Skip to main content

Posts

Showing posts from May, 2020

ഭൌർഭാഗ്യങ്ങൾക്കിടയിലെ സൌഭാഗ്യങ്ങൾ

ഭൌർഭാഗ്യങ്ങൾക്കിടയിലെ സൌഭാഗ്യങ്ങൾ ആപത്തുകൾ   ഒക്കെ   വിരുന്നുകാരായി   വരുമ്പോൾ   നാം   പരിഭവം   പറയും .  ഇങ്ങനെയൊക്കെ   വരാൻ   എന്താണ്   കാരണം ?  ഞാനിത്ര   പാപം   ചെയ്തുവോ ?  ഇഷ്ടദൈവത്തിനോട്   പരാതിപറയും   കരച്ചിലും   തന്നെ .  സ്നേഹമുള്ളവരാടും ഉറ്റവരോടും   വേറെയും .  പക്ഷെ   ഈ   ദൌർഭാഗ്യവർഷങ്ങളിലും   അവിടവിടെയായി   നമുക്ക്   സൌഭാഗ്യങ്ങളും ഉണ്ട് .  ദൌർഭാഗ്യങ്ങളിൽ   മാത്രം   ശ്രദ്ധ   കേന്ദ്രീകരിക്കാൻ   ശീലിച്ച   പാവം   നമ്മുടെ മനസ്സിന്   കരിങ്കാറുകൾക്കിടയിൽ   പ്രകാശം   പരത്തുന്ന   മിന്നൽ   പിണരുകൾ പോലെയുള്ള   സൊഭാഗ്യങ്ങളെ   കാണാനും   കൃതജ്ഞതയാടെ   സ്മരിക്കാനും   ഉള്ള കഴിവ്   നഷ്ടപ്പെട്ടുവോ ?  നമ്മളേക്കാൾ   വിഷമമനുഭവിക്കുന്നവരെ   കുറിച്ചോർക്കണം .  എന്നാലേ   പല ദു : ഖങ്ങൾക്കിടയിലും   നമുക്ക്   സന്തോഷിക്കാൻ   ഒരു   പാടുണ്ടെന്ന   ബോധം   തെളിയൂ . If health is lost everything is lost  എന്ന   പഴമൊഴി   നമ്മൾക്കൊക്കെ   അറിയാം .  ഇന്ന്  ,  ഈ   കോവിഡ് - 19  ആക്രമണകാലത്ത്   ആരോഗ്യത്തിന്റെ   പ്രസക്തിയെ കണക്കിലെടുത്തുകൊണ്ടുതന്നെയാണ്   നമ്മുടെ   ഭരണാധികാരികൾ ആരാഗ്യമുള്ളവരോടും   കോവിഡ

മാനസപൂജ

മാനസപൂജ സാവിത്രി   പുറം പ്രായം   കൂടുന്തോറും   നമ്മൾ   തന്നെ   പൂക്കൾ   ശേഖരിച്ച് ,  എന്തെങ്കിലും   നൈവേദ്യം   നാം തന്നെ   ഉണ്ടാക്കി   സ്നേഹപൂർവം   ഭഗവാന്   നൽകുന്ന   സന്തോഷം   ആസ്വദിക്കാൻ ,  അനുഭവിക്കാൻ   വിഷമമായിത്തുടങ്ങി .  അപ്പോളാണ്   ഭാഗവതം   പോലുള്ള പുരാണങ്ങൾ   മാനസപൂജയുടെ   മഹത്വം   പറയുന്നത്   ശ്രദ്ധയിൽ   പെട്ടതു   തന്നെ .  എത്ര നല്ല   ആശയം !  ഭഗവാൻ   തന്നെ   ഭാഗവതത്തിൽ   എങ്ങനെ   പൂജ   ചെയ്യണമെന്ന്   നമുക്ക് സ്നേഹപൂർവ്വം   പറഞ്ഞുതരുന്നു .  കൃഷ്ണ ,  ഒരു   പാട്   ഒരു   പാട്   നന്ദി .  എനിക്കെപ്പോൾ വേണമെങ്കിലും   എന്റെ     ഹൃദയകമലത്തിലെ   കർണ്ണികയിൽ   പീഠമിട്ടിരുത്തി പൂജിക്കാം .  രാവിലെയാകാം ,  പകൽ     എപ്പോൾ   വേണമെങ്കിലും   ആകാം ,  സന്ധ്യക്കാകാം ,  രാത്രി   ഉറക്കം   വരാതെ   കിടക്കുമ്പോഴും   ആകാം .  എപ്പോൾ വിളിച്ചാലും   ചിരിച്ചെഴുന്നള്ളുന്ന     ഭക്തവത്സലനായ   ഭഗവാൻ   നമുക്ക്   ഉണ്ടല്ലോ .  കൃഷ്ണ ,  ഞാനൊന്ന്   ഇപ്പോൾ   പൂജിച്ചോട്ടെ ?  ഭഗവാൻ   അതാ   പുഞ്ചിരി   സമ്മാനിച്ച്‌ അതിന്   മൌനാനുവാദം   നൽകിയിരിക്കുന്നു   എന്ന്   ത്താൻ   സങ്കൽപിക്കുന്നു .  ആദ്യം   ഞാൻ   എന്റെ

നരസിംഹാവതാരം

നരസിംഹാവതാരം ഇന്ന്   നരസിംഹാവതാരത്തെ   ഓർത്തപ്പോൾ ,  ആ   കഥ   കുട്ടിക്കാലത്ത്   അഛൻ പറഞ്ഞുതന്നതോർത്തപ്പോൾ ,  അതിനെപ്പറ്റി   കൂടുതൽ   ചിന്തിക്കാനിടയായി .  പുരാണങ്ങളിലൊക്കെ   എത്ര   ഭീകരമായ   രൂപമാണ്   വർണിച്ചിരിക്കുന്നത്  !  മാത്രമല്ല ,  ഹിരണ്യകശിപുവിനെ     നിഷ്പ്രയാസം   പിടിച്ച്   വാതിലിന്റെ   അടുത്തേക്ക്   വലിച്ചിഴച്ച് ഉമ്മറപ്പടിമേലിരുന്ന്   മടിയിൽ   കിടത്തി ,  നഖം   കൊണ്ട്   വയറു   പിളർന്ന് ,  കുടൽ   മാല വലിച്ചെടുത്ത്  ,  ചോര   കുടിച്ച്   ഗർജ്ജിക്കുന്ന   രൂപം   ആലാചിച്ചാൽ   എത്ര ഭയാനകമാണ് !  എന്നാൽ   ഇനി   ഒരത്ഭുതം   പറയട്ടെ ?  കുട്ടിക്കാലത്ത്   ഈ   കഥ   കേൾക്കുമ്പോൾ  ,  അല്ലെങ്കിൽ ,  തന്നെ   വായിക്കുമ്പോൾ   ഒരിക്കൽ   പോലും   നരസിംഹമൂർത്തിയെ   ഭയം തോന്നിയിട്ടില്ല .  വലുതായി ,  അമ്മയായി ,  കുട്ടികൾക്ക്   പറഞ്ഞു   കൊടുത്തപ്പോൾ അവരും   പേടി   തോന്നുന്നു   എന്ന്   പറഞ്ഞതോർമ്മയില്ല .  പിന്നെ   മുത്തശ്ശിയമ്മയായി ,  മൂന്നു   പേരകുട്ടികളോട്   പറയുമ്പോഴും   അവർ   ഒരു   പേടിയും   നടിച്ചില്ല .  കുട്ടികാളൊക്കെ   കേൾക്കുന്ന   സമയം   അവരറിയാതെ   തന്നെ   സ്വയം     പ്രഹ്ളാദന്മാരാണെന്ന്   സ