ഒരു വൃദ്ധ. എപ്പോഴും ചുണ്ടിൽ ചിരി. വേദനകൾ കടിച്ചമർത്തിക്കൊണ്ടുള്ളചിരിയാണെന്ന് തോന്നുമെങ്കിലും ചിരിക്കുന്നു. ദ്വന്ദ്വങ്ങൾ, അദ്വൈതം,പരമാത്മസാക്ഷാത്ക്കാരം, വൈരാഗ്യം, യോഗസാധന ഇത്യാദി ഒരു പദങ്ങളുംഅവരുടെ നിഘണ്ടുവിലില്ല. കളങ്കമില്ലാത്ത ചിരിയിൽ അപരാവിദ്യയില്ല. പരാവിദ്യഒളിഞ്ഞിരിക്കുന്നു. പ്രവൃത്തിയിലും വാക്കുകളിലും മനോഭാവത്തിലുംഅവരറിയാതെ ആ ജ്ഞാനം പ്രകാശിച്ചു.
അമ്മേ, അമ്മ ഒറ്റക്കിരിക്കുകയാണോ? അനുകമ്പ അർഹിക്കുന്ന ആളാണെന്നധാരണയിലാണ് സമീപിച്ചത്.
ഉടൻ മറുപടി : ഒററക്കല്ല, എന്റെ കൂടെ എപ്പഴും കൃഷ്ണനുണ്ട്.
ഏത് കൃഷ്ണൻ?
അറിയില്ലേ, വൃന്ദാവനത്തിലെ കൃഷ്ണൻ?
കൃഷ്ണൻ കൈപിടിച്ച് എഴുന്നേൽപ്പിക്കുകയും, കിടക്കുമ്പോൾഅടുത്തിരിക്കുകയും, പല കാര്യങ്ങളും പറയുകയും, പൊട്ടിച്ചിരിക്കുകയും, ഞാൻകരഞ്ഞാൽ കണ്ണീർ തുടക്കുകയും ചിരിച്ചാൽ എന്നെ കെട്ടിപ്പിടിക്കുകയും എന്റെഒപ്പമിരുന്ന് ഭക്ഷണം കഴിക്കുകയും എന്നെ സമയത്തിന് മരുന്ന് കഴിക്കാൻഓർമ്മിപ്പിക്കുകയും ഒക്കെ, ഒക്കെ ചെയ്യും. കൃഷ്ണനുള്ളതുകൊണ്ട് ഏകാന്തതയില്ല. എനിക്ക് സുഖമാണ്. ശരീരവേദനകൾ ഒക്കെ കൃഷ്ണൻ തലോടിത്തരുമ്പോൾകുറയും.
കൃഷ്ണസാന്നിദ്ധ്യത്തിൽ സദാ വർത്തിക്കുന്ന വൃദ്ധയെ കണ്ടപ്പോൾ ഓർത്തു,
ഇവർ ഈ ഭൌതിക ലോകം മാനിക്കുന്ന ഒരറിവുമില്ലാത്ത , അപരാവിദ്യഅപരിചിതയായ, ഒരു ജ്ഞാനവൃദ്ധ തന്നെ! ദരിദ്രയായ അവർക്ക്ഭൌതികലോകത്തിൽ മുന്നേറാൻ ഉപകരിക്കാത്ത പരാവിദ്യ മാത്രമായിരുന്നുസ്വത്ത്. ആസ്വത്തിൽ അവർ എല്ലാം കണ്ടു, ഒന്നും അനുഭവിക്കാതെ , എല്ലാംഅനുഭവിക്കുന്ന വലിയ ബുദ്ധിജീവികൾ എന്നഭിമാനിക്കുന്നവരെ, അവർഅനുകമ്പയോടെ നോക്കുന്നത് കണ്ടു. അനുകമ്പ നൽകാൻ പോയതാണ്. ചിലവായില്ല എന്ന് മാത്രമല്ല, കുറച്ചനുകമ്പ ഇങ്ങാട്ട് വർഷിച്ചു. ഒരു സുഖം തോന്നി. മുമ്പെങ്ങും അനുഭവിക്കാത്ത സുഖം. അനുകമ്പ ചൊരിയാൻ അർഹതയുള്ളആളിൽ നിന്നും യഥാർഥ അനുകമ്പ അർഹിക്കുന്നവർക്ക് അതുലഭ്യമാകുമ്പോഴത്തെ സുഖം!
വാക്കുകൾക്കതീതമായ ഒരറിവും സുഖവും ലഭിച്ചു.
അങ്ങനെ കൃഷ്ണസാന്നിദ്ധ്യം സദാ അനുഭവിച്ചു കൊണ്ട് സ്വയംകൃഷ്ണനായിത്തീരുന്നതുവരെ ആ ദേഹത്തിൽ ഇരുന്ന് ആ ദേഹം ഉപേക്ഷിച്ചു. അറിയേണ്ട ആൾ അറിഞ്ഞു, അറിയേണ്ട ആളെ അറിഞ്ഞു, മറ്റാരും അറിഞ്ഞില്ല, മറ്റാരെയും അറിഞ്ഞില്ല.
സുകൃതം.
സാവിത്രി പുറം.
Comments
Post a Comment