Skip to main content

Posts

Showing posts from January, 2022

ഭാഗവതം links

സത്യം പരം ധീമഹി Link https://youtube.com/channel/UClLY6kX8j3wToQtf0cD2Okg https://youtube.com/playlist?list=PLdxN0CmYjJUG5VgHidmGZOWlFDYEYse5V ശ്രീപുരം ഭാഗവതംlink https://youtube.com/playlist?list=PLOgZl8GUxAqGf6gEjGEs0l7QiOEjIGSVb തട്ടയൂർ ഉണ്ണിനമ്പൂതിരിയുടെ ഭാഗവതം https://youtube.com/playlist?list=PLX03EoFAlxDBpVcVSrTIG19ct1JhV-_dI ഭൂമാനന്ദസ്വാമിജിയുടെ ഭാഗവതപരിവ്രജനം https://youtube.com/playlist?list=PLCf_YjJ1K9fxMFu9b6u9kxPeThDNAOljS ഭൂമാനന്ദസ്വാമിജിയുടെ മുക്തിസുധാകരം ഭാഗവതം ഏകാദശം https://youtube.com/playlist?list=PLhEuuye-fWExtN8xTIUMnlr1q51DjK0oC

കൃഷ്ണനും കൂട്ടരും

കൃഷ്ണനും കൂട്ടരും കോലെടുത്തു കാലിമേച്ചു പുഞ്ചിരിച്ചു പാലിനായ് നാലുപാടും നോക്കി നോക്കി നാലകത്തു കേറിനാൻ ജാലകം തുറന്നു മെല്ലെ ജാലവിദ്യയാടിയും മേലെയുള്ള പൂട്ടു രണ്ടും കല്ലുകൊണ്ടിളക്കിനാൻ വല്ലവണ്ണമൊന്നു മെല്ലെ ചില്ലു താഴ്ത്തി ചാടിയും പല്ലു കേടു വന്നിടാതെ പാല്ക്കലങ്ങൾ കാൺകയും കോലെടുത്തു തല്ലിയിട്ടു പാൽക്കുടമുടച്ചതും പാൽപ്രവാഹം വായിലേക്കു പാഞ്ഞുകേറി വന്നതും കുഞ്ഞുവായ് തുറന്നു വെച്ചു കൂട്ടുകാരെ നോക്കിയും കണ്ണനപ്പോൾ ചൊല്ലിയിന്നു പഞ്ഞമില്ല പാലിനും കുഞ്ഞുകൂട്ടുകാരുമൊക്കെ മഞ്ഞുപോലെയുള്ള പാൽ കുഞ്ഞുവായകൾ തുറന്നു കൂട്ടമായി നില്ക്കവേ അമ്മമാരണിനിരന്നു വന്നുനിന്നു മുന്നിലും ചോരന്മാരെപ്പോലെ നിന്നു ചോർന്നു പോയി ധൈര്യവും പാൽ നിറഞ്ഞ വായുമായി പയ്യെ ഒന്നു തുമ്പിപ്പോയ് പാൽ തെറിച്ചു കണ്ണിലായി കണ്ണടച്ചിതമ്മമാർ തർക്കിച്ചൊന്നു നിന്നിടാതെ തക്കം നോക്കി പോയവർ തട്ടിയൊന്നു വീണിടാതെ തിട്ടമായി ചാടിനാൻ ചമ്മി നിന്നു ചിമ്മിപ്പോയ കണ്ണിൽ പാലിൻ പാടയും കൺതുറക്കാൻ വിഘ്നമായി കണ്ണിൽ വന്നു കണ്ണുനീർ കൃഷ്ണ കൃഷ്ണയെന്ന നാമം രാമ രാമ എന്നതും അമ്മമാരുരുവിട്ടല്ലോ നമ്മളും ജപിച്ചിടാം, കൃഷ്ണ കൃഷ്ണ പാഹിമാം രാമ രാമ പാഹിമാം കൃഷ്

Vibhishana

Love of God and story of Vibhishana One of the meanings given for the name Vibhishana is "one who is devoid of any dreadfulness". ("Bheeshan" means dreadful and "vi" is used to negate the meaning). Unlike his siblings, Ravana, Kumbhakarna and Shurpanakha, he was born with a soft and saintly mind. May be that was the reason he was named Vibhishana by his parents. He was always very different from the rest of the raakshasaas like Prahlaada and Mahabali were different from other Asuraas. All the three brothers, Ravana, Kumbhakarna and Vibhishana did severe Tapaas to please Brahma. Brahma appeared and Ravana asked for the boon of never getting killed by any of the Gods, Godesses, devaas, asuraas, gandarvaas, yakshaas etc.. The only group he did not mention was humans. We all know that he was finally killed by Rama who took avataar as a human. Kumbhakarna wanted to ask for "Nirdevathvam" (state of absence of devaas or Gods), but as per Deva'

കണ്ണനുള്ള കത്ത് 22

കണ്ണനുള്ള കത്ത് 22 പ്രിയം നിറഞ്ഞ കണ്ണാ, വത്സസ്തേയം നടന്ന സ്ഥലവും കൂടി കണ്ടു കഴിഞ്ഞപ്പോഴേക്കും വൈകുന്നേരമായി. പിറ്റേ ദിവസം രാവിലെ എനിക്ക് വൃന്ദാവനത്തിനോട് വിട പറയണമല്ലോ എന്ന് ദുഃഖപൂർവ്വം പറഞ്ഞപ്പോൾ ഗോവിന്ദകോകിലം പറഞ്ഞു: " ഇനിയും ഒരു പാട് സ്ഥലങ്ങൾ കാണാനും നമുക്കൊരുമിച്ച് പല പല വൃന്ദാവനലീലകൾ സ്മരിക്കാനും ഇനിയും ഇനിയും വരണം. പോകുന്നതിനുമുമ്പ് രണ്ട് പ്രധാന സംഭവങ്ങൾ നsന്ന സ്ഥലങ്ങൾ കൂടി ഒന്ന് കണ്ട് അവിടെ ഭഗവാനാടിയ ലീലകളും ചുരുക്കത്തിൽ സ്മരിച്ച് നമുക്ക് അതിഥിമന്ദിരത്തിലേക്ക് പോകാം. ദുഃഖിക്കണ്ട. ഇത്രയും സാധിച്ചല്ലോ. ഭഗവത്കൃപ തന്നെ". അതെ കൃഷ്ണ, പരാതിയില്ല. നന്ദിയും കൃതജ്ഞതയും മാത്രമേ എനിക്കു പറയാനുള്ളു. തന്ന സൌഭാഗ്യങ്ങൾക്ക് ആത്മാർഥമായി, മനസ്സിൽ തട്ടി, നന്ദി പറയുന്ന ഈ സന്ദർഭത്തിൽ , ലഭിക്കാത്ത സൌഭാഗ്യങ്ങളെപ്പറ്റി ചിന്തിക്കാൻ കൂടി ഇടവരുത്താതെ അനുഗ്രഹിക്കണേ! സൌഭാഗ്യങ്ങൾ എനിക്ക് അർഹത ഇല്ലാത്തതുകൊണ്ടാണ് ലഭിക്കാത്തത് എന്ന് ധരിക്കുന്നതിന് പകരം, അവ ഈയുള്ളവളുടെ ആത്യന്തികശ്രേയസ്സിനുള്ളതല്ലാത്തതുകൊണ്ടാണ് ഭഗവാൻ നൽകാത്തതെന്ന് വ്യക്തമായി ബോധിച്ച്, മനസ്സംതൃപ്തിയും സന്തോഷവും നൽകി അനുഗ്രഹിക്കണേ! നമ

കണ്ണനുള്ള കത്ത് 21

കണ്ണനുള്ള കത്ത് 21 പ്രിയം നിറഞ്ഞ കണ്ണാ, ഒരു കാര്യത്തിൽ അത്ഭുതം തോന്നുന്നു കൃഷ്ണ. ദേവേന്ദ്രന്റെ ഗർവ്വും, അത് അങ്ങ് നശിപ്പിച്ചതും സ്മരിച്ച് ഇപ്പോൾ ഇതാ ബ്രഹ്മാവും മായാമോഹിതനായി അങ്ങയുടെ പ്രഭാവം പരീക്ഷിക്കുന്നതായി കണ്ടു. മായാധീനരായ,സാധാരണക്കാരായ, ഞങ്ങളൊക്കെ കാമ,ക്രോധ,ലോഭ,മോഹ,മദ,മാത്സര്യാദി ഷഡ്വൈരികളാൽ ആക്രമിക്കപ്പെടുന്നതുപോലെ ബ്രഹ്മജ്ഞാനിയായ ബ്രഹ്മദേവനും വിശ്വാമിത്രനെപ്പോലെയുള്ള വലിയ യോഗീശ്വരൻമാരും ഒക്കെ മായക്കധീനരായി, വിവേകം നഷ്ടപ്പെട്ട് പെരുമാറുന്നത് എന്തൊരത്ഭുതമാണ് കൃഷ്ണ! പരമാത്മചൈതന്യം തന്നെ നിത്യശുദ്ധബുദ്ധസത്വസ്വരൂപം ആയി വർത്തിക്കുന്ന മഹാവിഷ്ണുവും പരിപൂർണാവതാരമായ അങ്ങും അല്ലാതെ ഒരാളും മായാതീതനല്ല എന്ന് ബോധ്യമാകുന്നു. എപ്പോഴും മായാവലയത്തിലല്ലെങ്കിലും, ബ്രഹ്മദേവനു പോലും ഷഡ്വൈരികളുടെ ആക്രമണങ്ങൾക്കിരയാകാതെ സർവ്വദാ വളരെ ജാഗരൂകരായിരിക്കണം. അപ്പോൾ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ കണ്ണാ? കൃഷ്ണകൃപകൊണ്ടൊന്നു മാത്രമേ, ഞങ്ങൾക്കി മായാസാഗരം തരണം ചെയ്യാനാകൂ. ആ പാദപത്മങ്ങളിൽ നമസ്ക്കാരം! വനഭോജനം കഴിഞ്ഞ് വൈകുന്നേരമായപ്പോൾ, ഭഗവാൻതന്നെ സൃഷ്ടിച്ച, ദിവ്യഗോപബാലൻമാരും ദിവ്യപശുക്കിടാങ്ങളുമായി, ഒന്നും സംഭവ

കണ്ണനുള്ള കത്ത് 20

കണ്ണനുള്ള കത്ത് 20 പ്രിയം നിറഞ്ഞ കണ്ണാ, കാളിയമർദ്ദനനൃത്തത്തിന്റെ ഭംഗിയും ഭഗവാന്റെ തങ്കത്തളകൾ കിലുങ്ങുന്ന ശബ്ദവും ഒക്കെ സ്മരിച്ച് കോകിലവും ഞാനും അങ്ങനെ നടന്നു. ധേനുകാസുരവധം നടത്തിയ താലവനം കോകിലം ചൂണ്ടികാണിച്ചുതന്നു. ബാല്യകാലത്ത് ഒരുപാട് ആസ്വദിച്ച പനനൊങ്കിൻറെ സ്വാദ് ഓർത്ത് വായിൽ വെള്ളമൂറി. അപ്പോൾ ഞാൻ ഓർത്തു, ഇനി പനനൊങ്കു വാങ്ങുമ്പോൾ ഭഗവാന് നൈവേദ്യമായി സമർപ്പിച്ചേ കഴിക്കാവൂ. ഭഗവാൻ ഗോപന്മാർക്കും കൊടുത്ത് കഴിക്കുന്നതൊക്കെ മനസ്സിൽ തെളിഞ്ഞു വന്നു. കൃഷ്ണാ, ഒരു പക്ഷെ പഞ്ചാരപ്പായസത്തിനേക്കാൾ ഇഷ്ടമായിരിക്കും അല്ലേ പനനൊങ്ക്? എന്റെ എളിയ ഉപഹാരം സ്വീകരിക്കണേ! സ്നേഹത്തോടെ നൽകിയാൽ സ്വകരിക്കാതിരിക്കില്ല കണ്ണൻ. വിദുരപത്നി നൽകിയ പഴത്തൊലികൾ മുഴുവനും എത്ര ആസ്വദിച്ചാണ് കഴിച്ചത്! കുഞ്ഞിക്കാലുകളിൽ നമസ്ക്കാരം കണ്ണാ. കോകിലം വത്സസ്തേയം അഥവാ ബ്രഹ്മാവ് പശുക്കിടാങ്ങളേയും ഗോപബാലന്മാരേയും കട്ടെടുത്ത സ്ഥലം കാണിച്ചു തന്ന് ആ കഥ എന്നോട് സ്മരിക്കാൻ പറഞ്ഞു. എത്ര സ്മരിച്ചതാണെങ്കിലും പിന്നേയും പറയുന്നതും കേൾക്കുന്നതും ആണ് ഏറ്റവും വലിയ പുണ്യമെന്ന് ഭക്തപ്രഹ്ലാദൻ ഹിരണ്യകശിപുവിനോട് പറയുന്നത് വ്യാസഭഗവാൻ നമുക്ക് പറഞ്ഞു തന്നിട്ട

കണ്ണനുള്ള കത്ത് 19

കണ്ണനുള്ള കത്ത് 19 പ്രിയം നിറഞ്ഞ കണ്ണാ, "ഗോവിന്ദകോകിലം, കോകിലത്തിന്റെ മധുരമധുരമായ ശബ്ദത്തിലും മനോഹരമായ വാക്കുകളിൽ കൂടിയും കാളിയമർദ്ദനം സ്മരിയ്ക്കാമോ" എന്ന എന്റെ അഭ്യർഥന സസന്തോഷം സ്വീകരിച്ച് കോകിലം കാളിന്ദിയിൽ കാലിട്ടിരിക്കുന്ന എന്റെ തൊട്ടടുത്തിരുന്ന് ഭക്തിപൂർവ്വം പറയാൻ തുടങ്ങി. കൃഷ്ണ, കൃഷ്ണനും കേൾക്കാൻ അരികിലുണ്ടെന്ന് ഞങ്ങൾക്കറിയാം. ആ സാന്നിദ്ധ്യം എന്നും എപ്പോഴും അനുഭവപ്പെടണേ! "ഗോക്കൾക്കും ഗോപന്മാർക്കും, കാളിയൻ കാരണമുണ്ടായ ആപത്തറിഞ്ഞ്, ഒരു നിമിഷവും കളയാതെ കൃഷ്ണൻ കാളിയനെ അവിടെ നിന്നും ആട്ടിയോടിക്കാൻ വേണ്ടി ഈ കടമ്പുമരത്തിൽ കയറി പുഴയിലേക്ക് ആഞ്ഞൊരു ചാട്ടം. ഭയവും ഭയക്കുന്ന കൃഷ്ണനുണ്ടോ ഭയം? ഒരു മത്സ്യത്തെക്കാളും ചടുലതയോടെ നീന്തിയും കൂളിയിട്ടും കാളിയനെ തിരഞ്ഞു. കുറെ താഴെ ഒരു വൻകയത്തിലതാ കാളിയനും ഭാര്യമാരും കിടാങ്ങളും കൂടി സുഖമായി ഇരിക്കുന്നു. ഗർവിഷ്ഠനായ കാളിയൻ, ഭൂമീഭാരം മുഴുവൻ ഉള്ളിലൊതുക്കിയ കൃഷ്ണന്റെ ചാട്ടം കൊണ്ടുണ്ടായ അസഹ്യമായ അലകൾ ഉപദ്രവമായിത്തീർന്നപ്പോൾ, കോപാന്ധനായി കൃഷ്ണനു നേരെ പാഞ്ഞെത്തി. കഷ്ടം! ആ നന്ദനന്ദനനെ ദുഷ്ടസർപ്പം കെട്ടിവരിഞ്ഞ് കടിക്കാൻ തുടങ്ങി. കൃഷ്ണൻ കുറേനേ

കണ്ണനുള്ള കത്ത് 18

കണ്ണനുള്ള കത്ത് 18 പ്രിയം നിറഞ്ഞ കണ്ണാ, കാളിന്ദി, യമുന രണ്ടു പേരുകളുണ്ട് വൃന്ദാവനത്തിലെ നദിക്ക്. എനിക്കെന്തോ കാളിന്ദി എന്ന പേരിനോടാണിഷ്ടം. സൂര്യപുത്രിയാണ്. കൃഷ്ണഭക്തയാണ്. അവസാനം കൃഷ്ണൻ വിവാഹവും ചെയ്തു. കാളിന്ദിയാണ് യഥാർഥപേര്, യമുന നദീദേവതയും എന്ന് വിചാരിക്കാനാണിഷ്ടം. ഏതായാലും പിറ്റേ ദിവസം പ്രഭാതത്തിൽ തന്നെ ഞങ്ങൾ കാളിന്ദീതീരത്തെത്തി. വളഞ്ഞു പുളഞ്ഞ്, കളകളഗാനം പൊഴിച്ച്, വൃന്ദാവനതീരങ്ങളെ ചുംബിച്ചു കൊണ്ട്, സദാ കൃഷ്ണസ്മരണയിൽ ഒഴുകുന്ന, സ്നേഹസ്വരൂപിണിയായ കാളിന്ദിയെ കണ്ട് എന്റെ മനം കുളിർത്തു. രണ്ടു വശത്തുമുള്ള മരങ്ങളിൽ ധാരാളം നീലക്കിളികൾ കാളിന്ദിയുടെ കളകളഗാനത്തിനൊപ്പം അപശബ്ദങ്ങളില്ലാതെ സംസാരിക്കുന്നു. വിരിഞ്ഞു നില്ക്കുന്ന ഓരോ ശംഖുപുഷ്പവും ഞങ്ങൾ കൃഷ്ണനുവേണ്ടി വിരിഞ്ഞതാണെന്ന് പറഞ്ഞ് ചിരിച്ചു നില്ക്കുന്നു. നീലവാനവും നീലജലവും നീലനീരദമേഘങ്ങളും നീലക്കിളികളും നീലത്താമരകളും നീലമയിലുകളും സദാ നീലക്കണ്ണനെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു കണ്ണാ! നടന്നു നടന്ന് നീങ്ങുമ്പോൾ കോകിലം കുറച്ചകലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു: "നോക്കൂ, നദിയുടെ തൊട്ടടുത്ത് ഒരു പാതി ഉണങ്ങിയ, എന്നാൽ പാതി തളിരിലകളാൽ ആവൃതമായ ഒ

കണ്ണനുള്ള കത്ത് 17

കണ്ണനുള്ള കത്ത് 17 പ്രിയം നിറഞ്ഞ കണ്ണാ, കോകിലവും ഞാനും ഇന്ദ്രന്റെ ജ്യാള്യതയേയും അവിവേകത്തേയും ഓർത്ത് അത്ഭുതപ്പെട്ടു. ഗർവ് ആർക്കും ഭൂഷണമല്ല. വിവരമറിഞ്ഞ ഇന്ദ്രന്റെ വിചാരവികാരങ്ങൾ കോകിലം ഇപ്രകാരം വിവരിച്ചു: "ഏഴുപകലുകളും ഏഴുരാവുകളും തുടർച്ചയായി പെയ്ത് വെള്ളം വറ്റിയ മേഘങ്ങൾ പറഞ്ഞ വാർത്ത കേട്ട് ദേവേന്ദ്രൻ നടുങ്ങി. ഈ വൃന്ദാവനകൃഷ്ണൻ ആരാണ്? അമാനുഷികമായ സിദ്ധികളുള്ള ഈ കൃഷ്ണൻ മഹാവിഷ്ണു ഭൂഭാരം തീർക്കാൻ വേണ്ടി എടുത്ത അവതാരമായ സാക്ഷാൽ ശ്രീകൃഷ്ണൻ തന്നെയാണ്! അല്ലാതിരിക്കാൻ വഴിയില്ല. ഞാനെന്ത് അവിവേകമാണ് കാണിച്ചത്! സൃഷ്ടിസ്ഥിതിസംഹാരങ്ങൾക്ക് കാരണമായ, സർവ്വാന്തര്യാമിയായ, സർവജ്ഞനായ, സച്ചിദാനന്ദ സ്വരൂപമായ കൃഷ്ണനോടാണല്ലോ പ്രതികാരം ചെയ്യാൻ ഉദ്യമം നടത്തിയത്! എപ്പോഴും ദേവന്മാരുടെ രക്ഷകനായി വാഴുന്ന മഹാവിഷ്ണു തന്നെയായ കൃഷ്ണനെ ശത്രുവായി കണ്ടത് എന്റെ വിവരക്കേടുതന്നെ. " ഇപ്രകാരം കുറ്റബോധത്താൽ കുനിഞ്ഞ ശിരസ്സുമായി ദേവേന്ദ്രൻ കൃഷ്ണന്റെ സമീപമെത്തി, കാല്ക്കൽ വീണ് നമിച്ച് സ്തുതിച്ചു. കൃഷ്ണ, വ്യാസഭഗവാൻ ഭാഗവതത്തിൽകൂടി ഇന്ദ്രസ്തുതി ഞങ്ങൾക്കെത്ര ഭംഗിയായി പറഞ്ഞു തന്നിരിക്കുന്നു! തന്റെ അഹങ്കാരം പൊറുക്കണമെന്നും

കണ്ണനുള്ള കത്ത് 16

കണ്ണനുള്ള കത്ത് 16 പ്രിയം നിറഞ്ഞ കണ്ണാ, ഗോവിന്ദകോകിലവും ഞാനും ഗോവർദ്ധനപർവ്വതം പ്രദക്ഷിണം വെയ്ക്കാമെന്ന് കരുതി. പ്രദക്ഷിണം വെയ്ക്കുമ്പോൾ ഗോവർദ്ധനപൂജക്ക് ശേഷം എന്താണുണ്ടായതെന്ന് രണ്ടു പേർക്കും കൂടി കണ്ണനോട് പറയുകയും ചെയ്യാമല്ലോ? കോകിലം വണ്ടിയിൽ നിന്നും എന്റെ കൈത്തണ്ടയിൽ പറന്നിരുന്നു. ഭഗവദ് സ്മരണയോടെ ഞങ്ങൾ നടക്കാൻ തുടങ്ങി. കൃഷ്ണാ, കൃഷ്ണൻ എത്രയോ കളിച്ചു നടന്ന, പൈക്കിടാങ്ങളെ മേച്ചു നടന്ന, വഴികളിൽ കൂടിയാണ് ഞങ്ങൾ നടക്കുന്നതെന്നോർത്തപ്പോൾ ശരിക്കും രോമാഞ്ചമുണ്ടായി, കണ്ണും നിറഞ്ഞൊഴുകി! ഇവിടെയെവിടെയെങ്കിലും വെച്ച് ഭഗവാന്റെ ഏതെങ്കിലുമൊരു രൂപം ഒരു നോക്കെങ്കിലും കാണാൻ കഴിഞ്ഞെങ്കിൽ എന്നാഗ്രഹിക്കാൻ അർഹതയില്ലെങ്കിലും ആഗ്രഹിച്ചു പോകുന്നു കണ്ണാ. ഞാനതു കോകിലത്തിനോടു പറഞ്ഞപ്പോൾ പക്വമതിയായ കോകിലം പറഞ്ഞു:" ഉൾക്കണ്ണുകൊണ്ട് കണ്ടാൽ മതി. എന്നാൽ ആ രൂപം ഉള്ളിൽ സദാ പ്രകാശിച്ചു നില്ക്കും. പുറം കണ്ണു കൊണ്ട് കണ്ടാൽ കാണുമ്പോഴത്തെ സന്തോഷമേയുള്ളു, ഗോപികമാർ പറഞ്ഞപോലെ, അപ്പോൾ കൺപോള നൽകിയതിന് ബ്രഹ്മാവിനെ പഴിക്കേണ്ടി വരും. കൺപോള അടഞ്ഞുപോകുന്ന നിമിഷങ്ങളിൽ കണ്ണനെ കാണാതിരിക്കണ്ടേ? മാത്രമല്ല, നശ്വരമായ ഈ കണ്ണുകൊണ്ടു കാ

കണ്ണനുള്ള കത്ത് 15

കണ്ണനുള്ള കത്ത് 15 പ്രിയം നിറഞ്ഞ കണ്ണാ, കണ്ണന്റെ ലീലകൾ ആർക്കെങ്കിലും പ്രവചിക്കാൻ കഴിയുമോ? കൃഷ്ണൻ എല്ലാവരുടേയും പ്രതീക്ഷകൾക്കും പ്രവചനങ്ങൾക്കും അഭിപ്രായങ്ങൾക്കും അഭിലാഷങ്ങൾക്കും എല്ലാ കണക്കുകൂട്ടലുകൾക്കും അതീതനാണെന്ന് തെളിയിക്കുന്ന ഒരു സംഭവം നടന്ന സ്ഥലത്തേക്ക് നമുക്ക് പോകാം എന്നും ആ സ്ഥലം ഏതാണെന്ന് പറയാമോ എന്നും കോകിലം ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചു കൃഷ്ണ. കൃഷ്ണൻ തോന്നിച്ചതുകൊണ്ടുതന്നെയായിരിക്കാം എനിക്ക് ആ ചോദ്യത്തിനുത്തരം പറയാൻ ഒരു വിഷമവും ഉണ്ടായില്ല. ഞാനുടനെ പറഞ്ഞു: "ഗോവിന്ദകോകിലം, ഗോവർദ്ധനപർവ്വതം തന്നെ ആ സ്ഥലം". കോകിലം ശരിവെച്ചു. കാലാകാലം കാലവർഷം നൽകി വൃന്ദാവനവാസികൾക്കും അവരുടെ സ്വത്തായ ഗോക്കൾക്കും ഭക്ഷണവും ശുദ്ധജലവും പ്രദാനം ചെയ്യുന്ന ദേവേന്ദ്രന്, നന്ദിസൂചകമായി എല്ലാ കൊല്ലവും മുട്ടാതെ നടത്താറുള്ള യജ്ഞം, ദേവേന്ദ്രന്റേയും ദേവനായ നമ്മുടെ കൃഷ്ണൻ മുടക്കി. കാലവർഷം ലഭിക്കുന്ന കാര്യത്തിൽ ചരാചരങ്ങളെല്ലാം കടപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കുന്ന വർഷാധിപതിയായ ദേവന്ദ്രനെ ആരാധിക്കാതെ, അചരമായി നില്ക്കുന്ന ഗോവർദ്ധനത്തിനെ ആചാരപൂർവ്വം ആരാധിക്കാൻ നന്ദഗോപരും വൃന്ദാവനനിവാസികളും തീരുമാനി