അനന്തശയനം
യശോദ ഓർത്തു: കൃഷ്ണന്റെ ഈ ലീലകൾ എത്ര മനോഹരം! പക്ഷെ ഞാനിന്നു വരെ വൈകുണ്ഠത്തിലെ അനന്തശായിയായ കൃഷ്ണനെ നേരിൽ കണ്ടിട്ടില്ല. കൃഷ്ണന്റെ ഗോവർദ്ധനനധാരിയായ സുന്ദര രൂപവും കാളിയമർദ്ദനരൂപവും, കാലിമേയ്ക്കുന്ന കണ്ണന്റെ രൂപവും, വേണുഗോപാലരൂപവും, പിന്നെയും പല പല രൂപങ്ങളും കണ്ട് കൺ കുളിർത്തു. എന്നെങ്കിലും വൈകുണ്ഠരൂപവും കാണിച്ചു തരും.
യശോദ കൃഷ്ണനും ബലരാമനും തലയിൽ ചൂടാനുള്ള മുല്ലമാല കെട്ടുമ്പോൾ കുട്ടികളെല്ലാം മുറ്റത്ത് കളിക്കുന്നുണ്ടായിരുന്നു. അവർ ഈ രണ്ടു പേർ മാറി മാറി ദ്വന്ദ്വയുദ്ധം ചെയ്ത് കളിച്ചു കൊണ്ടിരുന്നു. അവസാനം ബലരാമനും കൃഷ്ണനും തമ്മിലായി ദ്വന്ദ്യയുദ്ധം.
ബലരാമൻ ബലവാനാണെങ്കിലും കുറച്ച് സമയം കൊണ്ട് കൃഷ്ണൻ ബലരാമനെ തട്ടി താഴെയിട്ടു. വേഗം മുകളിൽ കേറി കിടപ്പായി. യശോദ നോക്കിയപ്പോൾ അതാ അത്യത്ഭുതം! ബലരാമൻ തന്റെ സ്വരൂപമായ അനന്തനായി കിടക്കുന്നു കൃഷ്ണൻ വൈകുണ്ഠരൂപിയായി, അനന്തശായിയായി മുകളിലും . യശോദ പൂക്കൾ താഴെയിട്ട് വീണു വീണ് നമസ്ക്കരിച്ച് എഴുന്നേറ്റപ്പോൾ അതാ ബലരാമേട്ടനെ തോൽപ്പിച്ച് താഴെയിട്ട് വയറിൽ കേറിക്കിടക്കുന്ന കൃഷ്ണൻ. ഒന്നുകൂടി ഇമ അടച്ചു തുറന്നപ്പോൾ വീണ്ടും വൈകുണ്ഠരൂപം! പിന്നെയും കൃഷ്ണ രൂപം. പല തവണ കഴിഞ്ഞ് വൈകുണ്ഠരൂപം മാഞ്ഞു. ബലരാമനും കൃഷ്ണനും ഗോപന്മാരും ആർത്തു വിളിച്ച് കാളിന്ദിയിൽ ചാടാൻ പോയി!
മറ്റാരും വൈകുണ്ഠരൂപം കണ്ടില്ല. യശോദയും കണ്ട കാര്യം മറന്നു.
'മായക്കണ്ണ കൺമുന്നിൽ മാഞ്ഞും തേഞ്ഞും മിന്നിയും കളിക്കുന്ന കൃഷ്ണന്റെ രൂപങ്ങൾ മനസ്സിൽ പതിയണേ!
അപ്പോഴും "കൃഷ്ണന്റെ എന്നെ " നോക്കി ആ ശ്യാമസുന്ദരൻ പുഞ്ചിരിച്ചു. ആ ചെഞ്ചുണ്ടനക്കി പതുക്കെ എന്റെ ചെവിയിൽ പറഞ്ഞു: "സസേനഹം നിന്റെ കൃഷ്ണൻ".
ശ്രീകൃഷ്ണാർപ്പണമസ്തു .

Comments
Post a Comment