കൃഷ്ണദർശനം
ഈശ്വരനെ കണ്ടു കഴിഞ്ഞ് സ്നേഹിക്കുകയല്ല, കലവറയില്ലാതെ സ്നേഹിച്ച്ദർശനം ലഭിക്ക്കുകയാണ് വേണ്ടതെന്ന് എവിടെയോ വായിച്ചത് ഓർമ്മ വന്നു. ശരിയാണ്, നാരദ മുനിയുടെ പൂർവ്വജന്മത്തിലെ അഞ്ചു വയസ്സായ ദാസീപുത്രനുംധുവനും പ്രഹ്ളാദനുമൊക്കെ അതല്ലേ. ചെയ്തത്?
കൃഷ്ണ, ഒരേ ഒരു പ്രാവശ്യം ദർശനം തരൂ എന്നൊക്കെ ഒരു ദിവസം മറഞ്ഞുനില്ക്കുന്ന കൃഷ്ണനോട് ഞാൻ പറഞ്ഞു. കുറേ നേരം കൃഷ്ണൻ മൌനം പാലിച്ചു. പിന്നെ എനിക്കേറ്റവും പ്രിയംകരമായ, ആ പൌരുഷവും, സ്നേഹവും, കാരുണ്യവും' നിശ്ചയദാർഢ്യവും ഒക്കെ തികഞ്ഞ ശബ്ദത്തിൽ, സൌമ്യമായ സ്വരത്തിൽ, കൃഷ്ണൻ പറയുന്ന പോലെ തോന്നി:
"നീ ഒരമ്മയല്ലേ? കാണാതെ സ്നേഹിക്കാൻ നിനക്കറിയാമല്ലോ? നിന്റെ കുട്ടികൾവയറ്റിൽ ഊറിയെന്നറിഞ്ഞ ദിനം മുതൽ നീ അവരെ കണ്ടിരുന്നില്ലെങ്കിലുംസ്നേഹിക്കാൻ തുടങ്ങിയില്ലേ? അതു പോലെ കരുതിയാൽ മതി. മറ്റൊന്ന്, നീവായുവിനെ കണ്ടിട്ടുണ്ടോ? ഇല്ലല്ലോ? എങ്കിലും ആ വായുവാണ് നിന്റെ പ്രാണവായു. ഒരു നിമിഷം നീ അതിനെ പിരിയാൻ ആഗ്രഹിക്കുന്നില്ല.അത്ര സ്നേഹമാണ്. ഒന്നുമനസ്സിലാക്കൂ, ആ പ്രാണവായു എന്റെ നിശ്വാസമാണ്, ഞാൻ തന്നെയാണ്. ആകാശമെടുക്കൂ. നിന്റെ ഉള്ളിലും പുറത്തും നിറഞ്ഞു നില്ക്കുന്ന, കാണാൻകഴിയാത്ത ആകാശമില്ലാതെ ഈ പ്രപഞ്ചമോ നീയോ ഉണ്ടോ? ആ ആകാശവുംഞാൻ. ജീവാമൃതമായ ജലവും ഞാൻ, നിൻറെയുള്ളിലെ ജoരാഗ്നിയും ഞാൻ, അവസാനമായി നീ സ്ഥിതി ചെയ്യുന്ന മണ്ണും ഞാൻ. ഞാൻ വിരാട് സ്വരൂപനായിനിനക്ക് സദാ ദർശനം തന്നു കൊണ്ടിരിക്കുന്നു.. പുഴകൾ രക്തധമനികൾ, മേഘംഎന്റെ മുടി, അങ്ങനെ പോകുന്നു. മറ്റൊരു പരമരഹസ്യം കൂടി :
നീ "ഞാൻ" എന്നു പറയുന്ന ആ വ്യക്തിയും ഞാൻ. പോരേ?"
മതി കൃഷ്ണ, മതി. കാണാത്ത കൃഷ്ണനെ, കണ്ണിന്റെ കണ്ണായ കണ്ണനെ, പ്രപഞ്ചാകാരനായ ഭഗവാനെ ഞാൻ വീണ്ടും വീണ്ടും നമസ്കരിച്ചു. എന്റെസങ്കല്പത്തിലുള്ള ശ്യാമസുന്ദരൻ അതാ ഹൃദയകുഹരത്തിൽ ഇതൊക്കെ കണ്ട് ആഹൃദ്യമായ ചിരിയോടെ നില്ക്കുന്നു.
ഖം വായുമഗ്നിം സലിലം മഹീം ച
ജ്യോതീംഷി സത്ത്വാനി ദിശോ ദ്രുമാദീൻ
സരിത്സമുദ്രാംശ്ച ഹരേഃ ശരീരം
യത്കിം ച ഭൂതം പ്രണമേത് അനന്യഃ..
Comments
Post a Comment