കൃഷ്ണനും കൂട്ടരും
കോലെടുത്തു കാലിമേച്ചു
പുഞ്ചിരിച്ചു പാലിനായ്
നാലുപാടും നോക്കി നോക്കി
നാലകത്തു കേറിനാൻ
ജാലകം തുറന്നു മെല്ലെ
ജാലവിദ്യയാടിയും
മേലെയുള്ള പൂട്ടു രണ്ടും
കല്ലുകൊണ്ടിളക്കിനാൻ
വല്ലവണ്ണമൊന്നു മെല്ലെ
ചില്ലു താഴ്ത്തി ചാടിയും
പല്ലു കേടു വന്നിടാതെ
പാല്ക്കലങ്ങൾ കാൺകയും
കോലെടുത്തു തല്ലിയിട്ടു
പാൽക്കുടമുടച്ചതും
പാൽപ്രവാഹം വായിലേക്കു
പാഞ്ഞുകേറി വന്നതും
കുഞ്ഞുവായ് തുറന്നു വെച്ചു
കൂട്ടുകാരെ നോക്കിയും
കണ്ണനപ്പോൾ ചൊല്ലിയിന്നു
പഞ്ഞമില്ല പാലിനും
കുഞ്ഞുകൂട്ടുകാരുമൊക്കെ
മഞ്ഞുപോലെയുള്ള പാൽ
കുഞ്ഞുവായകൾ തുറന്നു
കൂട്ടമായി നില്ക്കവേ
അമ്മമാരണിനിരന്നു
വന്നുനിന്നു മുന്നിലും
ചോരന്മാരെപ്പോലെ നിന്നു
ചോർന്നു പോയി ധൈര്യവും
പാൽ നിറഞ്ഞ വായുമായി
പയ്യെ ഒന്നു തുമ്പിപ്പോയ്
പാൽ തെറിച്ചു കണ്ണിലായി
കണ്ണടച്ചിതമ്മമാർ
തർക്കിച്ചൊന്നു നിന്നിടാതെ
തക്കം നോക്കി പോയവർ
തട്ടിയൊന്നു വീണിടാതെ
തിട്ടമായി ചാടിനാൻ
ചമ്മി നിന്നു ചിമ്മിപ്പോയ
കണ്ണിൽ പാലിൻ പാടയും
കൺതുറക്കാൻ വിഘ്നമായി
കണ്ണിൽ വന്നു കണ്ണുനീർ
കൃഷ്ണ കൃഷ്ണയെന്ന നാമം
രാമ രാമ എന്നതും
അമ്മമാരുരുവിട്ടല്ലോ
നമ്മളും ജപിച്ചിടാം,
കൃഷ്ണ കൃഷ്ണ പാഹിമാം
രാമ രാമ പാഹിമാം
കൃഷ്ണ കൃഷ്ണ പാഹിമാം
രാമ രാമ പാഹിമാം
6/21/08 When is Shathaabhishekam celebrated? When it should be celebrated? We have heard about different versions of when it should be celebrated, when you complete 84 years, or when you complete 81 years and 10 months or when you complete 83 years 4 months. Shathaabhishekam is celebrated when a person sees 1000 full moons lives through 1000 full moons in his life. Since it is a mathematical calculation, there should only be one answer. Then how are we having all these three answers? (It really does not matter when you celebrate, but out of curiosity to know the reason behind the celebration, I did some research and I thought some people may share my curiosity. Of all the explanations I read I liked the one given below.) Here is a convincing explanation based mainly on a question -answer series in Bhakthapriya magazine published by Guruvayur devaswom. For clarity, I am trying to express it as mathematically as possible. Number of full moon...
Comments
Post a Comment