Skip to main content

Posts

Showing posts from April, 2021

കുട്ടിയും അമ്മയും

  കുട്ടി : അമ്മേയെൻ   കൂട്ടുകാരിന്നു   പറഞ്ഞ   പോൽ ദൈവഭയം   തീരെ   തോന്നുന്നില്ല . അമ്മ : എന്മകനിന്നെന്തേയിങ്ങനെ   ചൊല്ലുവാൻ എല്ലാം   തെളിച്ചു   പറഞ്ഞിടൂ   നീ കുട്ടി : അമ്മ   പറഞ്ഞില്ലേ   കൃഷ്ണനെ   സ്നേഹിക്കൂ സ്നേഹിക്കമാത്രമേ   വേണ്ടൂവെന്ന് കൂട്ടുകാരെന്നോടു   ചൊല്ലിത്തന്നീടുന്നു ദൈവഭയം   വേണമെല്ലാവർക്കും ഏതവതാരമെടുത്തു   വന്നീടിലും പേടിതോന്നുന്നില്ലെനിക്കു   നൂനം നരസിംഹമായ്   വന്നു   തൂണിൽ   നിന്നപ്പോഴും പ്രഹ്ളാദൻ   തീരെ   ഭയന്നതില്ല . എന്തിനു   ഞാനമ്മേ   പേടിച്ചിടേണ്ടൂയീ എന്നെക്കാത്തീടുന്ന   ദൈവത്തിനെ ? അമ്മ : നമ്മുടെയീശനെ   നീ   ഭയന്നീടൊല്ലേ സ്നേഹമാണീശ്വരൻ   തന്റെ   ഭാഷ .  നിന്നിലെ   സ്നേഹം   പകർന്നു   നൽകിടേണം നിന്നുടെ   ചങ്ങാതിയല്ലേ   കണ്ണൻ ? സ്നേഹിച്ചാലും   നമ്മൾ   കോപിച്ചാലുമുണ്ണി സ്നേഹിച്ചനുഗ്രഹിക്കുന്നു   കണ്ണൻ ഭീതി   ഭയക്കുന്ന   ഈശ്വരനെയുണ്ണി ഭീതി   കൂടാതെ   ഭജിച്ചു   കൊൾക . രക്ഷകനാകുന്ന   കൃഷ്ണന്റെ   സ്നേഹത്തിൽ രക്ഷിതനായി   നീ   വാഴ്കയെന്നും | കുട്ടി : അമ്മക്കു   വന്ദനം   പിന്നേയും   വന്ദനം അമ്മതൻ   വാക്കുകൾ   കർണാമൃതം