Skip to main content

Posts

Showing posts from June, 2019

അഹം അസ്മി

അഹം അസ്മി കടുത്ത അന്ധകാരത്തിൽ നമ്മളെത്തന്നെയോ, നമ്മുടെ ചുറ്റും ഉള്ളതിനേയോ ഒന്നും നമുക്ക് കാണാനോ, തൊടാതെ ഏതെങ്കിലും ഒരു വസ്തുവിന്റെ സാന്നിധ്യം അറിയാനോ കഴിയില്ല. എന്നാൽ ഏതു കൂരിരുട്ടിലും 'അഹം അസ്മി' അഥവാ 'ഞാനുണ്ട് ' എന്ന അറിവ് നമുക്കുണ്ട്. ആ അറിവിന്, പുറത്ത് ആരുടേയും സഹായം വേണ്ട - ഈ അറിവിന്റെ പിന്നിൽ ഉള്ളതാണത്രെ ആത്മാവ് എന്ന ദീപം . ആ ദീപത്തിന്റെ പ്രകാശത്തിൽ  സ്വന്തം നിലനില്പിനെപ്പറ്റിയുള്ള ബോധവും പഞ്ചേന്ദ്രിയങ്ങളിൽ കൂടി എല്ലാ വസ്തു ജ്ഞാനവും നമുക്കു ലഭിക്കുന്നു. ആ "ഞാനുണ്ട് " എന്ന അഹംബോധം തന്നെയാണത്രെ മായ കാരണം അഹംകാരം ആയിത്തീരുന്നത്. ആ അഹംകാരം മൂന്നായി പിരിഞ്ഞ് സാത്വികാഹാങ്കാരത്തിൽ നിന്ന് അന്തക്കരണവും ഇന്ദ്രിയങ്ങളുടേയും അന്തക്കരണത്തിന്റെയും പി തിന്നാല് അധിഷ്ഠാന ദേവതകളും ഉണ്ടാകുന്നു. രാജസാഹങ്കാരത്തിൽ നിന്ന് അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും അഞ്ച് കർമ്മേന്ദ്രിയങ്ങളും ഉണ്ടാകുന്നു. ബാക്കി നാം കാണുന്ന ഈ ദൃശ്യപ്രപഞ്ചത്തിലെ എല്ലാം, എല്ലാം തന്നെ. താമസാഹങ്കാരത്തിൽ നിന്നും ഉണ്ടാകുന്നു എന്ന് ഭാഗവതം പറയുന്നു. അതിനാൽ താമസാഹങ്കാരവും രാജസാഹങ്കാരവും നശിച്ചാൽ നമുക്ക് വൈരാഗ്യമായി.

കൃഷ്ണന്റെ കുസൃതി

കൃഷ്ണന്റെ കുസൃതി. കൃഷ്ണ , പേടിപ്പിക്കുന്നതിനും ഒരു കണക്കില്യേ ? കൃഷ്ണന് എല്ലാം ലീലയാണ്. പക്ഷെ ചിലപ്പോൾ വല്ലാതെ പരിഭവം തോന്നും ട്ടൊ. തല്ക്കാലം പാൽപ്പുഞ്ചിരി കാണാൻ ഞാൻ മുഖം ഉയർത്തുന്നില്ല. പന്ത്രണ്ടു പ്രാവശ്യം നാരായണീയം വായിക്കാൻ നേർന്നത് വായിച്ചു കഴിഞ്ഞേ ഞാനിനി ആ മുഖത്തു നോക്കൂ. ഏതു വികാരവും,  കൃഷ്ണനിലേക്ക് തിരിച്ചു വിട്ടാൽ മതിയെന്ന് അറിവുള്ളവർ പറയുന്നു. അതിനാൽ ഞാനെന്റെ കടുത്ത പരിഭവവും കൃഷ്ണനോടു തന്നെ കാണിക്കട്ടെ! അല്ലാതെ ഞങ്ങൾക്കാരാ ഉള്ളത്? മൂന്നാലു ദിവസങ്ങളായി കൃഷ്ണൻ നെഞ്ചിൽ ഒരു വലിയ കല്ല് കേറ്റി വെച്ചിട്ട്. എന്തൊരു ഘനം, എന്തൊരു വേദന, അനങ്ങാൻ വയ്യാതെ കഴിച്ചുകൂട്ടി. നെഞ്ചിൽ തന്നെയായതിനാൽ ഹൃദയം തുറന്നൊന്നു കരയാനോ പ്രാർഥിക്കാനോ കഴിഞ്ഞില്ല. ഇടക്കിടക്ക് ഞാൻ ആ മുഖത്തു നോക്കുമ്പോൾ ആ കള്ളച്ചിരി തന്നെ. ആ കല്ലിറക്കി വെക്കാതെ,  ഇപ്പൊ ഉറക്കി വെക്കാം എന്ന നാട്യത്തിൽ ചിരിക്കുന്നതു കണ്ടപ്പോൾ കുറച്ചല്ല ദേഷ്യം തോന്നിയത്.  അപ്പഴാ ഞാൻ തീർച്ചാക്കീത് ഇനി പന്ത്രണ്ട് പ്രാവശ്യം നാരായണീയം വായിക്കാതെ ആ മുഖത്ത് നോക്കില്യാന്ന്. കൃഷ്ണ , ആ ആയുധമേ എന്റെ കയ്യിലുളളു. ഇന്ന് രാവിലെ കൃഷ്ണന്റെ കാരുണ്യം ഒഴുകി വന്ന്

കൃഷ്ണനാരാണ്?

കൃഷ്ണനാരാണ്? കൃഷ്ണൻ കാർമേഘവർണത്തോടു കൂടിയ മുടിയിൽ പീലിയണിഞ്ഞ  മുരളിയൂതുന്ന വേണുഗോപാലനാണോ? മായാ മാനുഷനാണോ? അഛനേയും അമ്മയേയും പോലെ വാത്സല്യവും സ്നേഹവും പകരുന്ന രക്ഷിതാവാണോ? വെളിച്ചത്തിൽ നടക്കുന്ന ധർമ്മാധർമ്മളെ കണ്ട് പ്രതികരിക്കാതെ സാക്ഷി മാത്രമായി നില്ക്കുന്ന സൂര്യഭഗവാനെപ്പോലെ എല്ലാ കർമങ്ങളുടേയും സാക്ഷി മാത്രമാണോ?  എല്ലാവരുടെയും മനസ്സിനെ വശീകരിക്കുന്ന കാമുകനായ മന്മഥ മന്മഥനാണോ? ജന്മജന്മാന്തരങ്ങളായി ചെയ്ത കർമങ്ങളുടെ ഫലദാതാവാണോ? കരുണാസാഗരനാണോ? കാരുണ്യം വിരളമായി മാത്രം വർഷിക്കുന്നവനാണോ? വാത്സല്യ പാത്രമായി കാണാൻ വെമ്പുന്ന കുഞ്ഞിക്കൃഷ്ണനാണോ? ദുഷ്ടന്മാരെ ഉന്മൂലനം ചെയ്യുമ്പോൾ പോലും മുഖത്തെ പുഞ്ചിരി മായാത്ത ഭാവാതീതനാcണാ? ശിഷ്ടന്മാർക്കും ഭക്തന്മാർക്കും വേണ്ടി എന്തു ത്യാഗവും സഹിക്കുന്ന ഭാവാധീനനാണോ? ചിലപ്പോൾ ഒരു പാട് ദുഖം സഹിക്കുന്ന സജ്ജനങ്ങളേയും ഭക്തരേയും അവഗണിക്കുന്നു എന്ന തോന്നത്തക്ക വിധം നിർവികാരനാണോ? എത്ര വിളിച്ചാലും കേട്ടില്ലെന്ന് നടിക്കുന്ന ഒന്നാന്തരം നടനാണോ? പരിഭവിച്ചാലും പരാതിപ്പെട്ടാലും കരഞ്ഞാലും പാൽപ്പുഞ്ചിരി തൂകി വശീകരിക്കുന്നവനാണോ? സർവഭൂതാന്തര്യാമിയാണോ? പ്രപഞ്ചാകാരനാcണാ? യശോദയുടെ കണ

ഗൃഹവ്രതം

 ഗൃഹവ്രതം പ്രഹ്ളാദൻ ഹിരണ്യകശിപുവിനോട് പറയുന്ന സന്ദർഭം വിവരിക്കുന ഒരു ശ്ലോകത്തിൽ വ്യാസ ഭഗവാൻ ഗൃഹവ്രതാനാം എന്നൊരു പദം ഉപയോഗിച്ചിട്ടുണ്ട്. അതിന്റെ അർഥവ്യാപ്തി വളരെയാണ് . ' ഇതാണ് ശ്ലോകം : മതിർ ന കൃഷ്ണേ പരത: സ്വതോ വാ മിഥോഭിപദ്യേത ഗൃഹവ്രതാനാം അദാന്തഗോഭിർവിശതാം തമിസ്രം പുന: പുനശ്ചർവിതചർവണാനാം മറ്റൊരാൾ കാരണമോ സ്വയമോ ഒരു കൂട്ടായ ശ്രമം കൊണ്ടോ കൃഷ്ണനിൽ ബുദ്ധി ഉറക്കാത്തവൻ അനിയന്ത്രിതമായ  ഇന്ദ്രിയ പ്രവർത്തനങ്ങളുടെ ഫലമായി സ്വന്തം ഗൃഹത്തിലും സ്വന്തക്കാരുടെ നന്മയിലും മുഴുകി അന്ധകാരത്തിൽ മുങ്ങി പിന്നേയും പിന്നെയും ചവച്ചതു തന്നെ ചവച്ച് കഴിയേണ്ടി വരുന്നു അഥവാ പുനരപി ജനനം പുനരപി മരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു.  ഇതിൽ വളരെ രസകരമായി തോന്നി വ്യാസാഗവാന്റെ ഗൃഹവ്രതാനാം എന്ന പ്രയോഗം.  ഗൃഹത്തേയും ഗൃഹത്തിലെ അംഗങ്ങളേയും നല്ലതു പോലെ പരിപാലിക്കുന്നത് ഒരു വ്രതമായി എടുക്കുന്നതാണല്ലോ ഗൃഹ വ്രതം.  ആലോചിച്ചു നോക്കിയാൽ നമ്മൾ എല്ലാം ഈ വ്രതം സദാ അനുഷ്ഠിക്കുന്നു. മാത്രമല്ല, മറ്റെല്ലാ വ്രതങ്ങളും അനുഷ്ഠിക്കുന്നതും ഈ വ്രതത്തിന്റെ സാഫല്യത്തിനു തന്നെയാണ്.. അതു തന്നെയാണ് പ്രഹ്ളാദൻ അരുതെന്ന് പറയുന്നത്.  ഗൃഹ വ്

കൃഷ്ണകാന്തം

കൃഷ്ണ കാന്തം കോംപസ് അഥവാ വടക്കുനോക്കിയന്ത്രത്തിനെപ്പറ്റി  പേരക്കുട്ടികളോടു പറഞ്ഞപ്പോൾ  ബ്രഹ്മശ്രീ നൊച്ചൂർജി മനസ്സിനെ വടക്കുനോക്കിയന്ത്രത്തോടുപമിച്ചത് ഓർമ്മ വന്നു. കപ്പൽ ഏതു ദിശയിലക്ക് തിരിഞ്ഞാലും കോംപസ് വടക്കുദിശയിലേക്ക്  തിരിഞ്ഞ് നമ്മുടെ ദിശാബോധത്തെ രക്ഷിച്ചു നിർത്തുന്നു. നമ്മുടെ മനസ്സ് ഈശ്വരോന്മുഖമായി നില്ക്കുന്ന ഒരു കോംപസ് ആയാൽ എത്ര നന്നായി ! അങ്ങനെയായാൽ എവിടെയിരുന്നാലും വടക്കോട്ടു തിരിയുന്ന യന്ത്രം പോലെ , എവിടെയിരുന്നാലും മനസ്സ് സദാ ഭഗവാനെ  ഓർമിക്കും. കോംപസിൽ കാന്തമുണ്ട്. അതാണ് വടക്കോട്ട് നോക്കാൻ പ്രേരിപ്പിക്കുന്നത്. അതുപോലെ നമ്മുടെ മനസ്സിനെ കർഷണം ചെയ്യുന്ന കാന്തമാണ് കൃഷ്ണകാന്തം . ഈ കാന്തത്തിനൊരു പ്രത്യേകതയുണ്ട്.  സ്നേഹപൂർവ്വം, ഭക്തിപൂർവം കൃഷ്ണനെ സ്മരിക്കുന്നവരേയും വിദ്വേഷത്തോടും വെറുപ്പോടും സ്മരിക്കുന്നവരേയും അത് ഒരു പോലെ ആകർഷിക്കുന്നു. പക്ഷെ കൃഷ്ണവിസ്മൃതിയിലാണ്ട ഉദാസീനരെ മാത്രം ഈ കാന്തം വികർഷിക്കുന്നു. സ്മരണയുടെ തീവ്രതയനുസരിച്ച്  മനസ്സാകുന്ന യന്ത്രത്തിന്റെ കൃത്യത അഥവാ accuracy യും കൂടുന്നു, കാരണം  നിരന്തര സ്മരണ നമ്മെ  കൂടുതൽ ശക്തിയോടെ കൃഷ്ണ കാന്തത്തിലേക്ക് ആകർഷിക്കുന്നു. പിന

തൂലികാ ചിത്രം 12

തൂലികാ ചിത്രം 12 തൂലികാ ചിത്രം 12 നാരദൻ കാളിന്ദിയുടെ ഗൃഹത്തിൽ നിന്നിറങ്ങിയപ്പോൾ "സുധർമ്മ " എന്ന അതി മംനാഹരമായ കാര്യാലയം കണ്ടു. രാജ്യസഭാംഗങ്ങളും മന്ത്രിമാരും രാജ്യ കാര്യങ്ങൾ ഭഗവാനോട് ചർച്ച ചെയ്യുന്നത് ഈ കെട്ടിടത്തിൽ ആണ്. ഇന്ദ്രന്റെ കൈവശമായിരുന്നു ഈ കെട്ടിടം. ഭഗവാൻ ദ്വാരകയിലക്ക് മാറ്റിയതാണ്. പല സവിശേഷതകളും ഉള്ള ഒരു കെട്ടിടമാണ്. ഭംഗിയുണ്ടെന്നതിനു പുറമെ അതിന്റെ ഉള്ളിൽ എത്ര പേർ ഇരിക്കുന്നുണ്ടെന്നത് അനുസരിച്ച വലിപ്പം കൂടുകയും കുറയുകയും ചെയ്യുന്നു. കാറ്റും വെളിച്ചവും ശബ്ദവും ഒക്കെ ആവശ്യത്തിനനുസരിച്ചുണ്ടാകും. അകത്തു കയറിയാൽ ഇറങ്ങുന്നതു വരെ വിശപ്പും ദാഹവും അറിയില്ല. ദ്വാരകയിൽ എന്തൊക്കെ അദ്ഭുതങ്ങൾ! "സുധർമ്മ " യുടെ മുന്നിൽ മന്ത്രി ഉദ്ധവർ കൈകൂപ്പി നില്ക്കുന്നു. നോക്കിയപ്പോൾ ഭഗവാൻ അതാ, നല്ല രാജകീയ വേഷത്തിൽ "സുധർമ്മ ''യിൽൽ നിന്ന് പുറത്തിറങ്ങുന്നു.  നാരദനെ കണ്ട് നമസ്ക്കരിച്ച് കൃഷ്ണൻ തന്റെ കൂടെ താമസസ്ഥലcത്തക്ക് വരുന്നോ എന്ന് ചോദിച്ചു. നാരദൻ സന്താഷപൂർവം ക്ഷണം സ്വീകരിച്ച് ഭഗവാന്റെ കൂടെ നടന്നു. നല്ല ഒരു മനോഹരമായ മന്ദിരത്തിന്റെ പടിവാതിൽ കടന്നു. അകത്തു കയറുന്നതിനു മു

കൃഷ്ണന്റെ കൂടെ

കൃഷ്ണന്റെ കൂടെ കൃഷ്ണന്റെ കൂടെ നടക്കാനിറങ്ങിയാൽ വഴിയിലുള്ള മുർഘടങ്ങൾ ഒന്നുമറിയില്ലെന്ന് മാത്രമല്ല, വഴിയിലെ ദൃശ്യങ്ങളൊന്നും തന്നെ മനസ്സിൽ തങ്ങി നില്ക്കുകയുമില്ല.  ഏതോ ഒരു  സുഖമുള്ള ഒഴുക്കിൽ അനായാസം ഒഴുകി നടക്കുന്ന പോലെ ഒരു അനുഭവം.. സങ്കല്പത്തിലെങ്കിലും ഞാൻ ആ സുഖത്തിന് വളരെ വളരെ വിരളമായേ അർഹത നേടാറുള്ളു. നാരായണീയം മുഴുവൻ വായിക്കുകയും ഭഗവാന്റെ മാഹാത്മ്യങ്ങളെപ്പറ്റി അറിയാവുന്നത്ര പറയുകയും ചെയ്ത് കഴിഞ്ഞപ്പോൾ മനസ്സിൽ എന്തോ ഒരു സുഖം അനുഭവപ്പെട്ടു. പിറ്റേ ദിവസം മനസ്സുകൊണ്ട് കുറച്ചു നേരം കൃഷ്ണനെ അനുഗമിക്കാൻ സ്നേഹപൂർവം കൃഷ്ണൻ അവസരം നൽകി. നടക്കാനിറങ്ങിയ ഞാൻ മുമ്പിൽ നടക്കുന്ന കൃഷ്ണനെ മാത്രം കണ്ടു. എവിടേക്ക് പോകുന്നുവെന്നോ എതു വഴി പോകുന്നുവെന്നോ ഞാൻ എവിടെയാണെന്നോ ഒന്നും ചോദിക്കാൻ തോന്നിയില്ല. ഞാനങ്ങനെ കൃഷ്ണന്റെ പിന്നിൽ ചിന്തകൾ അസ്തമിച്ച മനസ്സോടെ ഒഴുകി നടന്നു. ആശകളില്ല ആശങ്കകളില്ല, ചോദ്യോത്തരങ്ങളില്ല. ആ യാത്ര എന്നും അവസാനിക്കാതി രുന്നെങ്കിൽ എന്നു പോലും ആശിച്ചില്ല. എപ്പഴാണെന്നറിയില്ല  കൃഷ്ണൻ അകന്നകന്നു പോകാൻ തുടങ്ങി. അപ്പോൾ ഉറക്കെ വിളിച്ചു ചോദിച്ചു: ''കൃഷ്ണ , എന്നിൽ നിന്ന് അകന്നകന്ന്

കൃഷ്ണ സങ്കൽപം

ഈ ദൃശ്യ പ്രപഞ്ചം തന്നെ മന സ്സിന്റെ സങ്കൽപ്പമാണെന്നാണല്ലോ അറിവുള്ളവർ പറയുന്നത്? അതിനാൽ തന്നെ ധാർമികമായി എന്തു സങ്കൽപിക്കുന്നതിലും എനിക്ക് അപാകതയോ കുറ്റബോധമോ തോന്നാറില്ല. പ്രത്യേകിച്ചും സങ്കല്പത്തിന്റെ വിഷയം ഭഗവാനാകുമ്പോൾ ഒരു പ്രതികൂല ഫലവും ഉണ്ടാവുന്ന പ്രശ്നമേ ഉദിക്കുന്നുമില്ല. അങ്ങനെ ഞാൻ എന്റെ മനസ്സാകുന്ന ഉദ്യാനത്തിൽ സാക്ഷി മാത്രമായി നില്ക്കുന്ന ഭഗവാനോട് വിനയപൂർവ്വം ചോദിച്ചു: "കൃഷ്ണ , ഈ ഉദ്യാനത്തിൽ എന്നെയും കൂട്ടി ഒന്ന് നടക്കാൻ ഇഷ്ടമായിരിക്കുമോ?" സാധാരണ നമുക്കെല്ലാം സമ്മാനിക്കാറുള്ള ആ നറുപുഞ്ചിരി ചുണ്ടിൽ വിടർന്നു. വരൂ എന്ന് കൈ കാണിച്ച മുന്നിൽ നടന്നു. ഭഗവാന്റെ പിന്നിൽ ഞാൻ അങ്ങനെ നടന്നു. പിന്നെ പതുക്കെ ചോദിച്ചു: "കൃഷ്ണ , മുന്നിൽ നടക്കുമ്പോൾ ഞാൻ അങ്ങയുടെ മുഖപങ്കജം കാണാതെ വിഷമിക്കുന്നു. ആ മുഖവും നറു പുഞ്ചിരിയും എനിക്കെപ്പോഴും കാണണം" " തഥാസ്തു " എന്ന് പറഞ്ഞ് കൃഷ്ണൻ എനിക്ക് വേണ്ടി എന്റെ നേർക്ക് തിരിഞ്ഞ് പിന്നോക്കം നടക്കാൻ തുടങ്ങി! എനിക്ക് വിഷമമായി. പിന്നോക്കം നടക്കുന്നത് എത്ര ശ്രമകരം, അങ്ങനെ എന്റെ എല്ലാമായ കൃഷ്ണനെക്കൊണ്ട് ചെയ്യിക്കാമോ? എന്റെ കണ്ണു

നിരുപാധികമായ സ്നേഹം

നിരുപാധികമായ സ്നേഹം. ആഗ്രഹിക്കുന്നത് ലഭിച്ചാൽ നമുക്ക് സന്തോഷം അഥവാ സുഖo തോന്നുന്നു. വാസ്തവത്തിൽ ലഭിച്ചത് നഷ്ടപ്പെടുമോ എന്ന ഭയത്താടെയുള്ള സcന്താഷമോ സുഖമോ എന്ന് പറയണം. നഷ്ടപ്പെട്ടാലോ, ഫലം ദുഃഖം . ഇനി ആഗ്രഹിച്ചത് ലഭിച്ചില്ലെങ്കിലോ? അപ്പോൾ ഫലം തീർച്ചയായും ദുഃഖം തന്നെ. ഒന്നോർത്താൽ, ഭയത്തോടെയുള്ള സുഖത്തിന്റേയും ദുഖത്തിന്റെയും മിശ്രിതമാണ് ജീവിതം. ഇതിനെപ്പറ്റി ഞാൻ ഏറെ ചിന്തിച്ചപ്പോൾ, ലഭിച്ചാലും നൽകിയാലും നഷ്ടപ്പെട്ടാലും ഒരു പാലെ സുഖം പ്രദാനം ചെയ്യുന്ന ഒന്നാണ് നിരുപാധിക സcനഹം എന്ന് വ്യക്തമായി മനസ്സിൽ തോന്നി. കാരണം ഉപാധികളില്ലാത്ത സ്നേഹം തടസ്സമില്ലാതെ ഒഴുകുന്ന ഒരു പ്രവാഹമാണ്. അതിനെ തടഞ്ഞു നിർത്താൻ ആശക്കോ നിരാശക്കോ പ്രതീക്ഷകൾക്കോ ബന്ധങ്ങൾക്കോ സുഖദുഖാനുഭവങ്ങൾക്കോ കഴിയുന്നില്ല. സ്നേഹം നിരുപാധികമല്ലെങ്കിൽ തിരിച്ചും സ്നേഹം ലഭിക്കണം എന്ന ഉപാധിയുണ്ടാകും: അത് ലഭിച്ചില്ലെങ്കിൽ ദുഖം. ലഭിച്ചാൽ, ലഭിച്ചുകൊണ്ടിരിക്കുമ്പോൾ, നഷ്ടപ്പെടുമെന്ന ഭയവും. അതിനാൽ ഈശ്വരനേയും മറ്റെല്ലാവരേയും നിരുപാധികമായി സ്നേഹിക്കാൻ സാധിച്ചാൽ പിന്നെ ദുഖ സ്പർശമില്യത്ത സുഖം അഥവാ സച്ചിദാനന്ദം അനുഭവിക്കാം. അതെങ്ങനെ സാധിക്കും? ഭാഗവതം പറ

കൃഷ്ണനെ അറിയൂ

കൃഷ്ണനെ അറിയൂ രാവിലെ എഴുന്നേറ്റപ്പോൾ സ്വന്തം ശ്വാസോച്ഛ്വാസം പറഞ്ഞു: എന്നിലെ കൃഷ്ണനെ അറിയൂ. പാടുന്ന കുയിലും കൂകുന്ന കോഴിയും പറഞ്ഞു: എന്നിലെ കൃഷ്ണനെ അറിയൂ. വിരിയുന്ന പൂക്കളും കൊഴിയുന്ന പൂക്കളും പറഞ്ഞു: എന്നിലെ കൃഷ്ണനെ അറിയൂ. വെള്ളവും വെളിച്ചവും ശബ്ദവും രൂപവും ഗന്ധവും പറഞ്ഞു: എന്നിലെ കൃഷ്ണനെ അറിയൂ വേദനയും ദുഖവും സുഖവും ദാരിദ്ര്യവും രോഗവും ശാന്തിയും സന്തോഷവും പറഞ്ഞു: എന്നിലെ കൃഷ്ണനെ അറിയൂ. ജനനവും മരണവും ഒഴുകുന്ന കാലവും മറയുന്ന കാലവും പറഞ്ഞു: എന്നിലെ കൃഷ്ണനെ അറിയൂ. എല്ലാറ്റിലും ഉള്ള കൃഷ്ണനെ അറിയുന്നു എന്ന് പറഞ്ഞപ്പോൾ കൃഷ്ണൻ പറഞ്ഞു: നിന്റെ ഉള്ളിലെ കൃഷ്ണനെ അറിയൂ. അതറിഞ്ഞാൽ എല്ലാം ആയി. അതറിഞ്ഞില്ലങ്കിൽ എല്ലാം പോയി. ശ്രീ കൃഷ്ണാർപ്പണ മസ്തു

കൃഷ്ണ സാന്നിധ്യം

കൃഷ്ണ സാന്നിധ്യം എല്ലാറ്റിലും ഈശ്വര സാന്നിധ്യം കാണാൻ കഴിയണേ എന്ന് പ്രാർഥിച്ച് എഴുന്നേറ്റപ്പോൾ , അതാ പിന്നെയും കൃഷ്ണൻ പുഞ്ചിരിക്കുന്നു. ഇപ്രാവശ്യത്തെ ചിരിയിൽ പരിഹാസമുള്ളതായി തോന്നി. എന്റെ മാനസികാവസ്ഥ പോലെയല്ലേ എന്റെ പ്രതികരണം? എല്ലാ ദിവസവും രാവിലെ എഴുന്നേറ്റാൽ സർവ്വദൂതഹൃദയസ്ഥനായ ഭഗവാനെ എല്ലാ ചരാചരങ്ങളിലും  കാണാൻ ഭാഗ്യം ഉണ്ടാകണേ എന്ന് പ്രാർഥിച്ച് എല്ലാറ്റിലും ആ ചൈതന്യത്തെ തിരയാൻ തുടങ്ങും. ഇന്നും അതുപോലെ ചെയ്യാൻ തുടങ്ങിയപ്പോഴാണ്  കൃഷ്ണന്റെ ഈ പരിഹാസച്ചിരി. കുറച്ച് പരിഭവത്തോടെ, തിരിച്ചൊരക്ഷര മെങ്കിലും പറയാതെ സദാ എന്നെ നിരീക്ഷിച്ച് , ശാസിച്ച്, സ്നേഹിച്ച് നില്ക്കുന്ന കൃഷ്ണനോട് ഞാൻ പറഞ്ഞു: എനിക്ക് എല്ലാറ്റിലും നിന്നെ തിരഞ്ഞു മതിയായി. ചാഞ്ഞും ചെരിഞ്ഞും മാഞ്ഞും തെളിഞ്ഞും പിടി തരാതെ എത്ര ജന്മങ്ങളായി ജനിച്ചും മരിച്ചും വളർന്നും തളർന്നും കരഞ്ഞും പിഴിഞ്ഞും  വലഞ്ഞ എന്നെ അവഗണിക്കുന്നു? ഞാൻ തിരച്ചിൽ നിർത്തി വെറുതെ ഇരിക്കട്ടെ! ഇനി നോക്കാൻ ഇടമില്ല . ഇടമില്ലാത്തിടത്തും ഉണ്ടാകാൻ ഇടയുളള കൃഷ്ണ , ഞാൻ തോറ്റു. ഉടനെ പതുക്കെ കൃഷ്ണൻ മന്ത്രിച്ചു: സാധാരണ ആരും നോക്കാത്ത ഒരു സ്ഥലമുണ്ട്. അവിടെ നോക്കൂ. നിന്റെ ഹൃ

കർമ്മഫലദാതാ

കർമ്മഫലദാതാ പണ്ട്, ജ്ഞാനിയായ ഒരു സന്യാസി  വിവേകിയും ജിജ്ഞാസുവും ആയ ഒരു രാജാവിനെ  അനുഗ്രഹിക്കാൻ രാജധാനിയിലെത്തി. രാജാവ് വേണ്ടപോലെ അതിഥിയെ സത്ക്കരിച്ചിരുത്തി. കുശലാന്വേഷണങ്ങൾക്കു ശേഷം രാജാവിന്, തന്നെ അലട്ടിക്കൊണ്ടിരിക്കുന്ന മൂന്നു സംശയങ്ങൾ ഉണ്ട് എന്ന് പറഞ്ഞതിൽ ആദ്യത്തെ ചോദ്യത്തിന് തൃപ്തികരമായ മറുപടി ലഭിച്ചു.  സന്തുഷ്ടനായ രാജാവ്  തികഞ്ഞ വിനയത്തോടെ രണ്ടാമത്തെ ചോദ്യം ചോദിക്കുകയും അതിനും തൃപ്തികരമായ ഉത്തരം ലഭിക്കുകയും ചെയ്തു. മൂന്നാമത്തെ ചോദ്യമായ, "ഭഗവാൻ എന്താണ് ചെയ്യുന്നത്? അഥവാ ഇംഗ്ലീഷിൽ What does God do ? എന്നതിന് നമ്മുടെ സന്യാസി എന്തു ത്തരമാണ് പറഞ്ഞതെന്ന് നോക്കാം.' സന്യാസി പറഞ്ഞു: രാജാവേ, അങ്ങ് കുറച്ച് നേരത്തേക്ക് അങ്ങയുടെ സിംഹാസനത്തിൽ നിന്ന് എഴുന്നേറ്റ്, ഈ സാധാരണക്കാർ ഇരിക്കുന്ന  കസേരകളിൽ ഒന്നിൽ ഇരിക്കാമോ? രാജാവ് വേഗം സന്യാസിയുടെ ആഗ്രഹപ്രകാരം താഴെയുള്ള ഒരു സാധാരണ കസേരയിൽ  ചെന്നിരുന്നു' . അധികം താമസിയാതെ സന്യാസി രാജാവിന്റെ സിംഹാസനത്തിൽ പോയി ഇരുന്നു. എന്നിട്ട് രാജാവിനോട് പറഞ്ഞു: രാജാവേ, ഇതാണ് ഭഗവാൻ ചെയ്യുന്നത്. സിംഹാസനത്തിൽ ഇരിക്കുന്നവരെ താഴത്തും താഴത്തിരിക്കു

കൃഷ്ണദീപം

കൃഷ്ണദീപം . പണ്ട്, ജ്ഞാനിയായ ഒരു സന്യാസി  വിവേകിയും ജിജ്ഞാസുവും ആയ ഒരു രാജാവിനെ  അനുഗ്രഹിക്കാൻ രാജധാനിയിലെത്തി. രാജാവ് വേണ്ടപോലെ അതിഥിയെ സത്ക്കരിച്ചിരുത്തി. കുശലാന്വേഷണങ്ങൾക്കു ശേഷം രാജാവിന് തന്നെ അലട്ടിക്കൊണ്ടിരിക്കുന്ന മൂന്നു സംശയങ്ങൾ ഉണ്ട് എന്ന് പറഞ്ഞതിൽ ആദ്യത്തെ ചോദ്യത്തിന് തൃപ്തികരമായ മറുപടി ലഭിച്ചു.  സന്തുഷ്ടനായ രാജാവ്  തികഞ്ഞ വിനയത്തോടെ രണ്ടാമത്തെ സംശയം സന്യാസിയോട് ചോദിച്ചു: സച്ചിദാനന്ദബ്രഹ്മം പാലിൽ വെണ്ണ എന്ന പോലെ വിശ്വം മുഴുവൻ നിറഞ്ഞു നില്ക്കുന്നു. എന്നാൽ ഗുരോ,  പരബ്രഹ്മം തന്നെ ശുദ്ധസത്വഗുണസ്വരൂപനായി, ശ്രീകൃഷ്ണ ഭഗവാനായി അവതരിക്കുമ്പോൾ, ആ ഭഗവാൻ ഏതു ദിശയിലേക്കാണ് തന്റെ കാരണ്യ പൂർണങ്ങളായ  കടാക്ഷങ്ങൾ വർഷിക്കുന്നത്? സന്യാസി പറഞ്ഞു: രാജാവേ നമുക്ക് ഒരു കത്തിച്ച ചെറിയ വിളക്കുമായി കുറെ കാലമായി അടച്ചിട്ടിരുന്ന ഒരു ഇരുട്ട് നിറഞ്ഞ മുറിയിലേക്ക് പോകാം. രാജാവ് പറഞ്ഞ പോലെ കത്തിച്ച വിളക്കുമായി എത്രയോ കാലമായി അടച്ചിട്ടിരുന്ന ഒരു ഇരുട്ടുമുറിയിൽ കടന്ന് വിളക്ക് നടുക്ക് വെച്ചിട്ടുള്ള ഒരു പീഠത്തിൽ വെച്ചു: ഗുരു പറഞ്ഞു: രാജാവേ, ഈ വിളക്കിന്റെ പ്രകാശരശ്മികൾ എത് ദിശയിൽ പതിക്കുന്നു എന്ന് പ

വെണ്ണക്കണ്ണൻ

വെണ്ണക്കണ്ണൻ പണ്ട്, ജ്ഞാനിയായ ഒരു സന്യാസി  വിവേകിയും ജിജ്ഞാസുവും ആയ ഒരു രാജാവിനെ  അനുഗ്രഹിക്കാൻ രാജധാനിയിലെത്തി. രാജാവ് വേണ്ടപോലെ അതിഥിയെ സത്ക്കരിച്ചിരുത്തി. കുശലാന്വേഷണങ്ങൾക്കു ശേഷം രാജാവ് ചോദിച്ചു. എനിക്ക് എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന മൂന്നു സംശയങ്ങൾ ഉണ്ട്. ഞാൻ അവ അങ്ങയോട് ചോദിച്ചാൽ അവിവേകമെന്ന് തെറ്റിദ്ധരിക്കരുതേ. അറിവില്യായ്മയായി കരുതി ക്ഷമിക്കണേ. മഹാത്മാവായ സന്യാസി സമ്മതം മൂളി. രാജാവ് ചോദിച്ചു: മഹർഷേ, ഈശ്വരൻ അഥവാ ഈശ്വര ശക്തി ശരിക്കും എവിടെയാണ്? മഹർഷി പറഞ്ഞു: രാജാവേ, കുറച്ച് പാലും കുറച്ച് തൈരും രണ്ടു പാത്രങ്ങളിലായി കൊണ്ടുവരാമെങ്കിൽ ഞാനിതിന് ഉത്തരം പറയാം. പാലും തൈരും കൊണ്ടുവന്നു. മഹർഷി പറഞ്ഞു: രാജാവേ, ഈ പാലിൽ വെണ്ണയുണ്ടെന് അങ്ങയ്ക്കറിയാമല്ലോ? ഈ തൈ രാക്കി മാറ്റിയതിലും വെണ്ണയുണ്ട്. നമുക്ക് ഈ തൈരൊന്ന് കലക്കാം. സാധാരണ രാജധാനിയിൽ തൈരു കലക്കുന്ന സ്ത്രീ തന്നെ വന്ന് തൈരു കലക്കി വെണ്ണ മാറ്റിവെച്ചു. മഹർഷി പറഞ്ഞു: രാജാവേ, ഈ വെണ്ണ പാലിന്റെ ഓരോ തുള്ളിയിലും നമ്മുടെ കണ്ണുകൾക്ക് ഗോചരമല്ലാതെ എങ്ങനെ സ്ഥിതി ചെയ്തിരുന്നുവോ അതുപോലെ ഈശ്വരചൈതന്യം പ്രപഞ്ചം മുഴുവൻ നിറഞ്ഞു നില്ക്കുന്നു. പാല

സൌന്ദര്യലഹരിയും നാരായണീയവും

സൌന്ദര്യലഹരിയും നാരായണീയവും .ശങ്കരഭഗവത്പാദർ ആണ് സൌന്ദര്യലഹരി എന്ന സ്ത്രോത്രം എഴുതിയത് എന്ന കാര്യം പ്രസിദ്ധമാണല്ലോ. അതിമനോഹരവും അർഥസംപുഷ്ടവുമായ ആ സ്ത്രാത്രത്താൽ അന്നും ഇന്നും ധാരാളം ഭക്തന്മാർ ഭഗവതിയെ പ്രകീർത്തിക്കുന്നു. മേൽപ്പത്തൂരിന്റെ ജനനത്തിന് മുമ്പ് ഉണ്ടായ ഒരു കഥയാണിത്. ഒരു ദേവീ ഭക്തൻ ഗുരുവായൂരിലെ ഇടത്തരികത്തു കാവിലെ ഭഗവതിയുടെ മുമ്പിൽ എന്നും രാവിലെ ഈ സൌന്ദര്യലഹരീ സ്ത്രോത്രം വളരെ സ്ഫുടമായും മനോഹരമായും ചൊല്ലാറുണ്ടായിരുന്നു. മലർനിവേദ്യം കഴിഞ്ഞ് ഭഗവാൻ നാലമ്പലത്തിന്റെ  പുറത്തു കടന്ന് ആ പരിസരമൊക്കെ ചുറ്റി നടക്കുക പതിവാണ്. ഭഗവതിയുടെ അവിടെയെത്തിയാൽ ഈ ഭക്തന്റെ സൌന്ദര്യലഹരിചൊല്ലിയുള്ള  ദേവീഭജന കേട്ടാൽ അതു കഴിയുന്നതുവരെ ഭഗവാൻ അവിടെ നില്ക്കും. സ്വന്തം സcഹാദരിയുടെ മാഹാത്മ്യവും സൌന്ദര്യവും വർണിക്കുന്നത്  കേൾക്കാൻ ആർക്കാണ് ഇഷ്ടം ഇല്ലാതിരിക്കുക? കുഞ്ഞിക്കൃഷ്ണനല്ലേ, കുറെ ദിവസം കഴിഞ്ഞപ്പോൾ ഒരു ആഗ്രഹം തോന്നി.  ഭഗവാൻ ദേവിയോട് ചോദിച്ചു: " സഹോദരീ, ഈ സ്തോത്രം എത്ര മനോഹരമായിരിക്കുന്നു!  ഇതാരാണ് രചിച്ചത്? ആ മഹാനുഭാവനോട് എന്നെപ്പറ്റിയും ഒരു സ്തോത്രം തഴുതാൻ പറയുമോ? " ഭഗവതി പറഞ്ഞു: " പ്ര

ഭഗവാനും ധർമ്മസങ്കടമോ ?

ഭഗവാനും ധർമ്മസങ്കടമോ ? നമ്മൾ മനുഷ്യർക്കൊക്കെ ജീവിതത്തിൽ ധർമ്മസങ്കടത്തിലാകുന്ന അവസ്ഥകൾ ഉണ്ടാകാം. പക്ഷെ ഇവിടെ വിഷയം ഭഗവാന് ഉണ്ടായ ഒരു ധർമസങ്കടമാണ്. നമുക്ക് പതുക്കെ ഭഗവാനും രുഗ്മിണീ ദേവിയും കൂടി ചതുരംഗം കളിച്ചിരിക്കുന്ന മുറിയിലേക്ക് കടന്ന് ഒരു മൂലയിൽ ഒതുങ്ങിയിരുന്ന് ഒക്കെ കണ്ടു മനസ്സിലാക്കാം. ഭഗവാനും രുഗ്മിണീദേവിയും  രസം പിടിച്ച് വാശിയോടെ ചതുരംഗക്കളിയിൽ മുഴുകിയിരിക്കുന്നു. രുഗ്മിണീദേവി ഒരു ചൂത് നീക്കി, ഇനി ഭഗവാന്റെ ഊഴം. ചതുരംഗക്കളം നോക്കി ആലോചനാ നിമഗ്നനായി ഇരിക്കുന്ന ഭഗവാൻ പെട്ടെന്ന് ചാടി എഴുന്നേറ്റ്  കൈകൾ പിന്നിൽ കെട്ടി അങ്ങോട്ടും ഇങ്ങോട്ടും ഉലാത്താൻ തുടങ്ങി. രുഗ്മിണീ ദേവിക്ക് ഒന്നും മനസ്സിലായില്ല. ഭഗവാന്റെ കൂടെ നടന്ന്  ദേവി ചോദിച്ചു: " എല്ലാവരുടേയും അസ്വസ്ഥതകൾ നശിപ്പിച്ച്. സ്വസ്ഥത നൽകുന്ന അങ്ങ് എന്താണിങ്ങനെ അസ്വസ്ഥനായി കാണപ്പെടുന്നത്? അത് കണ്ട് എനിക്കും അസ്വസ്ഥത " ഭഗവാൻ മൊഴിഞ്ഞു: " പ്രിയേ, എന്റെ ഭക്തയായ, പാണ്ഡവപത്നിയായ ദ്രൌപദി ആപത്തിൽ അകപ്പെട്ടിരിക്കുന്നു. വലിയ സദസ്സിന് മുന്നിൽ രജസ്വലയായ ദ്രൌപദിയെ ദുര്യോധനാജ്ഞ പ്രകാരം ദുശ്ശാസനൻ വസ്ത്രാക്ഷേപം ചെയ്യുന്നു." ര