തൂലികാചിത്രം 5
കൃഷ്ണ , ഇനി ഞാൻ ഏത് വാങ്ങ്മയ ചിത്രമാണ് വരക്കേണ്ടത് ? കൃഷ്ണൻ ഒന്നും പറഞ്ഞില്ല. ഞാനങ്ങനെ കൃഷ്ണന്റെ കണ്ണിൽ നോക്കിയിരുന്നു. ആ കാരുണ്യക്കടലിലെ ഓളങ്ങളിൽ പലപല ദൃശ്യങ്ങൾ തെളിഞ്ഞ് മായുന്നു. അതിലെ ഒരെണ്ണമെങ്കിലും എനിക്ക് വരക്കാൻ കഴിയണേ! മനം നൊന്തു പ്രാർഥിച്ചു.
താമസമുണ്ടായില്ല. അതാ നാരദമഹർഷി ദ്വാരകയുടെ സ്വർണ്ണ കവാടം കടന്ന് വരുന്നു. ഭഗവാൻ ഓടി വന്ന് അതിഥിപൂജ ചെയ്ത് തുഗ്മിണീ ദേവിയുടെ ഗൃഹത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. മനസ്സിന്റെ മായാ വിമാനത്തിൽ ഞാനും അവിടെയെത്തിയത് ഭഗവാൻ അറിഞ്ഞതായി ഭാവിച്ചു ട്ടൊ. ഭഗവാന്റെ കാരുണ്യത്തിന് സീമയുണ്ടോ?. കുശലാന്വേഷണങ്ങൾക്കു ശേഷം നാരദമുനി നമ്മൾ ചോദിക്കുന്ന പോലൊരു ചോദ്യം ഭഗവാനോട് ചോദിക്കുന്നത് കേട്ട് ഞാൻ ചെവി കൂർപ്പിച്ച് നിന്നു. ചോദ്യമിതാണ്:
കൃഷ്ണ , അങ്ങ് നല്ല ഒരു ഗൃഹസ്ഥനാണെന്ന് എനിക്കറിയാം. എങ്കിലും 16,008 ഭാര്യമാരോടും കൂടിയുള്ള ഗാർഹസ്ഥ്യം എങ്ങനെ പ്രശ്നങ്ങളില്ലാതെ കൊണ്ടു നടക്കുന്നു! ഞാനത്ഭുതപ്പെടുകയാണ്.
അത്യത്ഭുതമായ ആ കാര്യം അറിയാൻ എനിക്കും അതിയായ കൌതുകമായി. കൃഷ്ണൻ നാരദമുനിയോട് 16,008 ഗൃഹങ്ങൾ ഓരോന്നായി സന്ദർശിച്ച് തന്റെ ഗൃഹസ്ഥ ജീവിതം എങ്ങനെയുണ്ടെന്ന് നാരദമുനി തന്നെ നിർണയിക്കാൻ പറഞ്ഞു.
നാരദമുനി അവിടെ നിന്നിറങ്ങി നരകാസുരന്റെ
കാരാഗൃഹത്തിലായിരുന്ന, ഭഗവാന്റെ 16,000 പത്നിമാരിലെ ഒരു പത്നിയുടെ മണിമന്ദിരത്തിലേക്ക് നടന്നു. ഞാനും പിന്നാലെ പോയി'
നല്ല മനോഹരമായ ഒരു മന്ദിരം . ഗേറ്റ് തുറന്ന് പൂക്കൾ വിരിഞ്ഞു നില്ക്കുന്ന പൂച്ചെടികളാൽ അലംകൃതമായ വഴിയിൽ കൂടി പൂമുഖവാതിലിന്റെ മുന്നിലെത്തി. നാരദർ മണിയടിച്ച് വാതിൽ തുറക്കുന്നതും കാത്ത് നിന്നു. എന്റെ മനസ്സിന്റെ മായാവി മാനത്തിൽ അവിടെയെത്തിയ ഞാനും അക്ഷമയോടെ കാത്തു നിന്നു.
കൃഷ്ണ , അവിടെ കണ്ട കാഴ്ച ഞാനെങ്ങനെ വർണിക്കും?
"ഇന്ന് ഭാഷയിതപൂർണമിങ്ങഹോ
വന്നു പോം പിഴയുമർഥശങ്കയാൽ "!

Comments
Post a Comment