ഭക്തവാത്സല്യം സാവിത്രി പുറം October 2, 2020 ആലാപനം : കൃഷ്ണജ ഒളപ്പമണ്ണ ഭാരതയുദ്ധമാണല്ലോ നാളെയെന്നാലീരാത്രിയിൽ ദ്രൗപദിയെ നിദ്രാദേവി കൈവെടിഞ്ഞല്ലോ. ദുര്യോധനൻ ഭീഷ്മരെപ്പോയ്ക്കണ്ടുവെന്ന കാര്യമെല്ലാം ഭീമൻ പറഞ്ഞറിഞ്ഞല്ലോ ദ്രൌപദീദേവി. അന്നു രാത്രി ഏറെച്ചെന്നു എല്ലാവരും സുഷുപ്തിയിൽ എന്തോ നിനച്ചെഴുന്നേറ്റു ദ്രൌപദി വേഗം പാദുകങ്ങളുമണിഞ്ഞു ദ്രൌപദിയും നടകൊണ്ടു പദവിന്യാസവും കേട്ടു കൃഷ്ണനുണർന്നു ഭദ്രേ ! പാദുകങ്ങൾ നൽകൂ, ഭദ്രമായി സൂക്ഷിച്ചീടാം കൃഷ്ണനേറ്റി ദ്രൗപദിതൻ പാദുകങ്ങളും ദ്രൗപദി മുന്നിൽ ഗമിച്ചു ഭഗവാനനുഗമിച്ചു കൈകൂപ്പിച്ചെന്നു ഭീഷ്മർതൻ കൈനിലയത്തിൽ മങ്ങും പ്രകാശത്തിൽ സാധ്വി വിങ്ങിത്തേങ്ങിക്കാൽക്കൽ വീണു അനുഗ്രഹാശിസ്സിന്നായി ദേവിനമിച്ചു. ഏതോ സുമംഗലിയാണെന്നോർത്തു ഭീഷ്മപിതാമഹൻ ദീർഘസുമംഗലീ ഭവ അനുഗ്രഹിച്ചു. ദ്രൗപദിക്കതുമാത്രമേ വേണ്ടൂ പിന്നെ അളവറ്റ തോഷപൂർവ്വം എഴുന്നള്ളി ദ്രുതഗതിയിൽ കൃഷ്ണനപ്പോഴും പാദുകം ഏറ്റിനില്ക്കുന്നതു കണ്ടു ജിഷ്ണുപത്നിക്കവബോധം വന്നു സത്വരം കരുണാകരൻ കൃഷ്ണനെ പാദുകമേൽപ്പിച്ചതോർത്തു കരഞ്ഞുപോയ് കല്യാണിയാം ദ്രൌപദീദേവി. സാരമില്ല സോദരിക്കനുഗ്രഹം ലഭിച്ചുവല്ലോ സുമംഗലീപതിമാർക്കു വി...