Skip to main content

Posts

Showing posts from August, 2016

KrishnasahOdariyute Janmadinam

കൃഷ്ണസഹോദരിയുടെ ജന്മദിനം By Savitri  Puram കൃഷ്ണാഷ്ടമി ദിവസം ഭാഗവതം ദശമസ്‌കന്ധത്തിലെ മൂന്നാം അധ്യായമായ കൃഷ്ണാവതാരം വായിച്ചതിനുശേഷം ഭഗവാനെപ്പറ്റിയും ഭഗവാൻറെ  യോഗമായാദേവിയെപ്പറ്റിയും ആയി എന്റെ ചിന്ത. ദേവകിയുടേയും യശോദയുടേയും നവജാതശിശുക്കളുടെ വെച്ചുമാറ്റം കഴിഞ്ഞതിനു ശേഷമുള്ള ഭഗവാൻറെ ജീവിതത്തെപ്പറ്റിയും ഭഗവതിയുടെ വിശേഷങ്ങളെപ്പറ്റിയും ഓർത്തപ്പോൾ മനസ്സിൽ ഉരുത്തിരിഞ്ഞു വന്ന,  ഒരു സംഭാഷണത്തിന് - ഭഗവാനും യോഗമായയും തമ്മിലുള്ള സംഭാഷണത്തിന് - വാക്കുകളാൽ ജീവൻ നൽകാൻ ഈയുള്ളവൾ ഒരു എളിയ പരിശ്രമം നടത്തി. അതിവിടെ വിനയപൂർവം പങ്കു വെക്കുന്നു.  ഭഗവാൻ വൃന്ദാവനത്തിൽ യശോദാദേവീസമീപവും യോഗമായ എന്ന ദേവി മധുരയിലെ തടങ്കലിൽ കഴിയുന്ന ദേവകീദേവീസമീപവും എത്തിയമുതൽ തുടങ്ങാം. ഭഗവാൻ യശോദാദേവിയുടേയും നന്ദഗോപരുടേയും ലാളനകൾ ആസ്വദിച്ച് മിടുമിടുക്കനായി അമ്പാടിയിൽ വളർന്നു. യോഗമായാദേവിയോ? കംസന്റെ ഇരുമ്പുപോലുള്ള കൈകളിൽ നിന്നും വഴുതി മാറി ആകാശത്തിൽ പ്രത്യക്ഷപ്പെട്ട് അശരീരി മുഴക്കി, കംസനെ സീമാതീതമായ കോപത്തിനും ഭയത്തിനും അടിമയാക്കി അപ്രത്യക്ഷപ്പെട്ടു. പിന്നീട് പല പല നാമങ്ങളിൽ ലോകരക്ഷാര്ഥം പലപലയിടങ്ങളിൽ ദുഷ്ടരെ ശിക്ഷിച

BhagaavathiyuTe aagaamaanam

ഭഗവതിയുടെ ആഗമനം  ------------------------------ ---- പണ്ട് പണ്ട് ഞങ്ങളുടെ  ഇല്ലത്ത്  വളരെ ഭക്തനായ ഒരു മുത്തഫൻ ഉണ്ടായിരുന്നു. അദ്ദേഹം എന്നും തിരുമാന്ധാംകുന്നത്തു ഭഗവതിയെ തൊഴുതു വരുമായിരുന്നു. കാൽനടയായി വേണ്ടിയിരുന്നു യാത്ര എന്നതിനാൽ അതെത്ര ശ്രമകരമായിരുന്നിരിക്കണം എന്ന് നമുക്കൂഹിക്കാമല്ലോ? ഭക്തിയുടെ നിറവിൽ അതൊന്നും അദ്ദേഹത്തിന് ഒരു പ്രയാസമായി തോന്നിയിരുന്നില്ല്യ. അങ്ങനെ അദ്ദേഹം കുറെ കാലം തൊഴുതു പോന്നു. പതുക്കെ എല്ലാവരുമെന്നപോലെ അദ്ദേഹവും  വാര്ദ്ധക്യത്തിന്റെ ആക്രമണത്തിന് കുറേശെ ഇരയാവാൻ തുടങ്ങി. കുറെ നാൾ വ്യാധികളെയൊക്കെ ചെറുത്ത് അദ്ദേഹം തന്റെ ഭജനം തുടര്ന്നു. പിന്നെ പിന്നെ ക്ഷീണം കൂടിവന്നപ്പോൾ ഒരു ദിവസം അദ്ദേഹം നിറകണ്ണുകളോടെ ഭഗവതിയോട് പറഞ്ഞു : "തിരുമാന്ധാംകുന്നിലമ്മ തിരുവടീ, അമ്മേ , ഞാൻ അവശനായി തീർന്നിരിക്കുന്നു . ദിവസവും ഇത്ര ദൂരം താണ്ടി അമ്മയെ കാണാൻ വരാൻ ഇവന് ത്രാണിയില്ല്യാതെ ആയിത്തീർന്നിരിക്കുന്നു. അതിനാ ൽ  ഞാനിനി ഇല്ലത്തിരുന്നു പ്രാർഥിക്കുകയേ ഉണ്ടാവൂ. ഭഗവതിയുടെ സാന്നിധ്യം എന്റെ മനാസ്സിലും ഇല്ലത്തും സദാ ഉണ്ടാകാൻ അനുഗ്രഹിക്കണേ" . ഇത്രയും പ്രാർഥിച്ച് അമ്മയുടെ പാദങ

Sarvabhoothaantharyaami

സർവഭൂതാന്തര്യാമി  ----------------------------- മാനസികാവസ്ഥ അനുസരിച്ചാണല്ലോ നമ്മുടെ ഏവരുടേയും എല്ലാറ്റിനോടുമുള്ള പ്രതികരണം? ഒരു സമയത്ത് സുഖം പ്രദാനം ചെയ്ത അതേ വസ്തു മറ്റൊരു സമയത്ത് ദുഖവും പ്രദാനം ചെയ്യാം. ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും പറയാം. ശ്രീ രാമനെ യുവരാജാവായി അഭിഷേകം ചെയ്യാൻ നിശ്ചയിക്കുന്നതു വരെ കൈകേയി ദശരഥന്റെ മനസ്സിനെ ആനന്ദമഗ്നമാക്കുന്ന പ്രിയപത്നി ആയിരുന്നു. പക്ഷെ ആ നിശ്ചയത്തോടെ കൈകേയി ദശരഥന്റെ മനസ്സിനെ തപിപ്പിക്കുന്ന അഗ്നിയായി മാറി. ചെറുപ്പത്തിൽ അത്യാസക്തിയോടെ മോടികൂട്ടിയും അലംകരിച്ചും ശരീരത്തിന്റെ ആകാരസൗഷ്ഠവത്തിൽ ആനന്ദവും അഹംകാരവും കൊണ്ട അതേ മനസ്സു തന്നെ പ്രായമാകുമ്പോൾ ശരീരം വ്യാധികൾ കൊണ്ടും ജരാനരകൾ കൊണ്ടും തളരുകയും പ്രാകൃതമാകുകയും ചെയ്യുമ്പോൾ പലപ്പോഴും അതുപേക്ഷിക്കാൻ വെമ്പൽ കൊള്ളുന്നതും കാണാം. മനസ്സ് തകർന്നിരിക്കുമ്പോൾ കരിങ്കാറു മൂടിയ ആകാശവും വാർന്നൊലിക്കുന്ന മഴയും നമ്മെ പൂർവാധികം ദുഖിപ്പിക്കാം.മനസ്സ് ആനന്ദഭരിതമാണെങ്കിൽ അതേ നീരദജലദവും തകർത്തു പെയ്യുന്ന മഴയും നമ്മെ പൂർവാധികം ഉല്ലാസഭരിതമാക്കുന്നു. ഇതാണ് മനുഷ്യമനസ്സ്. ഇനി നമുക്ക് കൃഷ്ണനെ കാണുകയോ , ഓർക്കുകയോ  , ചിന്തിക്കു

Paribhavam

പരിഭവം  -------------------- കണ്ണാ നിൻ കണ്ണിണയൊന്നു തുറക്കാതെ  കണ്ണും ചിമ്മിയിരിക്കയാണോ ? കണ്ണീർകണങ്ങളാൽ കാലു നനച്ചിട്ടും  കണ്ണനു കൂസലില്ല്യെന്തത്ഭുതം ! കണ്ണുനിറഞ്ഞു വഴിഞ്ഞോഴുകുമ്പോഴും  കല്ലായ് തന്നെയിരുന്നാലോ കണ്ണാ !  കല്ലുമലിയുന്ന ദുഃഖങ്ങൾ കാണുമ്പോൾ  കണ്ടില്ല്യെന്നു നടിക്കാമോ കണ്ണാ? കാരുണ്യം വാരി വിതറുവാനങ്ങക്കും  കാലം നോക്കീട്ടു വേണമെന്നോ! കാരുണ്യവാരിധിയാണെന്നു കേൾക്കുന്നു  കാരുണ്യമെന്നെന്നിൽ വർഷിച്ചീടും?  കല്ലായിത്തീർന്നോരഹല്യയെ രാമനായ്  കല്യാണരാമനായ് രക്ഷിച്ചില്ല്യേ?  പാണ്ഡവന്മാരേയും കാത്തു രക്ഷിച്ചില്ല്യേ പാണ്ഡ്യരാജാവാം ഗജേന്ദ്രനേയും ?  കരുണാകരൻ കൃഷ്ണൻ ഭക്തപ്രിയനത്രെ  കാരുണ്യം കഥകളിൽ മാത്രമെന്നോ?  കാലമാം കാളിയദംശനമേൽക്കുമ്പോൾ  കാണാത്ത ഭാവത്തിൽ നിന്നിടാമോ ? നാഗാരിവാഹനനെങ്ങുപോയീയെൻ  കാലചക്രാധീശൻ  എങ്ങുപോയി? കണ്ണിൽ പൊടിയുവാൻ ചോരമാത്രമിനി  കണ്ണാ പോരേ പരീക്ഷണങ്ങൾ? കാലാതീതനാം കണ്ണനെയോർത്തോർത്തു  കാലമാനവധി കാത്തിരുന്നു  കൃഷ്ണകടാക്ഷത്തിന്നർഹയല്ലെങ്കി ലോ  കാർവർണ്ണാ  കഷ്ടമായ്  ഞാൻ വലഞ്ഞു. കാലയവനിക വീഴുമ്പോളങ്ങതൻ   കാലിണ മാത

RugminidEvI's attitude

രുഗ്മിണീദേവിയുടെ മനോഭാവം. ഭാഗവതം ദശമസ്കന്ധം അൻപത്തിരണ്ടാം അദ്ധ്യായത്തിൽ രുഗ്മിണീദേവിയുടെ സന്ദേശവാഹകനായ ബ്രാഹ്മണൻ ഭഗവാനെ സന്ദേശം കേൾപ്പിക്കുന്ന ഭാഗമുണ്ട്. അത് വായിച്ചപ്പോൾ എന്റെ മനസ്സിനെ ആ സന്ദേശം എങ്ങനെ ഉണർത്തി , ഉത്തേജിതമാക്കി എന്ന് ഞാൻ സമാനമനസ്കരുമായി പങ്കിടാൻ ആഗ്രഹിക്കുന്നു. കാരുണ്യത്തോടെ ഭഗവാനെന്നപോലെ വായിക്കുന്നവരെല്ലാം എന്റെ കല്ലും മണ്ണും കലർന്ന ഈ  അവിൽപ്പൊതി  ഉണ്ടാക്കാനിടയുള്ള അലോസരത്തിന്  മാപ്പ്  തരുവാൻ പ്രാർഥിക്കുന്നു . തസ്യാംഘ്രിപങ്കജരുജ: സപനം മഹാന്തോ  വാഞ്ഞ്ച്ഛന്ത്യുമാപതിരിവാത്മതമോ പഹത്യൈ   യാഹ്യംബുജാക്ഷ ന ലഭേയ ഭവത് പ്രസാദം  ജഹ്യാമസ്മൻ വ്രതകൃശാൻ ശതജന്മഭി: സ്യാത്  ഹേ അംബുജാക്ഷ!യാതൊരു ദേവന്റെ തൃപ്പദകമലങ്ങളിലെ ധൂളിയിൽ കുളിക്കുകയെന്നതു തങ്ങൾക്കുള്ള അജ്ഞാനത്തെ അകറ്റുന്നതിന് പരമശിവൻ പോലെയുള്ള മഹാന്മാർ പോലും ആഗ്രഹിച്ചുകൊണ്ടിരിക്കുന്നുവോ അങ്ങനെയുള്ള അങ്ങയുടെ പ്രസാദത്തെ ലഭിക്കാതെ വരുന്ന പക്ഷം വ്രതങ്ങൾ കൊണ്ട് കൃശമായിത്തീർന്ന പ്രാണനെ ഞാൻ വെടിഞ്ഞേക്കും അങ്ങനെ അനേക ജന്മങ്ങളാൽ ആ പ്രസാദം ഉണ്ടാകും.  ഇതാണ് ശ്ലോകത്തിന്റെ സാരം. ഇതിനെ, ആഗ്രഹസാഫല്യമുണ്ടായില്ല്യെങ്കിൽ

Paraathi parayaamO?

പരാതി പറയാമോ?  വിഷജലാപ്യയാത് വ്യാളരാക്ഷസാത്  വർഷമാരുതാത്  വൈദ്യുതാനലാത്  വൃഷമയാത്മജാത്   വിശ്വതോഭയാത്  ഋഷഭ തേ വയം രക്ഷിതാ മുഹു: വിഷജലത്തിൽ നിന്നും (കാളിയവിഷം നിമിത്തമുണ്ടായ നാശം ) സർപ്പമായി വന്ന അഘാസുരനിൽനിന്നും ഗോവർധനോദ്ധാരണം ചെയ്ത്, പെരുമഴയിൽ നിന്നും ഇടിത്തീയിൽനിന്നും വൃഷപുത്രനായ വ്യോമാസുരനിൽനിന്നും  സകലഭവഭയങ്ങളിൽനിന്നും ഭഗവാനേ ഞങ്ങൾ രക്ഷിക്കപ്പെടുകയുണ്ടായി. ഇന്ന് ഗോപികാഗീതം ചൊല്ലുമ്പോൾ ഈ ശ്ലോകം എന്നെ കുറെ ചിന്തിപ്പിച്ചു. ശരിയല്ലേ? എത്ര എത്ര ആപത്തുകളിൽ നിന്നും ഭഗവാൻ എന്നെ കരകയറ്റി ? മാത്രമല്ല, കാർന്നു തിന്നാൻ വന്നടുക്കുന്ന ഭവഭയങ്ങളെ എത്ര കാരുണ്യത്തോടെ എന്നും എപ്പോഴും അകറ്റുന്നു? ഒന്നാ രൂപം സ്മരിച്ചാൽ മതി, ഒന്നാ നാമം ഉച്ചരിച്ചാൽ മതി , ഭയവും ഭയക്കുന്ന ഭയരഹിതഭഗവാൻ മനസ്സിൽ കയറി വന്ന് ശാന്തി നൽകുന്നു. പരാതി പറയാമോ? പരിഭവിക്കാമോ? പാടില്ല്യ. എണ്ണമറ്റ അനുഗ്രഹങ്ങളെ വേണമെങ്കിൽ എണ്ണാം. അതിന്റേയും ആവശ്യമില്ല്യ. ഭഗവദനുഹ്രഹ്ത്തിൽ വർത്തിക്കുമ്പോഴാണല്ലോ ഭഗവദ് സ്മരണയുണ്ടാകുന്നത്? അതുണ്ടായാൽ എല്ലാ അനുഗ്രഹവുമായി. അതെപ്പോഴും ഉണ്ടാകാൻ ചരണപങ്കജങ്ങളിൽ നമിക്കുന്നു.

Innocence of childhood

ബാല്യത്തിൻറെ നിഷ്ക്കളങ്കത "മുത്തശ്ശ്യമ്മേ , ഉണ്ണികൃഷ്ണൻ കൊന്ന അസുരന്മാരുടെ കഥകളൊക്കെ ഞങ്ങളോടു ഒന്നു പറയുമോ?"   മൂന്നു പേരക്കുട്ടികളും എന്റെ മടിയിലും മേലും കേറിയിരുന്നു പറഞ്ഞു. പൂതന എന്ന അസുരസ്ത്രീയുടെയും, ശകടാസുരൻ, തൃണാവർത്തൻ, ബകാസുരൻ, അഘാസുരൻ, വത്സാസുരൻ, ധേനുകാസുരൻ. പ്രലംബാസുരൻ, അരിഷ്ടാസുരൻ, കേശി, വ്യോമാസുരൻ എന്നീ പത്ത് അസുരന്മാരുടെയും കഥകൾ ഒന്നൊന്നായി ഞാൻ പറഞ്ഞു. എത്രയോ തവണ പറഞ്ഞതായതിനാൽ എനിക്ക് അയത്നമായി പറയാനും അവർക്ക് വലിയ സംശയങ്ങളില്ല്യാതെ ശ്രവിക്കാനും ഞെരുക്കമുണ്ടായില്യ. അപ്പോൾ അഞ്ചു വയസ്സുകാരി മീനാക്ഷി ചോദിച്ചു : "മുത്തശ്ശ്യമ്മേ, കൃഷ്ണൻ എല്ലാ അസുരന്മാരേയും കൊന്നില്യേ? ഇനിയോ ?  " ഒന്നര വർഷം അധികം ജീവിച്ച പക്വതയോടെ ഏഴുവയസ്സുകാരി പാർവതി പറഞ്ഞു: " മീനെ, ഇനി കൃഷ്ണൻ കംസനെയും കൂടി കൊന്നാൽ എല്ലാ ദുഷ്ടന്മാരും കഴിഞ്ഞു. മുത്തശ്ശ്യമ്മേ, അതും കൂടി പറയുമോ? എന്നാൽ സമാധാനമായി അല്ലെ മീനേ ?" എല്ലാവരും തലകുലുക്കി. ഞാൻ കംസവധം  കൂടി പറഞ്ഞു. അതിനുശേഷം ഇനി മധുരയിലും വൃന്ദാവനത്തിലും നല്ലവർ മാത്രമേയുള്ളൂ എന്നു പറഞ്ഞു നിർത്തി.  ഉടനെ മീനാക്ഷി

Janmaashtami

കൃഷ്ണജന്മാഷ്ടമി കൃഷ്ണജന്മാഷ്ടമി. നല്ല ദിവസം.ഭഗവാനെപ്പറ്റി ചിന്തിക്കാൻ ഏറ്റവും നല്ല പുണ്യദിവസം.അങ്ങനെ ഞാൻ കൃഷ്ണനെ പറ്റിയുള്ള , കൃഷ്ണൻറെ ഞാനുമായുള്ള  ഒളിച്ചുകളികളെ പറ്റി ചിന്തിക്കാൻ തുടങ്ങി.ചിന്തക്ക് വിരാമാമിടാൻ ഒരുസംഭവവും മുതിരാത്തതിനാൽ ഞാൻ കൃഷ്ണചിന്തയിലാണ്ടു. സുഖാനുഭവമുള്ളപ്പോഴൊക്കെ കൃഷ്ണൻ എൻറെ കൂടെത്തന്നെ ഉണ്ടെന്ന് തോന്നും.കൃഷ്ണന്റെ പ്രസാദാത്മകസാന്നിദ്ധ്യം  തന്നെയാണ് എൻറെ മനപ്രസാദത്തിന്റെ   ഒരൊറ്റ ഹേതുവെന്ന് നിസ്സംശയം മനസ്സ് പറയും. ദുഖാനുഭവം വരുമ്പോൾ കൃഷ്ണൻ എന്നിൽ നിന്നും ഒളിച്ച് കളഞ്ഞു എന്ന് തോന്നിയിരുന്നു.അപ്പോൾ ഞാൻ കരയും. "കൃഷ്ണാ, നീ  എവിടെ" എന്ന് കേഴും.കൃഷ്ണസാന്നിദ്ധ്യമില്ല്യാ തെ എൻറെ മനസ്സാന്നിദ്ധ്യം കൈവിട്ടുപോകുന്നു എന്ന് പരാതി പറയും. പിന്നേയും സുഖാനുഭവം വരുമ്പോൾ കൃഷ്ണൻ പ്രത്യക്ഷപ്പെട്ടതായി തോന്നും.അങ്ങനെ പാത്തും പതുങ്ങിയും ഏതാണ്ട് ആറു ദശാബ്ദമെങ്കിലും കഴിഞ്ഞപ്പോഴേക്കും കൃഷ്ണൻ ദുഖാനുഭവത്തിലുള്ള ഒളിച്ചുകളി നിർത്തി. ദുഖാനുഭവത്തിലും സുഖാനുഭവത്തിലെപ്പോലെ ആ ദിവ്യസാന്നിദ്ധ്യം അനുഭവപ്പെട്ടു തുടങ്ങി. ഇന്ന് കൃഷ്ണാഷ്ടമിയായി ഞാൻ കിടക്കാൻ പോകുന്നതിന് മുൻപ്  കൃഷ്ണനോട് ചോദിച്ചു: