്നതു  കേട്ടവരും ലജ്ജയാ പുറപ്പെട്ടാർ.  ഹസ്തങ്ങൾ കൊണ്ടുതന്നേ ഗുഹ്യദേശവും ഏറ്റം  പൊത്തിക്കൊണ്ടാലിൻ കീഴേ വന്നൊരുനേരം കൃ

DaShamam Kilippaatu Part 50 Chapter 22 Lines 1-30

SRee GuruvAyoorappa-pAda-smaraNam SRee ParamESvara-KavayE nama: പുറയന്നൂർ ദശമം കിളിപ്പാട്ട്  --  അദ്ധ്യായം 22 വന്നിതു ഹേമന്തവും അക്കാലം; ഗോപസ്ത്രീക-- ളൊന്നിച്ചു പുറപ്പെട്ടു കാളിന്ദീതീരം പുക്കാർ. സ്നാനവുംചെയ് തു ശുദ്ധി വരുത്തി വഴിപോലെ  മാനസം തന്നിലുറപ്പിച്ചിതു ദേവി തന്നെ. മണ്ണുകൊണ്ടൊരു ദേവീരൂപത്തെച്ചമച്ചവർ   പുണ്യദേശത്തു വെച്ചു പൂജിച്ചു വഴിപോലെ  ചന്ദനധൂപദീപമാല്യങ്ങൾ നിവേദ്യങ്ങൾ  എന്നിവ കൊണ്ടു നിത്യം പൂജിച്ചു ഭക്തിയോടും. മങ് ഗളമായ നല്ല ഹവിസ്സും ഭക്ഷിച്ചുകൊ-- ങ്ങിനെയൊരു മാസം സേവിച്ചാരവരെല്ലാം. 10 നിത്യവും അവരൊരു മന്ത്രത്താൽ സേവിച്ചീടും  എത്രയും മുഖ്യമതു സാരമാകയുമുണ്ട് . "ലോകനായികേ, മഹായോഗിനി, കാർത്ത്യായനി, ശോകനാശിനി, ശിവവല്ലഭേ, മഹാമായേ!   നന്ദനന്ദനനായ സുന്ദരരൂപൻ കൃഷ്ണനിന്നു  ഞങ്ങൾക്കു ഭർത്താവായിട്ടു വരേണമേ ! എന്നതിനായിക്കൊണ്ടു ഞങ്ങളിന്നെല്ലാവരും  നിന്നുടെ പാദാംബുജേ വീണിതാ വണങ്ങുന്നു.” എന്നൊരു മന്ത്രം നിത്യം ജപിച്ചിതെല്ലാവരും  ഒന്നിച്ചു കാർത്യായനീദേവിയെ സ്തുതിചെയ് താർ. 20 അന്നൊരു ദിനം ജലക്രീഡചെയ് വാതിന്നായി--

DaShamam Kilippaatu Part 49 Chapter 21 Full

SRee Guru-VAyu-PurESAya nama: SRee ParamESvara KavayE nama: പുറയന്നൂർ ദശമം കിളിപ്പാട്ട്  --  അദ്ധ്യായം 21   അക്കാലം വയസ്യരോടൊന്നിച്ചു കൃഷ്ണൻതാനും  ഗോക്കളോടൊരുമിച്ചു പുക്കിതു വൃന്ദാവനം. മോഹനമായ വേണുഗാനം ചെയ് തിതു കൃഷ്ണൻ;  മോഹിച്ചാരതു കേട്ടു ഗോപനാരികളെല്ലാം. സുന്ദരരൂപം കണ്ടും മോഹനവാക്യം കേട്ടും  മന്ദഹാസവും കടാക്ഷങ്ങളും കണ്ടുകണ്ടും  കാമദീപനമായ വേണുനാദത്തെക്കേട്ടും  കാമസായകമേറ്റു വലഞ്ഞൂ ഗോപിമാരും. ഭങ് ഗിയേറീടും കൃഷ്ണൻതന്നുടെ രൂപമോർത്തു  തങ്ങളിൽത്തന്നേ  പറഞ്ഞീടിനാർ പലതരം. 10 "പീലിക്കാർകൂന്തൽ  കെട്ടി മന്ദഹാസവും പൂണ്ടു  കാലികൾ പിന്പേ വനമാലയും ഇട്ടുകൊണ്ടു  വേണുവും എടുത്തങ്ങു പോയോരു കൃഷ്ണൻതന്നെ-- ക്കാണാതെ കാണിനേരം എങ്കിലും പൊറുക്കുമോ ? കണ്ണുകളുള്ള ജീവജന്തുക്കൾക്കെല്ലാവർക്കും  കണ്ണുകൊണ്ടുള്ള  ഫലം വേണം എന്നിരിയ് ക്കിലോ  മന്ദഹാസങ്ങളോടും പ്രേമവീക്ഷിതത്തോടും  നന്ദനന്ദനമുഖപങ്കജം കാണ്കവേണം. കാനനംതന്നിലുള്ള  ജന്തുവൃന്ദങ്ങളെല്ല്ലാം  ആനന്ദത്തോടു കൃഷ്ണൻതന്നുടെ രൂപാമൃതം  20 കണ്ടുകണ്ടവർക്കിന്നു കണ്ണുകൊണ്ടുള്ളഫലം  ഉണ്ടായി വരുവതിന

DaShamam Kilippaattu Part 48 Chapter 20 Full

SRee GuruvAyoorappa-smaraNam SRee ParamESvara Bhakta-KavayE nama: പുറയന്നൂർ ദശമം കിളിപ്പാട്ട് --  അദ്ധ്യായം 20 അങ്ങിനെ ചില ദിനം കഴിഞ്ഞോരനന്തരം ഭങ് ഗിയേറീടുന്നൊരു വർഷകാലവും  വന്നു. അർക്കരശ്മികളെല്ലാം മറച്ചു മേഘങ്ങളും  പുഷ്കരേ നിറഞ്ഞിതു, വായുവും വീശീടിനാൻ. പൊൻനിറമായുള്ളൊരു മിന്നലും ഇടികളും  ഒന്നിച്ചു മേഘങ്ങളും വർഷവും തുടങ്ങിനാർ. എത്രയും തപിച്ചോരു ഭൂമിയിൽ വർഷമേറ്റു  സത്വരം തണുത്തിതു, പുഷ്ടിയും വന്നൂ തുലോം. സന്തതം തപം ചെയ് തു ദു:ഖിച്ചു വാഴുന്നേരം  ചിന്തിതം ലഭിച്ചോരു ജനങ്ങളെന്നപോലെ  10 വൃക്ഷങ്ങൾ തൃണങ്ങളും നല്ലൊരു ലതകളും  ഒക്കെയും തെളിവൊടു തഴച്ചു ചമഞ്ഞിതു. രാത്രിയിൽ ഗൃഹങ്ങൾക്കു  ശോഭയില്ലിരുട്ടിനാൽ  എത്രയും ശോഭിയ് ക്കുന്നു ഖദ്യോതസമൂഹവും, ശോഭിയ് ക്കും പാഷണ്ഡന്മാർ  പാപിയാം കലിയുഗേ  ശോഭിയ് ക്കയില്ലതാനും വേദമെന്നതു പോലെ. മിണ്ടാതെ കിടന്നൊരു മണ്ഡൂകസമൂഹവും  കൊണ്ടൽനാദവും കേട്ടു ഘോഷവും ആരംഭിച്ചു അന്തണന്മാരും ദേവകാര്യങ്ങൾ കഴിയുന്പോൾ  അന്തർമോദേന ഘോഷം തുടർന്നീടുന്നപോലെ. 20 ഉത്തമനദികളോടുണ്ടായ സംസർഗ്ഗത്താൽ  എത്രയും പാരം ക്ഷോഭം പൂണ

Dashamam Kilippaattu, Part 47, Chapter 19 Full

SRee KR^shNAya nama: SRee ParamESvara Bhakta-KavayE nama: പുറയന്നൂർ ദശമം കിളിപ്പാട്ട് --  അദ്ധ്യായം 19  പിന്നെയും അവരെല്ലാം ക്രീഡകൾ തുടങ്ങിനാർ  അന്നേരം പശുക്കളും ദൂരത്തു പോയീടിനാർ. ഗോക്കളെത്തിരഞ്ഞവർ ഗോഷ്പദലാഞ്ഛനത്താൽ  പുക്കിതു മുഞ്ജതൃണപൂർണ്ണമാം വനംതന്നിൽ. ക്രന്ദനം കേട്ടനേരം പേരുകൾ ചൊല്ലിക്കൊണ്ടു  നന്ദനന്ദനൻ വിളിച്ചീടിനാൻ പശുക്കളെ. കൊണ്ടൽനേർവർണ്ണൻതന്റെ നാദത്തെക്കേട്ടനേരം  മണ്ടിവന്നിതു പശുവൃന്ദവും മോദത്തോടെ. അന്നെരമൊരു കാട്ടുതീയതു ചുഴലവും  വന്നതുകണ്ടു ഗോപബാലരും ചൊല്ലീടിനാർ:--    10  "കൊണ്ടൽനേർവർണ്ണ! കൃഷ്ണ ! കോമളാകൃതേ! രാമ ! കണ്ടാലും മഹാഘോരമാകിയ ദാവാഗ്നിയെ. പണ്ടുവന്നതിനെക്കാൾ എത്രയും ഉഗ്രമിതു; മണ്ടുവാൻ അരു, തഗ്നിയുണ്ടല്ലോ ചുഴലവും. നിങ്ങളല്ലാതെ ഗതിയില്ലല്ലോ ഞങ്ങൾക്കാരും  എങ്ങിനെയെന്നാകിലും കാത്തുകൊള്ളുക വേണം." എന്നതുകേട്ടനേരം കൃഷ്ണനും അരുൾചെയ് താൻ:-- "ഒന്നു ഞാൻ ചൊല്ലീടുവൻ ചെയ്യേണം അതു നിങ്ങൾ. എല്ലാരും വഴിപോലെ കണ്ണുകൾ അടയ് ക്കേണം  ചൊല്ലുവൻ തുറക്കുമാറാകുന്ന  നേരത്തുഞാൻ."          20  അന്നേരം അടച്ചിതു കണ്ണുകൾ എല്ലാവരും; വഹ്നിയെ മുഖംകൊണ്ടു പാനംചെയ് തിതു കൃഷ്ണൻ. "അക്

DaShamam Kilippaatu, Part 46, chapter 18 Full

S Ree KR^shNAya nama: SRee ParemESvara BhaktakavayE nama: ശ്രീമഹാഭാഗവതം ദശമം കേരളഭാഷാഗാനം  —  അദ്ധ്യായം  — 18 അക്കാലം കൃഷ്ണൻ താനും രാമനും ബാലന്മാരും ഗോക്കളോടൊരുമിച്ചു പുക്കിതു വൃന്ദാവനം. ഊഷ്മാക്കൾകൊണ്ടു  ജീവജന്തുക്കൾ തപിച്ചീടും ഗ്രീഷ്മകാലവും വന്നു സൂര്യനും ജ്വലിയ് ക്കുന്നു. മാധവനായ ദേവൻ തത്ര വാഴുകമൂലം മാധവമാസമെന്നു നിനച്ചു ഗോപന്മാരും. ഓരോരോ ക്രീഡ ചെയ് തുകൊണ്ടെല്ലാവരും പാരം ആനന്ദംപൂണ്ടു കാനനേ വസിയ് ക്കുന്പോൾ  ചൊല്ലിനാൻ കൃഷ്ണൻതാനും:--  "ഈരണ്ടു ജനം തമ്മിൽ തല്ലേണം എല്ലാവരും തന്നുടെ തരംപോലെ.            10 പിന്നാക്കം മടങ്ങുകിൽ ആയവൻ മറ്റേവനെ--ത്തന്നുടെ ചുമലിലങ്ങെടുത്തു നടക്കേണം. അങ്ങിനെ തന്നെയെന്നു ബാലന്മാരെല്ലാവരും തിങ്ങിന മോദത്തോടും തല്ലുകൾ തുടങ്ങിനാർ. അന്നേരം പ്രലംബനെന്നുള്ളൊരു മഹാസുരൻ വന്നിതു ഗോപവേഷം കൈക്കൊണ്ടു മോദത്തോടും. കാകപക്ഷന്മാരായ കൃഷ്ണനും രാമൻതാനും വേഗമോടറിഞ്ഞിതു, മറ്റാരും അറിഞ്ഞീല. ഇങ്ങിനെ കളിച്ചിട്ടും തങ്ങളിൽ എടുത്തിട്ടും അങ്ങവർ ഭാണ്ഡീരകം ആയൊരു വടമൂലേ                            20 ചെന്നു പിന്നെയും ഏവം കളിയ് ക്കും നേരത്തിങ്കൽ നന്ദനന്ദനൻ ശ്രീദാമാവിനെ വഹിച്ചൂതേ. ഭദ്രസേനനും പ