മാനസദർശനം
ഗുരുവായൂർ അമ്പലത്തിൽ തിരക്കില്ല. സങ്കല്പവിമാനത്തിൽ കയറി നമുക്കൊന്ന് ഗുരുവായൂർ ദർശനം നടത്തിയാലോ? വരൂ, തൊഴാൻ ആഗ്രഹമുള്ളവരൊക്കെ വരൂ. നമുക്കൊന്നിച്ച് പോകാം. എല്ലാവർക്കും ധാരാളം സമയമുണ്ടല്ലോ? യാത്ര തുടങ്ങിക്കോളൂ. പുറത്തെ കൊടിമരത്തിന്റെ ചുവട്ടിൽ എല്ലാവരും കാത്തുനിന്ന് ഒരുമിച്ച് അകത്തു കയറാം.
ഹാവൂ , ഒരു പ്രയാസവുമില്ലാതെ ദർശനം ആഗ്രഹിക്കുന്നവരൊക്കെ എത്തിയല്ലോ.ഞങ്ങൾ പ്രധാന വാതിലിൽക്കൂടി തന്നെ ഉമ്മറപ്പടി തൊട്ടു തലയിൽ വെച്ച് അകത്തേക്ക് കടന്നു. എന്തു സുഖം, ഒരു തിരക്കുമില്ല. നേരെ ചെന്ന് അയ്യപ്പഭഗവാന്റെ നടക്കിലെത്തി
ഭൂതനാഥസദാനന്ദ :
സർവ്വഭൂതദയാപര:
രക്ഷരക്ഷ മഹാബാഹോ
ശാസ്ത്രേ തുഭ്യം നമോ നമ:
എന്ന് ചൊല്ലി നമസ്കരിച്ച് സാമിയേ ശരണമയ്യപ്പ എന്ന് പന്ത്രണ്ടു പ്രാവശ്യം ചൊല്ലി അയ്യപ്പഭഗവാനെ പ്രദക്ഷിണം വെച്ച് ഒന്നു കൂടി ദർശിച്ച് വലിയ പ്രദക്ഷിണം തുടർന്നു.
ഇങ്ങനെ ജനശൂന്യമായ ഒരു ഗുരുവായൂർ കണ്ടിട്ടില്ല കൃഷ്ണ!
അത്ഭുതം! എല്ലാ ദിക്കിലും അതാ കൃഷ്ണൻ മാത്രമുണ്ട്. ഇതാ ഞങ്ങളുടെ മുമ്പിൽ എങ്ങനെയാണോ ഞങ്ങളിൽ ഓരോരുത്തരും കൃഷ്ണനെ മനസ്സിൽ ധ്യാനിക്കുന്നത് ആ രൂപങ്ങളിലെല്ലാം ഓരോ കൃഷ്ണൻ !എന്റെ മുന്നിൽ അതാ ശ്യാമസുന്ദരനായി, മന്മഥമന്മഥനായി, വേണുവൂതി, പുഞ്ചിരിച്ച് നില്ക്കുന്നു. മറ്റെല്ലാവരും സ്വന്തം ഇഷ്ടരൂപം കണ്ട് സന്തോഷത്താൽ മതിമറന്നു.
കൃഷ്ണൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: നിങ്ങൾ വന്നത് നന്നായി. തിരക്കില്ലാതെ കാണാലോ. കോറോണ ഭീതി കാരണം ആർക്കും വരാൻ കഴിയില്ലല്ലോ. പക്ഷെ നിങ്ങൾ മനസ്സു കൊണ്ട് വന്നത് നന്നായി. വരൂ, ഞാൻ തന്നെ നിങ്ങളെ തൊഴീക്കാം.
കൃഷ്ണൻ മുന്നിൽ നടന്നു. ഭഗവാന്റെ ഭക്തവാത്സല്യത്തിൽ മുങ്ങി സന്തോഷക്കണ്ണീരൊഴുക്കി ഞങ്ങൾ ഭഗവാനെ അനുഗമിച്ചു.
അങ്ങനെ പ്രദക്ഷിണം വെച്ച് പടിഞ്ഞാറെ നടയുടെ നേരെ എത്തി. അവിടെ നിന്ന് കൊടിമരവും താഴികക്കുടവും കണ്ട് തൊഴുതു. ഭഗവാൻ ഇഷ്ടരൂപത്തിൽ മുന്നിൽ നടക്കുന്നു, കൊടിമരത്തിന്റെ മുകളിൽ നില്ക്കുന്നു, ശ്രീകോവിലിന്റെ താഴികക്കുടത്തിന്റെ മുകളിലും നില്ക്കുന്നു. എവിടെയൊക്കെ നോക്കി ദർശനാമൃതം നുകരണമെന്നറിയാതെ ഞങ്ങൾ കുഴങ്ങി. കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ!
പ്രദക്ഷിണം തുടർന്ന് വടക്കുഭാഗത്തെത്തി. ആനയില്ല, കുത്തുവിളക്കില്ല, ചെണ്ടയില്ല, കുഴലില്ല, കൊമ്പില്ല, ഞങ്ങൾ ഉരുവിടുന്ന നാമം മാത്രം ഞങ്ങൾക്ക് കേൾക്കാം. കൃഷ്ണൻ മുന്നിലും ഞങ്ങൾ പിന്നിലും. ഒരു സരളമായ ശിവേലി. ഭഗവാന്റെ കൂടെ പതുക്കെ നടന്ന് വീണ്ടും കിഴക്കെ നടയിലെത്തി. ഭഗവാന്റെയൊപ്പം ഞങ്ങളും കുന്നിക്കുരു വാരിക്കളിച്ചു. പുഞ്ചിരിച്ചു കൊണ്ട് ഭഗവാൻ പറഞ്ഞു: വാരിക്കോളൂ, ഞാൻ നിങ്ങളുടെ മനസ്സിൽ കുസൃതികളുമായി സദാ വിളയാടാം! കൃഷ്ണ, ഹന്ത ഭാഗ്യം ജനാനാം.
കൃഷ്ണൻ വാതിൽമാടത്തിലേക്ക് കടന്നു. സ്വർണ്ണഉമ്മറപ്പടി തൊട്ടു തലയിൽവെച്ച് ഞങ്ങളും അകത്തു കടന്നു. ഈശ്വര, ഭഗവാൻ മേത്പത്തൂരിന്റെ സ്മരണക്കായി കൊളുത്തി വെച്ച നിലവിളക്കിനെ വണങ്ങി. ഞങ്ങളും. എന്നിട്ട് നാലമ്പലത്തിലെക്ക് കടക്കുന്ന വാതിലിന്റെ മുകളിൽ വെച്ചിരിക്കുന്ന കണ്ണാടിയിൽ കൂടി ഞങ്ങളെ നോക്കി പുഞ്ചിരിച്ചു. കൃഷ്ണന്റെ കൂടെ നില്ക്കുന്ന ഞങ്ങളുടെ പ്രതിബിംബം കണ്ണാടിയിൽ കണ്ട് ഞങ്ങൾ ആനന്ദസ്തബ്ധരായി. രണ്ടു കൈകൾ തലക്കു മീതെ ഉയർത്തി ഭഗവാനെ തൊഴുതു. ഭഗവാൻ നാലമ്പലത്തിൽ കടന്ന്, തിരക്കില്ലാത്തതിനാൽ, ഇടത്തു ഭാഗത്തു കൂടി നടന്ന് ഞങ്ങളെ തിരുനടക്കൽ എത്തിച്ചിട്ടു പറഞ്ഞു: മതിവരുവോളം ഇവിടെ നിന്നോളൂ. ഞാനെപ്പോഴും നിങ്ങളുടെ കൂടെയുണ്ട്. ശ്രീകോവിലിലും നിങ്ങളുടെ മനസ്സിലും മാത്രമല്ല, സർവത്ര ഞാൻ നിറഞ്ഞു നില്ക്കുന്നു. എങ്കിലും ചില ചില സ്ഥലങ്ങളിൽ എന്റെ സാന്നിദ്ധ്യം അധികമുണ്ട്. അങ്ങനെ ഇന്ന് ഈ ഭൂലോകത്ത് എന്റെ സാന്നിദ്ധ്യം ഏറ്റവും ഉള്ള ഒരു സ്ഥലമാണ് ഈ അമ്പലം. മറ്റേതെങ്കിലും ഭക്തന്മാർ മനസ്സു കൊണ്ട് ദർശനത്തിന് വന്നിട്ടുണ്ടെങ്കിൽ അവരും ഈ ശ്രീകോവിലിന്റെ മുൻവശത്തേക്ക് വന്നോട്ടെ.
ഇതും പറഞ്ഞ് ഭഗവാൻ ശ്രീകോവിലിലെ അഞ്ജനവിഗ്രഹത്തിൽ മറഞ്ഞു. ഞങ്ങളെല്ലാവരും അവിടെ ഇഷ്ടരൂപത്തിൽ ഭഗവാനെ ദർശിച്ച് സമയം പോയതറിയാതെ അങ്ങനെ നിന്നു. ആരും മാറാൻ പറഞ്ഞില്ല. ഭഗവാനെ കണ്ണിമക്കാതെ നോക്കി നിന്നു. മനസ്സിൽ മറ്റൊരു ചിന്തയും പൊന്തി വന്നില്ല. ഭഗവാൻ നിറഞ്ഞു നിന്നു. പരാതിയും പരിഭവങ്ങളും ഭീതിയും ദുഖവും എങ്ങോ ഓടി മറഞ്ഞു. കുറെ നേരം നിന്ന് പതുക്കെ പ്രദക്ഷിണം വെച്ച് ഗണപതി ഭഗവാനെ ഏത്തമിട്ട് തൊഴുത് പ്രദക്ഷിണം വെച്ചു. ഗണപതിശ്രീകോവിലിന്റെ പിന്നിലുള്ള കുറൂരമ്മയെ നമിച്ച് മേശാന്തി നൽകിയ പ്രസാദം ചൂടി,കുറിയിട്ട് അനന്തപത്മനാഭസ്വാമിയെ തൊഴുതു. ശ്രീലാകത്തിന്റെ പിൻചുമരിൽ വരച്ച നരസിംഹമൂർത്തിയെ നമസ്ക്കരിച്ച് , വടക്കു ഭാഗത്ത് തൂണിൽ കൊത്തിയ ഹനുമാനെ വന്ദിച്ച് നാലമ്പലത്തിന് പുറത്തു കടന്നു. നേരെ ഇടത്തരികത്തുകാവിൽ ഭഗവതിയേയും തൊഴുത് പ്രദക്ഷിണം വെക്കുമ്പോൾ മമ്മിയൂരപ്പനെയും ശ്രീപാർവതിയേയും സ്മരിച്ച് വീണ്ടും കിഴക്കേ നടയിലെത്തി ,ഭഗവാനെ വീണ്ടും നമസ്ക്കരിച്ചു. ശരിക്കും അക്ഷരാർഥത്തിൽ തന്നെ മനമില്ലാമനസ്സോടെ ഞങ്ങൾ പുറത്തു കടന്നു. മനസ്സ് ഭഗവാനെടുത്തതിനാൽ ശരിക്കും മനമില്ലാ മനസ്സായി. ഇനിയും ഇവിടെ വെച്ചു കാണാമെന്ന് പറഞ്ഞ് ഞങ്ങൾ പോയ അതേ സങ്കൽപവിമാനത്തിൽ തന്നെ വീട്ടിൽ തിരിച്ചെത്തി.
ഗുരുവായൂർദർശനത്തിന്റെ പരിശുദ്ധിയിൽ കൊറോണ ഭയവും മറ്റെല്ലാ പ്രതികൂലവിചാരവികാരങ്ങളും മനസ്സിനെ കുറച്ചു നേരത്തേക്കെങ്കിലും വിട്ടുപോയി.
ഭഗവാൻ പറഞ്ഞെ പോലെ തോന്നി: സങ്കൽപവിമാനത്തിൽ എപ്പോൾ വേണമെങ്കിലും വന്നോളൂ. ഞാൻ കാത്തിരിക്കയാണ്.
കൃഷ്ണ,എപ്പോഴും മനസ്സുകൊണ്ട് അവിടെ വരാൻ മനസ്സിനെ പ്രേരിപ്പിക്കണേ, ഞാനായിട്ട്, ഒന്നിനും പറ്റുകയില്ലെന്ന് പൂർണബോധ്യമുണ്ട്. അതിനാൽ കാത്തോളണേ കൃഷ്ണ!
ശ്രീകൃഷ്ണാർപണമസ്തു
സാവിത്രി പുറം

Comments
Post a Comment