കൃഷ്ണന്റെ കുസൃതി
അദ്വൈതം എന്ന വാക്ക് പറയാനും എഴുതാനും മാത്രമറിയുന്ന, തികഞ്ഞ ദ്വൈതാവസ്ഥയിൽ വർത്തിക്കുന്ന എന്റെ മനസ്സിൽ ഒരു ഗോപികയും ഒരു കുഞ്ഞിക്കണ്ണനും ഉണ്ട്. ആ കണ്ണൻ ഇന്ന് കാണിച്ച ഒരു കുസൃതി പങ്കിടാൻ കണ്ണൻ തന്നെ അനുഗ്രഹിക്കട്ടെ!
ഗോപിക രാവിലെ തൈരു കലക്കി വെണ്ണയും പാലും ഒക്കെ കലവറയിൽ വെച്ച് വാതിലടച്ച് കുറ്റിയിട്ട് കളിക്കാൻ പോയി. അവസരം കാത്തു നിന്നിരുന്ന നമ്മുടെ ചോരാഗ്രഗണ്യൻ കലവറയുടെ ചങ്ങലക്കുറ്റി, പീഠത്തിന്മേൽ കയറി മാറ്റി, കലവറ തുറന്നു. വെണ്ണപ്പാത്രങ്ങൾ എടുത്ത് പുറത്തു വന്ന് കൂട്ടുകാരോടും വൃന്ദാവനത്തിലെ പൂച്ചകളോടും കാക്കകളോടും കുരങ്ങൻമാരോടും ഒക്കെ ചേർന്ന് മുഴുവൻ വെണ്ണയും ആസ്വദിച്ച് തിന്നു തീർത്തു. ഒഴിഞ്ഞ പാത്രങ്ങൾ താൻ തന്നെ ഏറ്റിപ്പിടിച്ച് കലവറയിൽ തിരിച്ചെത്തിയ നിമിഷം ഗോപികയും തിരിച്ചെത്തി. കൃഷ്ണനെ കലവറയിട്ട് വാതിലടച്ചു. ഇന്നീ വികൃതിയെ ഒരു പാഠം പഠിപ്പിച്ചേ അടങ്ങൂ എന്ന് പറഞ്ഞ് വാതിൽ കുറ്റിയിട്ട് അവിടെ നിന്നു.
എന്റെ കുഞ്ഞിക്കൃഷ്ണൻ എന്റെ ഗോപികയോട് കരഞ്ഞു പറഞ്ഞു: "ഒന്നു തുറന്നു വിടൂ. ദാഹിക്കുന്നു. വെള്ളം കുടിക്കാതെ നാവിറങ്ങി പോകുന്നു."
ഗോപികക്ക് ദയ തോന്നി. എന്നാൽ കൃഷ്ണ "ഇനി ഒരിക്കലും വെണ്ണയോ , പാലോ, തൈരോ കക്കുകയില്ല" എന്ന് പറയൂ എന്ന് ഗോപിക പറഞ്ഞു. കൃഷ്ണൻ ഉടനെ പറഞ്ഞു: "ഇനി ഒരിക്കലും വെണ്ണയോ, പാലോ, തൈരോ കക്കുകയില്ല " ഇത്രയും പറഞ്ഞപ്പോൾ ഗോപിക വാതിൽ തുറന്നതും കൃഷ്ണൻ പുറത്തു കടന്ന് " എന്ന് ഞാൻ ഉറപ്പു പറയുന്നില്ല" എന്ന് കൂട്ടിച്ചേർത്ത് വാചകം അവസാനിപ്പിച്ചു . ഗോപികയുടെ ദേഷ്യത്തിനെ അവഗണിച്ച് പുഞ്ചിരിപ്പൂക്കൾ ഗോപികക്ക് സമ്മാനിച്ച് കൃഷ്ണൻ അപ്രത്യക്ഷനായി.
കൃഷ്ണ , ഇങ്ങനെ അരപ്പൊളി പറയാമോ? വെറുതെയല്ല, ഇങ്ങനെ കൃഷ്ണൻ ചെയ്യുന്നത് കണ്ടിട്ടു തന്നെയാണ് ധർമ്മിഷ്ഠനായ യുധിഷ്ഠിരൻ അശ്വത്ഥാമാ ഹത: പിന്നെ പതുക്കെ കുഞ്ജര: എന്ന അരപ്പൊളി പറഞ്ഞത്. കൃഷ്ണ , മാതൃകയാകേണ്ട ആൾ ഇങ്ങനെയായാലോ എന്നൊക്കെ ചോദിക്കാൻ ആഗ്രഹിച്ചെങ്കിലും ഓടക്കുഴലും വിളിച്ച് പാൽ പുഞ്ചിരിയും പൊഴിച്ച് കൃഷ്ണൻ അടുത്തു വന്നു നിന്നപ്പോൾ ഞാനൊക്കെ മറന്നു. അതാ ആ ചോരാഗ്രഗണ്യൻ എന്റെ മറ്റെല്ലാ ചിത്തവൃത്തികളേയും ചുരുട്ടിക്കളഞ്ഞ് മനസ്സിനെ അപ്രത്യക്ഷമാക്കി ചിദാകാശത്തിൽ നിറഞ്ഞു നില്ക്കുന്നു.
ഇനി "ഞാൻ" ഉണ്ടോ എന്ന ആത്മഗതത്തിന് കൃഷ്ണൻ " ഞാൻ എപ്പോഴുമുണ്ട് " എന്ന് പറഞ്ഞു ചിരിച്ചു !!

Comments
Post a Comment