SRee Guru-VAyu-PurESAya nama:
SRee ParamESvara Bhakta-KavayE nama: !
Chapter 7, Lines 51-100
തത്ക്ഷണേ ചുഴന്നുടനാകാശേ ഗമിക്കുന്നു.
അന്ധകാരവും വന്നു നിറഞ്ഞു, ജനങ്ങളു -
മന്ധരായ് വന്നു, ചരക്കല്ലുകൾ വർഷിക്കുന്നു
മായകൊണ്ടിവയെല്ലാമുണ്ടാക്കി മഹാസുരൻ
മായാബാലകനെയുമെടുത്തു വേഗത്തോടെ
ആകാശേ പോകുന്നേരം ബാലനും ഗളം തന്നിൽ
കൈകൊണ്ടു പിടിച്ചിതു പേടിച്ചിട്ടെന്നപോലെ
നീലമാമല കൈയ്യിലെടുക്കുമസുരനു
ബാലകാൻ തന്റെ ഭാരം സഹിച്ചുകൂടായ്കയാൽ
കുണ്ഠനായ്പ്പാറതന്മേലടിപ്പാൻ തുടർന്നപ്പോൾ
കണ്ഠത്തിൽ പിടിച്ചോരു ബാലകൻ വിടായ്കയാൽ
വീർപ്പുകൾമുട്ടിക്കണ്ണു തുറിച്ചു വശം കെട്ടു
വായ്പ്പോടങ്ങലറിക്കൊണ്ടവനും വീണീടിനാൻ
നല്ലൊരു പാറതന്മേൽ വീണവൻ തകർന്നു പോയ്,-
ത്തെല്ലുമ കുമാരനു കേടുകൾ പിണഞ്ഞീല.
ചത്തുവീണൊരു ദൈത്യൻ തന്നുടെ മാറിടത്തിൽ
സ്വസ്ഥനായ് കിടക്കുന്ന ബാലനെക്കണ്ടനേരം
വല്ലവിമാരും ചെന്നങ്ങെടുത്തു വേഗത്തോടും
മെല്ലവേ യശോദതൻ കാരത്തിൽ നൽകീടിനാർ
മുലയും കൊടുത്തവൾ നന്ദഗോപനു നൽകി
പലതുമാശീർവാദം ചെയ്തിതു നന്ദൻതാനും.
"എന്തൊരു സുകൃതം ഞാൻ ചെയ്തതെന്നറിഞ്ഞീല
ബന്ധുരഗാത്രനാകുമെന്നുടെ പുത്രനിപ്പോൾ
എന്തെല്ലാമാപത്തുകൾ വന്നതിന്നവയെല്ലാ-
മെന്തൊരു ഭാഗ്യം കൊണ്ടു നീങ്ങിയതറഞ്ഞീല
മായയെന്നിയേ സേവിച്ചീടുന്ന നമ്മെയെല്ലാം
മായാമോചനൻ പരിപാലിക്കും നാരായണൻ.
എന്നെല്ലാമുരചെയ്തു നന്ദനും വാസുദേവൻ-
തന്നുടെ വാക്കുകളെ മാനിച്ചു മരുവിനാൻ
പിന്നെയങ്ങൊരുദിനം പുത്രനെ മടിയിൽവെ--
ച്ചുന്നതസ്തനങ്ങളും കൊടുത്തു യശോദയും
നന്ദനമുഖം പാർത്തു നന്ദിച്ചങ്ങിരിയ് ക്കുന്പോൾ
മന്ദം വാപിളർന്നൊന്നു ജൃംഭിച്ചു കുമാരനും.
ചോരിവാതന്നിലതു നേരത്തു യശോദയും
നേരോടേ പതിന്നാലു ലോകവും കണ്ടീടിനാൾ.
ദേവഗന്ധർവയക്ഷകിന്നരാദികളേയും
ദേവസ്ത്രീജനത്തേയും അപ്സരസ്ത്രീകളേയും
ഇന്ദ്രാദിലോകപാലന്മാരെയും കണ്ടാൾ, പിന്നെ
ചന്ദ്രസൂര്യന്മാരെയും മൂർത്തികൾ മൂവരെയും 90
രാക്ഷസ-പിശാച-ഭൂതാസുര-ഗണത്തേയും
ദക്ഷ-നാരദനാദി-മാമുനി-ജനത്തെയും
പർവത-നദീ-സമുദ്രാദികളേയും കണ്ടാൾ.
സർവ-മാനുഷ-നാരീ-ജന്തുവൃന്ദവും കണ്ടാൾ
എന്നല്ല ചരാചരമൊക്കെയും കണ്ടശേഷം
തന്നെയും കണ്ടനേരം വിസ്മയം പൂണ്ടീടിനാൾ.
അന്നേരം മുലകുടിച്ചീടിനാൻ കുമാരക, --
നൊന്നുമേ കണ്ടീലവൾ പിന്നെയെന്നതേയുള്ളൂ.
ഉത്തമമാകും ഏഴാം അദ്ധ്യായം ചൊന്നേൻ, ഇനി
ചിത്തമോദേന കേട്ടുകൊള്ളുവിനെല്ലാവരും! 100
Lines 51-66
All the trees, rocks, elephants and even houses were caught in the circling high wind and were lifted up in the sky. It became very dark, nobody could see any thing and there was a shower of stones all over the place. That big demon made all these commotion with his magic and grabbed the little boy who is the Lord of Maya (or who has disguised himself as a boy using his power of Maya). As the Asura was soaring high in the sky carrying the boy, he held on to Asura's neck as if he was afraid. This Asura who could effortlessly lift a huge blue mountain, slowly started feeling that the weight of the little boy was unbearable. Asura was very upset and when he tried to hit the boy on a rock, the boy refused to leave his tight hold on Asura's neck. Demon was choking and with his eyes wide opened he gasped for breath and finally he fell down with a loud scream. Asura's body fell on a rock and got completely smashed and Krishna, the little boy was totally unhurt.
Chapter 7, Lines 67-80
------------------------------ ----
When GOpikas saw the boy lying down peacefully on the dead body of the Asura (daithya or ThruNAvarttha)), they quickly picked Him up and gave Him into YaShOda's hands. After feeding Him she gave the boy to NandadEvan and he blessed the child with several auspicious prayers.
"I do not know what meritorious deeds I have performed in the past. My son was subjected to so many dangerous situations and fortunately, even before I knew, all dangers had disappeared. Lord Narayana, who is capable of giving us liberation from Maaya, will definitely protect those of us who worship Him sincerely (or without any bad intentions.)"
Saying the above words and respecting VasudEva's words(warnings) he lived in his land.
Lines 81-100
---------------------------
Afterwards, on another day, YaShOda was feeding her son. While she was happily looking at His face, He yawned by slowly opening his mouth. She saw in His small red mouth, all the fourteen worlds that included DEvas, Gandharvas, Kinnaras, Divine damsels, Apsara women, protector gods such as DEvEndra, Lord Surya, Lord Moon, Lord Brahma, Lord Vishnu, Lord Shiva, the demons, evil spirits, Bhoothaganaas, Asuraas, Daksha, sages like Narada, mountains, rivers, oceans, all humans, all animals and all the animate and inanimate beings. When YaShOda sat there overwhelmed by the scenes she had just seen, Krishna started drinking milk again. After that she did not see anything.
Now I have narrated the auspicious seventh chapter and you happily listen to the rest of the stories.
Translation by Savitri O Puram 2015
Transliteration by DKM Kartha
Comments
Post a Comment