Skip to main content

Posts

Showing posts from July, 2019

അപേക്ഷയും പ്രാർഥനയും

അപേക്ഷയും പ്രാർഥനയും പ്രാർഥനയുടെ ഒരു നല്ല നിർവചനം വായിക്കാനിടയായപ്പോൾ മനസ്സിൽ പൊന്തിയ വിചാരങ്ങൾ പകർത്തുന്നു. നമ്മുടെ പരിമിതമായ വ്യക്തി മനസ്സിന്റെ അഥവാ Individual മനസ്സിന്റെ , സമസ്ത ശക്തികളുടേയും സ്രോതസ്സായ, അപരിമിതമായ സമഷ്ടിയിൽ നിന്ന് ശക്തി ലഭിക്കാനുള്ള പരിശ്രമമാണ് I പ്രാർഥന. എത്ര അർഥവത്തായ നിർവചനം! വാസ്തവത്തിൽ നമുക്ക് ശക്തി ലഭി-ക്കാനാണ് പ്രാർഥന, മറ്റൊന്നും നേടിയെടുക്കാനല്ല . നമ്മുടെ മൊബൈൽ ഫോണിന്റെ ബാറ്ററി ഒക്കെ റീചാർജ് ചെപ-  -യ്യുന്ന പോലെ നമ്മൾക്ക് Universal soul ശക്തി നൽകുന്നു.  ഫലങ്ങൾ ആഗ്രഹിച്ച് നമ്മൾ പ്രാർഥന എന്ന് പറഞ്ഞ് ചെയ്യുന്നതൊക്കെ വെറും അപേക്ഷ അല്ലെങ്കിൽ യാചന അല്ലേ?  നാം അങ്ങനെ ചെയ്യുമ്പോൾ ശക്തി നമ്മളിലേക്ക് അനുസ്യൂതം പ്രവഹിക്കാൻ തക്കവണ്ണം സമഷ്ടി ജീവനുമായി ബന്ധപ്പെടുന്നുണ്ടോ? ഇത്തരം യാചന ചെയ്യുന്നതിൽ തെറ്റില്ലെങ്കിലും, ഫലം ലഭിച്ചാലും ഇല്ലെങ്കിലും ,  നമ്മളുടെ ആത്മശക്തിക്ക് വികാസമുണ്ടാകുമോ? ആ ആശ നിറcവറിയാൽ, കൃതജ്ഞതാപൂർവ്വം മറ്റൊരാശയെ പുണർന്ന് നാം വീണ്ടും അപേക്ഷിക്കുന്നു.  ഭഗവത് ഗീതയിലെ ആർത്തൻ, സുഖ ദുഖങ്ങളുടെ ഘോഷയാത്രയാണ് ജീവിതം എന്ന് മനസ്സിലാക്കി ആർത്തി തീർക്കാനുള്ള അപേക

കൃഷ്ണന്റെ കുസൃതി

കൃഷ്ണന്റെ കുസൃതി അദ്വൈതം എന്ന വാക്ക് പറയാനും എഴുതാനും മാത്രമറിയുന്ന,  തികഞ്ഞ ദ്വൈതാവസ്ഥയിൽ വർത്തിക്കുന്ന എന്റെ മനസ്സിൽ ഒരു ഗോപികയും  ഒരു കുഞ്ഞിക്കണ്ണനും ഉണ്ട്. ആ കണ്ണൻ ഇന്ന് കാണിച്ച ഒരു കുസൃതി പങ്കിടാൻ കണ്ണൻ തന്നെ അനുഗ്രഹിക്കട്ടെ! ഗോപിക രാവിലെ തൈരു കലക്കി വെണ്ണയും പാലും ഒക്കെ കലവറയിൽ വെച്ച് വാതിലടച്ച് കുറ്റിയിട്ട് കളിക്കാൻ പോയി. അവസരം കാത്തു നിന്നിരുന്ന നമ്മുടെ ചോരാഗ്രഗണ്യൻ കലവറയുടെ ചങ്ങലക്കുറ്റി, പീഠത്തിന്മേൽ കയറി മാറ്റി, കലവറ തുറന്നു. വെണ്ണപ്പാത്രങ്ങൾ എടുത്ത് പുറത്തു വന്ന്  കൂട്ടുകാരോടും വൃന്ദാവനത്തിലെ പൂച്ചകളോടും   കാക്കകളോടും കുരങ്ങൻമാരോടും ഒക്കെ ചേർന്ന് മുഴുവൻ വെണ്ണയും ആസ്വദിച്ച് തിന്നു തീർത്തു. ഒഴിഞ്ഞ പാത്രങ്ങൾ താൻ തന്നെ ഏറ്റിപ്പിടിച്ച് കലവറയിൽ തിരിച്ചെത്തിയ നിമിഷം ഗോപികയും തിരിച്ചെത്തി. കൃഷ്ണനെ കലവറയിട്ട് വാതിലടച്ചു. ഇന്നീ വികൃതിയെ ഒരു പാഠം പഠിപ്പിച്ചേ അടങ്ങൂ എന്ന് പറഞ്ഞ് വാതിൽ കുറ്റിയിട്ട് അവിടെ നിന്നു. എന്റെ കുഞ്ഞിക്കൃഷ്ണൻ എന്റെ ഗോപികയോട് കരഞ്ഞു പറഞ്ഞു: "ഒന്നു തുറന്നു വിടൂ. ദാഹിക്കുന്നു. വെള്ളം കുടിക്കാതെ നാവിറങ്ങി പോകുന്നു." ഗോപികക്ക് ദയ തോന്നി. എന്നാൽ കൃഷ്