Skip to main content

Posts

Showing posts from October, 2019

കാശിസത്സംഗം

കാശിസത്സംഗം കാശിസത്സംഗത്തിനെ പറ്റി എഴുതാൽ അർഹതയില്ലെന്ന് അറിയുമ്പോഴും ഏതോ ശക്തിഎന്നെ എഴുതാൻ പ്രേരിപ്പിക്കുന്നു .    ബ്രഹ്മതത്ത്വവിചാരശ്രവണമാഹാത്മ്യം മാത്രമാണ് അജ്ഞാനിയായ എന്റെ അനിർവചനീയമായ ആനന്ദത്തിന് ഒരേയൊരു കാരണം .    ബ്രഹ്മശ്രീ നൊച്ചൂർജിയുടെ പ്രഭാഷണങ്ങളുടെ പൊരുൾ അറിയാനോ ഉൾക്കൊള്ളാനോ ഉള്ള ആദ്ധ്യാത്മികപക്വതയില്ലാത്ത എന്നിലും ചെറിയതെങ്കിലും     പ്രകാശമാനമായ എന്തോ സ്‌ഫുരണങ്ങൾ അദ്ദേഹത്തിന്റെ ദൈവീകവാക്കുകൾ വർഷിക്കുന്നു . മനോഹരമായ ഗംഗാതീരത്ത് ,  ബ്രഹ്മർഷിമാരായ സനകാദികളേയും ,  നാരദരേയും ,  വ്യാസമഹർഷിയേയും ,  ഗോകർണനേയും ,  ശുകബ്രഹ്മർഷിയേയും ശങ്കര ഭഗവത്പാദരേയും പോലുള്ള പൂർവ്വസൂരികളുടെയെല്ലാം സ്മരണ നമ്മിൽ ഉണർത്തിക്കൊണ്ട് ബ്രഹ്മശ്രീ നൊച്ചുർജി പ്രഭാഷണത്തിനായി പീഠത്തിലിരുന്നപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി .  ഒരു സാധാരണ സ്ത്രീയായ എനിക്ക് ഇങ്ങനെയൊരു സത്സംഗത്തിൽ പങ്കുകൊള്ളാൻ അവസരം നൽകാൻ ഭഗവാനല്ലാതെ ആരുണ്ട് ?    ഗംഗാദേവിയുടെ മടിത്തട്ടിൽആ മഹാത്മാവിന്റെ വാക്ധാരയിൽ കുളിച്ച് ഏഴു ദിവസം ഇരുന്നു .  മനസ്സിന്നതീതമായ വിഷയങ്ങളെ മനസ്സി...