കാശിസത്സംഗം
കാശിസത്സംഗത്തിനെപറ്റിഎഴുതാൽഅർഹതയില്ലെന്ന്അറിയുമ്പോഴുംഏതോശക്തിഎന്നെഎഴുതാൻപ്രേരിപ്പിക്കുന്നു. ബ്രഹ്മതത്ത്വവിചാരശ്രവണമാഹാത്മ്യംമാത്രമാണ്അജ്ഞാനിയായഎന്റെഅനിർവചനീയമായആനന്ദത്തിന്ഒരേയൊരുകാരണം. ബ്രഹ്മശ്രീനൊച്ചൂർജിയുടെപ്രഭാഷണങ്ങളുടെപൊരുൾഅറിയാനോഉൾക്കൊള്ളാനോഉള്ളആദ്ധ്യാത്മികപക്വതയില്ലാത്തഎന്നിലുംചെറിയതെങ്കിലും പ്രകാശമാനമായഎന്തോസ്ഫുരണങ്ങൾഅദ്ദേഹത്തിന്റെദൈവീകവാക്കുകൾവർഷിക്കുന്നു.
മനോഹരമായഗംഗാതീരത്ത്, ബ്രഹ്മർഷിമാരായസനകാദികളേയും, നാരദരേയും, വ്യാസമഹർഷിയേയും, ഗോകർണനേയും, ശുകബ്രഹ്മർഷിയേയുംശങ്കരഭഗവത്പാദരേയുംപോലുള്ളപൂർവ്വസൂരികളുടെയെല്ലാംസ്മരണനമ്മിൽഉണർത്തിക്കൊണ്ട്ബ്രഹ്മശ്രീനൊച്ചുർജിപ്രഭാഷണത്തിനായിപീഠത്തിലിരുന്നപ്പോൾകണ്ണുകൾനിറഞ്ഞൊഴുകി. ഒരുസാധാരണസ്ത്രീയായഎനിക്ക്ഇങ്ങനെയൊരുസത്സംഗത്തിൽപങ്കുകൊള്ളാൻഅവസരംനൽകാൻഭഗവാനല്ലാതെആരുണ്ട്? ഗംഗാദേവിയുടെമടിത്തട്ടിൽആമഹാത്മാവിന്റെവാക്ധാരയിൽകുളിച്ച്ഏഴുദിവസംഇരുന്നു. മനസ്സിന്നതീതമായവിഷയങ്ങളെമനസ്സിലാക്കാൻശ്രമിക്കാതെഭക്തിയോടെശ്രവണംചെയ്താൽമതിഎന്നവാക്കുകളെമാത്രംമുറുകെപ്പിടിച്ച്അതിന്ആത്മാർഥമായിശ്രമിച്ചു. എനിക്ക്കരണീയമായിമറ്റൊന്നുംതോന്നിയില്ല
രാവിലെരമണഭഗവാന്റെസദ്ദർശനവുംവൈകുന്നേരംഭഗവത്പാദരുടെകാശീപഞ്ചകവുംമനീഷാപഞ്ചകവുംഅദ്ദേഹംവളരെലളിതമായുംമനോഹരമായുംഅവതരിപ്പിച്ചു. അദ്ദേഹത്തിന്റെമഹദ്വചനങ്ങളെഎന്റെശുഷ്ക്കമായവാക്കുകൾക്ക്വിഷയമാക്കുന്നതുതന്നെഅക്ഷന്തവ്യമായഅപരാധമാകുംഎന്നതിനാൽമൌനംപാലിക്കട്ടെ!
മഹാത്മാക്കളുടെസങ്കൽപംസത്യമാകുംഅഥവാഈശ്വരൻസത്യമാക്കുംഎന്നതിന്റെപ്രത്യക്ഷമായതെളിവാണ്കാശിസത്സംഗം. സത്സംഗത്തിന്രണ്ടാഴ്ചമുമ്പ്കൂടിഗംഗാദേവിസത്സംഗംനടന്നസ്ഥലംമുഴുവൻനിറഞ്ഞുനിന്നു. ബ്രഹ്മശ്രീനൊച്ചുർജിയുടെസങ്കൽപംസത്യമാക്കാൻ, ഭീഷ്മരുടെശപഥംസത്യമാക്കാൻഭഗവാൻചെയ്തപോലെ, കാശിവിശ്വനാഥൻഗംഗാദേവിയാട്സത്സംഗത്തിന്സൌകര്യമാക്കാൻപറഞ്ഞുവെന്നുംഗംഗാദേവിഇറങ്ങിമാറിഏഴുദിവസത്തെസത്സംഗത്തെരാജസൂയയജ്ഞംപോലെ നടത്താൻഅനുഗ്രഹംനൽകിഎന്നുംഞാൻവിശ്വസിക്കുന്നു.
പ്രവചനങ്ങളുംവേദപാരായണവുംശിവപൂജയുംഅന്നദാനവുംഎല്ലാംഏറ്റവുംഭംഗിയായിനടന്നതിനുപിന്നിൽമനുഷ്യപ്രയത്നത്തിന്വലിയസ്ഥാനമുണ്ടെങ്കിലുംഅമാനുഷികമായഒരുശക്തിയുടെസാന്നിധ്യത്തിലേഇത്തരമൊരുഗംഭീരയജ്ഞംഇത്രഭംഗിയായിനടക്കൂഎന്ന്അവിടെകൂടിയവർക്കൊക്കെതോന്നിച്ചതുംആപരമാത്മചൈതന്യം തന്നെ!
എവിടെയിരുന്നാലുംഎല്ലാവർക്കുംകാശിയിൽഇരിക്കുന്നഅനുഭൂതി, പ്രകാശപൂർണമായആഅനുഭൂതിനൽകിഭഗവാൻഅനുഗ്രഹിക്കട്ടെഎന്ന്പ്രാർഥിച്ച്ആയതിവര്യനെമനസ്സുകൊണ്ട്പലവുരുനമസ്ക്കരിച്ച്മടങ്ങുമ്പോൾമറ്റൊന്നുകൊണ്ടുംലഭിക്കാത്തശാന്തിഅനുഭവപ്പെട്ടു. ഒരുസാധാരണഗൃഹസ്ഥയായഎന്നിൽപോലുംചെറിയചെറിയപ്രകാശസ്ഫുലിംഗങ്ങൾവർഷിച്ചകാശിക്കും, പരമേശ്വരഭഗവാനും, അന്നപൂർണേശ്വരിക്കുംപ്രിയംനിറഞ്ഞ, ശ്യാമസുന്ദരനായഗുരുവായൂപ്പേനും, ബ്രഹ്മശ്രീനൊച്ചൂർജിക്കുംഅനന്തകോടിനമസ്കാരം!
തമേവഭാന്തംഅനുഭാതിസർവ്വംതസ്യഭാസാസർവ്വമിദംവിഭാതി
Comments
Post a Comment