Skip to main content

Posts

തൂലികാചിത്രം 13- ഉത്തിഷ്ഠത ജാഗ്രത

തൂലികാചിത്രം  13 ഉത്തിഷ്ഠത !  ജാഗ്രത I ബ്രഹ്മർഷി   നാരദൻ ,  ഈ   കൊറോണക്കാലത്ത് ,  ഭഗവാന്റെ  16,0008  പത്നിമാരിൽ ഒരാളായ   മിത്രവിന്ദയുടെ   ഗൃഹത്തിലാണ്   ഗൃഹസ്ഥന്റെ   വേഷമാടുന്ന   ഭഗവാനെ കാണാൻ   പോയത് .  സത്യലോകത്തു   നിന്നും   വരികയായിരുന്ന   നാരദമുനിക്ക് ഭമിയിലെ   കൊറോണബാധിതരുടെ   ദുരിതം   കണ്ടിട്ടുള്ള   ദുഖം   കൊണ്ട്   അതിനൊരു പരിഹാരം   ഭഗവാൻ   ഉണ്ടാക്കണേ   എന്നർഭ്യർഥിക്കാനാണ്   അവിടേക്ക്   പോയത് .  ദ്വാരക   ഭഗവാന്റെ   വാസസ്ഥാനമായതുകൊണ്ടും   ഒരു   ദ്വീപായതുകൊണ്ടും   അവിടെ കോറോണ   ബാധ   ഉണ്ടായിരുന്നില്ല   എന്നതിൽ   അത്ഭുതപ്പെടാനില്ലല്ലോ . വലിയ   പ്രവേശനകവാടം   തുറന്ന്   അകത്തു   കടന്നപ്പോൾ   തന്നെ   നാരദ   മുനി അത്ഭുതപരതന്ത്രനായി .  സത്യലോകത്തിൽ   നിന്നുള്ള   യാത്രയിൽ   മുഴുവൻ   മനസ്സിൽ സർവ്വാമയവിനാശനനായ   ഭഗവാന്റെ ,...

കൃഷ്ണദർശനം

കൃഷ്ണദർശനം ഈശ്വരനെ   കണ്ടു   കഴിഞ്ഞ്   സ്നേഹിക്കുകയല്ല ,  കലവറയില്ലാതെ   സ്നേഹിച്ച് ദർശനം   ലഭിക്ക്കുകയാണ്   വേണ്ടതെന്ന്   എവിടെയോ   വായിച്ചത്   ഓർമ്മ   വന്നു .  ശരിയാണ് ,  നാരദ   മുനിയുടെ   പൂർവ്വജന്മത്തിലെ   അഞ്ചു   വയസ്സായ   ദാസീപുത്രനും ധുവനും   പ്രഹ്ളാദനുമൊക്കെ   അതല്ലേ .  ചെയ്തത് ? കൃഷ്ണ ,  ഒരേ   ഒരു   പ്രാവശ്യം   ദർശനം     തരൂ   എന്നൊക്കെ   ഒരു   ദിവസം   മറഞ്ഞു നില്ക്കുന്ന   കൃഷ്ണനോട്   ഞാൻ   പറഞ്ഞു .  കുറേ   നേരം   കൃഷ്ണൻ   മൌനം   പാലിച്ചു .  പിന്നെ   എനിക്കേറ്റവും   പ്രിയംകരമായ ,  ആ   പൌരുഷവും ,  സ്നേഹവും ,  കാരുണ്യവും '  നിശ്ചയദാർഢ്യവും   ഒക്കെ   തികഞ്ഞ   ശബ്ദത്തിൽ ,  സൌമ്യമായ   സ്വരത്തിൽ ,  കൃഷ്ണൻ   പറയുന്ന   പോലെ   തോന്നി : " നീ   ഒരമ്മയല്ലേ ?  കാണാതെ   സ്നേഹിക്കാൻ  ...

മന്നവനാട്ടേ യാചകനാട്ടേ

മന്നവനാട്ടേ യാചകനാട്ടേ കൊറോണ മഹാമാരിയുടെ വ്യാപനം ഫലപ്രദമായി തടയാൻ തത്ക്കാലം മനഷ്യനാൽ കഴിയുന്ന ഒരേ ഒരുപായം സ്വഗൃഹത്തിലടച്ചിരുന്ന് സാമൂഹ്യാകലം പാലിക്കുകയാണ്. അത് കൃത്യമായി പാലിക്കുന്നതോടൊപ്പം, ചെയ്യാനും ചെയ്യാതിരിക്കാനും മറ്റൊരുതരത്തിൽ ചെയ്യാനും ക്രർത്തും അകർത്തും അന്യഥാ കർത്തും) സാധിക്കുന്ന പ്രപഞ്ചശക്തിയേയും ആ ശക്തിയുടെ മാഹാത്മ്യത്തേയും നമുക്ക് സ്മരിക്കാം. പണ്ട്, ജ്ഞാനിയായ ഒരു സന്യാസി  വിവേകിയും ജിജ്ഞാസുവും ആയ ഒരു രാജാവിനെ  അനുഗ്രഹിക്കാൻ രാജധാനിയിലെത്തി. രാജാവ് വേണ്ടപോലെ അതിഥിയെ സത്ക്കരിച്ചിരുത്തി. കുശലാന്വേഷണങ്ങൾക്കു ശേഷം രാജാവിന്, തന്നെ അലട്ടിക്കൊണ്ടിരിക്കുന്ന മൂന്നു സംശയങ്ങൾ ഉണ്ട് എന്ന് പറഞ്ഞതിൽ ആദ്യത്തെ ചോദ്യത്തിന് തൃപ്തികരമായ മറുപടി ലഭിച്ചു.  സന്തുഷ്ടനായ രാജാവ്  തികഞ്ഞ വിനയത്തോടെ രണ്ടാമത്തെ ചോദ്യം ചോദിക്കുകയും അതിനും തൃപ്തികരമായ ഉത്തരം ലഭിക്കുകയും ചെയ്തു. മൂന്നാമത്തെ ചോദ്യമായ, "ഭഗവാൻ എന്താണ് ചെയ്യുന്നത്? അഥവാ ഇംഗ്ലീഷിൽ What does God do ? എന്നതിന് നമ്മുടെ സന്യാസി എന്തു ത്തരമാണ് പറഞ്ഞതെന്ന് നോക്കാം.' സന്യാസി പറഞ്ഞു: രാജാവേ, അങ്ങ് കുറച്ച് നേരത്തേക്ക് അങ്...

കോവിഡ് - 19, കൃഷ്ണദീപം

കൃഷ്ണദീപം കൊറോണ എന്ന മഹാമാരി നമ്മുടെ രാജ്യത്തേയും, ഭൂമിയിലെ മറ്റെല്ലാ രാജ്യങ്ങളേയും നമ്മളെ ഓരോരുത്തരേയും  അന്ധകാരത്തിൽ ആഴ്ത്താൻ സമ്മതിക്കാതെ, സർക്കാർ നിർദ്ദേശങ്ങൾ പരമാവധി ശ്രദ്ധയോടെ പരിപാലിക്കുന്നതോടൊപ്പം ,  നമുക്കീ  കൃഷ്ണദീപം കെടവിളക്കായി കത്തിച്ചുകൊണ്ടിരിക്കാം. ഭക്തിയും ആദരവുമാകുന്ന എണ്ണയാൽ തെളിയിക്കുന്ന ഈ ദിവ്യദീപപ്രഭയിൽ  മഹാമാരി പരത്തുന്ന ഇരുട്ട് നിശ്ശേഷം നീങ്ങട്ടെ! മുഴുവൻ ലോകവും ഈ കൃഷ്ണദീപപ്രഭയിൽ സുരക്ഷിതരായി ഇരിക്കട്ടെ!  തസ്യ ഭാസാ സർവ്വമിദം വിഭാതി. പണ്ട്, ജ്ഞാനിയായ ഒരു സന്യാസി  വിവേകിയും ജിജ്ഞാസുവും ആയ ഒരു രാജാവിനെ  അനുഗ്രഹിക്കാൻ രാജധാനിയിലെത്തി. രാജാവ് വേണ്ടപോലെ അതിഥിയെ സത്ക്കരിച്ചിരുത്തി. കുശലാന്വേഷണങ്ങൾക്കു ശേഷം രാജാവിന് തന്നെ അലട്ടിക്കൊണ്ടിരിക്കുന്ന മൂന്നു സംശയങ്ങൾ ഉണ്ട് എന്ന് പറഞ്ഞതിൽ ആദ്യത്തെ ചോദ്യത്തിന് തൃപ്തികരമായ മറുപടി ലഭിച്ചു.  സന്തുഷ്ടനായ രാജാവ്  തികഞ്ഞ വിനയത്തോടെ രണ്ടാമത്തെ സംശയം സന്യാസിയോട് ചോദിച്ചു: സച്ചിദാനന്ദബ്രഹ്മം പാലിൽ വെണ്ണ എന്ന പോലെ വിശ്വം മുഴുവൻ നിറഞ്ഞു നില്ക്കുന്നു എന്ന വലിയ  തത്വം അങ്ങ് പറഞ്ഞത് ഉ...

കോവിഡ്-19 , വെണ്ണക്കണ്ണൻ

വെണ്ണക്കണ്ണൻ കോവിഡ് - 19 ഭീതിയാൽ നടുങ്ങി ജീവിക്കുന്നഎല്ലാവർക്കും സമാധാനവും ശാന്തിയും ലഭിക്കാൻ എന്താണൊരു  വഴി? സർവ്വേശ്വരൻ തന്നെ  നമ്മുടെ സർക്കാർ മുഖേന സ്വഗൃഹത്തിലിരിക്കാനും വ്യാപനം തടയാനും ആഹ്വാനം ചെയ്തിരിക്കുന്നു. അത് ചെയ്യുമ്പാൾ, വീട്ടിലിരുന്ന് പല നല്ല കാര്യങ്ങളും ചെയ്യുന്നതോടൊപ്പം, അവരവരുടെ സങ്കല്പത്തിലുള്ള പ്രപഞ്ചശക്തിതന്നെയാകുന്ന ഈശ്വരനെ സ്മരിക്കുകയും ചെയ്താൽ നല്ലതല്ലേ?  ഇതാ ഇവിടെ ഒരു കൃഷ്ണസ്മരണ പങ്കു വെയ്ക്കുന്നു. ഈ സ്മരണ നമ്മുടെ ഏവരുടെയും ഉള്ളിലുള്ള അനുകൂലവും ദിവ്യവുമായ ശക്തിയെ വർധിപ്പിച്ച്  പ്രതികൂലവും അമംഗളവും ആയ കൊറോണയുടെ ശക്തിയെ തളർത്തട്ടെ! പണ്ട്, ജ്ഞാനിയായ ഒരു സന്യാസി  വിവേകിയും ജിജ്ഞാസുവും ആയ ഒരു രാജാവിനെ  അനുഗ്രഹിക്കാൻ രാജധാനിയിലെത്തി. രാജാവ് വേണ്ടപോലെ അതിഥിയെ സത്ക്കരിച്ചിരുത്തി. കുശലാന്വേഷണങ്ങൾക്കു ശേഷം രാജാവ് ചോദിച്ചു. എനിക്ക് എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന മൂന്നു സംശയങ്ങൾ ഉണ്ട്. ഞാൻ അവ അങ്ങയോട് ചോദിച്ചാൽ അവിവേകമെന്ന് തെറ്റിദ്ധരിക്കരുതേ. അറിവില്യായ്മയായി കരുതി ക്ഷമിക്കണേ. മഹാത്മാവായ സന്യാസി സമ്മതം മൂളി. രാജാവ് ചോദിച്ചു: മഹർഷേ, ഈശ്വരൻ അ...

മാനസതീർഥയാത്ര

മാനസതീർഥയാത്ര കൊറോണ ലോക്ക് ഡൌൺ അല്ലേ? കൃഷ്ണനെപ്പറ്റി എന്തെങ്കിലും എഴുതൂ എന്ന് ചില ഭക്തജനങ്ങൾ സ്നേഹപൂർവം എന്നോട് പറഞ്ഞപ്പോൾ കൃഷ്ണനെ സ്മരിക്കാൻ ഒരവസരം ലഭിക്കയാണല്ലോ എന്നോർത്ത് സന്തോഷം തോന്നിയെങ്കിലും വ്യക്തമായ കൃഷ്ണസ്മരണകൾ വന്നാലല്ലേ എഴുതാൻ പറ്റുകയുള്ളു? അതിന് ഭഗവാനെ സ്മരിക്കാൻ ശ്രമിച്ച് കണ്ണടച്ചിരുന്നു. ഭഗവാന്റെ ഒരു പ്രചോദനം പോലെ, അവതാരകഥ എന്റെ മനക്കണ്ണിൽ തെളിഞ്ഞു. ആ ചിത്രങ്ങൾ മായുന്നതിന് മുമ്പ് വായനക്കാരായ, സമാനമനസ്കരായ, ഭഗവാനെ സ്നേഹിക്കുന്ന എല്ലാവരേയും കൂട്ടി വലിയ ഒരു സങ്കല്പവിമാനത്തിൽ കയറി നേരെ മധുരയിലെത്തി. അതാ, അവിടെ ദിവ്യമായ ഒരു വിവാഹം നടക്കുന്നു! ഒരുപാട് സജ്ജനങ്ങൾ ആ ദുഷ്ടനായ കംസന്റെ രാജ്യത്ത് വധൂവരൻമാർക്ക് മംഗളം നേരാൻ വന്നിരിക്കുന്നതു കണ്ട് ഞങ്ങൾ അത്ഭുതപ്പെട്ടു. വലിയ ജനക്കൂട്ടത്തിൽ നിന്ന് മാറി നിന്ന് ഞങ്ങളും കംസന്റെ പിതൃസഹോദരപുത്രിയായ ദേവകിയുടേയും ശൂരസേനപുത്രനായ വസുദേവരുടേയും വിവാഹത്തിന് മംഗളം നേർന്നു. എന്തൊരു ഭംഗിയാണ് ദേവകീദേവിക്ക്! വസുദേവരാണെങ്കിൽ പരിശുദ്ധമായ മനസ്സിന്റെ ഉടമയായതുകൊണ്ടായിരിക്കാം, ഐശ്വര്യവാനായി  വിരാജിക്കുന്നു. വിവാഹം കഴിഞ്ഞ് വസുദേവഗൃഹത്തിലേക്ക് പോകാൻ...

സുഷുപ്തി

സുഷുപ്തി. സാവിത്രി പുറം എന്നിൽ ആർത്തിരമ്പുന്ന എല്ലാ ശബ്ദങ്ങളോടും  നിശ്ശബ്ദത പാലിക്കാനും തിരകൾ പോലെ ആഞ്ഞടിക്കുന്ന ഉദ്വേഗങ്ങളോട് നിശ്ചലമാകാനും ഞാൻ അഭ്യർഥിച്ചു. കാരണം എനിക്ക് കൃ ഷ്ണനോട് സംവദിക്കണം. കൃഷ്ണൻ കേൾക്കണമെങ്കിൽ മറ്റു ശബ്ദങ്ങൾ ഒതുങ്ങണം. എല്ലാം എല്ലാം അറിയുന്ന കൃഷ്ണനോട് എന്തു പറയാനാണ്? മൌനം പൂണ്ട് ഞാനങ്ങനെ നില്ക്കുമ്പോൾ അകലെ നിന്നും ഓടക്കുഴൽവിളി കേട്ടു . അതും കേട്ട് ഞാനങ്ങനെ നടന്നു. മറ്റൊന്നും ഓർക്കാൻ ആ മധുര ഗീതം അനുവാദവും തന്നില്ല. കൃഷ്ണനോട് എന്തൊക്കെയോ പരിഭവങ്ങൾ, ഒരു പാട് പേരുടെ നിസ്സഹായവും ദയനീയവുമായ അവസ്ഥകളെ ആസ്പദമാക്കിയുള്ള പരിഭവങ്ങൾ, എന്റെ സ്വന്തം പരാതികൾ, പരിഭവങ്ങൾ, ഒക്കെ പറയാൻ ഒരുങ്ങിയിരുന്നതാണ്. വേണുഗാനം ആ വികാരാഗ്നിയെ മുഴുവൻ കെടുത്തി തണുപ്പിച്ചു. മാത്രമല്ല, ആ തിരുമുഖത്തിന്റെ സ്മരണ എന്റെ ദുഖങ്ങളെ  തത്ക്കാലത്തേക്കെങ്കിലും അലിയിച്ച് നേർപ്പിച്ച പോലെ.  ചെറിയ ജീവിതത്തിൽ ഒരു പാട് ദുഖങ്ങൾ  ഉണ്ടാകുമ്പോൾ കൃഷ്ണ സ്മരണ എന്ന ലായനിയുടെ അളവ് വർധിപ്പിച്ചു കൊണ്ടേയിരിക്കണം. ലായനി വേഗം പൂരിതമാകും (Saturated) കൃഷ്ണ സ്മരണ വറ്റിയാൽ, കടൽവെള്ളം വറ്റിയാൽ കല്ലുപ്പ് പ്രത്യക്...