സുഷുപ്തി.
എന്നിൽ ആർത്തിരമ്പുന്ന എല്ലാ ശബ്ദങ്ങളോടും നിശ്ശബ്ദത പാലിക്കാനും തിരകൾ പോലെ ആഞ്ഞടിക്കുന്ന ഉദ്വേഗങ്ങളോട് നിശ്ചലമാകാനും ഞാൻ അഭ്യർഥിച്ചു. കാരണം എനിക്ക് കൃ ഷ്ണനോട് സംവദിക്കണം. കൃഷ്ണൻ കേൾക്കണമെങ്കിൽ മറ്റു ശബ്ദങ്ങൾ ഒതുങ്ങണം.
എല്ലാം എല്ലാം അറിയുന്ന കൃഷ്ണനോട് എന്തു പറയാനാണ്? മൌനം പൂണ്ട് ഞാനങ്ങനെ നില്ക്കുമ്പോൾ അകലെ നിന്നും ഓടക്കുഴൽവിളി കേട്ടു . അതും കേട്ട് ഞാനങ്ങനെ നടന്നു. മറ്റൊന്നും ഓർക്കാൻ ആ മധുര ഗീതം അനുവാദവും തന്നില്ല. കൃഷ്ണനോട് എന്തൊക്കെയോ പരിഭവങ്ങൾ, ഒരു പാട് പേരുടെ നിസ്സഹായവും ദയനീയവുമായ അവസ്ഥകളെ ആസ്പദമാക്കിയുള്ള പരിഭവങ്ങൾ, എന്റെ സ്വന്തം പരാതികൾ, പരിഭവങ്ങൾ, ഒക്കെ പറയാൻ ഒരുങ്ങിയിരുന്നതാണ്. വേണുഗാനം ആ വികാരാഗ്നിയെ മുഴുവൻ കെടുത്തി തണുപ്പിച്ചു. മാത്രമല്ല, ആ തിരുമുഖത്തിന്റെ സ്മരണ എന്റെ ദുഖങ്ങളെ തത്ക്കാലത്തേക്കെങ്കിലും അലിയിച്ച് നേർപ്പിച്ച പോലെ. ചെറിയ ജീവിതത്തിൽ ഒരു പാട് ദുഖങ്ങൾ ഉണ്ടാകുമ്പോൾ കൃഷ്ണ സ്മരണ എന്ന ലായനിയുടെ അളവ് വർധിപ്പിച്ചു കൊണ്ടേയിരിക്കണം. ലായനി വേഗം പൂരിതമാകും (Saturated) കൃഷ്ണ സ്മരണ വറ്റിയാൽ, കടൽവെള്ളം വറ്റിയാൽ കല്ലുപ്പ് പ്രത്യക്ഷമാകും പോലെ ദുഖക്കല്ലുകൾ വീണ്ടും പൊങ്ങി അസഹ്യവേദന പ്രദാനം ചെയ്യും.
ഇനി ഒരു ശബ്ദവും വേണ്ടെന്ന് കരുതി, ഈ പ്രപഞ്ചമെന്ന നാടകശാലയിൽ ജനിച്ചുവീണതു മുതൽ ഇന്നീ നിമിഷം വരെ സദാ നൃത്തം ചെയ്തുകൊണ്ടിരുന്ന ഞാൻ എന്റെ ചിലങ്കകൾ ഊരി വെച്ചു. അല്ലെങ്കിൽത്തന്നെ കണ്ണന്റെ വേണുഗാനത്തിനനുസൃതമായി എന്റെ ചിലങ്കകൾക്ക് : ശബ്ദിക്കാൻ എങ്ങനെ കഴിയും? പകിട്ടാർന്ന വസ്ത്രങ്ങളും ഭൂഷണങ്ങളും ചിലങ്കകളുടെ കൂടെത്തന്നെ എന്നോട് യാത്ര പറഞ്ഞ് പോയി. അപ്പോഴും വേണുഗാനം കേൾക്കാം. പിന്നെ ശ്രവണേന്ദ്രിയമൊഴിച്ചുള്ള ഒൻപത് ഇന്ദ്രിയങ്ങളും എന്നെ വിട്ടു പോയി. അcപ്പാഴും വേണുഗാനം കേൾക്കാം. പിന്നെ ശ്രവണവും നിലച്ചു.
ഒടുവിൽ അന്തക്കരണവും എcൻറതല്ലാതായി. ഭാഗ്യം!
അതാ, കണ്ണില്ലാതെ അങ്ങകലെ ഞാൻ കണ്ണനെ കാണുന്നു. ചെവിയില്ലാതെ വേണുഗാനം കേൾക്കുന്നു. പാമ്പിൻൊ പഴയ തോലുറ ഉരിയുന്ന പോലെ മായാവലയം ഉരിഞ്ഞ് വീണു. ഭഗവാന്റെ സ്നേഹം എന്നെ വലയം ചെയ്തു. അതിലിരുന്നാൽ ഒരു കുമിളയുടെ ഉള്ളിൽ ഇരുന്നാൽ കാണുന്ന പോലെ ജഗത്തിനെ മുഴുവൻ കാണാം. പരാതിയും പരിഭവങ്ങളും ഇല്യാത്ത ഞാൻ ആ കുമിളക്കുള്ളിൽ ആനന്ദ നിർവ്വതിയിൽ ആണ്ടു.
രാത്രി പൊങ്ങുന്ന ഈ സുഷുപ്തിയാകുന്ന കുമിള രാവിലെ പൊട്ടുന്നു, എല്ലാ രാത്രിയിലും ഈ ആനന്ദ നിർവൃതി ഉണ്ടായി പിറ്റേന്ന് എഴുന്നേൽക്കുമ്പോൾ മറയുന്നു.
ആ ആനന്ദം ശാശ്വതമാക്കി മാറ്റണേ എന്ന് പ്രാർഥിച്ച് ഞാൻ ആ കാല്ക്കലിൽ വീണു നമിച്ചു. കൃഷ്ണന്റെ പുഞ്ചിരിയും വേണുഗാനവും എന്നിൽ ഉണർവും ഉന്മേഷവും ശുഭാപ്തി വിശ്വാസവും ഉണർത്തി. അങ്ങനെ ചിലങ്കകളും ആഭരണങ്ങളും ഇല്യാതെ, ഞാനങ്ങനെ യാത്ര തുടരുന്നു. കൃഷ്ണനാണല്ലോ സാരഥി? ലക്ഷ്യസ്ഥാനത്ത് എത്തിക്കാതിരിക്കില്ല.

Comments
Post a Comment