അപേക്ഷയും പ്രാർഥനയും പ്രാർഥനയുടെ ഒരു നല്ല നിർവചനം വായിക്കാനിടയായപ്പോൾ മനസ്സിൽ പൊന്തിയ വിചാരങ്ങൾ പകർത്തുന്നു. നമ്മുടെ പരിമിതമായ വ്യക്തി മനസ്സിന്റെ അഥവാ Individual മനസ്സിന്റെ , സമസ്ത ശക്തികളുടേയും സ്രോതസ്സായ, അപരിമിതമായ സമഷ്ടിയിൽ നിന്ന് ശക്തി ലഭിക്കാനുള്ള പരിശ്രമമാണ് I പ്രാർഥന. എത്ര അർഥവത്തായ നിർവചനം! വാസ്തവത്തിൽ നമുക്ക് ശക്തി ലഭി-ക്കാനാണ് പ്രാർഥന, മറ്റൊന്നും നേടിയെടുക്കാനല്ല . നമ്മുടെ മൊബൈൽ ഫോണിന്റെ ബാറ്ററി ഒക്കെ റീചാർജ് ചെപ- -യ്യുന്ന പോലെ നമ്മൾക്ക് Universal soul ശക്തി നൽകുന്നു. ഫലങ്ങൾ ആഗ്രഹിച്ച് നമ്മൾ പ്രാർഥന എന്ന് പറഞ്ഞ് ചെയ്യുന്നതൊക്കെ വെറും അപേക്ഷ അല്ലെങ്കിൽ യാചന അല്ലേ? നാം അങ്ങനെ ചെയ്യുമ്പോൾ ശക്തി നമ്മളിലേക്ക് അനുസ്യൂതം പ്രവഹിക്കാൻ തക്കവണ്ണം സമഷ്ടി ജീവനുമായി ബന്ധപ്പെടുന്നുണ്ടോ? ഇത്തരം യാചന ചെയ്യുന്നതിൽ തെറ്റില്ലെങ്കിലും, ഫലം ലഭിച്ചാലും ഇല്ലെങ്കിലും , നമ്മളുടെ ആത്മശക്തിക്ക് വികാസമുണ്ടാകുമോ? ആ ആശ നിറcവറിയാൽ, കൃതജ്ഞതാപൂർവ്വം മറ്റൊരാശയെ പുണർന്ന് നാം വീണ്ടും അപേക്ഷിക്കുന്നു. ഭഗവത് ഗീതയിലെ ആർത്തൻ, സുഖ ദുഖങ്ങളുടെ ഘോഷയാത്രയാണ് ജീവിതം എന്ന് മനസ്സിലാക്കി ...