ഒരു വൃദ്ധ . എപ്പോഴും ചുണ്ടിൽ ചിരി . വേദനകൾ കടിച്ചമർത്തിക്കൊണ്ടുള്ള ചിരിയാണെന്ന് തോന്നുമെങ്കിലും ചിരിക്കുന്നു . ദ്വന്ദ്വങ്ങൾ , അദ്വൈതം , പരമാത്മസാക്ഷാത്ക്കാരം , വൈരാഗ്യം , യോഗസാധന ഇത്യാദി ഒരു പദങ്ങളും അവരുടെ നിഘണ്ടുവിലില്ല . കളങ്കമില്ലാത്ത ചിരിയിൽ അപരാവിദ്യയില്ല . പരാവിദ്യ ഒളിഞ്ഞിരിക്കുന്നു . പ്രവൃത്തിയിലും വാക്കുകളിലും മനോഭാവത്തിലും അവരറിയാതെ ആ ജ്ഞാനം പ്രകാശിച്ചു . അമ്മേ , അമ്മ ഒറ്റക്കിരിക്കുകയാണോ ? അനുകമ്പ അർഹിക്കുന്ന ആളാണെന്ന ധാരണയിലാണ് സമീപിച്ചത് . ഉടൻ മറുപടി : ഒററക്കല്ല , എന്റെ കൂടെ എപ്പഴും കൃഷ്ണനുണ്ട് . ഏത് കൃഷ്ണൻ ? അറിയില്ലേ , വൃന്ദാവനത്തിലെ കൃഷ്ണൻ ? കൃഷ്ണൻ കൈപിടിച്ച് എഴുന്നേൽപ്പിക്കുകയും , കിടക്കുമ്പോൾ അടുത്തിരിക്കുകയും , പല കാര്യങ്ങളും പറയുകയും ,...