Skip to main content

Posts

Showing posts from August, 2019

കൃഷ്ണവൃക്ഷത്തണൽ

കൃഷ്ണവൃക്ഷത്തണൽ മനസ്സിൽ കൃഷ്ണച്ചെടികളോടൊപ്പം തഴച്ചുവളരുന്ന അസുര സ്വഭാവമുള്ള കളകൾ പറിച്ചു മടുത്തു കൃഷ്ണ .  എത്ര ശ്രമിച്ചാലും കൃഷ്ണചിന്തകളല്ലാത്ത ചിന്തകൾ     മനസ്സിൽ നുഴഞ്ഞു കയറുന്നു .  ഭൌതികചിന്തകൾക്ക് കൃഷ്ണനാമമാകുന്ന കവചത്തിനേയും കീറിമുറിച്ച് പൊങ്ങി വരാൻ     ശക്തിയുണ്ടെന്നോ ?  അറിയാം .  ഞാൻ തന്നെ നാമം ചേർത്ത് തുന്നി വെച്ച ഈ കവചത്തിന് കട്ടിയും ഇഴതൂർമ്മയും ഇല്ല .  ആ ഹസ്ത പങ്കജങ്ങൾ ചേർത്ത് ഒന്ന് എന്നെ സഹായിക്കൂ .  ഈ പ്രപഞ്ചത്തിന്റെ മുഴുവൻ ഊടും പാവും ആയി വർത്തിക്കുന്ന അങ്ങക്ക് ,  എന്റെ ഈ നാമകവചം കുറ്റമറ്റതാക്കാൻ എന്തു വിഷമം ?  കരുണ ചൊരിയൂ കൃഷ്ണ !  പിന്നേയും പിന്നേയും നാമപുഷ്പങ്ങൾ ആ പാദങ്ങളിൽ     സമർപ്പിച്ചപ്പോൾ ഒരത്ഭുതമുണ്ടായി .  പാദങ്ങളിൽ കണ്ണീരോടെ കുമ്പിട്ടു നില്ക്കുന്ന എന്റെ മനസ്സിൽ ഞാനർപ്പിച്ച അതേ പുഷ്പങ്ങളാൽ തീർത്ത വനമാലയും ധരിച്ച് അതാ കൃഷ്ണൻ പുഞ്ചിരി തൂകി നിറഞ്ഞു നില്ക്കുന്നു .  നാമമാഹാത്മ്യം തന്നെ !  ഏതു കളകൾക്കിടയിലും കൃഷ്ണനാമം വിതച്ചാൽ വളരും ,  വളർന്ന് പന്തലിക്കും .    ക...