അറിയുന്നവരുണ്ടോ എൻ കണ്ണനെ
പിന്നെ
അറിയാത്തവരുണ്ടോ എൻ കണ്ണനെ
അറിഞ്ഞാലുമറിയാത്ത കണ്ണനെ
നിങ്ങൾ -
അകതാരിലേന്തിയ കണ്ണനെ
ഗുരുവായൂരിൽ വാഴുമീശ്വരൻ -സർവ്വ
ഹൃദയാന്തര്യാമിയായ് നില്പവൻ
ഭക്തന്മാരെ രക്ഷ ചെയ്തവൻ
ഭക്തവത്സലനെന്നുണ്ണിക്കണ്ണൻ
യമുനയിൽ നീന്തിക്കളിപ്പവൻ
യമുനയാം കാളിന്ദീകാമുകൻ
യമുനയെ ശുദ്ധീകരിച്ചവൻ
ദുഷ്ട
കാളിയ മർദ്ദനം ചെയ്തവൻ
അസുരന്മാരെ തച്ചു കൊന്നവൻ
അമ്മക്കോ ആനന്ദദായകൻ
അഗതികൾക്കായുള്ള രക്ഷകൻ
നല്ല
സുകൃതികൾക്കേകുന്നു ദർശനം
Comments
Post a Comment