കണ്ണനുള്ള കത്ത് 15
പ്രിയം നിറഞ്ഞ കണ്ണാ,
കണ്ണന്റെ ലീലകൾ ആർക്കെങ്കിലും പ്രവചിക്കാൻ കഴിയുമോ? കൃഷ്ണൻ എല്ലാവരുടേയും പ്രതീക്ഷകൾക്കും പ്രവചനങ്ങൾക്കും അഭിപ്രായങ്ങൾക്കും അഭിലാഷങ്ങൾക്കും എല്ലാ കണക്കുകൂട്ടലുകൾക്കും അതീതനാണെന്ന് തെളിയിക്കുന്ന ഒരു സംഭവം നടന്ന സ്ഥലത്തേക്ക് നമുക്ക് പോകാം എന്നും ആ സ്ഥലം ഏതാണെന്ന് പറയാമോ എന്നും കോകിലം ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചു കൃഷ്ണ. കൃഷ്ണൻ തോന്നിച്ചതുകൊണ്ടുതന്നെയായിരിക്കാം എനിക്ക് ആ ചോദ്യത്തിനുത്തരം പറയാൻ ഒരു വിഷമവും ഉണ്ടായില്ല. ഞാനുടനെ പറഞ്ഞു: "ഗോവിന്ദകോകിലം, ഗോവർദ്ധനപർവ്വതം തന്നെ ആ സ്ഥലം". കോകിലം ശരിവെച്ചു.
കാലാകാലം കാലവർഷം നൽകി വൃന്ദാവനവാസികൾക്കും അവരുടെ സ്വത്തായ ഗോക്കൾക്കും ഭക്ഷണവും ശുദ്ധജലവും പ്രദാനം ചെയ്യുന്ന ദേവേന്ദ്രന്, നന്ദിസൂചകമായി എല്ലാ കൊല്ലവും മുട്ടാതെ നടത്താറുള്ള യജ്ഞം, ദേവേന്ദ്രന്റേയും ദേവനായ നമ്മുടെ കൃഷ്ണൻ മുടക്കി. കാലവർഷം ലഭിക്കുന്ന കാര്യത്തിൽ ചരാചരങ്ങളെല്ലാം കടപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കുന്ന വർഷാധിപതിയായ ദേവന്ദ്രനെ ആരാധിക്കാതെ, അചരമായി നില്ക്കുന്ന ഗോവർദ്ധനത്തിനെ ആചാരപൂർവ്വം ആരാധിക്കാൻ നന്ദഗോപരും വൃന്ദാവനനിവാസികളും തീരുമാനിച്ചു. ഈ അസാധാരണതീരുമാനത്തിന്റെ പിന്നിൽ ആരായിരുന്നു? ദേവദേവനായ, സർവ്വദേവനായ കൃഷ്ണൻ തന്നെ!
കുറച്ചുനേരത്തേക്ക് ഒരു നല്ല യുക്തിവാദിയായി മാറി അല്ലേ കണ്ണാ? അല്ലെങ്കിൽ കാണുന്നലോകം മാത്രം സത്യം എന്ന് വിശ്വസിക്കുന്ന ചാർവാകന്മാരെപ്പോലെ സംസാരിച്ച്, അഛനേയും മറ്റുഗോപന്മാരേയും നിശ്ശബ്ദരാക്കി, ഗോവർദ്ധനത്തെത്തന്നെയാണ് ആരാധിക്കേണ്ടതെന്ന് ബോദ്ധ്യപ്പെടുത്തി അല്ലേ? കണ്ണൻ പറഞ്ഞതിലെന്താ തെറ്റ്? ഗോക്കളുടെ വർധനത്തിന് അഥവാ പോഷണത്തിന് സഹായിക്കുന്നതാണല്ലോ ഗോർവദ്ധനപർവ്വതതാഴ്വരകളിലെ പുല്ലും പർവ്വതത്തിൽ നിന്നുത്ഭവിക്കുന്ന അരുവികളിലെ ശുദ്ധജലവും? കണ്ണാ , ഇത്തരം കുസൃതികൾ കാണാൻ നല്ല രസം ട്ടൊ. ദേവേന്ദ്രന്റെ, വലിയ ബലൂൺ പോലെ ഊതി വീർപ്പിച്ച അഹങ്കാരത്തിൽ ഒരു തുള ഇടാൻ മാത്രമായിരുന്നു ഈ അഭിനയമൊക്കെ എന്ന് വ്യാസഭഗവാൻ ഭാഗവതത്തിൽ പറഞ്ഞത് വായിക്കാൻ ഭാഗ്യമുണ്ടായതിനാൽ ഞങ്ങൾക്ക് മനസ്സിലായി. അല്ലെങ്കിൽ, ഭഗവദ് ഗീത ഉപദേശിച്ച കൃഷ്ണനെന്താ ഇപ്പൊ ഇങ്ങനെ പറയുന്നത് എന്ന് കണ്ണനെ തെറ്റിദ്ധരിച്ചതുകൊണ്ടുള്ള വിഷമം ഉണ്ടായേനെ. പാവം ഗോപന്മാർക്കതൊന്നും മനസ്സിലായില്ല. ഈ സംഭവമൊക്കെ മഹാഭാരത യുദ്ധത്തിനുമുമ്പാകയാൽ അവർ കൃഷ്ണന്റെ അർജ്ജനനോടുള്ള ഉപദേശമോ, സ്വർഗ്ഗാരോഹണത്തിനുമുമ്പ് അങ്ങ് നടത്തിയ ഉദ്ധവോപദേശമോ ഒന്നും കേട്ടിട്ടില്ലല്ലോ? അതിനാൽ ദേവേന്ദ്രന് ബലി അർപ്പിക്കേണ്ട ഒരാവശ്യവുമില്ലെന്നും, ഗോവർദ്ധനമാണ് ബലി അർഹിക്കുന്നതെന്നും, കൃഷ്ണന്റ വാദം കേട്ട നന്ദഗോപർക്കും കൂട്ടർക്കും വേഗം ബോധ്യമായി. മാത്രമല്ല, കൃഷ്ണൻ കമനീയ രൂപത്താലും , മധുരമായ വാക്ചാതുര്യത്താലും അവരുടെ ഹൃദയങ്ങൾ എന്നേ കവർന്നു കഴിഞ്ഞിരുന്നു.
ഏതായാലും ഗോവർദ്ധനപൂജ
എല്ലാവരും വളരെ ആത്മാർഥതയോടെ, ആഘോഷത്തോടെ നടത്തി. ഓരോ ഗോപികമാരും ഏറ്റവും ശ്രദ്ധയോടെ പല പല നൈവേദ്യങ്ങൾ ഉണ്ടാക്കിയതെല്ലാം അവരുടെ അന്നദാതാവായ ഗോവർദ്ധനത്തിന് നൽകി. ഭഗവാൻ തന്നെ, ഗോവർദ്ധനത്തിനകത്ത് ഒളിഞ്ഞിരുന്ന് നൈവേദ്യം മുഴുവൻ സ്വീകരിക്കുകയും, അതേ സമയം, പുറത്ത് ഗോപന്മാരുടെ കൂടെ, നൈവേദ്യം അർപ്പിച്ച് ഗോവർദ്ധനത്തെ നമസ്ക്കരിക്കയും ചെയ്തു! നോക്കണേ കൃഷ്ണന്റെ കുസൃതി! ബലരാമൻ പോലും ഗോവർദ്ധത്തിനുള്ളിലിരിക്കുന്ന കൃഷ്ണനാണ് നൈവേദ്യം സ്വീകരിച്ചതെന്നറിഞ്ഞില്ല. എല്ലാവർക്കും സന്തോഷമായി ! ഒരാൾക്ക് മാത്രം ദുഖവും കോപവും! കൃഷ്ണനും സന്തോഷമായി അല്ലേ? ഒന്ന്, വയറു നിറച്ച് പലവിധ സ്വാദേറിയ നൈവേദ്യങ്ങൾ ഭക്ഷിച്ചു. രണ്ടാമത് സന്തോഷമില്ലാത്ത ആ ഒരാളുടെ ഗർവ്വിൽ തുളയിട്ടതിന്റെ സംതൃപ്തി!
കോകിലം പറഞ്ഞു: "ഭഗവാൻ, അഹങ്കാരം ഭക്തന്മാരുടെ മോക്ഷത്തിന് തടസ്ഥമാണെന്ന് കാണുമ്പോൾ അതിനെ എങ്ങനെയെങ്കിലും നശിപ്പിക്കും. അത് ബ്രഹ്മദേവനായാലും, ദേവേന്ദ്രനായാലും, നാരദനായാലും, അർജ്ജുനനായാലും നമ്മളായാലും വ്യത്യാസമില്ലത്രെ. കാരണം, അഹങ്കരിക്കാൻ നമുക്കൊന്നുമില്ല എന്നതു തന്നെ. എല്ലാം ഭഗവാന്റെയല്ലേ? ഈ കഥയുടെ സാരം ഉൾക്കൊണ്ടാൽ നമ്മുടെ അഹങ്കാരവും കാറ്റുപോയ ബലൂൺ പോലെ ചുങ്ങും. ''
എത്ര ശരിയാണ്! ബാക്കി കാര്യങ്ങൾ നാളെ പറയാം കണ്ണാ.
ചിന്തയായി ഹരിമേവ സന്തതം
മന്ദമന്ദഹസിതാനനാംബുജം
നന്ദഗോപതനയം പരാത്പരം
നാരദാദിമുനിവൃന്ദവന്ദിതം
6/21/08 When is Shathaabhishekam celebrated? When it should be celebrated? We have heard about different versions of when it should be celebrated, when you complete 84 years, or when you complete 81 years and 10 months or when you complete 83 years 4 months. Shathaabhishekam is celebrated when a person sees 1000 full moons lives through 1000 full moons in his life. Since it is a mathematical calculation, there should only be one answer. Then how are we having all these three answers? (It really does not matter when you celebrate, but out of curiosity to know the reason behind the celebration, I did some research and I thought some people may share my curiosity. Of all the explanations I read I liked the one given below.) Here is a convincing explanation based mainly on a question -answer series in Bhakthapriya magazine published by Guruvayur devaswom. For clarity, I am trying to express it as mathematically as possible. Number of full moon...
How much does a casino make in 2021? - Mapyro
ReplyDeleteA typical casino 오산 출장샵 floor would look like 대구광역 출장샵 a flat screen. 서산 출장마사지 An average casino floor is 안성 출장마사지 roughly a dozen. The casino floor at this 남양주 출장샵 rate is